ബൈ​ക്കു​ക​ൾ ത​മ്മി​ലുള്ള മ​ത്സ​ര​യോട്ടത്തിനിടെ ബൈ​ക്ക് ബ​സുമായി കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മൽ ആ​ണ് മ​രി​ച്ച​ത്

തി​രു​വ​നന്തപു​രം: വെ​ള്ള​യ​ന്പ​ല​ത്ത് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ വെ​ള്ള​യ​ന്പ​ലം ഐ​ല​ൻ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ടൈ​റ്റാ​നി​യ​ത്തി​ലെ ജീ​വ​ന​ക്കാ​രെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ സൈ​ഡി​ൽ അ​ജ്മ​ൽ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ത​ന്പാ​നൂ​രി​ലെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ജ്മ​ൽ. ട്രാ​ഫി​ക് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

അവനോടൊപ്പം..‍! ആകാശയാത്ര വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി; താൻ പറഞ്ഞിട്ടാണ് ഹെലികോപ്റ്റർ ഒരുക്കുന്നതിന് റവന്യൂസെക്രട്ടറി ഉത്തരവിട്ടത്

തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം രംഗത്ത്. താൻ പറഞ്ഞിട്ടാണ് ഹെലികോപ്റ്റർ ഒരുക്കുന്നതിന് റവന്യൂസെക്രട്ടറി ഉത്തരവിട്ടത്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിർത്തിട്ടില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു. ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇതിനു മുന്പും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഇത്തരം യാത്രകൾ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്ര സഹായം ലഭിച്ചതെന്നും കെ.എം. എബ്രഹാം പറഞ്ഞു. വിവാദത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്ക് സ​ർ​ക്കാ​രാ​ണു പ​ണം മു​ട​ക്കു​ന്ന​തെ​ന്നും ഈ ​പ​ണം എ​വി​ടെ​നി​ന്നാ​ണെ​ന്നു താ​ൻ അ​ന്വേ​ഷി​ക്കാ​റി​ല്ലെ​ന്നും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. താ​ൻ മോ​ഷ​ണം ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ത​ന്‍റെ യാ​ത്ര​യി​ൽ അ​പാ​ക​ത ഒ​ന്നു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി…

Read More

തള്ളേ കലിപ്പ് തീരണില്ലല്..! എകെജിക്കെതിരായ പരാമർശത്തിൽ വി.ടി.ബൽറാമിനോട് വിശദീകരണം തേടുമെന്ന് സ്പീക്കർ

തിരുവനന്തപുരം: എ.കെ.ഗോപാലനെതിരായ പരാമർശങ്ങളുടെ പേരിൽ വി.ടി.ബൽറാം എംഎൽഎയോട് വിശദീകരണം തേടാൻ സ്പീക്കർ തീരുമാനിച്ചു. ബൽറാമിന്‍റെ പരാമർശങ്ങളുടെ പേരിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു. എ.കെ.ഗോപാലൻ-സുശീല ബന്ധവും വിവാഹവും എല്ലാ പരാമർശിച്ച ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൻ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. തന്‍റെ നിലപാടിൽ ഉറച്ചുനിന്ന ബൽറാമിനെതിരേ സിപിഎം ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ വിഷയത്തിൽ നടപടി സ്വീകരിക്കുന്നത്.  

Read More

അരുണ്‍ കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്; ഐഎച്ച്ആർഡി നിയമനത്തിൽ വി.എസിന്‍റെ മകൻ കുറ്റവിമുക്തൻ

തിരുവനന്തപുരം: ഐഎച്ച്ആർഡി നിയമന വിവാദത്തിൽ വി.എസ് അച്യുതാനന്ദന്‍റെ മകൻ വി.എ. അരുണ്‍ കുമാർ കുറ്റവിമുക്തൻ. അരുണ്‍ കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. അരുണ്‍ കുമാറിന് ഐഎച്ച്ആർഡിയിൽ നിയമനവും സ്ഥാനക്കയറ്റവും നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണ് എന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് നടന്ന നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് നിയമസഭാ സമിതിയും കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ അരുണ്‍ കുമാറിന്‍റെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന രവീന്ദ്രൻ നായരുടെ നിയമനവും നിയമവിരുദ്ധമല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

Read More

ഓഖിയിൽ പിന്നെയും തോൽവി..! ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്ര; റവന്യൂമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂ സെക്രട്ടറിയുടെ വിശദീകരണം തേടി. റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എം. കു​ര്യ​നോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു പ​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നും സം​ഭ​വ​ത്തി​ൽ റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും മ​ന്ത്രി കഴിഞ്ഞ ദിവസം പ്ര​തി​ക​രി​ച്ചിരുന്നു. ഡി​സം​ബ​ർ 26നു ​തൃ​ശൂ​രി​ലെ പാ​ർ​ട്ടി​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​വി​ടെ​നി​ന്നു തി​രി​ച്ചു പാ​ർ​ട്ടി സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കു​മു​ള്ള ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്കു ചെ​ല​വാ​യ പ​ണം ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് വ​ക മാ​റ്റാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എം. കു​ര്യ​നാ​ണ് പ​ണം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കു ചെ​ല​വാ​യ​ത്. ഉ​ത്ത​ര​വ് ചാ​ന​ലു​ക​ളി​ൽ…

Read More

വിദ്യാര്‍ഥികളെ ‘പാഠം പഠിപ്പിക്കാന്‍’ അധ്യാപകന്റെ ക്രൂരത; ആയുധം ചുറ്റികയും പൈപ്പും; ചുറ്റിക ഉപയോഗിച്ചു കവിളില്‍ മര്‍ദിച്ചതായി വിദ്യാര്‍ഥിയുടെ മൊഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ധ്യാ​​​പ​​​ക​​​ൻ ചു​​​റ്റി​​​കകൊ​​​ണ്ട് അ​​​ടി​​​ച്ച​​​താ​​​യി പ​​​രാ​​​തി. കി​​​ള്ളി​​​പ്പാ​​​ലം ബോ​​​യ്സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ൻ ചു​​​റ്റി​​​ക​​​യും പൈ​​​പ്പും ഉ​​​പ​​​യോ​​​ഗി​​​ച്ചു മ​​​ർ​​​ദി​​​ച്ച​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തെത്തുട​​​ർ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ മ​​​ല​​​യി​​​ൻ​​​കീ​​​ഴ് ഗോ​​​വി​​​ന്ദ​​​മം​​​ഗ​​​ലം ഹ​​​രി​​​ന​​​ട​​​നം വീ​​​ട്ടി​​​ൽ വി​​​ജ​​​യ​​​കു​​​മാ​​​റി (50) നെ ​​​ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്ലാ​​​സി​​​ൽ ബ​​​ഹ​​​ളം വ​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ൻ കു​​​ട്ടി​​​ക​​​ളെ മ​​​ർ​​​ദി​​​ക്കുകയായിരുന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്നു കു​​​ട്ടി​​​ക​​​ൾ സം​​​ഘ​​​ടി​​​ച്ചു ബ​​​ഹ​​​ളം വ​​​ച്ച​​​തോ​​​ടെ സ്കൂ​​​ളി​​​ൽ നേ​​​രി​​​യ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി. പ്രി​​​ൻ​​​സി​​​പ്പ​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്നു ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്ഥ​​​ല​​​തെ​​​ത്തി അ​​​ധ്യാ​​​പ​​​ക​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു. ഏ​​​ഴാം ക്ലാ​​​സി​​​ലെ മൂ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​തെ​​​ന്നാ​​​ണു പ​​​രാ​​​തി. ഇ​​​തി​​​ൽ ഒ​​​രു കു​​​ട്ടി​​​യു​​​ടെ ചെ​​​കി​​​ട്ട​​​ത്ത് കൈ​​​കൊ​​​ണ്ട് അ​​​ടി​​​ച്ച​​​തി​​​ന്‍റെ പാ​​​ടു​​​ള്ള​​​താ​​​യി ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കും തു​​​ട​​​യി​​​ലും കൈ​​​യി​​​ലു​​​മാ​​​ണ് അ​​​ടി​​​കി​​​ട്ടി​​​യ പാ​​​ടു​​​ള്ള​​​ത്. ചു​​​റ്റി​​​ക കൊ​​​ണ്ടു മ​​​ർ​​ദി​​​ച്ച​​​താ​​​യി പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ,…

Read More

വെറും നാക്കുപിഴ..! ചരിത്രത്തിൽ ഇല്ലാത്തതൊന്നും ബൽറാം പറഞ്ഞിട്ടില്ല; അതിനാൽ മാപ്പുപറയേണ്ട കാരമ്യമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരേ വിവാദ പരാമർശം നടത്തിയ വി.ടി. ബൽറാം എൽഎൽഎയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. ചരിത്രത്തിൽ ഇല്ലാത്തതൊന്നും ബൽറാം പറഞ്ഞിട്ടില്ല, അതുകൊണ്ട് മാപ്പ് പറയേണ്ട കാര്യമില്ല. എകെജിക്കെതിരായ ബാലപീഡകൻ എന്ന ബൽറാമിന്‍റെ പരാമർശം നാക്കുപിഴയായി കണക്കാക്കാമെന്നും ഉണ്ണിത്താൻ പറഞ്ഞു. എകെജിക്കെതിരേ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ വി.​​​ടി. ബ​​​ൽ​​​റാം എം​​​എ​​​ൽ​​​എ​​​യെ പ​​​ര​​​സ്യ​​​മാ​​​യി ത​​​ള്ളി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ കഴിഞ്ഞ ദിവസം രം​​​ഗ​​​ത്തെ​​​ത്തിരുന്നു. എ.​​​കെ. ഗോ​​​പാ​​​ല​​​ൻ- സു​​​ശീ​​​ലാ ഗോ​​​പാ​​​ല​​​ൻ ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ബ​​​ൽ​​​റാ​​മി​​ന്‍റെ ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റാ​​​ണു വി​​​വാ​​​ദ​​​മാ​​​യ​​​ത്. വി​​​വാ​​​ഹ സ​​​മ​​​യ​​​ത്തു സു​​​ശീ​​​ല​​​യു​​​ടെ പ്രാ​​​യം 22 വ​​​യ​​​സാ​​​ണെ​​​ന്നും 10 വ​​​ർ​​​ഷ​​​ത്തെ പ്ര​​​ണ​​​യ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹ​​​മെ​​​ന്നും എ.​​​കെ. ഗോ​​​പാ​​​ല​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ ഉ​​​ദ്ധ​​​രി​​​ച്ച് ബ​​​ൽ​​​റാം കു​​​റി​​​ച്ചു. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ 12-ാം വ​​​യ​​​സു മു​​​ത​​​ൽ പ്ര​​​ണ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​തു ബാ​​​ല​​​പീ​​​ഡ​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ബ​​​ൽ​​​റാ​​​മി​​​ന്‍റെ പോ​​​സ്റ്റ്.

Read More

കൃഷ്ണകുമാറിന്‍റെ പണം തട്ടൽ രീതി ഇങ്ങനെ..!  യാ​ത്ര​ക്കാ​രി​യെ പിൻതുടർന്ന്  ആ​ക്ര​മി​ച്ച ആ​ർ​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ; ബലം പ്രയോഗിച്ച് യുവതിയെ കടത്തിക്കൊണ്ടുപോയി പണം തട്ടാനായിരുന്നു ശ്രമമെന്ന്  പോലീസ്

മെ​ഡി​ക്ക​ൽ​കോ​ള​ജ്: ബ​ന്ധു​വി​നും കു​ഞ്ഞി​നു​മൊ​പ്പം ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​യെ പി​ന്തു​ട​രു​ക​യും ആ​ക്ര​മി​ക്കു​ക​യും ബ​ലം പ്ര​യോ​ഗി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ആ​ർ​പി​എ​ഫി​ലെ കോ​ണ്‍​സ്റ്റ​ബി​ൾ ത​ന്പാ​നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​രി​ക്ക​കം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ശ്രേ​യ​സി​ൽ കൃ​ഷ്ണ​കു​മാ​ർ (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ യാ​ത്ര​ക്കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ട്രെ​യി​നി​റ​ങ്ങി​യ​ശേ​ഷം അ​സ​മ​യ​മാ​യ​തി​നാ​ൽ ഓ​ട്ടോ​പി​ടി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഒ​രു​ങ്ങ​വെ ഇ​വ​ർ​ക്കു സ​മീ​പ​മെ​ത്തി​യ കൃ​ഷ്ണകു​മാ​ർ സ്ത്രീ​യെ ബ​ല​മാ​യി ഓ​ട്ടോ​യി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി. ഇ​തു ത​ട​ഞ്ഞ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നെ ഇ​യാ​ൾ മ​ർ​ദി​ച്ചു. സം​ഭ​വം ചോ​ദ്യം ചെ​യ്ത ഓ​ട്ടോ​ഡ്രൈ​വ​ർ​ക്കു​നേ​രേ അ​സ​ഭ്യ​വ​ർ​ഷ​വു​മു​ണ്ടാ​യി. സ്ത്രീ ​ബ​ഹ​ളം​വ​ച്ച​തോ​ടെ കൃ​ഷ്ണ​കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ത​ന്പാ​നൂ​ർ പോ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഓ​ട്ടോ​യാ​ത്രി​ക ഒ​രു കേ​സി​ലെ പ്ര​തി​യാ​ണെ​ന്നും അ​തി​നാ​ൽ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​രെ സ​വാ​രി​ഓ​ട്ടോ​യി​ൽ നി​ന്നു വ​ലി​ച്ചി​റ​ക്കി​യ​ത്. കേ​സി​ൽ…

Read More

രാഷ്ട്രീയക്കാരനല്ലാത്ത ആരാണ് അയാൾ..! സോളാർ കേസിൽ തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ; കെ സുരേന്ദ്രന്‍റെ പരാതിയിൽ ഉമ്മൻചാണ്ടിയുടെ മൊഴിയെടുത്തു

  തിരുവനന്തപുരം: സോളാർ കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് കെ. സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സോളാർ കേസിൽ തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നായിരുന്നു പരാതി.

Read More

ല​ത്തീ​ൻ അ​തി​രൂ​പ​ത നാ​ളെ ന​ട​ത്താ​നി​രു​ന്ന സമരം പി​ൻ​വ​ലി​ച്ചു ; ബോ​ണ​ക്കാ​ട്ട് നി​യ​ന്ത്ര​ണവി​ധേ​യ​മാ​യി ആ​രാ​ധ​ന ന​ട​ത്താ​ൻ വി​ശ്വാ​സി​ക​ളെ അ​നു​വ​ദി​ക്കാ​മെ​ന്ന് വ​നം മ​ന്ത്രി

തി​രു​വ​നന്തപു​രം: ബോ​ണ​ക്കാ​ട് സം​ഭ​വവി​കാ​സ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ത്തീ​ൻ അ​തി​രൂ​പ​ത നാ​ളെ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്താ​നി​രു​ന്ന ഉ​പ​വാ​സ പ​രി​പാ​ടി​യും പ്ര​തി​ഷേ​ധ​വും താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലിച്ചു. വ​നം വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​ത്. ബോ​ണ​ക്കാ​ട്ട് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി ആ​രാ​ധ​ന ന​ട​ത്താ​ൻ വി​ശ്വാ​സി​ക​ളെ അ​നു​വ​ദി​ക്കാ​മെ​ന്ന് വ​നം മ​ന്ത്രി ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ.​എം.​സൂ​സ​പാ​ക്യ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. വ​നം​മ​ന്ത്രി കെ.​രാ​ജു​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ധ​ന ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​മെ​ന്നു ധാ​ര​ണ​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നാ​ള​ത്തെ ഉ​പ​വാ​സ സ​മ​രം പി​ൻ​വ​ലി​ച്ച​ത്. സ​മ​ര​മു​റ​യി​ലേ​ക്ക് പോ​കാ​ൻ ത​ങ്ങ​ൾ​ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ.​എം.​സൂ​സ​പാ​ക്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ വി​കാ​രം പ്ര​ക​ടി​പ്പി​ക്കു​ന്ന സ​ഹ​ന​സ​മ​ര​മാ​ണ് ഉ​ദ്ദേശി​ച്ചി​രു​ന്ന​ത്. വ​നം​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ പി​ൻ​വ​ലി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​ശ​ദ​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More