‘കടക്കു പുറത്ത്’ എന്നാൽ സ്വാഭാവിക പ്രതികരണം..! പ്ര​വേ​ശ​നം ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ള്‍ വ​ന്ന​തി​ലു​ള്ള പിണറായിയുടെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ട്ടി​പ്പു​റ​ത്താ​ക്കി​യ സം​ഭ​വം മ​ന​പൂ​ർ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ്ര​വേ​ശ​നം ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ള്‍ വ​ന്ന​തി​ലു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണെ​ന്നും കോ​ടി​യേ​രി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലെ റി​പ്പോ​ർ​ട്ടിം​ഗി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സി​പി​എം -ബി​ജെ​പി നേ​താ​ക്ക​ളു​ടെ സ​മാ​ധാ​ന യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ‘ക​ട​ക്കൂ പു​റ​ത്ത്’ എ​ന്നു മു​ഖ്യ​മ​ന്ത്രി ആ​ക്രോ​ശി​ച്ച​ത്. നി​ങ്ങ​ളെ​യൊ​ക്കെ (മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ) ആ​രാ ഇ​വി​ടേ​ക്കു വി ​ളി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.‌‌ ത​ല​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്താ​നാ​യി​രു​ന്നു ബി​ജെ​പി – ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി മ​സ്‌​ക​റ്റ് ഹോ​ട്ട​ലി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​ത്.

Read More

പണിയെടുത്തില്ലേൽ പണിതരും..! കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ഒരുകൂട്ടം ജീവനക്കാരെ സ്ഥലംമാറ്റി; മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടിയെന്ന് യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ഒരുകൂട്ടം ജീവനക്കാർക്ക് സ്ഥലംമാറ്റം. 137 ജീവനക്കാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. ബുധനാഴ്ചത്തെ പണിമുടക്കിൽ സർവീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയത്. അതേസമയം, സ്ഥലംമാറ്റം മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടിയാണെന്ന് എഐടിയുസി ആരോപിച്ചു.

Read More

അയാൾ എഴുതുകയാണ്..! മ​ദ​നി​യു​ടെ യാ​ത്രാ കാര്യത്തിൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ക്കാമെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​; പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ജ​യ​രാ​ജ​ന് ഒരു നിവേദനം നൽകാൻ നിർദേശിച്ചതായി പൂ​ന്തു​റ സി​റാ​ജ്

തി​രു​വ​നന്തപു​രം: ബാം​ഗ്ലൂ​ർ സ്ഫോ​ട​ന​ക്കേ​സി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ന്ന പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി​യു​ടെ യാ​ത്ര സം​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ക്കു​മെ​ന്ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​റ​പ്പ് ന​ൽ​കി​യെ​ന്ന് പി​ഡി​പി നേ​താ​വ് പൂ​ന്തു​റ സി​റാ​ജ്. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൽ നി​ന്നും മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു​വെ​ന്ന് സി​റാ​ജ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി​യു​ടെ കേ​ര​ള യാ​ത്ര​യ്ക്ക് വേ​ണ്ട സു​ര​ക്ഷാ ചെ​ല​വ് കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ഡി​പി നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി നി​വേ​ദ​നം ന​ൽ​കി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് ഈ ​കാ​ര്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഫോ​ണി​ലൂ​ടെ ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും നി​വേ​ദ​നം പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു​വെ​ന്നും സി​റാ​ജ് പ​റ​ഞ്ഞു.

Read More

അണികളുടെ രോക്ഷം കെട്ടടങ്ങിയില്ല..! സമാധാന യോഗം കൂടിയിട്ടും സമാധാനമില്ല; കാട്ടാക്കടയിൽ സിപിഎം നേതാവിന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്; ആക്രമണത്തിൽ ആർക്കും പരിക്കില്ല

കാ​ട്ടാ​ക്ക​ട: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ വീ​ണ്ടും അ​ക്ര​മം ത​ല​പൊ​ക്കി. സി​ഐ​ടി​യു ഏരിയാ സെ​ക്ര​ട്ട​റി​യും സി​പി​എം കാ​ട്ടാ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​ഫ്രാ​ൻ​സി​സി​ന്‍റെ വീ​ട്ടി​നു നേ​രെ കഴിഞ്ഞ രാത്രി നാ​ട​ൻ ബോം​ബെ​റി​ഞ്ഞു. ആക്രമണത്തിൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​ട്ടാ​ക്ക​ട മൊ​ളി​യൂ​ർ ക്ഷേ​ത്ര റോ​ഡി​ൽ ക്യ​ഷിഭ​വ​ന് സ​മീ​പ​മാ​ണ് ഫ്രാ​ൻ​സി​ന്‍റെ വീ​ട്. അർധരാത്രി പന്ത്രണ്ടോടെ വീ​ടി​ന്‍റെ മു​ൻ വ​ശ​ത്ത് എ​ന്തോ സാ​ധ​നം വീ​ണ​താ​യി വീ​ട്ടു​കാ​ർ ശബ്ദം കേട്ടു. തു​ട​ർ​ന്ന് പൊ​ട്ടിത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന് സയന്‍റിഫിക് വി​ദ​ഗ്ധ​ർ സ്ഥലത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴി​ഞ്ഞ മാസം 25 മുതലാണ് കാട്ടാക്കടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഇ​രു പാ​ർ​ട്ടി​യുടെയും ഓ​ഫീ​സു​ക​ൾ ത​ക​ർ​ത്തി​രു​ന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമം അരങ്ങേറുകയും ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സംഘർഷം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രദേശത്ത് നിലനിൽക്കുന്പോഴാണ് വീണ്ടും അക്രമമുണ്ടാകുന്നത്. ബൈ​ക്കി​ലെ​ത്തി​യ…

Read More

എല്ലാം ശരിയാക്കി കൊടുത്ത്..! ചിത്രയോട് സർക്കാർ കനിഞ്ഞു: പരിശീലനത്തിനു മാസംതോറും 25,000 രൂപയുടെ സഹായം; ആവശ്യമായ എല്ലാ സഹായങ്ങളും നൽക്കുമെന്നു കായിക മന്ത്രി

തിരുവനന്തപുരം: അത്‌ലറ്റ് പി.യു. ചിത്രയ്ക്കു സർക്കാർ ധനസഹായം. പരിശീലനത്തിനായി ചിത്രയ്ക്കു പ്രതിമാസം 25,000 രൂപ വീതം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി നൽകുക. തനിക്കൊരു ജോലി വേണമെന്ന് ചിത്രയുടെ ആവശ്യത്തെ തുടർന്നായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിൽ 1,500 മീറ്റർ ഓട്ടത്തിൽ ചിത്ര സ്വർണം നേടിയിരുന്നു. എന്നാൽ ലണ്ടനിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അത്‌ലറ്റിക് ഫെഡറേഷൻ ചിത്രയുടെ പേര് ഒഴിവാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്കു ഇടയായി. ചിത്രയെ ഒഴിവാക്കിയ ഫെഡറേഷന്‍റെ നടപടിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിരുന്നു. ചിത്രയുടെ പരിശീലനത്തിനു ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽക്കുമെന്നു കായിക മന്ത്രി എ.സി. മൊയ്തീനും അറിയിച്ചിരുന്നു.

Read More

ദേ പിന്നെയും മാറ്റി..! സ്ത്രീ​പീ​ഡ​ന​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ യു​ടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷൻസ് കോടതി നാളത്തേക്ക് മാറ്റി

നെ​യ്യാ​റ്റി​ന്‍​ക​ര: സ്ത്രീ​പീ​ഡ​ന​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന അ​ഡ്വ. എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ യു​ടെ ജാ​മ്യാ​പേക്ഷ പരിഗണിക്കുന്നത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി നാളത്തേക്ക് മാറ്റി. ഇ​ക്ക​ഴി​ഞ്ഞ 22 നാ​ണ് ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ യെ ​അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ വി​ന്‍​സെ​ന്‍റ് ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി​യെ​ങ്കി​ലും ത​ള്ളി​ക്ക​ള​ഞ്ഞു. അ​തി​നി​ടെ നെ​യ്യാ​റ്റി​ന്‍​ക​ര സ്പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍‍​ഡി​ല്‍ ക​ഴി​യു​ന്ന വി​ന്‍​സെ​ന്‍റി​ന് പി​ന്തു​ണ അ​റി​യി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം തു​ട​രു​ന്നു. കോ​വ​ളം കൊ​ട്ടാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ വി​ന്‍​സെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​യ​രാ​നി​ട​യു​ണ്ടാ​യി​രു​ന്ന പ്ര​തി​ഷേ​ധം മു​ന്നി​ല്‍ ക​ണ്ട് ത​യാ​റാ​ക്കി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന ആ​രോ​പ​ണ​വും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. ബാ​ല​രാ​മ​പു​ര​ത്ത് പ​ന​യ​ത്തേ​രി​യി​ല്‍ ബി​വ​റേ​ജ്സ് ഔ​ട്ട്…

Read More

എന്നെ കാത്തു നിൽക്കേണ്ട..! ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഇന്നു അർധരാത്രി മുതൽ ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും; 24 മ​​​ണി​​​ക്കൂ​​​റാണ് സമരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വി​​​ഭാ​​​ഗം കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ നാ​​​ളെ പ​​​ണി​​​മു​​​ട​​​ക്കും. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​നാ​​​ണ്(​​​എ​​​ഐ​​​ടി​​​യു​​​സി) പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് സം​​​ഘവും പ​​​ണി​​​മു​​​ട​​​ക്കി​​​ന് പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 24 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി ആ​​​രം​​​ഭി​​​ക്കും. ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും മു​​​ട​​​ങ്ങു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​മാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക്.  

Read More

മൗനിയായി നടന്നു നീങ്ങി..! സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് “കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് എന്തിനാണെന്ന ചോദ്യത്തിന് പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് കയർത്തത് എന്തിനാണെന്ന ചോദ്യത്തോട് ഒന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി. രാവിലെ മസ്കറ്റ് ഹോട്ടലിൽ എത്തിയ മാധ്യമപ്രവർത്തകരോട് “കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് എന്തിനാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനോട് ഒരു തരത്തിലും പ്രതികരിക്കാതെ മൗനിയായി മുഖ്യമന്ത്രി നടന്നു നീങ്ങുകയായിരുന്നു. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെയാണ് സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് ആ​ക്രോ​ശി​ച്ചുകൊ​ണ്ട് മു​ഖ്യ​മ​ന്ത്രി രോ​ഷാ​കു​ല​നാ​യ​ത്. സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രിയും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഒ​രു​മി​ച്ചാ​ണ് എ​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ആ​ർ​എ​സ്എ​സ് പ്രാ​ന്ത​പ്ര​ചാ​ര​ക് പി.​ഗോ​പാ​ല​ൻ​കു​ട്ടി മാ​സ്റ്റ​ർ, ആ​ർ​എ​സ്എ​സ് ദ​ക്ഷി​ണ​ മേ​ഖ​ല ഭാ​ര​വാ​ഹി പ്ര​സാ​ദ് ബാ​ബു, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ദ്യം എ​ത്തി​യ​ത്. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി​യും കോ​ടി​യേ​രി​യും എ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം.

Read More

അണികളെ കൊലപാതകത്തിന് പറഞ്ഞ് വിട്ടശേഷം സമാധാന ചർച്ച നടത്തുന്ന മു​ഖ്യ​മ​ന്ത്രിയുടെ ന​ട​പ​ടി അ​പ​ഹാ​സ്യം; മാധ്യമ പ്രവർത്തകരെ ആട്ടിയോടിച്ചതിനു പിന്നിൽ രഹസ്യ അജണ്ടയെന്ന് രമേശ് ചെന്നിത്തല

തി​രു​വ​നന്തപു​രം: സ്വ​ന്തം പാ​ർ​ട്ടി അ​ണി​ക​ളെ കൊ​ല​പാ​ത​കം ന​ട​ത്താ​ൻ പ​റ​ഞ്ഞുവി​ട്ട​തി​ന് ശേ​ഷം സ​മാ​ധാ​ന ച​ർ​ച്ച ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​ട​പ​ടി അ​പ​ഹാ​സ്യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ത്ഥ​നാ യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ട്ടി​യോ​ടി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക്ക് പി​ന്നി​ൽ ര​ഹ​സ്യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സി​പി​എ​മ്മി​ന് ബി​ജെ​പി​യു​മാ​യി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കു​മ്മ​ന​ത്തെ തി​രു​ത്താ​ൻ കേ​ന്ദ്ര നേ​തൃ​ത്വം ത​യാ​റാ​ക​ണം. ത​ന്‍റെ ഉ​പ​വാ​സ​ത്തെ പ​രി​ഹ​സി​ച്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യാ​യി ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ബോം​ബ് നി​ർ​മ്മി​ക്കു​ന്ന​വ​ർ​ക്ക് ഉ​പ​വാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. കെ​പി​സി​സി​യു​ടെ പ്രാ​ർ​ത്ഥ​നാ യ​ജ്ഞ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. രാ​ജ്ഭ​വ​ൻ മാ​ർ​ച്ചും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം പ്രാ​ർ​ത്ഥ​ന യോ​ഗ​വും…

Read More

കാണേണ്ടവർ കാണാതെ പോവരുത്..! വയോധികയും കു​ടും​ബ​വും അ​ന്തി​യു​റ​ങ്ങു​ന്നത് ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ൽ; ചോർന്നൊലിക്കുന്ന ഈ വീടിന് 60ലേറെ വർഷം പഴക്കമുണ്ട്

പാ​ലോ​ട്: ചോ​ർ​ന്നൊ​ലി​ച്ചു ഇ​ടി​ഞ്ഞു വീ​ഴാ​റാ​യി​ട്ടും ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഇ​ടം നേ​ടാ​തെ അ​വ​ഗ​ണ​ന​യി​ലാ​ണ് ഇ​ട​വം റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ ഉ​ഷാ​കു​മാ​രി. ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​എം​എ​സ് ഭ​വ​ന പ​ദ്ധ​തി​പ്ര​കാ​രം വീ​ടി​ന് ആ​ദ്യ​ഗ​ഡു ല​ഭി​ച്ചി​രു​ന്നു. ഇ​തു​കൊ​ണ്ടു അ​ടി​സ്ഥാ​നം കെ​ട്ടി​യെ​ങ്കി​ലും ഭ​ർ​ത്താ​വി​ന് കാ​ൻ​സ​ർ ബാ​ധി​ച്ചു അ​തി​ന്‍റെ ചി​കി​ത്സ​യി​ലും മ​റ്റും വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു മൂ​ലം ബാ​ക്കി ഗ​ഡു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്ന് തി​രി​ച്ച​ട​വി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും പു​തി​യ വീ​ട് അ​നു​വ​ദി​ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വീ​ട് ല​ഭി​ച്ചി​ല്ല. ഇ​പ്പോ​ൾ ഭ​വ​ന ര​ഹി​ത​ർ​ക്ക് വേ​ണ്ടി ആ​രം​ഭി​ച്ച് ലൈ​ഫ് പ​ദ്ധ​തി​യു​ടെ ലി​സ്റ്റി​ൽ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പേ​രു വ​ന്നി​ല്ല. നി​ല​വി​ലെ വീ​ടി​നു 60 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്‌. ടാ​ർ ഷീ​റ്റ് ദ്ര​വി​ച്ചു ചോ​ർ​ന്നൊ​ലി​ക്കു​ന്ന സ്ഥി​ത​തിയി​ലാ​ണ്. വീ​ടി​ന്‍റെ പ​ല ഭാ​ഗ​വും ഇ​ടി​ഞ്ഞു വീ​ണു തു​ട​ങ്ങി. ഭ​ർ​ത്താ​വ്…

Read More