മറന്നോ നീ ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ..! ലോ​ക അത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​ നി​ന്നു പി.​യു. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ പി.ടി. ഉഷയ്ക്കെതിരേ വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക അത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നു പി.​യു. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ പി.​ടി.​ഉ​ഷ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. പി.​ടി.​ഉ​ഷ ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ മ​റ​ന്നു​പോ​യ​ത് ക​ഷ്ട​മാ​യെ​ന്നും ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഉ​ഷ തെ​റ്റ് ഏ​റ്റു​പ​റ​യ​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ചി​ത്ര​യ്ക്കാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലോ​ക അത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ശേ​ഷ​മാ​ണ് ചി​ത്ര​യെ ല​ണ്ട​നി​ലേ​ക്കു പോ​കാ​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്നു ത​ഴ​ഞ്ഞ​ത്. ഇ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ചി​ത്ര​യ്ക്ക് അ​നു​കൂ​ല വി​ധി ല​ഭി​ച്ചെ​ങ്കി​ലും വി​ധി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് ദേ​ശീ​യ അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക അത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ​മി​തി​യു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​യാ​യി​രു​ന്നു പി.​ടി.​ഉ​ഷ. ഇ​വ​ർ കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ചി​ത്ര​യെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഉ​ഷ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന് നേ​ര​ത്തെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​എ​സ്. ര​ണ്‍​ധാ​വ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts