തിരുവനന്തപുരം: സ്ത്രീപീഡന കേസിൽ ആരോപണവിധേയനായ എം. വിൻസെന്റ് എംഎൽഎയെ പിന്തുണയ്ക്കാനുള്ള പാർട്ടി നിലപാടിൽ ഉറച്ച് മഹിളാ കോണ്‍ഗ്രസ്. പാർട്ടി ഒരു നിലപാട് എടുത്താൽ അതിനൊപ്പം നിൽക്കുമെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എം. വിൻസെന്റ് എംഎൽഎ രാജിവയ്ക്കണമെന്നു മഹിളാ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മഹിളാ കോണ്‍ഗ്രസിന്റെ അഭിപ്രായമാണ് ആദ്യം പറഞ്ഞതെന്നും സമാനമായ കേസുകളിലും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് ഇതായിരുന്നുവെന്നും ബിന്ദു കൃഷ്ണ അറിയിച്ചു. സ്ത്രീ പീഡന ആരോപണം ഉയർന്നപ്പോൾ തന്നെ വിൻസെന്റ് രാജിവയ്ക്കണമെന്നും രാഷ്ട്രീയ നേതാക്കൾ മൂല്യം ഉയർത്തിപ്പിടിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Read MoreCategory: TVM
എന്തോന്നാണടേ..! കുമ്മനത്തിന്റെ ഉപദേശകർക്കെതിരെ അന്വേഷണം; കുമ്മനത്തിനൊപ്പമെങ്കിലും ഉപദേശകരുടെ ചായ് വ് ഇടതുപാർട്ടിക്കൊപ്പമെന്ന പരാതിയിലാണ് അന്വേഷണം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഉപദേശകർക്കെതിരെ അന്വേഷണം. ഉപദേശകർക്കു പാർട്ടി ബന്ധമില്ലെന്നും ഇടത് സഹയാത്രികരാണ് ഉപദേശകർ എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം മെഡിക്കൽ കോളജ് കോഴ അന്വേഷിക്കാൻ ബിജെപി കേന്ദ്രനേതൃത്വം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നാണ് സൂചന. പാർട്ടിക്കു പുറത്തുള്ളവരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള ബി.എൽ. സന്തോഷിനെ സ്ഥാനത്തുനിന്നു മാറ്റുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സന്തോഷ് ഗ്രൂപ്പ് നേതാവായി പ്രവർത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മാറ്റുന്നത്.
Read Moreപിഡിപി ബുധനാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു; ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം
തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിഡിപി പിൻവലിച്ചു. ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മഅദനിയെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തത്.
Read Moreഅന്തസ് വേണം അന്തസ്..! കോൺഗ്രസ് വിൻസെന്റിനെ കൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കണം; ഗൂഢാലോചന യുണ്ടെന്നു പറഞ്ഞ് പ്രതിയെ രക്ഷിക്കാനുള്ള നാണംകെട്ട പണിയാണ് കോണ്‍ഗ്രസിന്റേതെന്ന് വി.എസ്.
തിരുവനന്തപുരം: കോണ്‍ഗ്രസിനു അന്തസുണ്ടെങ്കിൽ എം. വിൻസെന്റിനെ കൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്പ്പി ക്കണമെന്നു ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഗൂഢാലോചനയുണ്ടെന്നു പറഞ്ഞ് പ്രതിയെ രക്ഷിക്കാനുള്ള നാണംകെട്ട പണിയാണ് കോണ്‍ഗ്രസിന്റേത്. ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും വി.എസ് കൂട്ടിച്ചേർത്തു. സ്ത്രീപീഡനവുമായി ബന്ധപ്പെട്ടു തന്നെ അറസ്റ്റ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന എം. വിൻസെന്റ് എംഎൽഎ പരാതി നൽകിയിരുന്നു. സംഭവത്തിൽ സിപിഎം പ്രതിനിധിയായ നെയ്യാറ്റിൻകര എംഎൽഎയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അടക്കമുള്ളവർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വി.എസിന്റെ പ്രതികരണം.
Read Moreചതിച്ചതാ..! വിൻസെന്റിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ഗൂഢലക്ഷ്യങ്ങളോടെയുള്ള കേസായതുകൊണ്ട് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: കോവളം എംഎൽഎ എം. വിൻസെന്റിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംഎൽഎ. അറസ്റ്റിനു മുമ്പും പിമ്പും അന്വേഷണ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ നെയ്യാറ്റിൻകര സബ്ജയിലിൽ വിൻസെന്റ് എംഎൽഎയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുരളീധരൻ . എംഎൽഎയെ ശാസ്ത്രീയമായി ചോദ്യം ചെയ്തു എന്നു പറയുന്ന പോലീസ് എന്തു ചോദ്യം ചെയ്യലാണു നടത്തിയതെന്നു മനസിലാകുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥയായ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിതാ ബീഗം വിൻസെന്റിനെ ചോദ്യം ചെയ്തിട്ടില്ല. മുൻമന്ത്രി ജോസ് തെറ്റയിലിനെതിരേയും വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലർക്കെതിരെയും പീഡനക്കേസുകളിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കേസെടുത്തില്ല. ജോസ് തെറ്റയിൽ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവച്ചില്ല. സംസ്ഥാനത്ത് ഇരട്ടനീതിയാണു സർക്കാർ നടപ്പിലാക്കുന്നത്. വിൻസെന്റിനെതിരേ എടുത്തിട്ടുളളതു ചില ഗൂഢലക്ഷ്യങ്ങളോടെയുള്ള കേസായതുകൊണ്ടുതന്നെ നിയമപരമായും…
Read Moreഅങ്ങനെ പറഞ്ഞിട്ടില്ല..! മതസ്പർധ നടത്തുന്ന പരാമർശം നടത്തിയ സെൻകുമാറിന്റെ മൊഴിയെടുത്തു; താൻ മതവിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടില്ല
തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന അഭിമുഖം നൽകിയെന്ന കേസിൽ പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പി. മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം മതവിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നു സെൻകുമാർ അറിയിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിൽ ലേഖകന്റെ ചോദ്യങ്ങൾക്കു മറുപടി നൽകുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.കേസിൽ സെൻകുമാറിന് ഉപാധികളോടെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നു.
Read Moreവാഹന പരിശോധനക്കിടയിൽ പിടിയിലായവർക്കു തുന്പ പോലീസിന്റെ വക ‘വാഴകൃഷി പരിശീലനം’
കഴക്കൂട്ടം: തുമ്പ പോലീസിന്റെ വാഹനപരിശോധനക്കിടയിൽ പിടിയിലായി പെറ്റികേസിലുൾപ്പെട്ടവർ സ്റ്റേഷൻ വളപ്പിൽ വാഴകൃഷി ചെയ്യണമെന്ന് പോലീസിന്റെ നിർദേശം. കഴിഞ്ഞ ദിവസം രാത്രിയാണ് തുമ്പ പോലീസ് കുളത്തൂർ ഉൾപ്പെടെയുള്ള ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടയിൽ ട്രാഫിക് നിയമ ലംഘനം നടത്തിയവരെ വാഹനങ്ങളുമായി പിടികൂടിയത്. ഇവരെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ട് വന്നിരുന്നു. ഡ്രൈവർമാരെ വിട്ടയച്ചെങ്കിലും വാഹനങ്ങൾ നൽകാതെ പിറ്റേന്നുവരാൻ പറഞ്ഞ് വിട്ടയച്ചു. വാഹനങ്ങൾ കൊണ്ടുപോകാൻ പിറ്റേന്നു വന്നവർക്ക് എസ്ഐ കൊടുത്ത ശിഷ സ്റ്റേഷൻ വളപ്പിൽ വാഴകുഴിയും തെങ്ങുംകുഴിയുമെടുത്ത് അവ നടണമെന്നായിരുന്നു. അല്ലെങ്കിൽ വാഹനം ഇന്ന് വിട്ടു തരില്ല എന്ന നിലപാടിലായിരുന്നു പോലീസ്. നിർവാഹമില്ലാതെ വന്നപ്പോൾ ആളുകൾക്ക് അനുസരിക്കേണ്ടി വന്നു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ടിട്ടാണ് വാഹനം വിട്ടുകൊടുത്തത്. ഇത്തരം സംഭവങ്ങൾ ഇതിനു മുന്‍പും സ്റ്റേഷനിൽ അരങ്ങേറിയതായി നാട്ടുകാർ പറയുന്നു.
Read Moreഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തന്നെ കബളിപ്പി ക്കുകയാണെന്ന് മനസിലാക്കിയ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടുകാരുടെ പരാതിയിൽ പ്രതി വിഷ്ണുരാജ് അറസ്റ്റിൽ
പേരൂർക്കട: ഫേസ്ബുക്കിലൂടെ പ്രണയിക്കുകയും വിവാഹവാഗ്ദാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പേരൂർക്കട സ്വദേശി അറസ്റ്റിൽ. വേറ്റിക്കോണം സ്വദേശി വിഷ്ണുരാജാ (24) ആണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്നു പേരൂർക്കട പോലീസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹ വാഗ്ദാനം തട്ടിപ്പാണെന്നു മനസിലാക്കിയ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർ ആലപ്പുഴയിലുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. ഇവിടെ നിന്ന് കേസ് പേരൂർക്കട പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു. പേരൂർക്കട സിഐ സ്റ്റുവർട്ട് കീലറിന്റേയും വട്ടിയൂർക്കാവ് എസ്ഐ മുരളീകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുരാജിനെ പിടികൂടിയത്.
Read Moreഒഴിവായത് വൻ ദുരന്തം..! ട്രാവൻകൂർ ടൈറ്റാനിയത്തിലെ ആസിഡ് ശുദ്ധീകരണ പ്ലാന്റ് തകർന്ന് വീണ് ജീവനക്കാരൻ മരിച്ചു; കണ്ണൂർ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്; ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: വേളിയിലെ ട്രാവൻകൂർ ടൈറ്റാനിയത്തിലെ ആസിഡ് ശുദ്ധീകരണ പ്ലാന്റ് തകർന്ന് വീണ് ഒരു ജീവനക്കാരൻ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശി ഹരീന്ദ്ര(55)നാണ് മരിച്ചത്. പ്ലാന്റിന്റെ ചിമ്മിനിയുടെ കോണ്‍ക്രീറ്റ് മേൽക്കൂരയാണ് തകർന്ന് വീണത്. അപകടത്തെ തുടർന്ന് പരിക്കേറ്റ ജീവനക്കാരെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹരീന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ അധികൃതരും സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റ കൊച്ചുവേളി സ്വദേശി സരോഷ്(28) ഗുരുതരാ വസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
Read Moreപനിച്ച് വിറച്ച്..! മെഡിക്കൽ കോളജ് വിവാദത്തിനിടെ കുമ്മനത്തിന് കടുത്ത പനി; ആലപ്പുഴയിൽ ചേരാനിരുന്ന ബിജെപി കോർ കമ്മിറ്റി യോഗം മാറ്റിവച്ചു; വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: ആലപ്പുഴയിൽ ഇന്ന് ചേരാനിരുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പനി ബാധിച്ചതാണ് യോഗം മാറ്റാൻ കാരണമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന വിശദീകരണം.സംസ്ഥാന കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. ഇന്ന് കോർ കമ്മിറ്റിയും നാളെ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴയിൽ ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദം പാർട്ടിയെ പിടിച്ചുകുലുക്കിയതിനെത്തുടർന്ന് ഇന്ന് നടക്കാനി രുന്ന കോർ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം കർശന നടപടികൾ സ്വീകരിച്ചേക്കും. കടുത്ത നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.എസ് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. അതേസമയം സിപിഎം കോവളം ഏരിയ കമ്മിറ്റി…
Read More