തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്താനെത്തിയ അക്രമി സംഘത്തെ തടഞ്ഞ പോലീസുകാരന് പോലീസിന്റെ വക പാരിതോഷികം പ്രഖ്യാപിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രത്യുഞ്ജയന്‍ പാരിതോഷികം പ്രഖ്യാപിച്ചത്. 5000 രൂപയാണ് പാരിതോഷികം. അക്രമി സംഘത്തെ ചെറുക്കുന്നതിനിടെ ഗുരുതരമായി മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന പ്രത്യുഞ്ജയനെ ഐജി മനോജ് എബ്രഹാം ആശുപത്രിയിലെത്തി സന്ദർശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്താനെത്തിയ വാർഡ് കൗണ്‍സിലർ ഐപി.ബിനു ഉൾപ്പെടെയുള്ള സംഘത്തെ ചെറുക്കുന്നതിനിടെയാണ് പ്രത്യുഞ്ജയന്‍ മർദനമേറ്റത്. കാഴ്ചക്കാരായി നോക്കി നിന്ന പോലീസുകാരെ സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു.
Read MoreCategory: TVM
പ്രേമം നടിച്ച് പ്ലസ് വൺ വിദ്യാർഥിയെ പീഡി പ്പിച്ചു; പുറത്ത് പറയാതിരിക്കാൻ നിരന്തരം ഭീഷണിപ്പെടുത്തി; പീഡനം സഹിക്കാതെ വന്ന പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടു കാരുടെ പരാതിയിൽ യുവാവിനെ പിടികൂടി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. പൂജപ്പുര ജഗതിയിൽ മൈത്രി നഗറിൽ, മണൽപ്പുറം പുത്തൻ വീട്ടിൽ മനോജിനെ (33) യാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാർഥിയായ പെണ്‍കുട്ടിയെയാണ് മനോജ് പീഡിപ്പിച്ചത്. പീഡനവിവരം പുറത്തറിയിക്കാതിരിക്കാൻ പെണ്‍കുട്ടിയെ നിരന്തരം ഭിഷണിപ്പെടുത്തി. ഭീഷണി സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ ആയി എങ്കിലും ഭീഷണിയെ തുടർന്ന് പീഡനവിവരം മറച്ചുവയ്ക്കുകയായിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് സംശയം ഉണ്ടായതിനെ തുടർന്ന് ഷാഡോ പോലീസിന്റെ സഹായം തേടുകയും വനിതാ ഷാഡോ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും പീഡന വിവരം പുറത്തു കൊണ്ടുവരികയായിരുന്നു. തിരുവനന്തപുരം സിറ്റി കണ്ട്രോൾ റൂം അസി. കമ്മീഷണർ സുരേഷ് കുമാർ, പൂജപ്പുര എസ്ഐ രാകേഷ്, ക്രൈം എസ്ഐമാരായ ചന്ദ്രബാബു, മോഹനൻ, ഷാഡോ എസ്ഐ സുനിൽ ലാൽ, സിറ്റി ഷാഡോ പോലീസ്…
Read Moreഒന്നൊന്നര നാക്കാ സാറേ അവൾക്ക്..! ജോലി വാഗ്ദാനം നൽകി ശോഭ തട്ടിയെടുത്തത് ലക്ഷങ്ങൾ; പണം തട്ടിയ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്
പോത്തൻകോട്: ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിലെ യുവതിയെ പോത്തൻകോട് പോലീസ് പിടികൂടി. പുതുക്കുറിച്ചി മുണ്ടൻചിറ കാക്കത്തോപ്പ് സുനിതാഹൗസിൽ ശോഭ(34)ആണ് അറസ്റ്റിലായത്. എയർപോർട്ടിലും ഹോംനഴ്സിംഗ് ജോലികളും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഭരതന്നൂരുള്ള ഓമനമ്മ എന്ന സ്ത്രീയുടെ 85,000 രൂപ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റു വിവരമറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി ആളുകൾ തടിച്ചു കൂടി. പ്രതിക്കു കഴക്കൂട്ടത്തും തമ്പാനൂർ റെയിൽവേ പോലീസിലും കേസുകൾ നിലവിലുണ്ട്. അതിൽ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷമാണ് വീണ്ടും തട്ടിപ്പു തുടങ്ങിയത്.
Read Moreവേറെ നിവൃത്തിയില്ല മക്കളേ..! ബിജെപി ഓഫീസ് ആക്രമണത്തിൽ 4 സിപിഎമ്മുകാർ പിടിയിൽ; കോർപ്പറേഷൻ കൗൺസിലറും എസ്എഫ്ഐ നേതാവും അറസ്റ്റിലായവരിൽപ്പെടും
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെതിരേ ആക്രമണം നടത്തിയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ പിടിയിലായി. ഇവരിൽ കോർപ്പറേഷൻ കൗണ്‍സിലർ ഐ.പി.ബിനു, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണ എന്നിവരും ഉൾപ്പെടുന്നുണ്ട്. ബിജെപി ഓഫീസ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇവരെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിന് സമീപത്തു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന ബോധ്യമായതോടെ പാർട്ടി തലത്തിലും ഇവർക്കെതിരേ നടപടിയുണ്ടായിരുന്നു. കൗണ്‍സിലർ ബിനു, പ്രതിൻ സാജ് എന്നിവരുൾപ്പടെ മൂന്ന് പേരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
Read Moreനാക്കുകൾകൊണ്ട് പയറ്റി നേതാക്കൾ..! ബിജെപി ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് കോടിയേരി; പോലീസ് സംവിധാനം ഉപയോഗപ്പെടുത്തി സിപിഎം ആക്രമണം നടത്തുന്നുവെന്ന് ഒ. രാജഗോപാൽ
ബിജെപി ആസൂത്രിത ആക്രമണം നടത്തുന്നു: കോടിയേരി തിരുവനന്തപുരം: ഒരു ആക്രമണങ്ങളെയും സിപിഎം പിന്തുണയ്ക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്രമണങ്ങൾക്ക് തുടക്കമിട്ടത് ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്കെതിരേ ഉയർന്നുവന്നിട്ടുള്ള അഴിമതി പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് അക്രമങ്ങൾ അഴിച്ചുവിട്ടിട്ടുള്ളത്. പാർട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. അക്രമസംഭവങ്ങളെ അപലപിക്കുന്നതായി കോടിയേരി വ്യക്തമാക്കി. ബിജെപി ആസൂത്രിതമായാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് സംവിധാനം ഉപയോഗപ്പെടുത്തി സിപിഎം ആക്രമണം നടത്തുന്നു: ഒ. രാജഗോപാൽ തിരുവനന്തപുരം: പോലീസ് സംവിധാനം ഉപയോഗപ്പെടുത്തി സിപിഎം ആക്രമണം നടത്തുന്നുവെന്ന് ഒ.രാജഗോപാൽ എംഎൽഎ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയത് സിപിഎം കൗണ്‍സിലറും പ്രാദേശിക നേതാക്കളുമാണ്. സിസിടിവി കാമറ ദൃശ്യങ്ങളിൽ ആക്രമണ രംഗങ്ങൾ പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുൻപും ഈ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read Moreപോലീസ് നോക്കിനിൽക്കെ അവർ തകർത്താടി..! ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചു; തടയാനെത്തിയ പോലീസുകാരനെ അക്രമികൾ മർദിക്കുന്നത് മറ്റു പോലീസുകാർ നോക്കി നിന്നു
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസു നേർക്ക് ആക്രമണം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതടക്കം ആറു വാഹനങ്ങൾ അക്രമികൾ അടിച്ചു തകർത്തു. പോലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം. അക്രമികളെ തടയാൻ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്കേറ്റു. മറ്റു പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ അക്രമികൾ പോലീസുകാരനെ മർദിക്കുകയായിരുന്നു. മണക്കാട് സിപിഎം കൗണ്‍സിലർ ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നു ബിജെപി ആരോപിച്ചു. നേരത്തെ, തിരുവനന്തപുരത്ത് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആറ്റുകാൽ, മണക്കാട് പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിലും ആക്രമണങ്ങളിലും നിരവധി വീടുകൾ തകർന്നു. ഇരുപതിൽ അധികം പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും അക്രമികൾ തല്ലിത്തകർത്തു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്. ആറ്റുകാലിലെ സ്വകാര്യ കോളജിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreതമ്മിതല്ലി ചാകാൻ സാധ്യത..! കോവളം എംഎൽഎ വിൻസന്റിനെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവം; പ്രദേശത്ത് സംഘർഷത്തിന് സാധ്യതയുള്ളതിനാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ശുപാർശ
തിരുവനന്തപുരം: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. . സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടറോട് ശുപാർശ ചെയ്തു. പോലീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ വെങ്കിടേസപതി നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് ഉച്ചയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കും. കോവളം എംഎൽഎ വിൻസന്റിനെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലും യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഇന്നലെ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രശ്നങ്ങൾ രൂക്ഷമാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റൂറൽ എസ്പി. പി. അശോക് കുമാർ ജില്ലാ കളക്ടറോട് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശുപാർശ ചെയ്തത്. ഇന്നലെ ബാലരാമപുരത്ത് സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിചാർജ് നടത്തിയിരുന്നു. പ്രവർത്തകർ രണ്ട് ചേരിയായി തിരിഞ്ഞ് കല്ലേറ് ആരംഭിച്ചതിനെ തുടർന്നാണ് പോലീസ് ലാത്തി…
Read Moreകഷ്ടം മൊതലാളി…! സ്ത്രീ സുരക്ഷ ഉറപ്പുനൽകി അധികാരത്തിൽ വന്ന സർക്കാർ കേരളത്തിലെ സ്ത്രീപീഡനങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പുനൽകി അധികാരത്തിൽ വന്ന പിണറായി സർക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചത് കണ്ടില്ലെന്ന് നടിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read Moreശ്രീറാം വെങ്കിട്ടരാമൻ വീണ്ടും “പണി’ തുടങ്ങി; ചലച്ചിത്ര അക്കാദമിയിൽ മിന്നൽ പരിശോധന; അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടർന്നാണ് തൊഴിൽ വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം: എംപ്ലോയ്മെന്റ് ഡയറക്ടറായി മാറ്റി നിയമിച്ച ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും “പണി’ തുടങ്ങി. അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടർന്നു സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ തൊഴിൽ വകുപ്പു പരിശോധന ആരംഭിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ നിർദേശ പ്രകാരം റീജയണൽ ഡപ്യൂട്ടി ഡയറക്ടർ ഹസൻകോയയുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ചലച്ചിത്ര അക്കാദമിയിൽ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധനയെന്നാണ് അധികൃതർ നൽകുന്ന വിവരം. ദേവികുളം സബ് കളക്ടർ പദവിയിലിരിക്കേ മൂന്നാർ കൈയേറ്റത്തിനെതിരേ കർശന നടപടി സ്വീകരിച്ച ശ്രീറാമിനെ രണ്ടാഴ്ച മുൻപു ചേർന്ന മന്ത്രിസഭായോഗമാണു എംപ്ലോയ്മെന്റ് ഡയറക്ടറായി നിയമിച്ചത്.
Read Moreബിഡിജെഎസ് യുഡിഎഫിലേക്കു വരാന്‍ സന്നദ്ധത അറിയിച്ചാല്‍ മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്താന്‍ ആരു വന്നാലും സ്വീകരിക്കുമെന്ന് എംഎം ഹസൻ
തിരുവനന്തപുരം: എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസ് യുഡിഎഫിലേക്കു വരാന്‍ സന്നദ്ധത അറിയിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്താന്‍ ആരു വന്നാലും സ്വീകരിക്കും. ഇതിന്റെ ഭാഗമായാണു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു രാജ്യസഭാ സീറ്റ് നല്‍കുന്നതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കാമെന്നു വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് യുഡിഎഫിന്റെ ഭാഗമായാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു സീറ്റ് കൊടുക്കേണ്ടി വരില്ലയോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി.
Read More