തിരുവനന്തപുരം: ചെറുവള്ളിയിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ഭൂമി ശബരിമല വിമാനത്താവളത്തിനായി തെരഞ്ഞെ ടുത്ത മന്ത്രിസഭായോഗ തീരുമാനം ദുരൂഹമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. ഫേസ്ബുക്കിലൂ ടെയാണ് സുധീരൻ വിമാനത്താവളത്തിന് ഭൂമി സർക്കാർ കണ്ടെത്തിയതിൽ ദുരൂഹത ആരോപിക്കുന്നത്. ഹാരിസണ്‍ പ്ലാന്റേഷനും അവരിൽ നിന്ന് അനധികൃതമായ ഭൂമി നേടിയെടുത്തവർക്കും നിയമപരമായി ഈ എസ്റ്റേറ്റിൽ യാതൊരു അവകാശവുമില്ലെന്ന് എം.ജി.രാജമാണിക്യം ഐഎഎസ് അന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. ഈ ഭൂമിയാണ് വിമാനത്താവളത്തിന് സർക്കാർ കണ്ടെത്തിയത്. ഹിരസണും ഭൂമിയുടെ ഇപ്പോഴത്തെ അവകാശികൾക്കും അവകാശമില്ലാത്ത സർക്കാർ ഭൂമി അവരുടേതെന്ന രീതിയിൽ സർക്കാർ വിശേഷിപ്പിച്ചത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനത്തോടെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാരിന് അനുകൂലമായി നേരത്തെയുണ്ടായ ഹൈക്കോടതി വിധിയും മറ്റു കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത നിലവിലുള്ള കേസുകളും സത്യവാങ്മൂലവും അട്ടിമറിക്കപ്പെടും. ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിട കൈയേറ്റക്കാർ നിയമവിരുദ്ധമായി കൈവശംവച്ചിട്ടുള്ള…
Read MoreCategory: TVM
ഉടൻ വരും..! ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ അമിക്കസ് ക്യൂറി ഉടൻ എത്തും; നേരത്തെ എ നിലവറ തുറന്ന് കണക്കെടുപ്പ് പൂർത്തിയാക്കിയിരുന്നു
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി നിർദേശ പ്രകാരം അഭിപ്രായ സമന്വയമുണ്ടാക്കാൻ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ഈയാഴ്ച അവസാനം എത്തും. എ നിലവറ തുറന്നശേഷം സുപ്രീംകോടതി നിയോഗിച്ച മൂല്യനിർണയ സമിതി കണക്കെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതേ തുടർന്നാണ് ബി നിലവറ തുറക്കുന്നതിന് അഭിപ്രായ സമന്വയമുണ്ടാക്കാൻ അമിക്കസ് ക്യൂറിയോട് സുപ്രീംകോടതി നിർദേശിച്ചത്. ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്നാണ് രാജകുടുംബം സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്.ബി നിലവറയ്ക്ക് രണ്ടു ഭാഗമുള്ളതായും രണ്ടാമത്തെ ഭാഗം തുറന്നിട്ടില്ലെന്നുമാണ് രാജകുടുംബം പറയുന്നത്. ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്ന രീതിയിൽ ക്ഷേത്ര സഹപൂജാരിയുടെ പേരിൽ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ട്. ഈ പ്രചാരണങ്ങളിൽ തനിക്ക് പങ്കില്ലെന്നും പ്രചരിപ്പിക്കുന്ന ശബ്ദം തന്റേതല്ലെന്നും സംഭവത്തെക്കുറിച്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേസ് നൽകുമെന്നും സഹശാന്തി ഗോശാല വിഷ്ണു നന്പൂതിരി അറിയിച്ചു.
Read Moreനാടനടി കടുപ്പും തന്നെ..! ബാറിനു മുന്നിൽ അക്രമം നടത്തിയവരെ പിടിക്കാനെത്തിയ എസ്ഐയേയും പോലീസുകാരെയും വളഞ്ഞിട്ട് മർദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ; 20 അംഗ സംഘമാണ് പോലീസുകാരെ മർദിച്ചത്
കഴക്കൂട്ടം: കഠിനംകുളത്തെ ബാറിനു മുന്നിൽ മദ്യപിച്ച് അടിപിടിയും അക്രമവും നടത്തിയ ശേഷം കഠിനംകുളം എസ്ഐയെയും പോലീസുകാരെയും ആക്രമിച്ച ഇരുപതംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി. കഠിനംകുളം ശാന്തിപുരം ഷെറിൻഹൗസിൽ ബനൽ(48), വെട്ടുതുറ റിൻഷാഹൗസിൽ രാജു (43) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിൽ മർദനമേറ്റ സിപിഒ അനിൽകുമാറിനു ഹൃദയാഘാതം വന്നതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തിവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒന്പതിനു സൈനിക സ്കൂളിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് പാലസ് ഹോട്ടലിൽ വന്ന ല്റ്റഫനന്റ് ജനറലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് എസ്ഐ ബിനിഷ് ലാലും രണ്ടു പോലീസുകാരും അവിടെ എത്തിയത്. ഇതിനിടയിൽ ഹോട്ടലിൽ മുന്നിൽ അക്രമം നടത്തിയവരെ പിടികൂടി ജീപ്പിൽ കയറ്റാൻ ശ്രമിച്ച എസ്ഐയുടെ കൈയിൽ കടിക്കുകയും ഇതിനുശേഷം അക്രമികൾ പിടികൂടിയവരെ മോചിപ്പിക്കുകയും ചെയ്തു. തുടർന്ന് എസ്ഐയേയും പോലീസുകാരേയും സംഘം വളഞ്ഞിട്ടു മർദിക്കുകയുമായിരുന്നു.
Read Moreഇതാവരുത് എംഎൽഎ..! മോശമായ രീതിയിൽ പെരുമാറുകയും തുടർന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസ്; കോവളം എംഎൽഎയ്ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസ്
തിരുവനന്തപുരം: ആത്മഹത്യാപ്രേരണാകുറ്റത്തിന് കോവളം എംഎൽഎയ്ക്കെതിരെ കേസെടുത്തു. കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെയാണ് കേസ്. നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Read Moreവിദ്യാർഥിയോട് ചെയ്യാൻ പറ്റാത്തത് വീട്ടുകാരോട് തീർത്ത് എബിവിപികാർ; നെടുമങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്സന്റെ വീടിനു നേരെ ആക്രമണം; കാറും ബൈക്കും വീടിന്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തു
നെടുമങ്ങാട് : നഗരസഭാ ചെയർപേഴ്സൻ ലേഖാവിക്രമന്റെ പൂവത്തൂരുള്ള രേവതി ഭവന് നേരെ രാത്രി ആക്രമണം നടന്നു .ആക്രമണത്തിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ , ബൈക്ക് , വീടിന്റെ ജനൽ ചില്ലുകൾ എന്നിവ തകർത്തു .രാത്രി ഒന്നോടെ ബൈക്കുകളിൽ എത്തിയ ഒരു സംഘം അക്രമികളാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികൾ പറഞ്ഞു .വാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി എത്തിയവർ വീടിന്റെ വാതിൽ ചവിട്ടി തുറക്കാൻ ശ്രമം നടത്തി . വീട്ടിൽ ഉണ്ടായിരുന്നവർ നിലവിളിച്ചതിനെ തുടർന്ന് അയൽവാസികൾ ഉണരുകയും അക്രമികൾ രക്ഷപ്പെടുകയുമായിരുന്നു .വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ , ഭർത്താവ് വിക്രമൻ ,വിക്രമന്റെ മാതാവ് , മക്കളായ വിഷ്ണു , വൈഷ്ണവ് എന്നിവർ വീട്ടിലുണ്ടായിരുന്നു . തിരുവനന്തപുരം എം ജി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ വിഷ്ണു എസ്എഫ് ഐ പ്രവർത്തകനാണ് . ഇന്നലെ കോളജിൽ എസ്…
Read Moreമദ്യശാല ഇവിടെ വേണ്ട..! ബിവറേജസ് ഔട്ട് ലെറ്റിന് കെട്ടിടം വാടകയ്ക്കു നൽകിയ കെട്ടിട ഉടയെ വെട്ടിപരിക്കേൽപ്പിച്ചു; ഔട്ട് ലെറ്റ് വരുന്നതിനിതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടന്നുവരുകയായിരുന്നു
വിഴിഞ്ഞം: ഉച്ചക്കടപയറ്റുവിളയിൽ ബിവറേജസ് ഔട്ട് ലെറ്റിന് കെട്ടിടം വാടകയ്ക്കു നൽകിയ കെട്ടിട ഉടമയ്ക്ക് വെട്ടേറ്റു. ഇടതും കൈക്ക് വെട്ടേറ്റ ഉടമസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയറ്റുവിള ആര്യ ഭവനിൽ ചന്ദ്രകുമാർ(55)നെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉച്ചക്കട പുലിവിള വീട്ടിൽ സന്തോഷ് (29)നെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പയറ്റുവിള ജംഗ്ഷനിലാണ് സംഭവം. ചന്ദ്രൻ നടത്തുന്ന ബേക്കറി കടക്കുള്ളിൽ വെട്ടുകത്തിയുമായെത്തിയാണ് ആക്രമണം. ബേക്കറിക്കുള്ളിൽനിന്ന് നിലവിളികേട്ട് ഔട്ട് ലെറ്റിനു സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും നാട്ടുകാരും ചേർന്നാണ് പ്രതി യെ കീഴ്പ്പെടുത്തിയത്. ബിവറേജസ് ഔട്ട് ലെറ്റിനു കെട്ടിടം വാടകയ്ക്ക് നൽകിയതിലുള്ള വിരോധമാകാം ആക്രമത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. പയറ്റുവിളയിൽ ബിവറേജസ് കോർപറേഷന്റെ ഔട്ട് ലെറ്റ് വരുന്നതിനിതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്.
Read Moreഇവളും ഒരമ്മയോ? പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം: സ്ത്രീ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ; ഒന്നാം പ്രതി ജിജിയുടെ അമ്മയാണ് പ്രതികളിലൊരാൾ
കാട്ടാക്കട : മലയിൻകീഴ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ രണ്ടു പേരെയും ഒരാളുടെ അമ്മയേയും അറസ്റ്റ് ചെയ്തു. പാലോട് നന്ദിയോട് ആലംപാറ സ്വദേശമായുള്ള ഇപ്പോൾ കഠിനംകുളം പാടിക്കവിളാകത്തു താമസിക്കുന്ന കൊച്ചുമോൻ എന്നു വിളിക്കുന്ന ആകാശ്( 22), പേയാട് ചെറുപാറ അശ്വതി ഭവനിൽ സ്വദേശവും ഇപ്പോൾ വിളവൂർക്കൽ കോളച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന അപ്പു എന്നു വിളിക്കുന്ന ജിജിൻ( 24) എന്നിവരെയാണ് മലയിൻകീഴ് സി ഐ ടി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർക്ക് ഒത്താശ ചെയ്ത ജിജിന്റെ അമ്മ ഗീതയേയും അറസ്റ്റ് ചെയ്തു. ആകാശ് കഴക്കൂട്ടം, കഠിനംകുളം എന്നീ സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളിലേയും പീഡനക്കേസുകളിലേയും പ്രതിയാണ്. ജിജിൻ വിളപ്പിൽശാല സ്റ്റേഷനിലെ മോഷണക്കേസുകളിലേയും പ്രതിയാണ്. കാട്ടാക്കട കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഇതൊരു കോൺക്രീറ്റ് ശില്പം മാത്രം..! എസ്എ ടി ആശുപത്രിക്ക് മുന്നിലെ പ്രതിമയ്ക്ക് മുന്നി ൽ മെഴുകുതിരികളും ചന്ദനത്തിരികളും കത്തിക്കരുത്; പ്രചരിക്കുന്നത് നുണക്കഥകളെന്ന് പ്രിൻസിപ്പൽ
തിരുവനന്തപുരം: എസ്എടി ആശുപത്രിയിയുടെ മുന്‍ഭാഗത്തെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള അമ്മയും കുഞ്ഞും പ്രതിമ ഒരു കോണ്‍ക്രീറ്റ് ശില്‍പ്പം മാത്രമാണെന്നും ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളും അവരുടെ ബന്ധുക്കളും വഞ്ചിതരാകരുതെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ശാസ്ത്രീയമായി രോഗികള്‍ക്ക് പരിചരണം നല്കുന്ന സ്ഥാപനമാണ് ആശുപത്രികള്‍. മെഡിക്കല്‍ കോളജിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തീര്‍ത്ത ശില്‍പ്പത്തെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നത് , ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ആയതിനാല്‍ ജനങ്ങള്‍ ഈ അന്ധവിശ്വാസം തിരിച്ചറിയണമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഈ പ്രതിമയ്ക്കു സമീപത്തായാണ് ഓക്സിജന്‍ പ്ലാന്റ്, അത്യാഹിത വിഭാഗം, ബ്ലഡ് ബാങ്ക്, ഐസിയുകള്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. നവ മാധ്യമങ്ങളിലുള്‍പ്പെടെ ഇതിനെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളും വന്നിരുന്നു. തുടര്‍ന്നാണ് ജനങ്ങളുടെ അവബോധത്തിനായി എസ്എടി. ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ ദിവസം ബോര്‍ഡും സ്ഥാപിച്ചത്. ഈ പ്രതിമയ്ക്ക് മുമ്പില്‍ മെഴുകുതിരി, വിളക്ക്, ചന്ദനത്തിരി എന്നിവ കത്തിക്കുന്നതിനേയും ആളുകള്‍ കൂടി തിരക്കുണ്ടാക്കുന്നതിനേയും കര്‍ശനമായി…
Read Moreജാക്കി സുന്ദർരാജ്..! അന്തർസംസ്ഥാന മോഷ്ടാവ് സുന്ദർരാജ് പിടിയിൽ; രാവിലെ അലഞ്ഞ്തിരിഞ്ഞ് നടന്ന് വീടുകൾ കണ്ടുവച്ചശേഷം രാത്രി ജാക്കിയുപയോഗിച്ച് മോഷണം നടത്തുന്നതാണ് പ്രധാന രീതി
തിരുവനന്തപുരം: അന്തർ സംസ്ഥാന മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ തമിഴ്നാട് മാർത്താണ്ഡം സ്വാദേശി നൗഷാദ് എന്ന് വിളിക്കുന്ന സുന്ദർരാജ് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. 2010 എപ്രിലിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻ ചീഫ് സെക്രട്ടറിയുടെ വീട്ടിൽ നടന്ന മോഷണകേസിലാണ് ഇപ്പോൾ ഇയാൾ അറസ്റ്റിലായത്. 1996 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ പരവൂർ, ആലപ്പുഴ, ചങ്ങനാശേരി, ചെങ്ങന്നൂർ, തമിഴ്നാട്ടിലെ മാർത്താണ്ഡം, നാഗർകോവിൽ, ഇരണിയൽ ,കന്യാകമാരി, തക്കല എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അൻപതോളം വീട് കവർന്ന കേസുകളിലെ പ്രതിയാണ് പിടിയിലായ സുന്ദർരാജ്. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ട് വെച്ച ശേഷം രാത്രി വീടിന്റെ മുൻവാതിൽ ലോറിയുടെ ജാക്കി ലിവർ ഉപയോഗിച്ച് തകർത്താണ് ഇയാൾ മോഷണം നടത്തുന്നത്. തിരുവനന്തപുരം സിറ്റിയിൽ മോഷണം നടന്നുന്ന തമിഴ് മോഷ്ടക്കളെ പിടികൂടുന്നതിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച പ്രത്യേക ഷാഡോ…
Read Moreപെൺകുട്ടിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷപ്പെടാൻ ഓട്ടോയിൽ നിന്ന് ചാടിയ പെൺകുട്ടിക്ക് ഗുരുതരപരിക്ക്; സംഭവത്തെക്കുറിച്ച് പെൺകുട്ടി പറയുന്നത്
തിരുവനന്തപുരം: എൻജിനീയറിംഗ് വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ ഓട്ടോറിക്ഷ ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. നരുവാമൂട് ചള്ളിവിള വീട്ടിൽ കുമാരൻ (42) നെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച ചികിത്സാ രേഖകൾ പോലീസിന് നൽകിയിട്ടില്ല. ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ട വിദ്യാർഥിനി ചാക്കയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ എട്ടരയോടെയാണ് എൻജിനിയറിംഗ് കോളജ് വിദ്യാർഥിനിയായ പെണ്‍കുട്ടി കണ്ണമ്മൂലയിലെ ഡാൻസ് സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയത്. മെഡിക്കൽ കോളജിൽ സവാരി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുമാരന്റെ ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ച് നിർത്തി ഓട്ടോറിക്ഷയിൽ കയറിയ പെണ്‍കുട്ടിയോട് കുമാരൻ മോശമായി സംസാരിച്ചു. ഇയാളുടെ സംഭാഷണത്തിൽ പെണ്‍കുട്ടി അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ പേട്ട…
Read More