കോവളം: നറുക്ക് വീണ ചിട്ടിപ്പണം വാങ്ങാൻ ഈടായി നല്കിയ പ്രമാണം ലഭിച്ചില്ലെന്ന മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് ഒരു കുടുംബം കെഎസ്എഫ്ഇ ഓഫീസിൽ കുത്തിയിരുന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.വെള്ളാറിൽ പ്രവർത്തിക്കുന്ന കോവളം കെഎസ്എഫ്ഇ ബ്രാഞ്ചിലാണ് സംഭവം. ആഴാകുളം തൊഴിച്ചൽ അഖിലാഭവനിൽ പുരുഷോത്തമനും ഭാര്യയും മകളും അടങ്ങിയ കുടുംബമാണ് മാനേജർക്ക് കൈമാറിയ വീടിന്റെയും അഞ്ചു സെന്റ് വസ്തുവിന്റെയും പ്രമാണം തനിക്ക് ലഭിച്ചില്ലെന്ന മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് ബ്രാഞ്ചോഫീസിനുള്ളിൽ കുത്തിയിരുന്നത്. സംഭവം അറിഞ്ഞ് നാട്ടുകാരുംസ്ഥലത്ത് തടിച്ച് കൂടിയതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തെ കുറിച്ച് പുരുഷോത്തമൻ പറയുന്നതിങ്ങനെ. കോവളം ബ്രാഞ്ചിൽ തനിക്കുണ്ടായിരുന്ന ചിട്ടികൾ നറുക്കിലൂടെ ലഭിച്ചിരുന്നു. ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഈ പൈസ ലഭിക്കാൻ ബ്രാഞ്ചിൽ ഈടായി നല്‍കാനായി വീടിന്റെ പ്രമാണവും അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് കോവളം ബ്രാഞ്ച് മാനേജർ ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ 29 ന് ഒറീജണൽ പ്രമാണവും രണ്ട് കോപ്പിയും മറ്റ്…
Read MoreCategory: TVM
അയിത്തത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമിയുടെ സ്മരണയെ മുൻനിർത്തി ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശനോത്സവത്തിന് മുഖ്യമന്ത്രി തിരിതെളിയിച്ചു
മാറനല്ലൂർ : അയിത്തത്തിന്റെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയ പഞ്ചമിയുടെ സ്മരണയെ മുൻ നിർത്തി രാവിലെ മാറനല്ലൂർ ഉൗരൂട്ടന്പലം സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന് തിരിതെളിച്ചു . ഒരു നൂറ്റാണ്ടിന് മുന്‍പ് പഞ്ചമിയെ സ്കൂളിൽ നിന്ന് പുറത്താക്കിയ ശേഷം അഗ്നിക്കിരയാക്കിയ സ്കൂളിന്റെ അവശേഷിപ്പായ ബഞ്ചിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉൗരൂട്ടന്പലം ഗവ എൽപിഎസിലെ കുരുന്നുകൾക്ക് കഥപറഞ്ഞ് കൊടുത്താണ് വിദ്യാഭ്യാസമന്ത്രി സി .രവീന്ദ്രനാഥ് കുട്ടികളെ സ്വീകരിച്ചത് . വിദ്യാഭ്യാസമന്ത്രി പ്രഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചപരിപാടിയിൽ എംഎൽഎ മാരായ കെ ആൻസലൻ , എം വിൻസെന്റ് , കെ.എസ് ശബരീനാഥ്, കെ .മുരളീധരൻ , വി.ജോയ്, സി .കെ ദിവാകരൻ , ഒ.രാജഗോപാൽ , ഡി .കെ മുരളി , വി.എസ് ശിവകുമാർ , ബി. സത്യൻ , സി . കെ ഹരീന്ദ്രൻ…
Read Moreപൊതുജനാരോഗ്യത്തിനായ്..! കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സർക്കാർ കോടതിയിലേക്ക്
തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ആവശ്യപ്പെട്ടിരുന്നു. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനങ്ങൾക്കു കോൺഗ്രസ് എല്ലാവിധ പിന്തുണയും നൽകുമെന്നും ഹസൻ അറിയിച്ചിരുന്നു. കശാപ്പ് നിയന്ത്രിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തിരുന്നു. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് എന്ത് അവകാശമാണുള്ളതെന്നും ചോദിച്ച ഹൈക്കോടതി, നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു നിർദേശവും നൽകിയിരുന്നു.
Read Moreപ്ലാസ്റ്റിക് ഇങ്ങോട്ട് കൊണ്ടുവരേണ്ട; സ്കൂളുകളിൽ ഭക്ഷണവും കുടിവെള്ളവും പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരരുത്; പകരം സ്റ്റെയിലൻസ് സ്റ്റീൽ ഉപയോഗിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം മുതൽ ഭക്ഷണവും വെള്ളവും പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്നതിനു വിലക്ക്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം പുറപ്പെടുവിച്ചു. പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണമെന്ന നിർദേശവും സർക്കുലറിലുണ്ട്. വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിത നയത്തിന്റെ ഭാഗമായാണിത്. ഉപയോഗശേഷം വലിച്ചെറിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് പേനകളും പരമാവധി നിരുത്സാഹപ്പെടുത്തി. മഷിപ്പേനയോ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബോൾ പോയിന്റ് പേനകളോ ഉപയോഗിക്കണം. സ്കൂളുകളിൽ പ്ലാസ്റ്റിക്, പേപ്പർ എന്നിവ കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും ഒഴിവാക്കണം. കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പാത്രങ്ങളും കപ്പുകളും ഉപയോഗിക്കണം. സ്കൂളുകളിൽ യാതൊരു കാരണവശാലും ഫ്ളെക്സ് ബോർഡുകളും പ്ലാസ്റ്റിക് തോരണങ്ങളും ഉപയോഗിക്കരുത്. ഏതെങ്കിലും കാരണവശാൽ പോസ്റ്ററുകളോ ബാനറുകളോ സ്ഥാപിക്കുകയാണെങ്കിൽ അതു തുണിയിലോ പേപ്പറിലോ മാത്രമേ തയാറാക്കാവൂ. വിദ്യാലയങ്ങളിലെ ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ചു വേണം ശേഖരിക്കാൻ. സ്കൂളുകളിൽ…
Read Moreഒന്നും അറിയിക്കാതെ..! ഡിജിപിയെ അറിയിക്കാതെ സുരക്ഷാ ജീവനക്കാരനെ സ്ഥലംമാറ്റി; സെന്‍കുമാറിന്റെ വിശ്വസ്തരിൽ ഒരാളെയാണ് സ്ഥലം മാറ്റിയത്
തിരുവനന്തപുരം: ഡിജിപി സെൻകുമാറിനെ നോക്കുകുത്തിയാക്കി സർക്കാരിന്റെ സ്ഥലംമാറ്റം. സെൻകുമാറിന്റെ സുരക്ഷാ ജീവനക്കാരനെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റി. സെൻകുമാറിനെ അറിയിക്കാതെയാണ് സുരക്ഷാ ജീവനക്കാരനായ ഗ്രേഡ് എഎസ്ഐ അനിൽകുമാറിനെ ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്കാണ് മാറ്റം. സെൻകുമാറിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളാണ് അനിൽകുമാർ.
Read Moreസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി..! ഹാന്റെക്സിൽ എൽഡിസി ഉൾപ്പെടെ 20 തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പിഎസ്സി ഉടൻ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ പുതുതായി 20 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കും. ഹാന്റക്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് (എൻസിഎ-പട്ടികജാതി), കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കന്പ്യൂട്ടർ സയൻസ്, ലക്ചറർ ഇൻ ഫിസിക്സ്, ലക്ചറർ ഇൻ ഉർദു, സംസ്ഥാന ആസൂത്രണ ബോർഡ്, അഗ്രികൾച്ചർ, സോഷ്യൽ സർവീസ് ഡിവിഷൻ എന്നിവയിൽ ചീഫ്, ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ടെലഫോണ്ഓപ്പറേറ്റർ, വിവിധ കന്പനി/കോർപ്പറേഷനുകളിൽ സ്റ്റെനോഗ്രാഫർ/കോണ്‍ഫിഡൻഷൽ അസിസ്റ്റന്റ് വിവിധ ജില്ലകളിൽ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ ആയുർവേദ തെറാപ്പിസ്റ്റ്, കണ്ണൂർ ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, വൊക്കേഷണൽ ഹയർസെക്കൻഡറി വകുപ്പിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി, സീനിയർ ലക്ചറർ ഇൻ ഓർത്തോപീഡിക്സ്, സീനിയർ ലക്ചറർ ഇൻ പീഡിയാട്രിക്സ്, സീനിയർ ലക്ചറർ ഇൻ റേഡിയോ ഡയഗ്നോസിസ്, സീനിയർ ലക്ചറർ ഇൻ ട്യൂബർക്കുലോസിസ് ആൻഡ്…
Read Moreഎന്നാലും എന്റെ ശശീ…ന്ദ്രാ..! മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വകുപ്പുപ്രകാരം കേസെടുത്തു
തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽ ഉൾപ്പെട്ട ചാനൽ പ്രവർത്തക നൽകിയ ഹർജിയിൽ മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരേ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരായ നിയമപ്രകാരമാണു കേസെടുത്തത്. പരമാവധി മൂന്നു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു ശശീന്ദ്രനെതിരേ ചുമത്തിയിട്ടുള്ളത്. ജൂലൈ 28നു പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്നു സാക്ഷികളുടെ മൊഴി പ്രാരംഭമായി കോടതി രേഖപ്പെടുത്തിയിരുന്നു. ഇവർ മൂന്നു പേരും മുൻ മന്ത്രി അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണു മൊഴി നൽകിയത്. ഔദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോടു മുൻ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണ് സ്വകാര്യ ഹർജിയിലെ ആരോപണം. ഫോണ്‍കെണി വിവാദത്തിൽപ്പെട്ട എ.കെ. ശശീന്ദ്രൻ മാർച്ച് 26നു മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അതിനു ശേഷമാണ് ശശീന്ദ്രനെതിരേ പരാതിയുമായി വിവാദത്തിൽപ്പെട്ട മാധ്യമപ്രവർത്തക കോടതിയെ സമീപിച്ചത്.
Read Moreസ്വമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി ഇതോ? സാമൂഹ്യ പ്രവര്‍ത്തകയുടെ ചിത്രം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; ഷെയര്‍ ചെയ്തവരും നിരീക്ഷണത്തില്‍
വിഴിഞ്ഞം: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വമിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയുടെ ചിത്രമെന്ന രീതിയിൽ സാമൂഹ്യ പ്രവർത്തകയുടെ ചിത്രം വാട്സ്ആപ്പിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് കോവളം പോലീസ് കേസെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ മുന്നു യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.എന്നാൽ ഇവരുടെ പക്കൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് വിഭാഗത്തിന്റെ പരിശോധക്കയച്ചിട്ടുണ്ട്. പരിശോധന ഫലത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഇവർക്കെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്ന് കോവളം പോലീസ് പറഞ്ഞു.പരാതിക്കാരിയായ സാമൂഹ്യപ്രവർത്തകയുടെ ചിത്രവും, അപകീർത്തികരമായ പരാമർശവും ഇവർ വാട്സാപ്പിലൂടെ ഷെയർ ചെയ്തിരുന്നതായി പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ കൂടതെ ചിത്രം ഷെയർ ചെയ്ത നിരവധിപേർ പോലീസ് സൈബർ വിഭാഗത്തിന്റെ നിരീഷണത്തിലാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് പരിശോധനാ ഫലം വേഗത്തിലാക്കാനുളള അപേക്ഷ…
Read Moreഅമ്മയാണ് മറക്കരുത്..! പണത്തെ ചൊല്ലിയുള്ള തര്‍ക്കം; മകനും മരുമകളും ചേര്‍ന്ന് അമ്മയെ തല്ലിച്ചതച്ചു; വയോധികയെ രക്ഷിക്കാന്‍ പോലീസില്‍ വിവരമറിയിച്ചത് നാട്ടുകാര്‍
വിഴിഞ്ഞം: പണത്തെ ചൊല്ലിയുള്ള തർക്കം കൈയാങ്കളിയിൽ അവസാനിച്ചു. മകനും മരുമകളും മരുമകളുടെ സഹോദരനും ചേർന്ന് വയോധികയെ തല്ലിച്ചതച്ചു.ഗുരുതരാവസ്ഥയിലായ അറുപതുകരിയെ പോലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം അടിമലത്തുറ അമ്പലത്തും മൂല സ്വദേശി മേരി(60) ക്കാണ് മകന്റെയും മരുമകളുടെയും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ്ത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മത്സ്യക്കച്ചവടക്കാരിയായ മേരി മകനിൽ നിന്ന് അഞ്ചര ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി പറയപ്പെടുന്നു. ഇതിനെ ചൊല്ലി കുറച്ച് ദിവസമായി വീട്ടിൽ കലഹം നടക്കുന്നതായി നാട്ടുകാർ പോലീസിനോടറിയിച്ചു.ഇതിനിടയിൽ മേരിയുടെ മരുമകൾ സിന്ധു സ്വന്തം വീടായ കൊച്ചുപള്ളിയിലേക്ക് പിണങ്ങിപ്പോയി. ഒത്തുതീർപ്പിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെ യുവതിയെ മടക്കികൊണ്ടുവന്നതായും പോലീസ് പറയുന്നു. പണത്തെച്ചൊല്ലി ഇന്നലെ വീണ്ടുമുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.തലക്കടിയേറ്റ് നിലംപതിച്ച് അബോധാവസ്ഥയിലായ വയോധികയെ രക്ഷിക്കാൻ നാട്ടുകാർ വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചു. പോലിസെത്തി മേരിയെ ജനറൽ ആശുപത്രിയിലും…
Read Moreകുടുക്കിയത് ദൃക്സാക്ഷി മൊഴി! മദ്യപിച്ച് റോഡില്‍ കിടന്നയാളെ തലയ്ക്കടിച്ച് കൊന്നയാൾ റിമാൻഡിൽ; സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
കടയ്ക്കാവൂര്‍: മദ്യപിച്ച് റോഡില്‍ക്കിടന്നയാളെ തലയ്ക്കടിച്ച് കൊ ലപ്പെടുത്തിയയാൾ പിടിയിലായി. കുളത്തിന്‍കര വീട്ടില്‍ ശശി (66) യെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടയക്കോട് കോളനിയില്‍ താമസിക്കുന്ന ആനന്ദന്(65) നെയാണ് ശശി തലയ്ക്കടിച്ച് പരിക്കേൽപിച്ചത്. ഇയാൾ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ഉച്ചയോടെയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ ശശിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കുറച്ചുനാള്‍ മുമ്പ് മദ്യലഹരിയില്‍ റോഡരികില്‍ കിടന്ന ശശിയെ ആനന്ദന് വലിച്ചിഴച്ചിരുന്നു. ഇത് പറഞ്ഞ് നാട്ടുകാര്‍ ശശിയെ നിരന്തരം കളിയാക്കിയിരുന്നു. കൂടാതെ സ്വന്തം മകളുടെ മരണത്തിനുത്തരവാദി ശശിയാണെന്ന് ആനന്ദന് ആരോപിക്കുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. റോഡരികില്‍ മദ്യപിച്ച് കിടന്ന ആനന്ദനെ ശശി തേങ്ങ കൊണ്ട് തലയ്ക്കടിച്ചശേഷം തള്ളി തോട്ടിലേയ്ക്കിടുകയായിരുന്നു. അബോധാവസ്ഥയിലായ ആനന്ദന് ഒടുവില്‍ ആശുപത്രിയില്‍ മരിച്ചു. മരണകാരണം…
Read More