എല്ലാം ജൂഡീഷ്യൽ അന്വേഷണത്തിൽ ശരി യാകും..! മന്ത്രിയുടെ രാജിക്കു പിന്നിൽ ചാനൽ ഒരുക്കിയ കെണി; വാർത്ത തെറ്റെങ്കിൽ ശശീന്ദ്രൻ വീണ്ടും മന്ത്രി

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ശ​ശീ​ന്ദ്ര​നെ മൊ​ബൈ​ൽ ഫോ​ണ്‍ കെ​ണി​യി​ൽ​പ്പെ​ടു​ത്തി അ​പ​മാ​നി​ച്ച് രാ​ജി​വ​യ്പ്പി​ച്ച​ത്  ചാ​ന​ൽ ഒ​രു​ക്കി​യ കെ​ണി​യാ​ണെ​ന്ന് ഉ​ഴ​വൂ​ർ വി​ജ​യ​ൻ. ചാ​ന​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും മ​ന്ത്രി​ക്കെ​തി​രെ ഗു​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ണ്. ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സ​ത്യം പു​റ​ത്ത് വ​രുമെന്നും എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചാനലിന്‍റെ  തെ​റ്റാ​യ ന​ട​പ​ടി​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് രോ​ഷ​മു​ണ്ട്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ഒരു ച​ർ​ച്ച​യി​ൽ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ചാനൽ  മേ​ധാ​വി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്. ചാനലിന്‍റെ ന​ട​പ​ടി അ​ഹ​ങ്കാ​ര​വും ധി​ക്കാ​ര​വും നി​റ​ഞ്ഞ​താ​ണെ​ന്നും  എ​ക്കാ​ല​ത്തും ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കാ​മെ​ന്ന് അവർ ക​രു​തു​ന്നു​വെ​ങ്കി​ൽ അ​തൊ​ന്നും ഇ​നി വി​ല​പ്പോ​വി​ല്ലെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ വീ​ണ്ടും മ​ന്ത്രി​സ്ഥാ​ന​ത്ത് നി​യോ​ഗി​ക്കു​മെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പു​തി​യ മ​ന്ത്രി​യാ​യി പാ​ർ​ട്ടി തീ​രു​മാ​നി​ച്ച തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം…

Read More

എന്‍റെ ഓർമ ശരിയാണെങ്കിൽ..! യുഡിഎഫി ന്‍റെ കാലത്ത് മൂന്നാറിൽ കൈയേറ്റം നടന്നിട്ടില്ല; വിഎസിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് മൂന്നാറിൽ ഒരിഞ്ചു ഭൂമിപോലും കൈയേറിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വി.എസ്. അച്യുതാനന്ദന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എൽസി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായിട്ടുള്ള ആശങ്ക അകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

നടേശന്‍റെ വാക്കുകൾ..! എ​സ്എ​ന്‍ ട്ര​സ്റ്റിന്‍റെ മു​ഖ​മു​ദ്ര ജ​ന​കീ​യ​ത​; 6 വ​ര്‍​ഷം​മു​മ്പ് വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ള്‍ തന്നെ കൊ​ള്ള​ക്കാ​ര​നെ​ന്ന് വിളിക്കുന്നതെന്ന് വെ​ള്ളാ​പ്പ​ള്ളി

ആ​റ്റി​ങ്ങ​ല്‍: ജ​ന​കീ​യ​ത​യാ​ണ് എ​സ്എ​ന്‍ ട്ര​സ്റ്റി​ന്‍റെയും എ​സ്​എ​ന്‍ഡിപി യോ​ഗ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​യെ​ന്ന് എ​സ്എ​ന്‍ഡിപി യോഗം ജനറൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി​ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.     എ​സ്എ​ന്‍ട്ര​സ്റ്റ് വ​ര്‍​ക്ക​ല റീ​ജി​യ​ണ്‍ ആ​റ്റി​ങ്ങ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച തെര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​റ് വ​ര്‍​ഷം​മു​മ്പ് വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ള്‍ കൊ​ള്ള​ക്കാ​ര​നെ​ന്ന് വി​ളി​ച്ച് എ​തി​ര്‍​പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്.    സ​മു​ദാ​യ​സം​ഘ​ട​ന​ക​ളെ സ്വ​ന്തം വ്യ​വ​സാ​യം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​വ​ര്‍​ക്ക് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് താ​ന്‍ കൊ​ള്ള​രു​താ​ത്ത​വ​നാ​യ​ത്. എ​സ്എ​ന്‍​ഡിപി ആ​റ്റി​ങ്ങ​ല്‍ യൂ​ണി​യ​ന്‍​പ്ര​സി​ഡന്‍റ് എ​സ്.​ഗോ​കു​ല്‍​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചി​റ​യി​ന്‍​കീ​ഴ് യൂ​ണി​യ​ന്‍​പ്ര​സി​ഡന്‍റ് സി. ​വി​ഷ്ണു​ഭ​ക്ത​ന്‍, ശി​വ​ഗി​രി​യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്റ് ക​ല്ല​മ്പ​ലം​ന​കു​ല​ന്‍, സെ​ക്ര​ട്ട​റി അ​ജി എ​സ്.​ആ​ര്‍.​എം, കി​ളി​മാ​നൂ​ര്‍ യൂ​ണി​യ​ന്‍ ക​ണ്‍​വീ​ന​ര്‍ വേ​ണു​കാ​ര​ണ​വ​ര്‍, യൂ​ത്ത്മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന​ചെ​യ​ര്‍​മാ​ന്‍ സ​ന്ദീ​പ്ക​ട​യ്ക്ക​ല്‍, റോ​യ​ല്‍​അ​ജി, സു​ധീ​ര്‍, സു​ജാ​ത​ന്‍, അ​ജു, പ്ര​സ​ന്ന​ബാ​ബു, ദ​ഞ്ചു​ദാ​സ്, പി. ​കെ. സു​രേ​ഷ്, സൂ​ര​ജ്, ശ്രീ​ക​ല, ആ​റ്റി​ങ്ങ​ല്‍ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എം.​അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

ഞാൻ കുടിക്കില്ല, പക്ഷേ..! ബിവറേജസിന്‍റെ ഔട്ട് ലെറ്റുകൾ പൂട്ടില്ല ; ജനവാസകേന്ദ്രത്തി ലേക്ക് വരുന്നതിനെ എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്നു മന്ത്രി ജി. സുധാകരൻ. ജനവാസ കേന്ദ്രങ്ങളി ലേക്ക് ഔട്ട്‌ലെറ്റുകൾ മാറ്റുന്നത് എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്നും ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിൽ തദ്ദേശസ്ഥാ പനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികൾക്കു പണം കണ്ടെത്തുന്നത് ബെവ്കോ യിൽനിന്നാണെന്നും എൽഡിഎഫ് മാത്രമല്ല ഔട്ട്‌ലെറ്റുകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹർജി ബുധനാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Read More

നഷ്ടപ്പെടുത്തി..! സംസ്ഥാനത്ത് മന്ത്രിതന്നെ സ്ത്രീ പീഡനത്തിന്‍റെ പേരിൽ രാജിവയ്ക്കേ ണ്ട സ്ഥിതി; ഇനി രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ പറ്റില്ലല്ലോയെന്ന് എംഎം ഹസൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിൽ പോലീസിനു വീഴ്ച സംഭവിക്കുന്നതാ യി കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. സ്ത്രീകളുടെയും കുട്ടികളുടേയും സംരക്ഷണം സർക്കാരിന്‍റെ പ്രഖ്യാപനങ്ങ ളിൽ മാത്രം ഒതുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മന്ത്രിതന്നെ സ്ത്രീ പീഡനത്തിന്‍റെ പേരിൽ രാജിവയ്ക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മന്ത്രി രാജിവച്ചതിനാൽ ഇനി രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ പറ്റില്ലല്ലോ എന്നും ഹസൻ പറഞ്ഞു.

Read More

അ​സൂ​യ​നി​റ​ച്ച് ആ​യി​ര​ങ്ങ​ൾ ! കൂടെ വന്നവര്‍ക്ക് പോലും തിരിച്ചറിയാന്‍ പ്രയാസം; ഭ​ക്തി സാ​ന്ദ്ര​മാ​യി പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്ക്

വ​ർ​ഗീ​സ് എം. ​കൊ​ച്ചു​പ​റ​ന്പി​ൽ ച​വ​റ : ആ​ചാ​ര​പ്പെ​രു​മ​യും അ​പൂ​ർ​വ ഐ​തി​ഹ്യ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്ക് ഭ​ക്തി സാ​ന്ദ്ര​മാ​യി. അം​ഗ​ന​മാ​രി​ൽ അ​സൂ​യ​നി​റ​ച്ച് ആ​യി​ര​ങ്ങ​ൾ ആ​ണ് കൊ​റ്റ​ൻ കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ എ​ത്തി ച​മ​യ​വി​ള​ക്കെ​ടു​ത്ത​ത്. അ​ഭീ​ഷ്ട​കാ​ര്യ സി​ദ്ധി​ക്കാ​യി പു​രു​ഷന്മാ​ർ വ്ര​തം എ​ടു​ത്ത് പെ​ണ്‍ വേ​ഷം കെ​ട്ടി വി​ള​ക്കെ​ടു​ക്കു​ന്ന അ​പൂ​ർ​വ്വ ഉ​ത്സ​വ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കൊ​റ്റ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ച​മ​യ വി​ള​ക്ക് . ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റ് ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മാ​യി എ​ത്തി​യ​ത്. രാ​ത്രി​യോ​ടെ വീ​ട്ടി​ൽ നി​ന്ന് ഒ​രു​ങ്ങി വ​രു​ന്ന​വ​രേ​യും മേ​ക്ക​പ്പ്മാ​ൻ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ങ്ങി വ​രു​ന്ന​വ​രേ​യും കാ​ണാ​മാ​യി​രു​ന്നു. സ്ത്രീ​വേ​ഷ​ധാ​രി​യാ​യി മേ​ക്ക​പ്പ് റൂ​മി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി വ​രു​ന്ന പു​രു​ഷാം​ഗ​നെ ക​ണ്ടാ​ൽ കൂ​ടെ കൊ​ണ്ടു വ​ന്ന​വ​ർ​ക്ക് പോ​ലും തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. മു​ല്ല പൂ ​ചൂ​ടി പ​ട്ടു​സാ​രി​യും സെ​റ്റും മു​ണ്ടും ചു​രി​ദാ​റും പി​ന്നെ വേ​ഷ​ത്തി​നി​ണ​ങ്ങു​ന്ന ക​മ്മ​ൽ, വ​ള, മാ​ല​യും ധരിച്ച പു​രു​ഷാം​ഗ​ന​മാ​രെ…

Read More

എന്നോടോ ചേട്ടാ..! ഭാര്യയുടെ അനിയത്തിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് പിടിയിൽ; പ്രതിക്കെതിരെ പോ​സ്കോ വ​കു​പ്പ് പ്ര​കാ​രം കേ​സെടുത്തു

ആ​ര്യ​നാ​ട്: ഭാ​ര്യ​യു​ടെ അ​നു​ജ​ത്തി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ 17 വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് മാ​താ​വ് പോ​ലീ​സ് സ്റ്റേ​ഷനി​ൽ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ക​രി​പ്പൂ​ർ സ്വ​ദേ​ശി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​സ്കോ വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ആ​ര്യ​നാ​ട് സി​ഐ എ​സ്. അ​നി​ൽ കു​മാ​ർ, എ​സ്ഐ അ​ജീ​ഷ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വലവിരിച്ചിട്ടുണ്ട്..! പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ മ​റ​വി​ൽ സീരിയൽ ബാലതാരത്തെ പീ​ഡി​പ്പി​ച്ച കേ​സ്: പ്രതിയുടെ സുഹൃത്ത് ഉടൻ പിടിയിലാകുമെന്ന് പോലീസ്

കൊ​ല്ലം:  സീരിയൽ/ഹ്രസ്വസിനിമകളിൽ ബാലതാരമായി അഭിനയിക്കുന്ന 16കാരിയായ പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് ഈ​സ്റ്റ് സി​ഐ മ​ഞ്ചു​ലാ​ൽ പ​റ​ഞ്ഞു. നെ​ടു​ന്പ​ന സ്വ​ദേ​ശി ഫൈ​സ​ലി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പോലീസ്പറഞ്ഞു. എ​ഴു​മാ​സം മു​ന്പാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​രി​യു​ടെ പി​റ​ന്നാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് പീ​ഡ​നം ന​ട​ത്തി​യ​തെ​ന്നാ​ണ്  പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പോ​ള​യ​ത്തോ​ട്ടു​ള്ള ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ കൊ​ണ്ടു​പോ​യാണ് പീ​ഡി​പ്പി​ച്ച​തെ​ന്നും ത​ന്നെ ബി​യ​ർ കു​ടി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഫൈ​സ​ലും സു​ഹൃ​ത്തും കൂ​ടി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നും പെ​ണ്‍​കു​ട്ടി മൊ​ഴി​ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് ഫെ​യ്സ് ബു​ക്കി​ലൂ​ടെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് സം​ഭ​വം പു​റ​ത്ത​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്.  തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

അയ്യേ എനിക്ക് വേണ്ട..! കെപിസിസി അധ്യക്ഷ പദവിയിൽ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതായി പ്രതിപക്ഷ നേതാവ് ചെന്നിത്തല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുള്ളതാണെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം അധ്യക്ഷനെ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് ചികിത്സയിലുള്ള കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയാലുടൻ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തിൽ കോൺഗ്രസ് ദുർബലമാകുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഒരു വിമത സ്വരം കേരളത്തിൽ നിന്ന് ഉയരില്ലെന്നു പറഞ്ഞ ചെന്നിത്തല ഇതിനു വിരുദ്ധമായി പ്രവർത്തിച്ച സി.ആർ.മഹേഷിനെ താക്കീത് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

Read More

എത്രപേർ ഉണ്ടാകും..! പട്ടിണിപാവങ്ങൾക്കായി പൊരുതിയ ഇ​എം​എ​സി​ന്‍റെ​യും ഏ​കെ​ജി​യു​ടെ​യും പാ​ത ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പി​ൻ​തു​ട​ര​ണമെന്ന് കോ​ടി​യേ​രി

നേ​മം : സാ​ധാ​ര​ണ​ക്കാ​രു​ടെയും പ​ട്ടി​ണി​പാ​വ​ങ്ങ​ളു​ടെ​യും ഉ​ന്ന​തി​ക്കാ​യി പോ​രാ​ടി​യ ഇ.​എം.​എ​സി​ന്‍റെ​യും എ.​കെ.​ജി​യു​ടെയും പാ​ത ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പി​ന്തു​ട​ര​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.സി​പി​എം നേ​മം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​വ​ച്ച​ന്പ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച റെ​ഡ് വോ​ള​ന്‍റി​യേ​ഴ്സ് മാ​ർ​ച്ചും ബ​ഹു​ജ​ന​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ദേ​ശീ​യ ത​ല​ത്തി​ൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും കോ​ർ​പ​റേ​റ്റു​ക​ളോ​ടൊ​പ്പ​മാ​ണ്. ഉ​ദാ​ര​വ​ത്ക​ര​ണ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളാ​ണ് ലോ​ക​ത്താ​ക​മാ​നം തീ​വ്ര വ​ല​തു​പ​ക്ഷ​ത്തി​ന് ശ​ക്തി​യാ​യ​തെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. എം.​എം.​ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, വി.​ശി​വ​ൻ​കു​ട്ടി, എ​സ്.​കെ. പ്ര​മോ​ദ്, ബാ​ല​രാ​മ​പു​രം ക​ബീ​ർ, ആ​ർ.​പ്ര​ദീ​പ്കു​മാ​ർ, വെ​ങ്ങാ​നൂ​ർ ഭാ​സ്ക​ര​ൻ, ക​ല്ലി​യൂ​ർ ശ്രീ​ധ​ര​ൻ, പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.  

Read More