കൊച്ചിയില്‍ യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ പൊതുമധ്യത്തില്‍ വച്ച് തല്ലി മൃതപ്രായനാക്കിയ യുവതികള്‍ മൂവരുടേതും സിപിഎം കുടുംബം. ഇതില്‍ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി നിരവധി കേസുകളില്‍ രക്ഷപ്പെട്ടതും കണ്ണൂരിലെ രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ്. പീഡനം ആരോപിച്ച് പണം തട്ടിയതടക്കം നിരവധി കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. എല്ലാ കേസുകളിലും വാദിഭാഗത്തുള്ളവര്‍ അവസാനം ഭയന്ന് പിന്മാറുകയായിരുന്നു. വൈറ്റിലയില്‍ വച്ച് യൂബര്‍ ഡ്രൈവറെ ആക്രമിച്ചതിനു തൊട്ടുപിന്നാലെ പോലീസെത്തി ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഇവര്‍ക്കുവേണ്ടി വിളിയെത്തി. അതും ഉന്നതകേന്ദ്രത്തില്‍ നിന്നും. മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. മദ്യപിച്ചെത്തിയ യുവതികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കാന്‍ പോലും പോലീസ് തുനിഞ്ഞില്ല. മുകളില്‍ നിന്നുള്ള സമ്മര്‍ദം തന്നെ കാരണം. ഇപ്പോള്‍ യുവതികള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷെഫീഖിനെതിരേ കേസെടുത്തതിന് പിന്നിലും പ്രതികളും സ്വാധീനം തന്നെയാണ് തെളിയിക്കുന്നത്. ഇതിനിടെ ഷെഫീഖിന് ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. എയ്ഞ്ചല്‍…
Read MoreCategory: Editor’s Pick
ഭര്‍ത്താവിന്റെ പ്രതികാരം! ബിസിനസ് ആവശ്യത്തിന് പോയ ഭാര്യയുടെ ചിത്രം തന്റെ സുഹൃത്തിനോടൊപ്പം ഫേസ്ബുക്കില്‍; തന്നെ ചതിച്ച ഭാര്യയുടെയും സുഹൃത്തിന്റെയും നേരെ യുവാവിന്റെ ആസിഡ് ആക്രമണം
ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് യുവതിക്കും 23 കാരനായ സുഹൃത്തിനും നേരെ ആസിഡാക്രമണം. യുവതിയുടെ ഭര്‍ത്താവാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ പിടികൂടി. പ്രതി ശ്രീലങ്കന്‍ പൗരനാണ്. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഭാര്യ തന്നെ ചതിച്ചതിനാലാണ് അക്രമം നടത്തിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വദേശമായ ശ്രീലങ്കയിലേക്ക് പോയ തന്നെ ഭാര്യ പറ്റിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ ഭാര്യ മറ്റൊരു യുവാവിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ കണ്ടതോടെ ഇയാള്‍ ഷാര്‍ജയിലേക്ക് തിരിച്ചെത്തി. ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരുടെയും നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് അക്രമം നടത്തുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഭാര്യയെയും സുഹൃത്തിനെയും മോശമായ രീതിയില്‍ താന്‍ നേരില്‍ കണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു.…
Read Moreഅഞ്ചാംമാസം ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു, രണ്ടാമതു കെട്ടിയ മലബാറുകാരന്‍ ഇട്ടിട്ടുപോയി, മൂന്നാമതു നറുക്കുവീണത് ആറുവയസ് ഇളയ ഇര്‍ഷാദിന്, കുറ്റിപ്പുറത്തു ജനനേന്ദ്രിയം മുറിച്ച ഹൈറുന്നീസ ആളു ചില്ലറക്കാരിയല്ല
മലപ്പുറം കുറ്റിപ്പുറത്ത് ഭര്‍ത്താവിന്റെ ലിംഗം മുറിച്ച പെരുമ്പാവൂരുകാരി ഹൈറുന്നീസയുടെ പശ്ചാത്തലം ദുരൂഹതകള്‍ നിറഞ്ഞത്. പതിനെട്ടാം വയസില്‍ ആദ്യ വിവാഹം കഴിഞ്ഞ അവര്‍ പിന്നീട് കെട്ടിയത് രണ്ടുതവണ. ഒരു വിവാഹം പോലും ഒരുവര്‍ഷത്തില്‍ നീണ്ടതുമില്ല. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലായിരുന്നു ഹൈറുന്നീസ താമസിച്ചിരുന്നത്. കേരളത്തെ ഞെട്ടിച്ച ജിഷയുടെ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ. ചെറുപ്പത്തിലെ ആദ്യ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്റെ ദുര്‍നടത്തം മൂലം ആ ബന്ധം ഏറെ നീണ്ടില്ല. ഇപ്പോള്‍ ലിംഗം ഛേദിക്കപ്പെട്ട ഇര്‍ഷാദിന്റെ വീടിനടുത്തായിരുന്നു ഇവരെ വിവാഹം കഴിച്ച് അയച്ചത്. അവിടെവച്ചാണ് ഇര്‍ഷാദുമായി പരിചയപ്പെടുന്നത്. ബന്ധം വേര്‍പ്പെടുത്തിയതോടെ പിന്നീട് കുറെനാള്‍ ഹൈറുന്നീസ സ്വന്തം നാട്ടിലേക്ക് മടങ്ങി. അവിടെ ഒരു കമ്പനിയില്‍ ജോലിക്കു പോയപ്പോഴാണ് രണ്ടാംഭര്‍ത്താവുമായി അടുക്കുന്നതും വിവാഹത്തിലെത്തുന്നതും. എന്നാല്‍ ആ ബന്ധവും നീണ്ടില്ല. ഹൈറുന്നീസയുമായി ഒത്തു പോകാന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ നാടുവിട്ടു. പിന്നീടാണ് ഇര്‍ഷാദുമായി കൂടുതല്‍ അടുക്കുന്നതും…
Read Moreഅവരെന്റെ അടിവസ്ത്രം പോലും വലിച്ചൂരി, മദ്യപിച്ചെത്തിയ ആ സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കിട്ടിയത് രാജകീയ സ്വീകരണം, പോലീസിന്റെ പക്ഷപാതത്തിനെതിരേ യൂബര്‍ ഡ്രൈവര്‍ ഷെഫീഖ് മനസുതുറക്കുന്നു
കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ മര്‍ദനത്തിനിരയായ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും അടിവസ്ത്രമഴിപ്പിച്ചും നഗരമധ്യത്തില്‍ തന്നെ സ്ത്രീകള്‍ ആക്രമിച്ചെന്നാണ് യുവാവ് പറയുന്നത്. ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച ആശുപത്രി വീട്ടെങ്കിലും താന്‍ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്നാണ് യുവാവ് ചോദിക്കുന്നത്. നിയമം പോലും തനിക്ക് പിന്തുണ നല്‍കുന്നില്ല. പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ച് അത്രത്തോളമാണ് ഒരു പറ്റം വനിതാ ഗുണ്ടകള്‍ തന്നെ ആക്രമിച്ചത്. മര്‍ദ്ദിക്കുക മാത്രമല്ല നഗര മധ്യത്തില്‍ വെച്ച് തന്റെ അടിവസ്ത്രം പോലും ഈ സ്ത്രീകള്‍ വലിച്ചൂരി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് ഷെഫീഖ് പറഞ്ഞു. പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും തുടര്‍ നടപടി ഒന്നും എടുക്കാത്തത് താന്‍ െ്രെഡവര്‍ ആയത് കൊണ്ടാണോ അതല്ല പീഡനം എന്നത് സ്ത്രീകള്‍ക്കെതിരെ സംഭവിക്കുമ്പോള്‍…
Read Moreആ സത്യവും തുറന്നുപറഞ്ഞ് രാഖി സാവന്ത്, ഒരിക്കല്‍ ഗുര്‍മീതിന്റെ അടുത്ത് പോയിരുന്നു, അദ്ദേഹത്തോട് അടുത്തത് ഹണീപ്രീതിന് ഇഷ്ടപ്പെട്ടില്ല, ഗുര്‍മീത് എന്നെ വിവാഹം കഴിച്ചാല്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഭയന്നു; പുതിയ വെളിപ്പെടുത്തലുകളുമായി രാഖി സാവന്ത്
ഗുര്‍മീത് റാം റഹീമിനെയും ഹണീപ്രീതിനെയും കുറിച്ച് വിവാദ വെളിപ്പെടുത്തലുകളുമായി നടി രാഖി സാവന്ത് രംഗത്ത്. മൂന്നര വര്‍ഷമായി ഗുര്‍മിത് റാം റഹീം സിങിനെയും അദ്ദേഹത്തിന്റെ ദത്തുപത്രി ഹണിപ്രീതിനെയും പരിചയമുണ്ടെന്നും ഈ സമയത്ത് പല തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു. എന്നാല്‍ താന്‍ ഗുര്‍മീതുമായി അടുക്കുന്നത് ഹണി പ്രീതിന് ഇഷ്ടമല്ലായിരുന്നെന്നാണ് രാഖി സാവന്ത് പറയുന്നത്. ഗുര്‍മീത് എന്നെ വിവാഹം കഴിച്ചാല്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു ഹണിപ്രീതിന് ഉണ്ടായിരുന്നതെന്നും രാഖി സാവന്ത് പറഞ്ഞു. ഗുര്‍മിത് റാം റഹീം സിങിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ എ ഡയലോഗ് വിത്ത് ജെ.സി ഷോയില്‍ പങ്കുവയ്ക്കവെയാണ് രാഖി ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ രാഖിയാണ് ഹണിപ്രീതായി വേഷമിടുന്നത്. ഗുര്‍മീതിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒരു തവണ അദ്ദേഹത്തിന്റെ താമസസ്ഥലമായ സിര്‍സയിലെ ഗുഹയില്‍ പോയിട്ടുണ്ടെന്നും രാഖി പറഞ്ഞു.…
Read Moreഖത്തറിനെ തകര്‍ക്കാന്‍ സൗദിയുടെ യുദ്ധവിമാനങ്ങള്‍ തയാറെടുത്തു, അവസാന നിമിഷം ട്രംപിന്റെ നിര്‍ണായക ഫോണ്‍കോള്‍, ആശ്വാസം പൊഴിച്ച് ഖത്തര്‍, ഒരു യുദ്ധം ഒഴിവായത് ഇങ്ങനെ
ലോകത്തില്‍ ഏറ്റവും പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമായ ഖത്തറിനെ കത്തിച്ചു ചാമ്പലാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യന്‍ യുദ്ധവിമാനങ്ങള്‍ ഇന്ധനം നിറച്ച് തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ സമയോചിതമായ ഇടപെടലാണ് യുദ്ധം ഒഴിവാക്കിയത്. അവസാന നിമിഷം വന്ന ട്രംപിന്റെ ഫോണ്‍ കോള്‍ സൗദി സഖ്യത്തെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ട്രംപിന്റെ അനുനയനീക്കം ഫലിക്കുകയും സൗദി ആക്രമണത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. ഖത്തറിനെ തകര്‍ക്കാന്‍ സൗദി സഖ്യസേന പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം പെന്റഗണിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രംപ് ഗള്‍ഫ് നേതാക്കളെ നേരിട്ട് ഫോണില്‍ വിളിച്ച് ആക്രമണ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ആക്രമണം നടന്നിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചായിരുന്നു. എല്ലാ തരത്തിലും ഖത്തറിനെ ആക്രമിക്കാന്‍ സൗദി അറേബ്യ ഒരുങ്ങിയിരുന്നു. ഒടുവില്‍ അമേരിക്കയില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടായി. ആക്രമണം നടത്തരുതെന്ന്…
Read Moreഗുര്‍മീതും ഹണിപ്രീതും കിടക്ക പങ്കിടുന്നത് ഞാന്‍ കൈയോടെ പിടികൂടിയിട്ടുണ്ട്, ഹണി അയാളുടെ മുറിയില്‍ കയറുമ്പോള്‍ എന്നെ പുറത്തുനിര്‍ത്തിയിരുന്നു, കണ്ടത് പറയരുതെന്ന് ഭീഷണിപ്പെടുത്തി, മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
അനുയായിയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിവാദ സന്ന്യാസി ഗുര്‍മീത് റാം റഹിം അറസ്റ്റിലായിട്ടും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ജയിലിലായ ഗുര്‍മീത് സിംഗിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിരിക്കുന്നത്. ഹണിപ്രീതിനെ ഗുര്‍മീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ അച്ഛന്‍ മകള്‍ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുര്‍മീത് സിംഗിന്റെ കുപ്രസിദ്ധമായ ഗുഹയ്ക്കുള്ളില്‍, ബിഗ് ബോസിനു സമാനമായ ഗെയിം നടത്താന്‍ ആറു ദമ്പതികളെ 28 ദിവസം ഒരുമിച്ചു പാര്‍പ്പിച്ചതായും ഗുപ്ത പറഞ്ഞു. ഗുര്‍മിത് റാം റഹീമും ഹണിപ്രീതും കിടപ്പറ പങ്കിടുന്നത് താന്‍ പിടികൂടിയിട്ടുണ്ടെന്നും ഡേരാ സഛാ സൗദയിലെ ഗുര്‍മിതിന്റെ രഹസ്യ കേന്ദ്രത്തിലാണ് ഹണിയുടെ ഉറക്കമെന്നും ഗുപ്ത ആരോപിച്ചു. ഗുര്‍മിതും ഹണീപ്രീതും സ്ഥിരമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഹണിപ്രീതിനെ അയാള്‍ക്കൊപ്പം നഗ്‌നയായ നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. ഹണി അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിക്കുമ്പോള്‍…
Read Moreദിലീപിനെ കുടുക്കിലാക്കിയത് മറ്റൊരു കോമഡി നടനോട് നടിയെ ആക്രമിച്ച ശേഷം നടത്തിയ സംഭാഷണം, പോലീസിന്റെ കൈയിലുള്ള ആ വിലപ്പെട്ട ശബ്ദസംഭാഷണം നിര്‍ണായക തെളിവാകുന്നതിങ്ങനെ
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ സഹായിച്ചത് ഒരു ശബ്ദരേഖ. നടി ആക്രമിക്കപ്പെട്ടതിനു ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങളാണ് പോലീസിന് പിടിവള്ളിയായത്. നടിയുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ഈ സംഭാഷണത്തില്‍ ദിലീപ് സൂചിപ്പിക്കുന്നുണ്ട്. കോടതിയിലെത്തിയപ്പോഴെല്ലാം ദിലീപിന് ജാമ്യം ലഭിക്കാത്തതു ഈ തെളിവുകള്‍ പരിശോധിച്ചശേഷമായിരുന്നു. നാലു മിനിറ്റിലേറെ നീളമുള്ള ശബ്ദരേഖയില്‍ താനും നടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തന്റെ കുടുംബജീവിതം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയുടെ പ്രവൃത്തികളാണെന്നും ഇതില്‍ പറയുന്നു. ഈ ശബ്ദരേഖ തന്നെയാകും പോലീസും പ്രോസിക്യൂഷനും കോടതിയില്‍ നിര്‍ണായക തെളിവായി അവതരിപ്പിക്കുക. അതേസമയം, കേസിലെ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നു പ്രത്യേക അന്വേഷണ സംഘം. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രതി നടന്‍ ദിലീപിനു ജാമ്യം ലഭിക്കാനായി പോലീസ് ബോധപൂര്‍വം കുറ്റപത്രം വൈകിപ്പിക്കുമെന്ന ആരോപണം അന്വേഷണസംഘം തള്ളി.…
Read Moreപൃഥ്വിരാജിനെ ഉന്നംവച്ച് പി.സി. ജോര്‍ജ്, ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവനടന്‍, ആ സംവിധായകന്‍ ആട്, മാഞ്ചിയം കേസുകളിലെ പ്രതി, വെട്ടിത്തുറന്ന് ജോര്‍ജ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ആരോപണങ്ങളുമായി പിസി ജോര്‍ജ് എംഎല്‍എ. കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. അതേസമയം ഈ നടന്റെ പേര് പറയാന്‍ പിസി ജോര്‍ജ് തയ്യാറായില്ല. ഫഹദ് അല്ല. പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് പിസി ജോര്‍ജ് ചിരിച്ചൊഴിഞ്ഞു. പൃഥ്വിക്ക് ദിലീപിനെ കുടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ചോദ്യത്തിന് അത് പിന്നീട് തെളിയുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്. അതേസമയം പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ശ്രീകുമാര്‍…
Read Moreകണ്ണൂരില്‍ നിന്ന് ഫേസ്ബുക്ക് സുഹൃത്തുക്കളെ കാണാന്‍ പതിനേഴുകാരി വീടുവിട്ടിറങ്ങി, കോടിശ്വരിയെന്ന് കള്ളംപറഞ്ഞ് പെണ്‍കുട്ടി കറങ്ങിയത് പലര്‍ക്കൊപ്പം, ഒടുവില്‍ കള്ളക്കളി പൊളിഞ്ഞതിങ്ങനെ
ഫേസ്ബുക്കിന്റെ കാലമാണിത്. എന്തിനും ഏതിനും സോഷ്യല്‍മീഡിയയിലെ അപരിചിതരോട് സൗഹൃദം പുലര്‍ത്തുന്നവരാണ് പലരും. അത്തരത്തില്‍ ഒരു ഫേസ്ബുക്ക് സൗഹൃദത്തില്‍ ഒരു പതിനേഴുകാരി കാട്ടിക്കൂട്ടിയ വിക്രിയകളാണ് ഇപ്പോള്‍ കേരളത്തില്‍ സംസാരവിഷയം. സംഭവം മറ്റൊന്നുമല്ല. കണ്ണൂര്‍ തളിപ്പറമ്പ് നിന്നും ഒരു പെണ്‍കുട്ടി നാടുവിട്ടു. ചുമ്മാ നാടുവിട്ടതല്ല, കൊച്ചിയിലുള്ള തന്റെ ഫേസ്ബുക്ക് ചേട്ടന്മാരെ കാണാനുള്ള പോക്കായിരുന്നു അത്. ഒ കൊച്ചിയിലെത്തിയ കഥാനായിക ഓരോ ദിവസം ഓരോ ഫേസ്ബുക്ക് സുഹൃത്തുക്കളായ യുവാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞതെന്നാണ് സൂചന. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് വീട് വിട്ടിറങ്ങി പല സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റിയടിച്ചു നടന്ന 17 കാരിയായ കണ്ണൂര്‍ സ്വദേശിയെ ഒടുവില്‍ പോലീസ് പിടികൂടി. എറണാകുളം സൗത്ത് പോലീസാണ് പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തിനൊപ്പം പിടികൂടിയത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന ചെരുപ്പക്കാര്‍ക്കൊപ്പം കാസര്‍കോടും മറ്റും ചുറ്റി കറങ്ങി എറണാകുളത്ത് എത്തുകയായിരുന്നു എന്നാണു പോലീസിനു ലഭിച്ച വിവരം. പരാതിയുടെ…
Read More