ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോള്‍ വീണ്ടും റായ് എത്തുകയാണ്. അതും ബോളിവുഡിനെ ഇളക്കിമറിക്കാന്‍. ജൂലി-2 എന്ന ചിത്രത്തില്‍ അതീവഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ എന്ന മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പഴയ പ്രണയകഥകളും ചര്‍ച്ചയായി. ശ്രീശാന്ത്, ധോണി എന്നിവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമെല്ലാം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാര്‍ത്തകള്‍ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടിയുടെ മറുപടി ഇങ്ങനെ- ചെറിയൊരു സുഹൃത്ത്ബന്ധത്തെ നിങ്ങള്‍ അത്തരത്തില്‍…
Read MoreCategory: Editor’s Pick
പൊങ്ങച്ചം പൊളിയുന്നു! രാജ്യത്തിന്റെ സാമ്പത്തിക നില ആശങ്കയില്‍; ഉണ്ടാകുന്നത് ബാങ്കുകളുടെ തകര്‍ച്ച അടക്കം രൂക്ഷമായ പ്രശ്നങ്ങള്‍
ന്യൂഡൽഹി: രാജ്യത്തിന്റെ സാന്പത്തിക നില ഭദ്രമല്ലെന്ന് അത്യുന്നത തലങ്ങളിലും ബോധ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും ധനവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ഇതേപ്പറ്റി ചർച്ച നടത്തും. സാന്പത്തിക വളർച്ച കൂട്ടാനും തൊഴിൽ വർധിപ്പിക്കാനും പറ്റുന്ന ഉത്തേജക പരിപാടി തയാറാക്കുകയാണു ലക്ഷ്യം. 2008-ൽ യുപിഎ ഭരണകാലത്ത് അമേരിക്കയിലാരംഭിച്ച ആഗോള സാന്പത്തിക മാന്ദ്യത്തെ ഇന്ത്യ മറികടന്നതു പ്രത്യേക ഉത്തേജക പദ്ധതി നടപ്പാക്കിയാണ്. ധനകമ്മി കൂടിയെങ്കിലും ഡോ. മൻമോഹൻസിംഗിന്റെ ഗവൺമെന്റ് നടപ്പാക്കിയ ഉത്തേക പദ്ധതി ഇന്ത്യയെ മാന്ദ്യത്തിന്റെ ആഘാതത്തിൽനിന്നു രക്ഷിച്ചു. അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ബാങ്കുകളുടെ തകർച്ച അടക്കം രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ഗവൺമെന്റ് ഭയപ്പെടുന്നു. സാന്പത്തിക (ജിഡിപി) വളർച്ച ഒരു വർഷം കൊണ്ട് 7.9 ശതമാനത്തിൽനിന്ന് 5.7 ശതമാനത്തിലേക്കു താണു, കയറ്റുമതി വർധിക്കുന്നില്ല. വാണിജ്യ കമ്മി ഇരട്ടിച്ചു. വിദേശനാണ്യ ഇടപാടുകളുടെ മിച്ചമായ കറന്റ് അക്കൗണ്ടിൽ ഭീമമായ കമ്മി…
Read Moreപ്രതിയല്ല പക്ഷേ…! കാവ്യയും അന്വേഷണപരിധിയിൽ; നാദിർഷയ്ക്കു ക്ലീൻചിറ്റ് നല്‍കിയിട്ടില്ല; മുൻകൂർ ജാമ്യങ്ങൾക്കെതിരേ പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെതിരേ അന്വേഷണം നടക്കുകയാണെന്നു പോലീസ്. ഇന്നു ഹൈക്കോടതിയിൽ കാവ്യ മാധവൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ഇക്കാര്യം പ്രോസിക്യൂഷൻ ഉന്നയിക്കുമെന്നാണു സൂചന. കാവ്യമാധവനെ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബൈജു പൗലോസ് വ്യക്തമാക്കി.പോലീസും ചില സിനിമ-മാധ്യമ പ്രവർത്തകരും കേസുമായിത്തന്നെ ബന്ധപ്പെടുത്താൻ ശ്രമിക്കുകയാണെന്നും നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തേയ്ക്കുമെന്നും ആരോപിച്ചാണു കാവ്യ മാധവൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തന്റെ ഭർത്താവിനെതിരേ ആരോപണങ്ങൾ ഉയർത്തിയ അന്വേഷണ സംഘത്തിനു തെളിവുകൾ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാൽ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്. വ്യാജമായി തെളിവുണ്ടാക്കുകയാണു പോലീസിന്റെ ശ്രമമെന്നു സംശയിക്കുന്നു. കേസിലുൾപ്പെട്ട മാഡം താനാണെന്ന തരത്തിൽ പൾസർ സുനി പ്രചാരണം നടത്തുന്നു. ഇതിനു പോലീസ് മൗനാനുവാദം നൽകുകയാണെന്നും കാവ്യ ഹൈക്കോടതിയിൽ നൽകിയ…
Read Moreദിലീപിന്റെ ഭാര്യയായതിന്റെ പേരില്‍ ദ്രോഹിക്കുന്നു! രണ്ടു ഡ്രൈവര്‍മാരുള്ള തനിക്ക് ഇത്തരമൊരാളെ ഡ്രൈവറായി വയ്ക്കേണ്ട സാഹചര്യമില്ല; പള്‍സര്‍ സുനിയുടെ പ്രചാരണത്തിന് പോലീസ് മൗനാനുവാദം നല്‍കുന്നെന്ന് കാവ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കാൻ പദ്ധതിയൊരുക്കിയവർ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ. കേസിലുൾപ്പെട്ട മാഡം താനാണെന്ന തരത്തിൽ പൾസർ സുനി പ്രചാരണം നടത്തുന്നു. ഇതിനു പോലീസ് മൗനാനുവാദം നൽകുകയാണെന്നും കാവ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പൾസർ സുനി തന്റെ ഡ്രൈവറായിരുന്നെന്നും ഒരിക്കൽ തൃശൂരിൽ കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ തന്നെയും മാതാപിതാക്കളെയും സുനിയാണു കാറിൽ കൊണ്ടുപോയതെന്നുമാണു പോലീസ് പറയുന്നത്. എന്നാൽ, രണ്ടു ഡ്രൈവർമാരുള്ള തനിക്ക് ഇത്തരമൊരാളെ ഡ്രൈവറായി വയ്ക്കേണ്ട സാഹചര്യമില്ല. ജീവിതത്തിൽ ഇന്നുവരെ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. വസ്ത്രശാലയായ ലക്ഷ്യയിൽ പോലീസ് തുടർച്ചയായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ദിലീപ് ജീവിതത്തിൽ ഒരിക്കൽ പോലും പൾസർ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പൾസർ സുനി തന്നെ ബന്ധപ്പെടാൻ ശ്രമിച്ചതും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതും ചൂണ്ടിക്കാട്ടി ഡിജിപിക്കു പരാതി…
Read Moreഇടുക്കിയിലെ ലൈവ് സെക്സ് വീഡിയോയില്‍ പണികിട്ടിയത് അടിമാലിയിലെ വസ്ത്രശാല ഉടമയ്ക്ക്! വീഡിയോ പ്രചരിച്ചതോടെ അടിമാലിയിലെ വസ്ത്രശാലയിലേക്ക് യുവാക്കളുടെ കുത്തൊഴുക്ക്, യുവതിയെ ഒഴിവാക്കി കടയുടമ തലയൂരി
ഇടുക്കി അടിമാലിയില്‍ സോഷ്യല്‍മീഡിയയിലൂടെ ലൈവ് സെക്സ് നടത്തിയ യുവതിയുടെയും യുവാവിന്റെയും വീഡിയോ വലിയതോതില്‍ പ്രചരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെ രാജക്കാട് സ്വദേശി വെള്ളച്ചാലില്‍ ലിനുവിനെ (23) പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സ്വഭാവം ശരിയല്ലാത്തതിനാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി അടിമാലിയിലെ ഒരു വസ്ത്രശാലയിരുന്നു ജോലി ചെയ്തത്. ഇവരുടെ വീഡിയോ പുറത്തുവന്നതോടെ പണികിട്ടിയത് പക്ഷേ മറ്റു പലര്‍ക്കുമാണ്. വീഡിയോയിലുള്ള യുവതിക്ക് ഇരട്ടസഹോദരി കൂടെയുണ്ട്. കാഴ്ച്ചയില്‍ വീഡിയിയോയിലുള്ള യുവതിയെപ്പോലെ തന്നെ. അവരാകട്ടെ ഭര്‍ത്താവുമൊത്ത് ശാന്തജീവിതം നയിക്കുകയാണ്. എന്നാല്‍ വീഡിയോ പുറത്തായതോടെ എല്ലാവരുടെയും നോട്ടം ഒന്നുമറിയാത്ത ഇരട്ട സഹോദരിക്കു നേരെയായി. വീട്ടുകാരുടെ സംശയമുന നീണ്ടതോടെ ഇവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അപമാനം കാരണം തനിക്കും കുടുംബത്തിനും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നാണ് യുവതി പോലീസിനു നല്കിയ പരാതിയില്‍…
Read Moreപെണ്‍കുട്ടികളെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകും, എല്ലാം കഴിഞ്ഞശേഷം കഴിക്കാന്‍ സയനൈഡ് നല്‍കും, കൊന്നത് 20ലധികം സ്ത്രീകളെ, സയനൈഡ് മോഹനന് എന്ന സീരിയല്‍ കില്ലര്‍ ഇരകളെ കണ്ടെത്തിയിരുന്നത് ഇങ്ങനെ
സ്ത്രീകളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുന്ന ക്രിമിനലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. ചതിയിലേക്കാണ് പോക്കെന്ന് അറിഞ്ഞിട്ടും പലരും ഇത്തരത്തില്‍ വലയില്‍ വീഴുന്നു. എന്നാല്‍ പെണ്‍കുട്ടികളെ കെണിയിലാക്കി ലൈംഗികമായി ഉപയോഗിച്ചശേഷം കൊലപ്പെടുത്തുന്ന സയനൈഡ് മോഹന്‍ എന്ന ക്രിമിനലിന്റെ കഥ ഞെട്ടിക്കുന്നതാണ്. കായികാധ്യപകനായിരുന്നു മോഹന്‍കുമാര്‍ എന്ന യുവാവ്. സ്കൂളില്‍ കുട്ടികളോടൊക്കെ നല്ല സ്നേഹം. എന്നാല്‍ സ്ത്രീകള്‍ ഇയാള്‍ക്കൊരു വീക്ക്നെസായിരുന്നു. ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ഇയാള്‍ പിന്നെ ദൗത്യം തുടങ്ങുകയായി. എങ്ങനെയെങ്കിലും അവരെ വശത്താക്കും. പിന്നീടാണ് ഒപ്പറേഷന്. നഗരത്തിലുള്ള ലോഡ്ജിലേക്ക് കാമുകിയെ കൊണ്ടുപോകും. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ താമസിക്കും. ലോഡ്ജില്‍ നിന്നും പോയാല്‍ അടുത്ത ബസ് സ്റ്റാന്‍ഡില്‍വച്ച് മൂത്രപ്പുരയില്‍ പോയി ഗര്‍ഭനിരോധന ഗുളികയാണെന്നും മൂത്രശങ്കയുണ്ടാകുമെന്നും ഇത് കഴിച്ചിട്ട് അത് തീര്‍ത്ത് വരാനും പറയും. എന്നാല്‍ മൂത്രപ്പുരയില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഇയാള്‍ നല്കുന്ന സയനൈഡ് കഴിച്ച് അവിടെ…
Read Moreസമാനസ്വഭാവക്കാര് ഒന്നിച്ചപ്പോള്‍ ഒഴിവായത് ആണവയുദ്ധം! കിം ജോംഗ് ഉന്നുമായി കൂട്ടുകൂടി വിവാദങ്ങളുടെ തോഴനും വിശ്വപ്രസിദ്ധ ബാസ്ക്കറ്റ്ബോള്‍ കളിക്കാരനുമായ ഡെന്നീസ് റോഡ്മാന് നേടിയതിതൊക്കെ
യുക്തിരഹിതമായ ചില തമാശകള്‍ യാഥാര്‍ത്ഥ്യമായ വര്‍ഷമാണ് 2017. 2013 ല്‍ വിശ്വവിഖ്യാതനും വിവാദനായകനുമായ ബാസ്ക്കറ്റ്ബോള്‍ കളിക്കാരന് ഡെന്നീസ് റോഡ്മാന് ആദ്യമായി ഉത്തരകൊറിയ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയുടെ പ്രതിനിധിയായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഡോണള്‍ഡ് ട്രംപ് അമേരിക്കയിടെ പ്രസിഡന്റായി എന്നു പറഞ്ഞതുപോലെ അവിശ്വസനീയം. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ അരങ്ങേറേണ്ടിയിരുന്ന ആ മഹായുദ്ധം ഒഴിവാക്കിയത് റോഡ്മാനായിരുന്നു എന്നുതന്നെ വേണം കരുതാന്‍. യഥാര്‍ത്ഥത്തില്‍ ട്രംപും കിംഗ് ജോംഗ് ഉന്നും സുഹൃത്തുക്കളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിച്ചപ്പോള്‍, അഞ്ച് തവണ എന്‍ബിഎ ചാമ്പ്യനും കൂടിയായ, റോഡ്മാന് പറഞ്ഞത്. ഉന്നില്‍ നിന്ന് ക്ഷണം സ്വീകരിച്ചാണ് റോഡ്മാനും ഒരു പറ്റം മാധ്യമപ്രവര്‍ത്തകരും 2013 ല്‍ ഉത്തരകൊറിയ സന്ദര്‍ശിച്ചത്. തൊണ്ണൂറുകള്‍ മുതല്‍ മൈക്കിള്‍ ജോര്‍ദാന്റെ ചിക്കാഗോ ബുള്‍സ് ടീമിന്റെ കടുത്ത ആരാധകനായിരുന്നു താനെന്ന് കിം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിലെ ഏറ്റവും നല്ല പ്രതിരോധ കളിക്കാരില്‍…
Read Moreചെറുപ്പക്കാരെ വലയില്‍ വീഴ്ത്തുന്നത് വിദ്യ, ബിസിനസ് സംസാരിക്കാന്‍ ഇബിയും വിദ്യയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകും, ഇടയ്ക്ക് വിദ്യ നൈസായി മുങ്ങും, പിന്നെ വീഡിയോ പിടിച്ച് ബ്ലാക്മെയ്ലിംഗ്, കുടുങ്ങിയവരില്‍ യുവ വ്യവസായിയും
ചെറുപ്പക്കാരെ വലയില്‍ വീഴ്ത്തി പണം തട്ടിവന്ന യുവതികളുടെ കെണിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവ ബിസിനസുകാരനും പെട്ടു. ഇയാളുടെ പക്കല്‍നിന്ന് ആറുലക്ഷം രൂപയാണ് തട്ടിയത്. കൊട്ടിയം തഴുത്തല ഇബി മന്‍സിലില്‍ ഇബി, തട്ടത്തുമല പാപ്പാല പുത്തന്‍വീട്ടില്‍ വിദ്യ എന്നിവരും സഹായിയായ വിജയകുമാറുമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായത്. ഇവര്‍ പിടിയിലായതോടെയാണ് പരാതിക്കാര്‍ ഏറിവരുന്നത്. ഒന്നും രണ്ടും പ്രതികളായ ഇബിയും വിദ്യയും ചേര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചത്. യുവാവിനോട് ഇബി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി തന്റെ ബിസിനസില്‍ പങ്കാളിയാകണമെന്നാവശ്യപ്പെട്ടു. പാരിപ്പള്ളിയിലെ സ്ഥാപനത്തിലെത്തിയ ബിസിനസുകാരനെ ഇരുവരും ചേര്‍ന്ന് എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂവരും ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ രണ്ടാംപ്രതി വിദ്യ വക്കീലിനെ കാണണമെന്ന് പറഞ്ഞ് അവിടെനിന്നും പോയി. ഇബിയും യുവ ബിസിനസുകാരനും തമ്മില്‍ ചര്‍ച്ചനടത്തി. ഇതിനിടയില്‍ ഇരുവരും തമ്മിലിരിക്കുന്ന ചിത്രങ്ങളും മറ്റുമെടുത്തായിരുന്ന ഭീഷണി. ചിത്രങ്ങള്‍ ബിസിനസുകാരന്റെ ഭാര്യയുടെ വാട്സപ്പിലേക്ക് അയച്ചുകൊടുത്തതോടെ യുവാവിന്‍െ…
Read Moreഅബിയേട്ടാ ഒന്നുവിളിക്കൂ പ്ലീസ്, ഞാന്‍ മരിച്ചുപോകും, കൊല്ലത്തെ അധ്യാപിക കാവ്യയുടെ മരണത്തിന് പിന്നില്‍ ആരുടെ കൈകള്‍, ആ മൂന്നു മെസേജുകളുമായി അമ്മയുടെ പോരാട്ടം തുടരുന്നു, അമ്മ പറയുന്നതിങ്ങനെ
കൊല്ലം തഴുതല നാഷണല്‍ പബ്ലിക്ക് സ്കൂളിലെ അധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയില്‍ കാവ്യാ ലാലിന്റെ(24) മരണത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി ഒരു അമ്മയുടെ ഒറ്റയാള്‍ പോരാട്ടം. കാവ്യയുടെ കാമുകനായിരുന്ന അബിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നാണ് കാവ്യാ ലാലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടില്‍ പാലത്തിനടുത്ത റെയില്‍വേട്രാക്കിലാണ് ഛിന്നഭിന്നമായ നിലയില്‍ കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറു വര്‍ഷമായി പ്രണയിച്ചിരുന്ന അബിന്‍ എന്ന യുവാവ് അവളെ ഒഴിവാക്കിയതിന്റെ സങ്കടത്തിലാണ് കാവ്യ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. അബിനും കാവ്യയും തമ്മില്‍ കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. അബിനും കാവ്യയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. അബിന്‍ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്.…
Read Moreഭര്‍ത്താവുമായി പിണങ്ങി കഴിയുന്നതിനിടെ ലിനുവുമായി അടുത്തു, രഹസ്യ സമാഗമത്തിനിടെ ഫേസ്ബുക്ക് ലൈവില്‍ ലൈംഗികദൃശ്യങ്ങള്‍, അടിമാലി സ്വദേശിയായ യുവതിയെ ചതിച്ച കാമുകന് പിടിയില്‍, ഇടുക്കിയില്‍ നടന്നത്
വീട്ടമ്മയോടൊപ്പമുള്ള അശ്ലീലരംഗം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. രാജാക്കാട് വെള്ളച്ചാലില്‍ ലിനു (23) വിനെയാണ് ഇന്നലെ വൈകുന്നേരം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൂപ്പാറ ഭാഗത്തുനിന്നും പിടികൂടിയത്. പോലീസ് പറയുന്നതിങ്ങനെ: നെടുങ്കണ്ടത്ത് ഹോട്ടല്‍ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരുകുട്ടിയുടെ മാതാവുകൂടിയായ സ്ത്രീയെ ഫെയ്സ് ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് അടിമാലിയില്‍ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിനില്ക്കുന്നതിനിടെയാണ് ആറുമാസംമുമ്പ് യുവാവുമായി ഇവര്‍ അടുക്കുന്നത്. ഏതാനും ദിവസംമുന്പ് ആരുമില്ലാത്ത തക്കംനോക്കി രാജാക്കാട്ടിലെ വീട്ടില്‍ ഇരുവരും ഒത്തുചേര്‍ന്ന സമയത്തും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു. കഴിഞ്ഞ ചതയദിനത്തില്‍ വാടക വീട്ടിലെത്തിയപ്പോഴാണ് ദൃശ്യം പകര്‍ത്തിയത്. അടുത്ത ദിവസംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനെതുടര്‍ന്ന് ഇരയായ യുവതി അടിമാലി സ്റ്റേഷനില്‍ പരാതി നല്കി. അടിമാലി സിഐ പി.കെ.…
Read More