പൊങ്ങച്ചം പൊളിയുന്നു! രാജ്യത്തിന്റെ സാമ്പത്തിക നില ആശങ്കയില്‍; ഉണ്ടാകുന്നത് ബാങ്കുകളുടെ തകര്‍ച്ച അടക്കം രൂക്ഷമായ പ്രശ്‌നങ്ങള്‍

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക നി​​​ല ഭ​​​ദ്ര​​​മ​​​ല്ലെ​​​ന്ന് അ​​​ത്യു​​​ന്ന​​​ത ത​​​ല​​​ങ്ങ​​​ളി​​​ലും ബോ​​​ധ്യ​​​മാ​​​യി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി ഇ​​​ന്നു ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജയ്റ്റ്‌ലിയെയും ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ഇ​​​തേ​​​പ്പ​​​റ്റി ച​​​ർ​​​ച്ച ന​​​ട​​​ത്തും. സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച കൂ​​​ട്ടാ​​​നും തൊ​​​ഴി​​​ൽ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും പ​​​റ്റു​​​ന്ന ഉ​​​ത്തേ​​​ജ​​​ക പ​​​രി​​​പാ​​​ടി ത​​​യാ​​​റാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

2008-ൽ ​​​യു​​​പി​​​എ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​രം​​​ഭി​​​ച്ച ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​ത്തെ ഇ​​​ന്ത്യ മ​​​റി​​​ക​​​ട​​​ന്ന​​​തു പ്ര​​​ത്യേ​​​ക ഉ​​​ത്തേ​​​ജ​​​ക പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ണ്. ധ​​​ന​​​ക​​​മ്മി കൂ​​​ടി​​​യെ​​​ങ്കി​​​ലും ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ​​​സിം​​​ഗി​​​ന്‍റെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കി​​​യ ഉ​​​ത്തേ​​​ക പ​​​ദ്ധ​​​തി ഇ​​​ന്ത്യ​​​യെ മാ​​​ന്ദ്യ​​​ത്തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷി​​​ച്ചു.

അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ബാങ്കുകളുടെ ത​​​ക​​​ർ​​​ച്ച അ​​​ട​​​ക്കം രൂ​​​ക്ഷ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഭ​​​യ​​​പ്പെ​​​ടു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക (ജി​​​ഡി​​​പി) വ​​​ള​​​ർ​​​ച്ച ഒ​​​രു വ​​​ർ​​​ഷം കൊ​​​ണ്ട് 7.9 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 5.7 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു താ​​​ണു, ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ക്കു​​​ന്നി​​​ല്ല. വാ​​​ണി​​​ജ്യ ക​​​മ്മി ഇ​​​ര​​​ട്ടി​​​ച്ചു. വി​​​ദേ​​​ശ​​​നാ​​​ണ്യ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ മി​​​ച്ച​​​മാ​​​യ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടി​​​ൽ ഭീ​​​മ​​​മാ​​​യ ക​​​മ്മി വ​​​ന്നു. ജി​​​ഡി​​​പി​​​യു​​​ടെ 2.4 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന 1430 കോ​​​ടി ഡോ​​​ള​​​റാ​​​ണ് ക​​​മ്മി. ഇ​​​ത് അ​​​പാ​​​യ​​​ക​​​ര​​​മാ​​​യ നി​​​ല​​​യാ​​​ണ്.

വ്യ​​​വ​​​സാ​​​യ ഉ​​​ല്പാ​​​ദ​​​നം 1.2 ശ​​​ത​​​മാ​​​ന​​​മേ വ​​​ള​​​ർ​​​ന്നി​​​ട്ടൂ​​​ള്ളൂ.റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ നി​​​ന്നു​​​ള്ള ലാ​​​ഭ​​​വീ​​​തം പ​​​കു​​​തി​​​യി​​​ൽ താ​​​ഴെ​​​യാ​​​യി. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളു​​​ടെ കി​​​ട്ടാ​​​ക്ക​​​ടം പ​​​ത്തു​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു വ​​​ർ​​​ധി​​​ക്കും എ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​തോ​​​ടെ ഇ​​​വ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ലാ​​​ഭ​​​വീ​​​ത​​​വും നാ​​​മ​​​മാ​​​ത്ര​​​മാ​​​കും. ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ പ​​​രോ​​​ക്ഷ നി​​​കു​​​തി പി​​​രി​​​വ് കു​​​റ​​​ഞ്ഞു. പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി പി​​​രി​​​വി​​​ൽ ഇ​​​തു​​​വ​​​രെ വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടെ​​​ങ്കി​​​ലും അ​​​തു തു​​​ട​​​ര​​​ണ​​​മെ​​​ന്നി​​​ല്ല. പ​​​ല പ്ര​​​മു​​​ഖ വ്യ​​​വസാ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും ലാ​​​ഭം കു​​​റ​​​യു​​​ന്ന​​​തു ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു നി​​​കു​​​തി കു​​​റ​​​യ്ക്കും.

തൊ​​​ഴി​​​ൽ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന വി​​​ധം മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം വ​​​ർ​​​ധി​​​ക്കു​​​ന്നി​​​ല്ല. പു​​​തി​​​യ പാ​​​പ്പ​​​ർ പ്ര​​​ഖ്യാ​​​പ​​​ന കോ​​​ഡ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ ഒ​​​ട്ടേ​​​റെ ക​​​ന്പ​​​നി​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ലി​​​ലേ​​​ക്കു നീ​​​ങ്ങി. ഇ​​​തു തൊ​​​ഴി​​​ൽ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ക മാ​​​ത്ര​​​മ​​​ല്ല ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ന​​​ഷ്‌​​​ട​​​വും വ​​​രു​​​ത്തും. പ​​​ല വ​​​ലി​​​യ ക​​​ന്പ​​​നി​​​ക​​​ളും വി​​​ല്പ​​​ന​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണ്. വാ​​​ങ്ങു​​​ന്ന​​​വ​​​ർ ബാ​​​ങ്കു​​​ക​​​ളു​​​ടെ ക​​​ടം വീ​​​ട്ടാ​​​നു​​​ള്ള തു​​​ക ന​​​ല്ക​​​ണ​​​മെ​​​ന്നി​​​ല്ല.

ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലി​​​നെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യം ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്ക​​​ലോ​​​ടെ രൂ​​​ക്ഷ​​​മാ​​​വു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​തി​​​നി​​​ടെ രാ​​​ജ്യം സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വ് ഡോ. ​​​സു​​​ബ്ര​​​ഹ്‌​​​മ​​​ണ്യ​​​ൻ സ്വാ​​​മി പ​​​റ​​​ഞ്ഞു. ബാ​​​ങ്കു​​​ക​​​ൾ പൊ​​​ളി​​​യു​​​ക​​​യും ഫാ​​​ക്‌​​​ട​​​റി​​​ക​​​ൾ പൂ​​​ട്ടു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ഒ​​​രു ടി​​​വി ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​ര ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ വ​​​ൻ ത​​​ക​​​ർ​​​ച്ച​​​യാ​​​ണു​​​ണ്ടാ​​​വു​​​ക എ​​​ന്നാ​​​ണു സ്വാ​​​മി പ​​​റ​​​യു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന വ​​​ള​​​ർ​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​​തി​​​ലും വ​​​ള​​​രെ താ​​​ഴെ​​​യാ​​​ണു വ​​​ള​​​ർ​​​ച്ച എ​​​ന്നും സ്വാ​​​മി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.വാ​​​യ്പാ​​​പ​​​ലി​​​ശ​​​യും നി​​​ക്ഷേ​​​പ പ​​​ലി​​​ശ​​​യും ഒ​​​ന്പ​​​തു ശ​​​ത​​​മാ​​​ന​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സ്വാ​​​മി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വാ​​​യ്പാ പ​​​ലി​​​ശ കു​​​റ​​​യു​​​ന്ന​​​തു മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം കൂ​​​ട്ടും. തൊ​​​ഴി​​​ൽ ഉ​​​ണ്ടാ​​​കും. നി​​​ക്ഷേ​​​പ പ​​​ലി​​​ശ കൂ​​​ടി​​​യാ​​​ൽ സ​​​ന്പാ​​​ദ്യ​​​ശീ​​​ലം കൂ​​​ടും. സ​​​ന്പാ​​​ദ്യ​​​മാ​​​ണു മൂ​​​ല​​​ധ​​​ന​​​മാ​​​യി മാ​​​റു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച കൂ​​​പ്പു​​​കു​​​ത്തി

2016 ഏ​​​പ്രി​​​ൽ – ജൂ​​​ൺ 7.9 %
2017 ഏ​​​പ്രി​​​ൽ – ജൂ​​​ൺ 5.7 %
2017-18 ലെ ​​​പ്ര​​​തീ​​​ക്ഷ
6.5 % -ൽ ​​​താ​​​ഴെ (എ​​​സ്ബി​​​ഐ റി​​​സേ​​​ർ​​​ച്ച്)
6.8 % (ഐ​​​സി​​​ആ​​​ർ​​​എ)
ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വ​​​ള​​​ർ​​​ന്ന​​​ത്
2014-15 7.5 %
2015-16 8 %
2016-17 7 %
ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി
(2017 ഏ​​​പ്രി​​​ൽ – ജൂ​​​ൺ)
2.4 %
(മു​​​ൻ വ​​​ർ​​​ഷം 0.1 %)
ഏ​​​പ്രി​​​ൽ – ഓ​​​ഗ​​​സ്റ്റ് വാ​​​ണി​​​ജ്യ​​​ക​​​മ്മി
6310 കോ​​​ടി ഡോ​​​ള​​​ർ
(മു​​​ൻ വ​​​ർ​​​ഷം 3430 കോ​​​ടി ഡോ​​​ള​​​ർ).

വളർച്ചയെ ബാധിച്ചു: മൻമോഹൻ സിംഗ്

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​റ​​​ൻ​​​സി നി​​​രോ​​​ധി​​​ച്ച​​​തും ഒ​​​രു​​​ക്ക​​​മി​​​ല്ലാ​​​തെ ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തും രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യെ പി​​​ന്നോ​​​ട്ട​​​ടി​​​ച്ച​​​താ​​​യി മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ​​​സിം​​​ഗ്. രാ​​​ജ്യ​​​ത്തെ 90 ശ​​​ത​​​മാ​​​നം തൊ​​​ഴി​​​ലു​​​ക​​​ളും ന​​​ല്കു​​​ന്ന അ​​​നൗ​​​പ​​​ചാ​​​രി​​​ക മേ​​​ഖ​​​ല​​​യെ ര​​​ണ്ടു ന​​​ട​​​പ​​​ടി​​​ക​​​ളും സാ​​​ര​​​മാ​​​യി ഉ​​​ല​​​ച്ചു. ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കും ആ​​​ഘാ​​​ത​​​മാ​​​യി: ഡോ. ​​​സിം​​​ഗ് ഒ​​​രു ടി​​​വി ചാ​​​ന​​​ലി​​​ൽ പ​​​റ​​​ഞ്ഞു. ജി​​​ഡി​​​പി​​​യി​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​നം വ​​​രെ കു​​​റ​​​വു​​​ണ്ടാ​​​യെ​​​ന്ന് ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് മു​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​ര​​​ഘു​​​റാം രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Related posts