ബിപി വരുതിയിലാക്കാൻ തക്കാളി

പ്രായമായവരുടെ ആരോഗ്യത്തിനു തക്കാളി സഹായിയാണ്. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീൻ എന്ന ആൻറിഓക്സിഡൻറ് ബോൺ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു. പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു. തക്കാളിയിലെ ആൻറി ഓക്സിഡൻറുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് അതു ഗുണപ്രദം. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം. തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാൻസർസാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീൻ എന്ന ആൻറി ഓക്സിഡൻറാണ്…

Read More

നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതിന് ചെറുമീനുകള്‍

പൂരിതകൊഴുപ്പിെന്‍റ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം. ഹൃദയാരോഗ്യത്തിന് ഉത്തമം * കാര്‍ഡിയോ വാസ്കുലാര്‍ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്ന െ്രെടഗ്‌ളിസറൈഡിന്‍റെ അളവു കുറയ്ക്കുന്നു. * നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലിന്‍റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്്്ചയില്‍ രണ്ട്്് തവണയെങ്കിലും മീന്‍ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്നു ഗവേഷകര്‍. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വറുത്തും പൊരിച്ചും കഴിക്കുന്നതു ശീലമാക്കരുത്. * വ്യായാമവും മീന്‍ കഴിക്കുന്നതും ശീലമാക്കിയാല്‍ അമിതഭാരം നിയന്ത്രിക്കാനാകുമെന്നു ഗവേഷകര്‍. കാന്‍സര്‍സാധ്യത കുറയ്ക്കുന്നു *മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3…

Read More

പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി

പൊള്ളലിനു തേന്‍ അടുക്കളയില്‍ പൊളളല്‍ പതിവുവാര്‍ത്തയാണല്ലോ. അല്പം തേന്‍ കരുതിയാല്‍ അതു മരുന്നാകും. ആന്‍റിസെപ്റ്റിക്കാണ് തേന്‍. മുറിവുണക്കും. അണുബാധ തടയും. ഫംഗസ്, വൈറസ് തുടങ്ങിയവയെ ചെറുക്കുന്നു. മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഇരുന്പ്, മാംഗനീസ്, സള്‍ഫര്‍, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ തേനില്‍ ധാരാളം. ചുമ, തൊണ്ടയിലെ അണുബാധ, ആമാശയ അള്‍സര്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കു ഗുണപ്രദം. തേനില്‍ കാര്‍ബോഹൈഡ്രേറ്റ് ഇഷ്ടംപോലെ. അതിനാല്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പേശികളുടെ ക്ഷീണം കുറയ്ക്കുന്നതിനും തേന്‍ ഗുണപ്രദം. ആമാശയസൗഖ്യത്തിന് ഇഞ്ചി വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ രോഗകാരികളെ തുരത്തുന്നതിന് ഇഞ്ചി സഹായകം. ആന്‍റി സെപ്റ്റിക്കാണ്. നീര്‍വീക്കം തടയുന്നു. ആന്‍റി ഇന്‍ഫ്‌ളമേറ്ററിയുമാണ്. സ്വാഭാവിക വേദനസംഹാരിയാണ്. ആമാശയത്തിന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ ഇഞ്ചി ഉപയോഗിക്കാം. ആമാശയസ്തംഭനം, ദഹനക്കേട്, നെഞ്ചെരിച്ചില്‍, മനംപിരട്ടല്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കു സഹായകം. പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ എ, സി, ഇ, ബി കോംപ്ലക്‌സ്…

Read More

പല്ലുകളുടെ രൂപവും സൗന്ദര്യവും വീണ്ടെടുക്കാം

  ഏതൊരു ഭാഗത്തിന്റേയും രൂപവും ഘടനയും പ്രവർത്തനവും തിരിച്ച് പൂർവസ്‌ഥിതിയിലേക്ക് കൊണ്ടുവരുന്നതിനെയാണ് Restoration എന്നു പറയുന്നത്. അഥവാ restoring the form and function. മുഖസൗന്ദര്യം എന്നത് ഒരു തുല്യാനുപാതമാണ്. ലോകത്തിലെ എല്ലാ തലത്തിലും ഒരു ഗണിതശാസ്ത്രപരമായ അഭിവൃദ്ധിയിലാണ് സുവർണാനുപാതം അഥവാ golden proportion കാണുന്നത്. ഇതിൽ ഒരക്കം അതിനു തൊട്ടുമുൻപുള്ള രണ്ടക്കങ്ങളുടെ സംയോജനമാണ്. തുടർന്നുവരുന്ന അക്കങ്ങളുടെ അനുപാതം ഉദ്ദേശം 1:1.68 ആണ്. ഇതിനെയാണ് divine proportion എന്നു പറയുന്നത്. ഇതിൽ divine proportion ജന്മസിദ്ധമാണ്. എന്നാൽ സുവർണാനുപാതം പരിസ്‌ഥിതി ഘടകങ്ങളെ അനുസരിച്ച് മാറാം. ഈ അനുപാതത്തിന് ഉണ്ടാകാവുന്ന തകരാറുകൾ അതിൻറെ പൂർവസ്‌ഥിതിയിൽ എത്തിക്കുന്നതിനെയാണ് restoration കൊണ്ട് അർഥമാക്കുന്നത്. ഇതിൽ കേടുവന്ന പല്ലുകളെ അടച്ചോ റൂട്ട് കനാൽ ചെയ്തോ സംരക്ഷിക്കുക. ഒന്നോ ഒന്നിൽ കൂടുതലോ പല്ലുകൾ നഷ്‌ടമായാൽ കൃത്രിമ പല്ല് വയ്ക്കുക തുടങ്ങിയ ചികിത്സകൾ ഉൾപ്പെടുന്നു. പല്ലുകളുടെ…

Read More

കരള്‍ വാടാതിരിക്കാന്‍ ബീറ്റ് റൂട്ട്

മനുഷ്യശരീരത്തില്‍ കരളിനെപ്പോലെ കഷ്ടപ്പെടുന്ന മറ്റൊരവയവും ഇല്ലെന്ന് തന്നെ പറയാം. ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതും ദഹനപ്രക്രിയ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ളതുമായ അഞ്ഞൂറോളം കര്‍ത്തവ്യങ്ങളാണ് കരള്‍ നിര്‍വഹിക്കുന്നത്. രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കരള്‍ തളര്‍ന്നുപോയാല്‍ ശരീരത്തിന്റെ മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങളുടെയും താളംതെറ്റും. ജീവന്റെ നിലനില്‍പ്പിന് ഇത്രമേല്‍ നിര്‍ണായകമായ കരള്‍ സംരക്ഷണത്തിനായി പ്രകൃതിയില്‍ തന്നെ ഒരു മരുന്നുണ്ട്…നമ്മുടെ സ്വന്തം ബീറ്റ് റൂട്ട്. കരളിന്റെ ആരോഗ്യത്തിന് ആവശ്യകമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. മഗ്‌നീഷ്യം, കാല്‍സ്യം, അയണ്‍, പോട്ടാസ്യം തുടങ്ങിയ മൂലകങ്ങളാല്‍ സമൃദ്ധമായ ബീറ്റ്‌റൂട്ട് കരളിലെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിക്കും. കൂടാതെ ബീറ്റ്‌റൂട്ടില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റെയിന്‍ കരള്‍ കോശങ്ങള്‍ സംരക്ഷിക്കുകയും കരളിലെ സ്രവങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. മദ്യപാനം മൂലമുണ്ടാകുന്ന കരളിലെ കേടുപാടുകള്‍ ഒരു പരിധി വരെ തടയാനും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റെയിന് സാധിക്കും. ബീറ്റ്‌റൂട്ട് ജ്യൂസ് ആയോ ഉച്ചയൂണിനൊപ്പം കറിയായോ കഴിക്കാവുന്നതാണ്. ജ്യൂസായാണ് ഉപയോഗിക്കുന്നതെങ്കില്‍ പഞ്ചസാരയോ മറ്റ്…

Read More

കാലാവസ്ഥ വ്യതിയാനം; ചിക്കന്‍പോക്‌സ് പടരുന്നു

തൊടുപുഴ: കാലാവസ്ഥ വ്യതിയാനം മൂലം ചിക്കന്‍പോക്‌സിനുള്ള സാധ്യത വര്‍ധിച്ചതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനോടകം…

Read More

ഹൃദ്രോഗവും മുന്‍ കരുതലുകളും

ഹൃദയത്തെ കരുതലോടെ കാത്താല്‍ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും, കോശങ്ങള്‍ക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാല്‍ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതോടൊപ്പം ജീവന്‍ നഷ്ടപ്പെടാനും കാരണമായേക്കാം. മുന്‍കൂട്ടി മനസിലാക്കൂ… കാരണങ്ങള്‍ സ്വയം മനസിലാക്കിയാല്‍ നല്ലൊരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ഹൃദയത്തിന് ആവശ്യമായ രക്തം കിട്ടാതെ വരികയും ചെയ്യുമ്പോള്‍ ഹൃദയ പേശികള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂര്‍ണ്ണമായി നിലച്ച് കോശങ്ങള്‍ നശിക്കുന്ന മാരകാവസ്ഥയാണ് ഹൃദയാഘാതം. പ്രായം കൂടുന്തോറും ഇത് ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. സ്ഥവ്യായാമം ഇല്ലായ്മ, പുകവലി, മാറിയ ജീവിതശൈലി, മാറിയ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങിയവ ഹൃദ്രോഗ…

Read More

ചുളിവുകള്‍ കുറയ്ക്കാന്‍ മീന്‍, പച്ചക്കറികള്‍, പഴങ്ങള്‍

പ്രായമാകുമ്പോള്‍ ചര്‍മത്തില്‍ ചുളിവുണ്ടാവുക (ജര) സ്വാഭാവികം. എന്നാല്‍ പ്രായമാകുന്നതിനു മുമ്പുതന്നെ ശരീരത്തിന്റെ വിവിധ…

Read More

വായ്‌നാറ്റം ഒഴിവാക്കാന്‍ പല വഴികള്‍

വായ്‌നാറ്റത്തിന്റെ ചില കാരണങ്ങള്‍ 1. മെഡിക്കല്‍ പ്രമേഹം: പ്രമേഹരോഗികളില്‍ ഇന്‍സുലിന്റെ അളവ് വളരെയധികം കുറയുകയും തന്മൂലം ശരീരത്തിലെ പഞ്ചസാര കൊഴുപ്പ് രൂപത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൊഴുപ്പ് വിഘടിച്ച് കീറ്റോണ്‍സിനെ ഉത്പാദിപ്പിക്കുന്നു. അവ ധാരാളം അളവില്‍ ഉദ്പാദിപ്പിക്കപ്പെടുന്നത് ശരീരത്തില്‍ വിഷാംശം ഉണ്ടാക്കുകയും അസഹ്യമായ ദുര്‍ഗന്ധത്തിനു കാരണമാകുകയും ചെയ്യുന്നു. ആമാശയവും അന്നനാളവും സംബന്ധിച്ചുള്ള രോഗങ്ങള്‍: ഗ്യാസ്‌ട്രൈറ്റിസ്, കുടല്‍വ്രണം, കാന്‍സര്‍. ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന ടോണ്‍സിലൈറ്റിസ് അഥവാ തൊണ്ടമുള്ള്, സൈനസൈറ്റിസ്, തൊണ്ടവീക്കം, മൂക്കിലെ ദശവളര്‍ച്ച. ശ്വാസകോശത്തിനെ സംബന്ധിച്ച – ക്ഷയരോഗം, ബ്രോങ്കൈറ്റിസ്, ശ്വാസകോശവീക്കം. വൃക്കരോഗങ്ങള്‍. ഉദരരോഗങ്ങള്‍: മലബന്ധം, അള്‍സര്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. അനീമിയ. 2. നോണ്‍മെഡിക്കല്‍ വായ് തുറന്നുറങ്ങുന്ന ശീലം. ഡെന്റല്‍ അപ്ലയന്‍സസ്: ദന്തനിരയൊപ്പിക്കാന്‍ ഇടുന്ന കമ്പികളുടെ ഇടയില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ അടിയുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം. അസഹ്യമായ മദ്യപാനം. 3. കണ്‍സ്യൂമബിള്‍സ് ഉള്ളി,…

Read More

ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍ ഡ്രൈവിംഗ് ഒഴിവാക്കുക

ഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധിച്ചുചെയ്യേണ്ട പ്രവര്‍ത്തിയാണ്. ചെറിയൊരു അശ്രദ്ധ മതി വലിയ അപകടത്തിനു വഴിയൊരുക്കാന്‍. പലരും പലപ്പോഴും പാതി ഉറക്കത്തിലും അശ്രദ്ധയിലും വാഹനമോടിച്ച് അപകടത്തില്‍പ്പെടാറുണ്ട്. ഡ്രൈവിംഗ് അപകടരഹിതമാക്കാന്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍മതി. ചിലപ്പോള്‍ ഡ്രൈവിംഗില്‍ പൂര്‍ണശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയെന്നുവരില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ യാത്ര ഒഴിവാക്കുക. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡ്രൈവിംഗിന് താല്ക്കാലിക അവധി നല്കുക. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി െ്രെഡവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക. തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.* തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ…

Read More