ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്നം. വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. ഹൃദയം, വൃക്കമാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്ന്നുനില്ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം. ജനനേന്ദ്രിയത്തിൽ…
Read MoreCategory: Health
ഫംഗസ് ചികിത്സയിൽ കൃത്യമായ രോഗനിർണയം പ്രധാനം
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്ലാവരും മനസിലാക്കേണ്ട കാര്യം. മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ആണെങ്കിൽ ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഇവർക്കു വേണം മുൻകരുതൽകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഫംഗസ് ബാധകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിട്ടുണ്ട്. ഫംഗസ് ബാധകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ കാണുകയുണ്ടായി. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമ്മം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ അവസ്ഥയിലേയ്ക്ക്…
Read Moreവയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ; ഒആർഎസ് എന്തിന്
മഴക്കാലമായതിനാൽ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്-എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെ. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്.എസ്.,സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. നിർജ്ജലീകരണം തടയാൻവയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടര്‍ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. പാനീയ ചികിത്സ മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം,കരിക്കിന് വെള്ളം,…
Read Moreപഥ്യവും അപഥ്യവും തീരുമാനിക്കുന്നത് എങ്ങനെ?
ചില ആയുർവേദ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, എല്ലാ ആയുർവേദ മരുന്നുകൾക്കും അവ അനിവാര്യമാണ് എന്ന് പറയാനാകില്ല. അത് തീരുമാനിക്കേണ്ടത് ശാസ്ത്രം ശരിയായി പഠിച്ച് ചികിത്സ നിശ്ചയിക്കുന്നവരാണ്. സസ്യാഹാരം മാത്രം… എന്നൊന്നുമില്ലഎന്നാൽ, ഇന്ന് ചികിത്സ തേടിയെത്തുന്നവരെ കാത്തിരിക്കുന്ന മുൻകൂട്ടി പ്രിൻറ് ചെയ്ത നീണ്ട ലിസ്റ്റ് വെട്ടിയും തിരുത്തിയും ഭക്ഷണം കഴിക്കുവാൻ പോലും രോഗിയെ അനുവദിക്കാതെ, ചികിത്സകൻ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ നമുക്കിടയിലുണ്ട്. നിർഭാഗ്യവശാൽ വിദ്യാഭ്യാസവും വിവേകവുമുള്ള ചിലരെങ്കിലും ഇതിലൊക്കെ ചെന്നു പെടാറുമുണ്ട്.മത്സ്യമാംസാദികൾ പൂർണമായി ഉപേക്ഷിച്ച് സസ്യാഹാരം മാത്രം നിർദ്ദേശിക്കുന്ന രീതിയൊന്നും ആയുർവേദത്തിൽ ഇല്ല; കർക്കടകത്തിൽ പോലും. വറുക്കേണ്ട, കറിവയ്ക്കാംചില പ്രത്യേക പാചക രീതികളിലൂടെ എളുപ്പം ദഹിക്കാനിടയില്ലാത്ത ഒന്നിനെ എളുപ്പം ദഹിക്കുന്നതാക്കി മാറ്റാനാകും. ഇറച്ചി വറുത്തു കഴിക്കുന്നതിനേക്കാൽ കറിവച്ചു കഴിച്ചാൽ ദഹിക്കും. ദഹിക്കാൻ പ്രയാസംവീണ്ടും വീണ്ടും എണ്ണയിൽ വഴറ്റി പാകം ചെയ്താൽ ഒട്ടുംദഹിക്കാത്തതായി മാറുകയും…
Read Moreആരോഗ്യരക്ഷയ്ക്ക് ഔഷധക്കാപ്പി
രോഗങ്ങളകറ്റി ആരോഗ്യമുണ്ടാക്കാൻ കർക്കടകത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.അധികം പണച്ചെലവില്ലാതെ ചെയ്യാവുന്ന നിരവധി ആരോഗ്യ സംരക്ഷണ ഉപാധികൾ ആയുർവേദത്തിൽ പറയുന്നു. അതിലൊന്നാണ് ഔഷധക്കാപ്പി. ഇലകൾ ഉണക്കാതെയുംതുളസിയില, പനികൂർക്കയില, മല്ലി, ജീരകം, ചുക്ക്, കരുപ്പെട്ടി ഇവ ചേർത്തുണ്ടാക്കിയ ഔഷധക്കാപ്പി വളരെ നല്ലതാണ്. ഔഷധങ്ങൾ ഉണക്കി പൊടിച്ചെടുത്ത് തേയില, കാപ്പിപ്പൊടി എന്നിവയ്ക്ക് പകരം ഇട്ടാൽ മതിയാകും. ഇലകൾ ഉണക്കാതെയും ചേർക്കാം. കുട്ടികൾക്ക് എരിവുകുറച്ച്ഗ്രീൻടീ, ചായ, കാപ്പി എന്നിവയ്ക്കു പകരം രാവിലെയും വൈകുന്നേരവും ചെറുചൂടോടെ ഔഷധക്കാപ്പി ഉപയോഗിക്കാം.എരിവ് കുറച്ചാണ് കുട്ടികൾക്കു വേണ്ടി തയാറാക്കേണ്ടത്. അസിഡിറ്റിയുള്ളവർഅസിഡിറ്റി കൂടുതലുള്ളവർ ആഹാരശേഷമേ കുടിക്കാവൂ. അല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുമ്പ് കുടിക്കുന്നത് കൂടുതൽ പ്രയോജനം ലഭിക്കും. പ്രതിരോധശേഷിക്ക്തണുപ്പ്, ദഹനക്കേട് എന്നിവയകറ്റി ശരീരത്തിൽ ആവശ്യത്തിന് ചൂട്, വിശപ്പ് എന്നിവയുണ്ടാകുന്നു. പകർച്ച വ്യാധികൾ അകറ്റാൻ ആവശ്യമായ രോഗപ്രതിരോധശേഷി വർധിക്കുന്നു. ചുക്ക് കാപ്പി, പനിക്കാപ്പി, കരുപ്പെട്ടിക്കാപ്പി ഔഷധക്കാപ്പിക്ക് ചുക്ക് കാപ്പി, പനിക്കാപ്പി,…
Read Moreവൈറൽ ഹെപ്പറ്റൈറ്റിസ് എങ്ങനെ പ്രതിരോധിക്കാം?
ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങള്‍ക്ക് പ്രത്യേക ആന്റിവൈറല്‍ (antiviral) മരുന്നുകള്‍ ആവശ്യമില്ല. കൃത്യമായ രോഗീപരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്പ്പെടുത്താനാവും. എങ്ങനെ പ്രതിരോധിക്കാം?തിളപ്പിച്ചാറ്റിയ വെള്ളം ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാന്‍ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ * രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഉപകരണങ്ങള്‍ (സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ) ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ്* ഷേവിംഗ്…
Read Moreകാർപൽ ടണൽ സിൻഡ്രോം ;ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതു പോലും പ്രയാസകരമാകുന്ന അവസ്ഥ!
കാർപൽ ടണൽ സിൻഡ്രോം ബാധിച്ച ഒരു വ്യക്തിയുടെ പ്രതിദിന പ്രവർത്തനങ്ങൾ താറുമാറാകും എന്നതു വാസ്തവം തന്നെയാണ്. കാർപൽ ടണൽ സിൻഡ്രോം, ഒരു ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതു മുതൽ ഒരു കുപ്പിയുടെ അടപ്പ് തിരിച്ച് അടയ്ക്കുന്നതു പോലെയുള്ള ലളിതമായ ജോലികൾ പോലും പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായിആവർത്തിച്ചുള്ള ജോലികൾ ചെയ്യുന്നവർക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു. അമിതവണ്ണം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയ ്ഡിസം, സന്ധിവാതം, പ്രമേഹം, ആഘാതം എന്നിവ ഉൾപ്പെടെ കൈത്തണ്ടയിലെ മീഡിയൻ ഞരമ്പിൽ സമ്മർദം ചെലുത്തുന്ന ഏത് അവസ്ഥയുമായും കാർപൽ ടണൽ സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നു. കംപ്യൂട്ടറിൽ നിരന്തരമായി ജോലി ചെയ്യുക, അല്ലെങ്കിൽ അമിതമായ ബലം, വൈബ്രേഷൻ എന്നിവ നേരിടേണ്ടി വരുന്നതും കാരണമാവാം. ഏതു തരത്തിലുള്ള ജോലികൾ കാർപൽടണൽ സിൻഡ്രോമിനു കാരണമാകാം?* ധാരാളം ടൈപ്പിംഗ് ആവശ്യമുള്ള ഓഫീസ് ജോലികൾ.* ധാരാളം കീബോർഡിംഗ് അല്ലെങ്കിൽ ഡാറ്റ എൻട്രി ആവശ്യമായ സാങ്കേതിക ജോലികൾ.*…
Read Moreപേവിഷം അതിമാരകം ; പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച!
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിൽ ലക്ഷണങ്ങൾ…നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചകളിൽപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read Moreആരോഗ്യം നേടാം, കര്‍ക്കടകത്തില്‍
ഡോ. മാണി ജോസ് ബിഎഎംഎസ്, എംഡി (കായ ചികിത്സ)കര്‍ക്കിടകം ഇങ്ങെത്തി. കള്ളക്കര്‍ക്കടകമെന്നും പഞ്ഞ കര്ക്കടകമെന്നും വിളിപ്പേരുള്ള ഈ മാസം മഴയും തണുപ്പും ദാരിദ്ര്യവും എല്ലാം ചേര്‍ന്ന് സമ്പത്തിലും ആരോഗ്യത്തിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന കാലമാണ്. എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്താന്‍ നമുക്ക് സമയം കിട്ടുന്ന അവസരവുമാണിത്.കര്‍ക്കടകചികിത്സ നമുക്കു മാത്രംആരോഗ്യത്തിന്റെ ആധുനിക വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ കളിയാക്കി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കേരളത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഈ കര്‍ക്കടകചികിത്സ ഇല്ലല്ലോ? ഈ ചോദ്യത്തിന് മറുപടി ഒന്നേയുള്ളൂ. കര്‍ക്കടകം എന്ന മാസം നമുക്കു മാത്രമേയുള്ളൂ. നമ്മുടെ കാലാവസ്ഥയ്ക്കനുസൃതമായി കേരളീയ വൈദ്യന്മാര് നൂറ്റാണ്ടുകളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ചികിത്സാവിധിയാണിത്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍ക്കാലം, മഴക്കാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന…
Read Moreനവജാത അമ്മമാരുടെ ശ്രദ്ധയ്ക്ക് …കുഞ്ഞ് കരയുന്പോഴൊക്കെ പാൽ കൊടുക്കണോ?
പുതുതായി ഒരു ശിശു ജനിക്കുമ്പോള്‍ പുതുതായി ഒരമ്മയും ജനിക്കുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയെ എങ്ങനെയെല്ലാം പരിചരിക്കണം എന്നതിൽ പലർക്കും ആശങ്കകളുണ്ട്. അണുകുടുംബങ്ങളും ഉറക്കമില്ലാത്ത രാത്രികളും അശാസ്ത്രീയമായി പലരും നല്കുന്ന ഉപദേശങ്ങളുമെല്ലാം ചില മാതാപിതാക്കളെയെങ്കിലും മാനസിക സംഘര്‍ഷത്തില്‍ എത്തിക്കാറുണ്ട്. 1. കുഞ്ഞിന് എപ്പോഴെല്ലാം പാല് നല്‍കണം, എത്ര മണിക്കൂര്‍ ഉറങ്ങണം?കുട്ടിക്ക് ആദ്യ കുറച്ചു ദിവസങ്ങളില്‍ രണ്ട് – മൂന്ന് മണിക്കൂര്‍ ഇടവിട്ട് പാല് നല്‍കേണ്ടതാണ്. അതിനുശേഷം കുഞ്ഞ് വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ പാല് നല്‍കുക (feeding on demand). ഒരു സ്തനത്തിലെ പാല് പൂര്‍ണമായി നല്‍കിയതിനു ശേഷവും വിശപ്പ് തോന്നുന്നുണ്ടെങ്കില്‍ അടുത്ത സ്തനത്തില്‍ നിന്ന് പാല് നല്‍കാവുന്നതാണ്. ദിവസം 6 തവണയെങ്കിലും മൂത്രം പോകുകയും ക്രമാതീതമായി തൂക്കം വയ്ക്കുകയും ആവശ്യത്തിന് ഉറക്കവും കിട്ടുന്നുണ്ടെങ്കില്‍ കുഞ്ഞിന് പാല് തികയുന്നുണ്ടെന്ന് മനസിലാക്കാം. പൂര്‍ണ ആരോഗ്യവാനായ കുഞ്ഞ് ദിവസത്തില്‍ 14മുതല്‍ 18…
Read More