എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കണം. ഫ്രൈഡ് റൈസും പൊറോട്ടയും…ദഹിക്കാൻ പ്രയാസമുള്ള ബിരിയാണിയും ഫ്രൈഡ് റൈസും പൊറോട്ടയും അളവ് കുറച്ചേ കഴിക്കാവൂ. രാത്രിയിൽ പ്രത്യേകിച്ചും. ശീലമില്ലാത്ത ആഹാരം…ഉപയോഗിച്ച് പരിചയമില്ലാത്ത ആഹാരമാണെങ്കിൽ അല്പം മാത്രം കഴിക്കുക. ആവിയിൽ പുഴുങ്ങിയത്ആവിയിൽ പുഴുങ്ങുന്ന അട, പുട്ട്, ഇടിയപ്പം എന്നിവ നല്ലത്. എന്നാൽ, ഉഴുന്ന് ചേർന്ന ഇഡലി ദഹിക്കാൻ അത്ര എളുപ്പമല്ല. ആഹാരം കഴിക്കേണ്ടത്…രാവിലെ 9 മണിക്ക് മുമ്പും ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പും രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പും ആഹാരം കഴിക്കണം. പതിയെ നടക്കാംഭക്ഷണം കഴിച്ച ഉടൻ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. എന്നാൽ കുറച്ചുനേരം നടക്കാം. അത് വേഗത്തിൽ പാടില്ല. ക്ഷീണം തോന്നിയാൽഭക്ഷണം കഴിച്ച ശേഷം ക്ഷീണം തോന്നിയാൽ ചെറുതായൊന്ന് മയങ്ങാം. അത് അര മണിക്കൂറിൽ കൂടരുത്. വിരുദ്ധാഹാരങ്ങൾ….ഒരുമിച്ച് കഴിക്കരുത്. പലതരം മാംസങ്ങൾ, മാംസവും മീനും, പാലും മീനും, പാലും പഴവും മാംസവും…
Read MoreCategory: Health
ഒലീവ് ഹൃദയത്തിന്റെ സുഹൃത്ത്, പക്ഷേ…
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും അതു തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. ഒലീവ് എണ്ണയിൽ ഒമേഗ 3 ധാരാളംഒലീവ് എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനുംഗുണപ്രദം.വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം വറുക്കൽ) ഉപയോഗിക്കാവൂ. എണ്ണയും ട്രാൻസ് ഫാറ്റുംതമ്മിൽ…വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയിൽ ആണ്. വെജിറ്റബിൾ ഓയിൽ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ വേണ്ടി ഹൈഡ്രജൻ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷൻ. അത്തരം എണ്ണയാണു…
Read Moreഅലർജി രോഗങ്ങൾ കുറയുന്നതിനു മഞ്ഞൾ; പെട്ടെന്ന് വാർധക്യം ബാധിക്കാതിരിക്കാൻ…
* വാതരോഗം കുറയ്ക്കുന്നതിന്വാതരോഗം കുറയ്ക്കുന്നതിന് പോത്തിറച്ചി കഴിക്കാം. * മൂത്രരോഗങ്ങളും വെള്ളപോക്കും ശമിക്കുന്നതിന് കൊത്തമല്ലി ചതച്ചിട്ടുവച്ച കഞ്ഞിവെള്ളം പിറ്റേന്ന് രാവിലെ കുടിക്കണം. * മൂത്രച്ചൂട്കുറയുന്നതിന് – വാഴപ്പിണ്ടിനീര് കുടിക്കാം. മൂത്രത്തിലെ അണുബാധ കുറയ്ക്കുന്നതിന് കരിക്കിൻവെള്ളത്തിൽ ഏലത്തരി ചേർത്ത് കുടിക്കണം. * ഉന്മേഷം ഉണ്ടാകുന്നതിന് –ചായയോ കാപ്പിയോ കുടിക്കാം. * അലർജി രോഗങ്ങൾകുറയുന്നതിന് –മഞ്ഞളിന്റെ ഉപയോഗം വർധിപ്പിക്കണം. * പെട്ടെന്ന് വാർധക്യംബാധിക്കാതിരിക്കാൻ – നെല്ലിക്ക കഴിക്കണം. * എളുപ്പത്തിൽദഹിക്കുന്നതിന്ധാന്യപ്പൊടികൊണ്ടുണ്ടാക്കുന്ന പുട്ടും അവലോസുപൊടിയും എളുപ്പത്തിൽ ദഹിക്കുന്നതിന് ചൂടുവെള്ളം കുടിക്കണം. * സാലഡായി പച്ചക്കറികൾ- മാംസാഹാരം കഴിക്കുമ്പോൾ ഉള്ള ദോഷം കുറയ്ക്കുന്നതിന് പച്ചക്കറികൾ കൂടി സാലഡായി ഉൾപ്പെടുത്തണം. * നല്ല ഉറക്കംലഭിക്കുന്നതിന് നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രി കിടക്കുന്നതിനുമുമ്പ് തിളപ്പിച്ചാറ്റിയ എരുമപ്പാൽ കുടിക്കണം. * വണ്ണംകുറയ്ക്കുന്നതിന് വണ്ണം കുറയ്ക്കുന്നതിന് മുതിര തിളപ്പിച്ച് വെള്ളം ഊറ്റി കുടിക്കുകയോ വേവിച്ച് കഴിക്കുകയോ ചെയ്യാം. വിവരങ്ങൾ:-…
Read Moreരക്തസമ്മർദം കുറയാൻ മുരിങ്ങയില; ശരീരം തടി വയ്ക്കുന്നതിന് ഈന്തപ്പഴം; ശരീരബലത്തിന് …
* മാതളം മാതളം കഴിക്കുന്നത് പ്രോസ്റ്റേറ്റ് രോഗശമനത്തിനും വയറിളക്കം നിർത്തുന്നതിനും നല്ലത്. * മലശോധനവർധിപ്പിക്കാൻ – വാഴക്കൂമ്പ്, മുരിങ്ങയിലത്തോരൻ, പാൽ, പപ്പായണ്ടഎന്നിവ നല്ലതാണ്. * തേൻ മലശോധന കുറയ്ക്കും. * ശരീരബലം വർധിപ്പിക്കുന്നതിന് – പച്ചത്തക്കാളി കറിവച്ചതും മുട്ടയും കഴിക്കണം. * ശ്വസന വൈഷമ്യമുള്ളവരുടെ ശ്രദ്ധയ്ക്ക് –ശ്വസന വൈഷമ്യമുള്ളവർ ചുക്ക്കാപ്പിയോ തുളസിയിലയിട്ട കാപ്പിയോ കുടിക്കണം. * സന്ധികളിലെ നീര് കുറയുന്നതിന് – തഴുതാമ തോരൻ വെച്ച് കഴിക്കണം. * രക്തസമ്മർദം കുറയാൻരക്തസമ്മർദം കുറയാൻ മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. * ദഹനം ത്വരിതപ്പെടുത്തുന്നതിന് ആഹാരം കഴിച്ചാലുടൻ ദഹനം ത്വരിതപ്പെടുത്തുന്നതിന് പെരുംജീരകം ചവച്ചു നീരിറക്കണം. * ശരീരം തടി വയ്ക്കുന്നതിന് – ശരീരം തടി വയ്ക്കുന്നതിന് ഈന്തപ്പഴം, ഏത്തപ്പഴം പായസം, ഉഴുന്ന് തുടങ്ങിയവ ഉൾപ്പെടുത്തണം. * ആർത്തവ സംബന്ധമായബുദ്ധിമുട്ടുകൾ ഉള്ളവർക്ക്- ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ ഫിഗ്…
Read Moreപ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം ഉണ്ടാകുന്നതിനു പിന്നിൽ…
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂടുതല്‍ പുരുഷന്മാര് ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം 40 വയസ്സ് കഴിഞ്ഞവരില്‍ വളരെ കൂടുതലായി കണ്ടുവരുന്നു. പ്രായം ആകുന്നതനുസരിച്ച് ശരീരത്തില്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരാം. സാധാരണ യാതൊരു കുഴപ്പവും ഇല്ലാത്ത പ്രോസ്റ്റേറ്റ് വീക്കത്തെ ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍ പ്ലാസിയ (B.P.H.) എന്നാണ് പറയുന്നത്. എന്നാല്‍ അണുബാധ മൂലവും, കാന്‍സര്‍ മൂലവും പ്രോസ്റ്റേറ്റിന് വീക്കം ഉണ്ടാകാറുണ്ട്. വൃക്കയിൽ അണുബാധപ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ പെരുകുമ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നത്. സാധാരണ പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ വളര്‍ന്നു പെരുകിയാലും അതിനെ പൊതിഞ്ഞിരിക്കുന്ന കാപ്സ്യൂളിനു നല്ല കട്ടിയുള്ളതിനാല്‍ കോശങ്ങള്‍ അതിനുള്ളില്‍ തന്നെ തിങ്ങി ഞെരുങ്ങി ഇരിക്കും. പക്ഷേ, ഈ ഞെരുക്കം മൂലം പ്രോസ്റ്റേറ്റിനുള്ളിലൂടെ കടന്നുപോകുന്ന മൂത്രനാളി വല്ലാതെ ഞെരുങ്ങും. പ്രോസ്റ്റേറ്റ് കോശങ്ങള്‍ മൂത്രനാളിയെ…
Read Moreനാരുകൾ ആഹാരത്തിൽ അവശ്യം; ഏതു പ്രായക്കാർക്കും
ശരീരപോഷണത്തിനും ശരിയായ വളർച്ചയ്ക്കും ചില പ്രത്യേക തരത്തിലുള്ള ഭക്ഷണം ആവശ്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവയാണ്. വിറ്റാമിനുകളും മിനറലുകളും കൂടി ഇതിൽ പെടുന്നവതന്നെ. അവയുടെ ദൗർലഭ്യം ആരോഗ്യത്തെ കുറയ്ക്കുകയും രോഗത്തിന് കാരണമാകുകയും ചെയ്യും. പാകപ്പെടുത്തൽ പിഴച്ചാൽ…ഏത് പ്രായത്തിലുള്ളവർക്കും നിർബന്ധമായും ആഹാരത്തിൽ ഉണ്ടായിരിക്കേണ്ടവയാണ് നാരുകൾ അഥവാ ഫൈബറുകൾ. അതുകൊണ്ടാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർമാർ നിർദേ ശിക്കുന്നത്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണകരമാണ്. എന്നാൽ നാരുകളടങ്ങിയവയാണെങ്കിലും ചിലതരം പാകപ്പെടുത്തലുകൾ കൊണ്ട് അവയുടെ ശരിക്കുള്ള ഉപയോഗം കിട്ടാതെയും വരാം. ആഹാരവസ്തുക്കൾക്ക് രൂപമാറ്റങ്ങൾ വരുത്തുന്നതും പാകപ്പെടുത്തുന്നതും കാരണം ഫൈബറുകൾക്ക് അവയുടെ ഗുണപരമായ ഉപയോഗം നഷ്ടപ്പെടുന്നു. ഗോതന്പിലും ആട്ടയിലും മൈദയിലും…ഉമിയുള്ള ഗോതമ്പും തവിടുള്ള അരിയും ഫൈബറുകൾ ധാരാളമടങ്ങിയ ആഹാരപദാർത്ഥങ്ങളാണെങ്കിലും അവ തന്നെ അരച്ചും പൊടിച്ചും ഉമി നീക്കിയും നിറം മാറ്റിയും രുചികരമാക്കിയും മൃദുത്വമുള്ളതാക്കിയും കൂടുതൽ സംസ്കരിക്കുന്നതിനനുസരിച്ച് ഫൈബറിന്റെ അളവും…
Read Moreപായസം കുടിക്കാമോ ? ഏത്തക്കായ ചിപ്സ് കഴിക്കാമോ ? ഓണത്തിന്റെ പേരിൽ ആഹാരനിയന്ത്രണം കൈവിടരുത്; പ്രമേഹവും ഉയർന്ന ബിപിയും ഉള്ളവരുടെ ശ്രദ്ധയ്ക്ക്
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം. ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്. പായസം കുടിക്കാമോ? ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡൻറ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം, ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്. പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള…
Read Moreകൊതുകിനെ തുരത്താൻ ഉറവിട നശീകരണം
കൊതുകുജന്യ രോഗങ്ങൾ പലപ്പോഴും മാരകമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. കേരളത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാകുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. സര്‍ക്കാര്‍ തലത്തിലോ പ്രാദേശിക തലത്തിലോ കൈക്കൊള്ളുന്ന നടപടികളിലൂടെ മാത്രം കൊതുക് നശീകരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയായി കാണണം. ഈ രോഗങ്ങൾ പരത്തുന്നത്മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, സിക്ക, യെല്ലോ ഫീവര്‍, മന്ത്, എന്‍സഫലൈറ്റിസ്, വെസ്റ്റ് നെയില്‍ രോഗം തുടങ്ങിയവയാണ് കൊതുക് വഴി പകരുന്ന പ്രധാന മാരക രോഗങ്ങള്‍. * ക്യൂലക്സ് കൊതുകാണ് മന്ത്, ജപ്പാന്‍ജ്വരം എന്നിവയ്ക്കു കാരണമാകുന്നത്.* ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ,സിക്ക, യെല്ലോഫീവര്‍ എന്നീ രോഗങ്ങള്‍ പരത്തുന്നു. * അനോഫിലസ് കൊതുക് മലമ്പനി (മലേറിയ)…
Read Moreവേദന അനുഭവിച്ചു പ്രസവിച്ചാല്‍ പ്രത്യേക പ്രയോജനം ഉണ്ടോ ?
ഗര്‍ഭധാരണവും പ്രസവവും സസ്തനികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ. പ്രസവവേദനയെന്നത് ഇതിനോട് ചേര്‍ന്നുള്ള മറ്റൊരു ഘടകമാണ്. പ്രസവത്തില്‍ വേദനയുടെ പങ്കെന്താണ്? ഒരു സ്ത്രീ വേദന അനുഭവിച്ചു പ്രസവിക്കുന്നതു കൊണ്ട് അമ്മയ്ക്കോ കുഞ്ഞിനോ പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ? സുഖപ്രസവം സുഖപ്രസവം അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല തന്നെ. പക്ഷേ, വേദന അനുഭവിച്ചു പ്രസവിച്ചാല്‍ എന്തെങ്കിലും പ്രത്യേക പ്രയോജനങ്ങള്‍ ഉണ്ടോ – തീര്‍ച്ചയായും ഇല്ല. പില്ക്കാലത്ത് 10 മാസം ചുമന്ന കണക്കിന്റെ കൂടെ നൊന്തു പ്രസവിച്ചതിന്റെ അവകാശവാദവും കൂടി കൂട്ടാം എന്നു മാത്രം. അതിതീവ്ര വേദന പറഞ്ഞു വരുന്നത് ഈ പ്രസവ വേദനയ്ക്ക് ശാരീരികമായി, ശാസ്ത്രീയമായി ഒരു പങ്കും പ്രസവ പ്രക്രിയയിലില്ല എന്നാണ്. പിന്ന,െ എന്തിന് സ്ത്രീകള്‍ അത് അനുഭവിക്കണം? അതും ചെറിയ വേദനയൊന്നുമല്ല അനുഭവിക്കേണ്ടി വരുന്നത്. വേദനയുടെ അളവുകോലില്‍ അതീവ തീവ്രത 10 ആണെ ങ്കില്‍ പ്രസവവേദനയ്ക്ക്…
Read Moreപല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. സ്വയംചികിത്സയുടെ അപകടങ്ങൾവേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും. മറ്റു രോഗങ്ങളുടെയും സൂചനയാവാംദന്ത,മോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം.1. കീഴ്ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന…
Read More