അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. തൊലിയിലുള്ള മുറിവുകളില്‍ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം,…
Read MoreCategory: Health
കോവിഡ് നെഗറ്റീവ് ആയവർ എന്തെല്ലാം ശ്രദ്ധിക്കണം..?
മുമ്പ് വളരെ ലാഘവത്തോടെ ചെയ്യുവാൻ സാധിച്ചിരുന്ന ഓട്ടവും ചാട്ടവും കളികളും വ്യായാമവും കോവിഡിനു ശേഷം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുള്ളത് പരിഗണിച്ച് അവ വളരെ സാവകാശത്തിലാക്കുകയും ക്രമേണ കഴിയുന്നതിനനുസരിച്ച് മാത്രം മെച്ചപ്പെടുത്തുകയും ചെയ്യുക. അനാവശ്യമായ ധൃതി ജീവൻതന്നെ അപകടത്തിലാക്കാമെന്ന് തിരിച്ചറിയുക. രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കോവിഡ് ബാധിച്ച് നെഗറ്റീവായവർ നിർബന്ധമായും അവരുടെ രക്തത്തിലെ ഷുഗർ, കൊളസ്ട്രോൾ, ബി.പി, കരളിന്റെ പ്രവർത്തനങ്ങൾ, രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത എന്നിവ രക്തപരിശോധനയിലൂടെയും ചിലപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തിയും നിരീക്ഷിക്കേണ്ടതുണ്ട്. അവ നോർമലല്ലെങ്കിൽ ശരിയായ ഇടപെടലുകളിലൂടെ നോർമലാക്കുകയും അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം. ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ…ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങളും മുടികൊഴിച്ചിലും നിസാരമായി കരുതേണ്ടതല്ല. അതും കോവിഡ്കാരണം ശരീരത്തിനുണ്ടായ കുഴപ്പം കാരണമുള്ളതുതന്നെയാണ്. അവയ്ക്കുള്ള ചികിത്സകൂടി ഭക്ഷണത്തിന്റെ ശ്രദ്ധയ്ക്കൊപ്പം അനിവാര്യമാണ്. ഇടുപ്പ് വേദനയുള്ളവർ ഇടുപ്പിന്റെ ഭാഗത്തുള്ള രക്തചംക്രമണം ശരിയായി നടക്കുന്നുണ്ടോയെന്നും ഘടനാപരമായ വ്യത്യാസം ഇടുപ്പെല്ലിന്റെ സന്ധിയിൽ…
Read Moreകോവിഡിനുശേഷമുള്ള പ്രശ്നങ്ങൾ സ്വയം മാറുമോ;കോവിഡ് നെഗറ്റീവ് ആയതോടെ എല്ലാം ശരിയായോ?
കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. “കോവിഡ് വന്നിട്ട് രക്ഷപ്പെട്ടതല്ലേ? ബാക്കിയുള്ളവയും സ്വയം മാറിക്കോളും” എന്ന് പലരും സമാധാനിക്കുന്നു. എന്നാൽ, അങ്ങനെ വിചാരിച്ചിരുന്ന പലരും ആ ധാരണ തിരുത്തി ആയുർവേദ ചികിത്സ തേടി വരുന്നുണ്ട്. പല ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് പോസിറ്റീവ് ആയി ചികിത്സയ്ക്കുവേണ്ടി എത്തിയവരേക്കാൾ പത്തിരട്ടിയോളം ആൾക്കാർ നെഗറ്റീവായ ശേഷമുള്ള ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ തേടിയെത്തുന്നുണ്ട്. സംസ്ഥാന സർക്കാർ 1206 ആയുർരക്ഷാ ക്ലിനിക്കുകളിലൂടെ ഇതിനായി സജ്ജീകരിച്ചിട്ടുള്ള പദ്ധതിയുടെ പേര് പുനർജ്ജനി എന്നാണ്. കരൾ, ശ്വാസകോശം, ഹൃദയം കരൾ,ശ്വാസകോശം, ഹൃദയം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ബുദ്ധിമുട്ടുകളാണ് പലർക്കുമുള്ളത്. ഇതുവരെ ഇല്ലാതിരുന്ന പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസംമുട്ട് തുടങ്ങിയ പല പ്രശ്നങ്ങളും പുതിയതായി ഉണ്ടായവരും ഉള്ള കുഴപ്പങ്ങൾ നിയന്ത്രണവിധേയമാക്കാൻ പ്രയാസമുള്ള വിധം വർധിച്ചവരുമുണ്ട്. പിന്നീടുണ്ടായ പ്രയാസങ്ങൾകോവിഡ് നെഗറ്റീവാകുന്നതോടെ എല്ലാം ശരിയാകുമെന്ന് വിചാരിച്ച പലർക്കും പിന്നീടുണ്ടായ ബുദ്ധിമുട്ടുകൾ വലിയ…
Read Moreഅസഹ്യമായ കഴുത്തു വേദനയും നടുവേദനയും ;കംപ്യൂട്ടറിനു മുന്നിൽ ദീർഘനേരം ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശരീര ആയാസത്തിന് അവസരമില്ല. അതുമൂലം പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത് തുടർച്ചയായ നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകും. കട്ടിയുള്ള തലയിണ ഉപയോഗിക്കുന്പോൾനിങ്ങളുടെ സ്ലീപ്പിംഗ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിൽ അധിക സ്ട്രെയ്നിനും തേയ്മാനത്തിനും കാരണമാകും. ഇരുന്നുറങ്ങിയാൽഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി…
Read More14 വയസിൽ താഴെയുള്ള കുട്ടികളിലും ക്രമംതെറ്റി കൊളസ്ട്രോൾ!
മനുഷ്യനെ മരണത്തിലേക്കു വലിച്ചെടുക്കുന്ന അസ്യാസ്ഥ്യങ്ങളുടെ മുൻപന്തിയിൽ സ്ഥാനമുറപ്പിക്കുന്നതു ഹൃദ്രോഗംതന്നെ. പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഹൃദ്രോഗം ഒരു ജീവിതശൈലീരോഗംതന്നെ. അതായത് വികലമായ ജീവിതക്രമവും അപക്വമായ ആഹാരശൈലിയും ഒന്നിച്ചുചേരുന്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നതെന്നു പഠനങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞു. ഹൃദയപ്രവർത്തനങ്ങൾക്കു കടിഞ്ഞാണിടുന്ന കൊറോണറി ധമനികളുടെ ഉൾവ്യാസം ചെറുതായി ബ്ലോക്കുണ്ടാകാൻ സുപ്രധാന കാരണം രക്തത്തിൽ കൊളസ്ട്രോൾ കുമിഞ്ഞുകൂടുന്നതുകൊണ്ടാണെന്നു 1772 ൽ തന്നെ കണ്ടുപിടിക്കപ്പെട്ടു. അന്നു മുതൽ ഈ രംഗത്തു ഗവേഷണനിരീക്ഷണങ്ങളുടെ പ്രളയംതന്നെ ഉണ്ടായി. കൊളസ്ട്രോൾ കൂടുന്പോൾമലയാളികളുടെ കൊളസ്ട്രോൾ നിലവാരം അപകടകരമാംവിധം വർധിക്കുന്നതായി ഈയടുത്ത കാലത്തും കേരളത്തിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചു. ഒരു ദിവസം മലയാളി കഴിച്ചുതീർക്കുന്നത് 5000 ടണ്‍ മാംസാഹാരം. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളംതന്നെ. കഴിഞ്ഞ മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ കായികമായ അധ്വാനങ്ങളിലേർപ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. ഒപ്പം കൊഴുപ്പേറിയ…
Read Moreന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍….
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികിത്സ തേടേണ്ടതാണ്. അണുബാധഅണുബാധ കാരണം ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യൂമോണിയ. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കല്ന്യൂമോണിയ തടയാന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് നല്കി വരുന്നു. ഇപ്പോള്‍ഈ വാക്സിന് എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്. എന്താണ് ന്യൂമോണിയ?അണുബാധ നിമിത്തം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുകയും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ന്യൂമോണിയ. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെയോ ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടു കൂടിയോ ന്യൂമോണിയ പ്രത്യക്ഷപ്പെടാം. വിവിധ തരത്തിലുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് ന്യൂമോണിയക്ക് കാരണമാകുന്നത്. ആര്‍ക്കൊക്ക?ആര്‍ക്കു വേണമെങ്കിലും ന്യൂമോണിയ വരാമെങ്കിലും 5 വയസിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും സി.ഒ.പി.ഡി, പ്രമേഹം, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരേയും…
Read Moreമൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ഫോണിന് അടിമയാകുന്നതോടെ സംഭവിക്കുന്നത്…
വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയന്റ് അധിക സമ്മർദത്തിലാക്കുന്നതായി കാണുന്നു. കൈ പെരുപ്പുള്ള പലർക്കും രോഗം വർധിക്കുന്നതിന് ഇത് ഇടയാക്കും. മൊബൈൽ ഫോൺ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് കൂടുതൽ നല്ലത്. സെർവൈക്കൽ സ്പോണ്ടിലോസിസ്, കാർപൽ ടണൽ സിൻഡ്രോം തുടങ്ങിയവയുള്ളവർ പ്രത്യേകിച്ചും അങ്ങനെതന്നെ ശീലിക്കണം. പവർ വ്യത്യാസമറിയാതെമൊബൈൽ ഫോണിന്റെ അമിത ഉപയോഗം കണ്ണിന്റെ നിലവിലുള്ള പവറിന് വ്യത്യാസം വരുത്തുന്നതാണ്. എന്നാൽ അതൊന്നും തിരിച്ചറിയാതെ നേരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണ്ണട തന്നെ തുടർന്നും ഉപയോഗിക്കുന്നതിലൂടെ കാഴ്ചവൈകല്യം കാര്യമായി വർധിക്കുകയും തലവേദനയും അനുബന്ധപ്രശ്നങ്ങളും കൂടുകയും ചെയ്യും. തുടർച്ചയായി മൊബൈൽഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അരമണിക്കൂറിലൊരിക്കൽ മുഖം കഴുകുകയോ അര മിനിറ്റെങ്കിലും കണ്ണടച്ചിരിക്കുകയോ ചെയ്യണം. നേത്രസംബന്ധമായ പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കാവുന്ന വിധത്തിലും ചെവികൾക്ക് പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കുന്ന വിധത്തിലുമുള്ള എണ്ണയാണ് തലയിൽ തേച്ചുകുളിക്കാൻ ഉപയോഗിക്കേണ്ടത്. കണ്ണിൽ ആയുർവേദ തുള്ളി മരുന്നുകൾ…
Read Moreമൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ശരിയായി ഇരുന്ന് മൊബൈൽ ഉപയോഗിച്ചില്ലെങ്കിൽ
വളരെ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതാണ് മൊബൈൽഫോൺ. മൊബൈൽ ഫോൺ കാരണമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വിവേകം അനിവാര്യംതന്നെ. പണ്ടെങ്ങുമില്ലാത്തവിധം മൊബൈൽ ഫോൺ ഉപയോഗം ഇപ്പോൾ വർധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ നെറ്റ്വർക്ക് കവറേജ് കുറവായിരിക്കുക, എങ്ങനെയൊക്കെ ഉപയോഗിക്കുന്നു, എത്രനേരം ഉപയോഗിക്കുന്നു എന്നുതുടങ്ങി മൊബൈൽ ഫോണിന്റെ വലുപ്പം പോലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കണ്ണിനും ചെവിക്കും കഴുത്തിനും മനസിനുംഓൺലൈൻ ക്ലാസുകൾ കാരണം കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഇമേജിന് പ്രകാശം കൂട്ടുന്നതും ക്ലാസുകളും ട്രെയിനിംഗുകളും മീറ്റിംഗുകളും മണിക്കൂറുകളോളം നീണ്ടു നിൽക്കുന്പോൾ റീചാർജ് ചെയ്യുന്നതിനായി ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ പ്ലഗ് ചെയ്യുന്നതും ഇയർഫോണോ ഹെഡ് ഫോണോ ഉപയോഗിക്കുന്നതും അവയുടെ വോളിയം കൂട്ടിവച്ച് കേൾക്കുന്നതും കണ്ണിനും ചെവിക്കും കഴുത്തിനും മനസിനു പോലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രകാശം കുറച്ച് ഉപയോഗിക്കാംപരമാവധി ഫോണിന്റെ പ്രകാശം കുറച്ച് ഉപയോഗിച്ചും ഇയർഫോണും…
Read Moreചെവിയുടെ ആരോഗ്യം (1) ചെവി പഴുക്കുന്ന രോഗത്തിനു പിന്നിൽ..
.പാതിവഴിയിൽ ചികിത്സ നിർത്തി “വരുന്നിടത്ത് വെച്ച് കാണാം” എന്ന രീതിയിൽ പിന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം സഹിക്കുന്ന ചിലരുണ്ട്. ചില രോഗങ്ങൾ അങ്ങനെയാണെന്നതാണ് കാരണം. എത്ര ചികിത്സിച്ച് ഭേദമാക്കി വച്ചാലും ഒരു സുപ്രഭാതത്തിൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് വീണ്ടുമുണ്ടാകുന്ന അവ വലിയ മനോവിഷമവും സാമ്പത്തികനഷ്ടവും രോഗാതുരതയും ഉണ്ടാക്കുന്ന രോഗങ്ങളാണ്. അതിൽ ശൈശവകാലം മുതൽ പലരിലും കാണുന്ന ഒരു രോഗമാണ് പൂതീകർണം അഥവാ ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ എന്ന ചെവി പഴുക്കുന്ന രോഗം. മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേക്ക് ചലം അഥവാ പഴുപ്പ് ഒലിച്ചുവരുന്ന അവസ്ഥയാണിത്. കർണപുടത്തിൽ ദ്വാരം ജലദോഷം, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ്, തൊണ്ടയും ചെവിയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേക്കിയൻ ട്യൂബിലുണ്ടാകുന്ന വീക്കം തുടങ്ങിയ ശ്വസന പഥത്തിന്റെ ആദ്യഭാഗത്തുണ്ടാകുന്ന രോഗങ്ങൾ കാരണം കർണപുടത്തിൽ ദ്വാരം വീഴാനുള്ള സാധ്യതയുണ്ടാകുന്നു.…
Read Moreമാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം(2) കംഗാരു മദർ കെയർ നല്കുമ്പോൾ അമ്മയ്ക്ക് ഭക്ഷണം കഴിക്കാമോ?
കംഗാരു മദർ കെയറിനായുള്ള ഒരുക്കം– കംഗാരു മദർ കെയർ നല്‍കുന്നവരുടെ മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .– മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഈ രീതിയെകുറിച്ച് പറഞ്ഞു കൊടുക്കുക. – സംശയങ്ങള്‍ ദൂരീകരിച്ച് ആത്മവിശ്വാസം വളര്‍ത്തുക. – കംഗാരു മദർ കെയർ നല്കിക്കൊണ്ടിരിക്കുന്ന മറ്റ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുമായി സംസാരിക്കാന്‍ സാഹചര്യം നല്‍കുക. – മുന്‍ഭാഗം തുറക്കാവുന്ന അയഞ്ഞ വസ്ത്രമാണ് അമ്മമാര്‍ ധരിക്കേണ്ടത്.– കുഞ്ഞിന് തുണിതൊപ്പി, കാലുറ, മുന്‍ഭാഗം തുറക്കുന്നകുഞ്ഞുടുപ്പ് എന്നിവ അണിയിക്കാം. – അരയില്‍ കെട്ടാനുള്ള തുണിയും കരുതുക. 45 ഡിഗ്രി ചാരിയിരുന്ന്…സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില്‍ ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്‍കാം. * അമ്മയുടെ സ്തനങ്ങള്‍ക്കിടയിലായി കുഞ്ഞിനെ കമഴ്ത്തി കിടത്തുന്നു.* തല ഒരു വശത്തേയ്ക്കും അല്പം മുകളിലേയ്ക്കും ചരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാന്‍ സഹായിക്കും.* കുഞ്ഞിന്റെ കാലുകള്‍…
Read More