മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം(1) കംഗാരു മദർ കെയർ എന്തിന്?

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​പരമായ നി​ല​നി​ല്‍​പ്പി​ന് ശ്വ​സ​നം, ര​ക്ത​ചം​ക്ര​മ​ണം എ​ന്നി​വ​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന ഒ​ന്നാ​ണ് ശ​രീ​രോ​ഷ്മാ​വ്. ശ​രീ​ര ഭാ​രം കു​റ​ഞ്ഞും മാ​സം തി​ക​യാ​തെ​യും (37 ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്) ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളി​ല്‍, ശ​രീ​രോ​ഷ്മാ​വ് നി​ശ്ചി​ത അ​ള​വി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ ദീ​ര്‍​ഘ​കാ​ല അ​തി​ജീ​വ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​നു കൃ​ത്യ​മാ​യി ചൂ​ട് ന​ല്‍​കു​ന്ന ഇൻക്യുബേറ്റർ‌ (Incubator )പോ​ലെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ നാ​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ട്. പക്ഷേ, ഇ​ന്ത്യ​യെ പോ​ലെ​യു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോ​ലെ​യു​ള്ള ചി​കി​ത്സാരീ​തി​ക​ള്‍​ക്ക് പ്ര​ചാ​രം ഏ​റിവ​രു​ന്നു. തുടക്കം കൊളംബിയയിൽ1970 ക​ളി​ല്‍ ‘കൊ​ളം​ബി​യ’​യി​ലാ​ണ് Skin to Skin Care എ​ന്ന രീ​തി ആ​ദ്യ​മാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇൻക്യുബേറ്ററുക​ളു​ടെ ദൗ​ര്‍​ല​ഭ്യ​വും അ​ന്ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് മൂ​ല​മു​ള്ള അ​ണു​ബാ​ധ​യു​മാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ക്ര​മേ​ണ ഇ​തി​ന് പ്ര​ചാ​ര​മേ​റി. 1996 ല്‍ ​ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്്ട്ര ശി​ല്‍​പ്പ​ശാ​ല​യി​ല്‍ കംഗാരു മദർ കെയർ…

Read More

വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

വായ്നാറ്റത്തിനു പിന്നിൽ* പ​ല്ലി​ലും മോ​ണ​യി​ലും വാ​യ്ക്കു​ള്ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ കാ​ര​ണ​മു​ള്ള ബാ​ക്ടീ​രി​യ * പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പു​ക​വ​ലി* ശ​രി​യാ​യി വൃ​ത്തി​യാ​ക്കാ​ത്ത വാ​യ* ദ​ന്ത​രോ​ഗ​ങ്ങ​ൾ * വാ​യ വ​ര​ൾ​ച്ച, * പ്ര​മേ​ഹം * കു​ട​ൽ രോ​ഗ​ങ്ങ​ൾ * അ​ർ​ശ​സ്* ചി​ല മ​രു​ന്നു​ക​ൾ*വാ​യ്ക്കു​ള്ളി​ലെ അ​ണു​ബാ​ധ* ടോ​ൺ​സി​ലൈ​റ്റി​സ്* സൈ​ന​സൈ​റ്റി​സ് തു​ട​ങ്ങി​യ​വ​യാ​ണ് വാ​യ​നാ​റ്റം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ.​ വ​ർ​ധി​ച്ചാ​ൽ ചീ​ഞ്ഞ മു​ട്ട​യു​ടെ മ​ണം പോ​ലെ​യാ​ണ് വാ​യ​്നാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശരിയായി പല്ലുതേക്കാംശ​രി​യാ​യി പ​ല്ലു​തേ​യ്ക്കു​ക, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റി വാ​യ വൃ​ത്തി​യാ​ക്കു​ക, വാ​യ ഈ​ർ​പ്പ​മു​ള്ള​താ​ക്കി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് വാ​യ​നാ​റ്റം മാ​റ്റു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗം. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാംസോ​ഫ്റ്റ് അ​ഥ​വാ മൃ​ദു​വാ​യ ബ്ര​ഷു​ക​ൾ പ​ല്ല് തേ​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക. മൂ​ന്നു​മാ​സ​മാ​കു​മ്പോ​ഴോ അ​തി​നു​മു​മ്പു​ത​ന്നെ ബ്ര​ഷി​ന്‍റെ ബ്രി​സി​ൽ​സ് വ​ള​ഞ്ഞു തു​ട​ങ്ങു​മ്പോ​ഴോ ബ്ര​ഷ് മാ​റ്റു​ക. പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക…മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ല്ലു കു​ത്തു​ന്ന​ത് ന​ല്ല​ത​ല്ല. പ്ര​ത്യേ​ക നൂ​ൽ ഉ​പ​യോ​ഗി​ച്ച് ഫ്ളോ​സിം​ങ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. വേ​പ്പി​ന്‍റെ ഇ​ല​യു​ടെ…

Read More

വൈറസ് കാരണമുള്ള തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?

വൈ​റ​സ് കാ​ര​ണ​മു​ള്ള തൊ​ണ്ട​വേ​ദ​ന​യ്ക്കൊ​പ്പം മൂ​ക്കൊ​ലി​പ്പ്, ചു​മ, ക​ണ്ണി​ൽ നി​ന്നു വെ​ള്ളം വ​രു​ക, ക​ണ്ണ് ചു​വ​പ്പ്, തു​മ്മ​ൽ, പ​നി, ശ​ബ്ദ​വ്യ​ത്യാ​സം, ശ​രീ​ര​വേ​ദ​ന എ​ന്നി​വ​യും കാ​ണാം. മ​റ്റു​ള്ള​വ പൊ​തു​വേ പു​ക​വ​ലി, വാ​യു​മ​ലി​നീ​ക​ര​ണം, അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​യ മ​റ്റു വ​സ്തു​ക്ക​ൾ എ​ന്നി​വ കൊ​ണ്ട് ഉ​ണ്ടാ​യ​താ​യി​രി​ക്കും. തൊണ്ടവേദനയ്ക്കു പരിഹാരം* ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, * ഉ​പ്പി​ട്ട ചൂ​ടു​വെ​ള്ളം കൊ​ണ്ട് ക​വി​ൾ​കൊ​ള്ളു​ക* ആ​ശ്വാ​സം ന​ൽ​കു​ന്ന ഔ​ഷ​ധ​ങ്ങ​ൾ അ​ലി​യി​ച്ചി​റ​ക്കു​ക * ക​ഷാ​യം ക​വി​ൾ​കൊ​ള്ളു​ക​യും കു​ടി​ക്കു​ക​യും ചെ​യ്യു​ക * ചെ​റി​യ ചൂ​ടു​ള്ള വെ​ജി​റ്റ​ബി​ൾ സൂ​പ്പ് അ​ല്ലെ​ങ്കി​ൽ ചി​ക്ക​ൻ സൂ​പ്പ് കു​ടി​ക്കു​ക * വാ​ഴ​പ്പ​ഴം, പ​പ്പാ​യ എ​ന്നി​വ ക​ഴി​ക്കു​ക* ചു​മ​യു​ള്ള​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സി​റ​പ്പു​ക​ൾ തു​ള്ളി​തു​ള്ളി​യാ​യി കു​ടി​ച്ചി​റ​ക്കു​ക * ഇ​ഞ്ചി​നീ​ർ ചേ​ർ​ത്ത വെ​ള്ള​മോ ചാ​യ​യോ കു​ടി​ക്കു​ക * തൊ​ണ്ട​യ്ക്ക് വി​ശ്ര​മം ല​ഭി​ക്കു​ന്ന വി​ധം മാ​ത്രംസം​സാ​രി​ക്കു​ക* തൊ​ണ്ട​യി​ൽ പു​റ​മേ മ​രു​ന്ന് പു​ര​ട്ടു​ക തു​ട​ങ്ങി​യ​വ​യും തൊ​ണ്ട വേ​ദ​ന​യെ ശ​മി​പ്പി​ക്കും. വേദന സംഹാരികൾ ആവശ്യമാണോ?‘തൊ​ണ്ട​വേ​ദ​ന​യും വേ​ദ​ന​…

Read More

തൊണ്ടവേദനയുള്ളപ്പോൾ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം?

തൊ​ണ്ട​വേ​ദ​ന​യു​ണ്ടാ​കു​ന്ന​തി​ന് പ്ര​ത്യേ​കി​ച്ചെ​ന്തെ​ങ്കി​ലും ഒ​രു രോ​ഗം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മൊ​ന്നു​മി​ല്ല.വ​ള​രെ ഒ​ച്ച​യി​ലും ദീ​ർ​ഘ നേ​ര​വും സം​സാ​രി​ക്കു​ന്ന​ത് കൊ​ണ്ടോ ചൂ​ടു​ള്ള​വ ക​ഴി​ച്ച​തു കാ​ര​ണം തൊ​ണ്ട പൊ​ള്ളു​ന്ന​aമോ വാ​യ തു​റ​ന്നു കി​ട​ന്ന് ഉ​റ​ങ്ങു​ന്ന​ത് കൊ​ണ്ടോ ചി​ല രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യോ തൊ​ണ്ട​വേ​ദ​ന​യു​ണ്ടാ​കാം. ഭ​ക്ഷ​ണം ‌ ഇ​റ​ക്കു​മ്പോ​ഴോ അ​ല്ലാ​തെ​യോ… ഭ​ക്ഷ​ണം പോ​ലു​ള്ള എ​ന്തെ​ങ്കി​ലും ഇ​റ​ക്കു​മ്പോ​ഴോ അ​ല്ലാ​തെ​യോ തൊ​ണ്ട​യു​ടെ ഭാ​ഗ​ത്ത് വേ​ദ​ന​യോ മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളോ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ​യാ​ണ് പൊ​തു​വേ തൊ​ണ്ട​ വേ​ദ​ന എ​ന്നു പ​റ​യു​ന്ന​ത്.ജ​ല​ദോ​ഷം, പ​ക​ർ​ച്ച​പ്പ​നി, അ​ണു​ബാ​ധ എ​ന്നി​വ​യും തൊ​ണ്ട​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കാം. ടോ​ൺ​സി​ലു​ക​ൾ ചു​വ​ന്നു​വീ​ർ​ക്കു​ന്പോൾപ​നി,ത​ല​വേ​ദ​ന, ടോ​ൺ​സി​ലു​ക​ളി​ൽ വെ​ളു​ത്ത പൊ​ട്ടു​ക​ൾ പോ​ലെ കാ​ണു​ക, ടോ​ൺ​സി​ലു​ക​ൾ ചു​വ​ന്നു​വീ​ർ​ക്കു​ക എ​ന്നി​വ​യും തൊ​ണ്ട​വേ​ദ​ന​യു​ള്ള​വ​രി​ൽ കാ​ണാം. ഫാരിഞ്ചൈറ്റിസ്താ​ൽ​ക്കാ​ലി​ക​മാ​യും പെ​ട്ടെ​ന്നു​മു​ണ്ടാ​കു​ന്ന തൊ​ണ്ട​വേ​ദ​ന​യെ ഫാ​രി​ഞ്ചൈ​റ്റി​സ് എ​ന്നു​പ​റ​യും. ​അ​വ പെ​ട്ടെ​ന്നു​ത​ന്നെ ശ​മി​ക്കു​ന്ന​തു​മാ​ണ്. ദീ​ർ​ഘ​നാ​ൾ നി​ല​നി​ൽ​ക്കു​ന്ന തൊ​ണ്ട വേ​ദ​ന​യാ​ണെ​ങ്കി​ൽ അ​തു​ണ്ടാ​കു​ന്ന​തി​നു​ള്ള രോ​ഗ​കാ​ര​ണ​ത്തെ ത​ന്നെ ചി​കി​ത്സി​ച്ചു മാ​റ്റി​യാ​ൽ മാ​ത്ര​മേ ഭേ​ദ​മാ​കു​ക​യു​ള്ളൂ. വൈറസും ബാക്ടീരിയയുംവൈ​റ​സ് ബാ​ധ കൊ​ണ്ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ലു​ള്ള തൊ​ണ്ട​വേ​ദ​ന 3 മു​ത​ൽ 10…

Read More

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​മാ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്‍റെ ന​ടു​ക്ക് ഇ​രു​ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ മു​ഷ്ടി​യു​ടെ വ​ലി​പ്പ​ത്തി​ൽ ഹൃ​ദ​യം സ്ഥി​തി ചെ​യ്യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ള്‍ മ​ര​ണ​പ്പെ​ടു​ന്ന​ത് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ മൂ​ല​മാ​ണ്. ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ ഹൃ​ദ​യ​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നി​ല​ധി​കം അ​സു​ഖ​ങ്ങ​ളാണ് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ര​ക്തധ​മ​നി​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യ താ​ള​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ജ​ന്മ​നാ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം ഹൃ​ദ്രോ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്നു. വില്ലന്മാർ!പു​ക​വ​ലി, അ​മി​ത വ​ണ്ണം, കൂ​ടി​യ അ​ള​വി​ലു​ള്ള കൊ​ള​സ്‌​ട്രോ​ള്‍, ര​ക്താ​തി​മ​ര്‍​ദ്ദം, പ്ര​മേ​ഹം എ​ന്നി​വ ഹൃ​ദ​യാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യാ​യാ​മം ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക.* ദി​വ​സ​വും അ​ര മ​ണി​ക്കൂ​ര്‍ ന​ട​ക്കു​ക.* സൈ​ക്കി​ള്‍ ച​വി​ട്ടു​ക * നീ​ന്തു​ക *ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ക. ഉ​പ്പുംഅ​ന്ന​ജ​വും കൊ​ഴു​പ്പും കു​റ​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.മു​ഴു​വ​നാ​യോ, സാ​ല​ഡു​ക​ളാ​യോ ആ​വി​യി​ല്‍ വേ​വി​ച്ചോ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ഇ​ല​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.* പു​ക​വ​ലി, മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്ന്…

Read More

സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​യി സം​ശ​യം തോ​ന്നി​യാ​ൽ ചെയ്യേണ്ടത്…

അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന താ​പം പു​റ​ത്തേ​ക്ക് ക​ള​യു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു. തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ പ​ല നി​ര്‍​ണാ​യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യേ​ക്കാം. ഇ​ത്ത​രം ഒ​ര​വ​സ്ഥ​യാ​ണ് സൂ​ര്യാ​ഘാ​തം.(Heat stroke) ല​ക്ഷ​ണ​ങ്ങ​ള്‍വ​ള​രെ ഉ​യ​ര്‍​ന്ന ശ​രീ​ര​താ​പം, വ​റ്റി വ​ര​ണ്ട, ചു​വ​ന്ന, ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഇ​തേ തു​ട​ര്‍​ന്നു​ള്ള അ​ബോ​ധാ​വ​സ്ഥ​യും സൂ​ര്യാ​ഘാ​തം മൂ​ലം ഉ​ണ്ടാ​യേ​ക്കാം. ഉ​ട​ന്‍ ത​ന്നെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. സൂ​ര്യാ​ത​പ​മേ​റ്റു​ള്ള താ​പ ശ​രീ​ര​ശോ​ഷ​ണം (Heat Exhaustion)സൂ​ര്യാ​ഘാ​ത​ത്തേ​ക്കാ​ള്‍ കു​റ​ച്ചു കൂ​ടി കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് താ​പ ശ​രീ​ര ശോ​ഷ​ണം. ക​ന​ത്ത ചൂ​ടി​നെ തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ല്‍ നി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ര്‍​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ത്. ല​ക്ഷ​ണ​ങ്ങ​ള്‍ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഓ​ക്കാ​ന​വും ഛര്‍​ദ്ദി​യും, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ…

Read More

ദന്തസംരക്ഷണം(3) സ്ഥിരമായ പല്ലുപുളിപ്പിനു പരിഹാരമുണ്ടോ?

പ​ല്ലു​ക​ളി​ൽ സ്ഥി​ര​മാ​യി പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം പ​ല്ലി​നു പു​റ​മേ കാ​ണു​ന്ന ഇ​നാ​മ​ൽ എ​ന്ന വെ​ളു​ത്ത​ഭാ​ഗം അ​മി​ത ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്.​ ഇ​നാ​മ​ലി​ൽ ഉ​ണ്ടാ​യ വി​ട​വ് കൃ​ത്രി​മ​മാ​യി അ​ട​ച്ചു കൊ​ണ്ടോ അ​നു​യോ​ജ്യ​മാ​യ ഡീ​സെ​ൻ​സി​റ്റ​യ്സിം​ഗ് ടൂ​ത്ത് പേ​സ്റ്റ് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടോ ഒ​രു ദ​ന്ത​രോ​ഗ​വി​ദ​ഗ്ധ​ന് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും.​ പല്ലുകളുടെ അനക്കം കൂടിയാൽആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ളി​ൽ ബ​ലം കൊ​ടു​ക്കു​മ്പോ​ൾ അ​വ ചെ​റു​താ​യി അ​ന​ങ്ങു​ന്ന​ത് സ്വാ​ഭാ​വി​ക​വും പ​ല്ലു​ക​ൾ പെ​ട്ടെ​ന്ന് പൊ​ട്ടി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള പ്ര​കൃ​തി​യു​ടെ സ​ജ്ജീ​ക​ര​ണ​വു​മാ​ണ്. പ​ക്ഷേ, അ​ന​ക്കം അ​ധി​ക​മാ​യി​ത്തോ​ന്നി​യാ​ൽ ഉ​ട​ൻ ദ​ന്ത​ചി​കി​ത്സ തേ​ടു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണ്. ത​ണു​പ്പോ ചൂ​ടോ…ത​ണു​പ്പോ ചൂ​ടോ മൂ​ലം പ​ല്ലു​ക​ളി​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ന്ന​ത് പ​ല്ലു​ക​ളും മോ​ണ​യും ത​മ്മി​ലു​ള്ള ബ​ന്ധം ദു​ർ​ബ​ല​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. സാ​ധാ​ര​ണ മ​ധ്യ​വ​യ​സ്ക​രി​ൽ ക​ണ്ടു​തു​ട​ങ്ങു​ന്ന ഈ ​പ്ര​ശ്നം, പ​ല്ലു​ക​ളു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ക​യും പ​ല്ലു​ക​ളു​ടെ​യി​ട​യി​ൽ വി​ട​വു​ക​ൾ ഉ​ണ്ടാ​ക്കുക​യും ചെ​യ്യു​ന്നു.​ ഇ​ത് ക​ണ്ടു​തു​ട​ങ്ങു​മ്പോ​ൾ​ത്ത​ന്നെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ വൈ​ദ്യ​സ​ഹാ​യം തേ​ടി​യാ​ൽ പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​വും ഭം​ഗി​യും നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും.​…

Read More

ദന്തസംരക്ഷണം(2)അ​പ​ക​ട​ങ്ങ​ളി​ൽ മോ​ണ​യി​ൽ നി​ന്ന് പ​ല്ല് ഇളകിയാൽ…

പാ​ൽ​പ്പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ നാം ​വ​ലി​യ താ​ൽ​പ്പ​ര്യം കാ​ണി​ക്കാ​ത്ത​താ​ണ് സ്ഥി​ര​ദ​ന്ത​ങ്ങ​ൾ നി​ര തെ​റ്റി വ​രു​ന്ന​തിന്‍റെ പ്ര​ധാ​ന കാ​ര​ണം. സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ മോ​ണ​യി​ലെ സ്ഥ​ലം നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​ക്കൂ​ടി​യാ​ണ് പ്ര​കൃ​തി പാ​ൽ​പ്പ​ല്ലു​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ദന്തനിരയുടെ ക്രമം തെറ്റുന്നതിനു പിന്നിൽപാ​ൽ കു​ടി​ക്കു​ന്ന ശി​ശു​ക്ക​ളു​ടെ പ​ല്ലു​ക​ൾ ഒ​രു ട​വ്വ​ൽ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും വൃ​ത്തി​യാ​ക്ക​ണം.​ കു​ട്ടി​ക​ൾ​ക്ക് പൊ​തു​വെ 6 വ​യ​സ്സ് തി​ക​യു​മ്പോ​ൾ, നി​ല​വി​ലു​ള്ള പാ​ൽ​പ്പ​ല്ലു​ക​ളു​ടെ പു​റ​കി​ൽ മു​ക​ളി​ലും, താ​ഴെ​യു​മാ​യി (ഇ​രു​വ​ശ​ങ്ങ​ളി​ലും) മൊ​ത്തം 4 സ്ഥി​ര​ദ​ന്ത​ങ്ങ​ൾ മു​ള​യ്ക്കാ​റു​ണ്ട്.​ എ​ന്നാ​ൽ ഇ​വ പാ​ൽ​പ്പ​ല്ലു​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​വ​ഗ​ണി​ക്കു​ക​യാ​ണ് മി​ക്ക മാ​താ​പി​താ​ക്ക​ളു​ടെ​യും പ​തി​വ്.​ അ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​സ്തു​ത ദ​ന്ത​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും അ​ങ്ങ​നെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന വി​ട​വ് മൂ​ലം മൊ​ത്തം ദ​ന്ത​നി​ര​യു​ടെ​യും ക്ര​മം തെ​റ്റു​ക​യും ചെ​യ്യാ​റു​ണ്ട്. 6 വ​യ​സ്സി​നു ശേ​ഷ​വും വി​ര​ൽ​കു​ടി തു​ട​ർ​ന്നാ​ൽ4 വ​യ​സ്സ് വ​രെ കു​ട്ടി​ക​ൾ വി​ര​ൽ കു​ടി​ക്കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ 6 വ​യ​സ്സി​നു ശേ​ഷ​വും വി​ര​ൽ​കു​ടി തു​ട​ർ​ന്നാ​ൽ പ​ല്ലു​ക​ളു​ടെ നി​ര തെ​റ്റാ​ൻ വ​ള​രെ…

Read More

ദന്തസംരക്ഷണം(1)പല്ല് വൃത്തിയാക്കാൻ ഡെ​ന്‍റൽ ഫ്ലോ​സു​ക​ൾ എന്തിന്?

ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും അ​ല​ട്ടു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് മോ​ണ രോ​ഗ​വും ദ​ന്ത​ക്ഷ​യ​വും. ര​ണ്ടി​​നും പ്ര​ധാ​ന കാ​ര​ണ​ക്കാ​ർ ബാ​ക്റ്റീ​രി​യ​ക​ളാ​ണ്.​ ഭ​ക്ഷ​ണ​ശ​ക​ല​ങ്ങ​ൾ പ​ല്ലി​ൽ കു​റേ നേ​രം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്പോഴാണ് ബാ​ക്റ്റീ​രി​യ​ക​ൾ​ക്ക് പ​ല്ലി​ൽ യ​ഥേ​ഷ്ടം വ​ള​ർ​ന്ന് ആ​സി​ഡു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ദ​ന്ത​ക്ഷ​യവും ​മോ​ണ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.​ ദ​ന്താ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ന്ന​ത് അ​ത്യാ​വ​ശ്യകാ​ര്യ​മാ​യി ന​മ്മ​ൾ പ​രി​ഗ​ണി​ക്കാ​റി​ല്ല. എ​ന്നാ​ൽ, പ​ല്ലി​ന്‍റെ​യും മോ​ണ​യു​ടെ​യും മ​റ്റും രോ​ഗ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന സ​മ​യ​ന​ഷ്ട​വും സാ​മ്പ​ത്തി​ക ന​ഷ്ട​വും ഒ​രി​ക്ക​ലെ​ങ്കി​ലും അ​നു​ഭ​വി​ക്കാ​ത്ത​വ​ർ ന​മ്മു​ടെ​യി​ട​യി​ൽഉ​ണ്ടാ​വാ​നി​ട​യി​ല്ല.​ രാത്രിയിൽ പല്ലു തേയ്ക്കുന്നത്രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ര​ണ്ടോ മൂ​ന്നോ മി​നി​റ്റ് ബ്ര​ഷ് ചെ​യ്യ​ണം.​ രാ​ത്രി​യി​ൽ പ​ല്ല് തേ​യ്ക്കു​ന്ന​ത് രാ​വി​ലെ പ​ല്ല് തേ​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. പ​ല്ലു​ക​ളു​ടെ സാ​ധ്യ​മാ​യ എ​ല്ലാ ഭാ​ഗ​ത്തും ബ്ര​ഷ് എ​ത്താ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണം.​ അ​മി​ത ബ​ലത്തിൽ പ​ല്ല് തേ​ച്ചാ​ൽപ​ക്ഷേ, അ​മി​ത ബ​ല​മു​പ​യോ​ഗി​ച്ച് പ​ല്ല് തേ​ച്ചാ​ൽ പ​ല്ലി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​നും പ​ല്ലി​നു പു​ളി​പ്പു​ണ്ടാ​വാ​നും പ​ല്ലി​ന്‍റെ നി​റം കു​റ​ഞ്ഞു…

Read More

ചൂ​ട് കൂ​ടു​ന്നു, ശീതളപാനീയങ്ങൾ കുടിക്കുന്നതിനു മുമ്പ് ഇതൊന്നു ശ്രദ്ധിക്കു…

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​നാ​ശാ​ല​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും ശു​ദ്ധ​ജ​ല​ത്തി​ൽ ത​യാ​റാ​ക്കി​യ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. കൂ​ടാ​തെ പാ​നീ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍​ഗ​ങ്ങ​ൾ ശു​ദ്ധ ജ​ല​ത്തി​ൽ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കും. ബാക്ടീരിയകൾവേ​ന​ല്‍ ശ​ക്ത​മാ​യ​തോ​ടെ ജ​ല ദൗ​ര്‍​ല​ഭ്യം കാ​ര​ണം കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ക​യും രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ ഇ​ട​വ​രു​ക​യും ചെ​യ്യും. ഇ​ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. മ​ലി​ന​മാ​യ ജ​ല​ത്തി​ലും അ​വ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ഐ​സു​ക​ളി​ലും വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ വ​ലി​യ തോ​തി​ല്‍ കാ​ണാ​റു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം തുടങ്ങിയ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കു​ന്നു. കുടിവെള്ളത്തിലൂടെ..ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ള​റ . വി​ബ്രി​യോ കോ​ള​റ എ​ന്ന വൈ​റ​സാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ക​യും ക​ടു​ത്ത ഛര്‍​ദി​യും അ​തി​സാ​ര​വും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ ജ​ല​വും ല​വ​ണ​ങ്ങ​ളും…

Read More