മുംബൈ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. തനെയില്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ അമ്മാവനാണ് പ്രതി. കുട്ടി പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയിരുന്നു. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. തിരികെ സ്വന്തം വീട്ടിലെത്തിയ കുട്ടി പിറ്റേന്നാണ് സംഭവത്തെക്കുറിച്ച് അമ്മയോട് വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ ഹില്‍ ലൈന്‍ പോലീസ് സ്റ്റേഷനിലെത്തിയ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ സെപ്റ്റംബര്‍ 18 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read MoreCategory: Loud Speaker
അഞ്ചുവർഷ മാനദണ്ഡത്തിൽ കോൺഗ്രസിൽ പല മുഖങ്ങളും തെറിക്കും; ഗ്രൂപ്പുകാരുടെ സ്ഥിതി പിന്നെയും ശോഷിക്കും; സെമികേഡർ തീരുമാനവുമായി കെപിസിസി മുന്നോട്ട്
കോട്ടയം: അഞ്ചു വർഷം സംഘടനകളിൽ പ്രധാന ചുമതലകൾ വഹിച്ചവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടതില്ല എന്ന കെപിസിസി തീരുമാനത്തിൽ പല നേതാക്കൾക്കും അങ്കലാപ്പ്. മാനദണ്ഡം കർശനമായി നടപ്പാക്കിയാൽ പല പതിവ് മുഖങ്ങളും തെറിക്കും എന്നതാണ് സ്ഥിതി. ആർക്കെങ്കിലും ഇളവുകിട്ടുമോയെന്ന ആകാംക്ഷയിലാണ് നേതാക്കളിൽ പലരും. ആർക്കെങ്കിലും ഇളവ് നൽകിയാൽ അതിൽപ്പിടിച്ചു സമ്മർദം ശക്തമാക്കി തുടരാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. കെ.സുധാകരൻ കെപിസിസി പ്രസിഡന്റും വി.ഡി.സതീശൻ പ്രതിപക്ഷനേതാവും ആയി പുതിയ നേതൃത്വം വന്നതിനു പിന്നാലെയാണ് കോൺഗ്രസിനെ സെമികേഡർ രൂപത്തിൽ അടിമുടി പരിഷ്കരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഇതു പാർട്ടിയിൽ ചില്ലറ പൊട്ടിത്തെറികൾക്കും ചില നേതാക്കളുടെ പുറത്തേക്കുള്ള പോക്കിനും വഴിതെളിച്ചെങ്കിലും നടപടികളുമായി മുന്നോട്ടുതന്നെ പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം. പുറത്തുപോയവരോടൊപ്പം അണികൾ ഒരാളുപോലും പോയിട്ടില്ല എന്നതാണ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വാദം. ഇന്നത്തെ രീതിയിൽ പോയാൽ ഇനി കോൺഗ്രസിനു പിടിച്ചുിനിൽക്കാനാവില്ലെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ അടിത്തട്ടുമുതൽ സംസ്ഥാനതലം വരെ…
Read Moreവീടുനിർമാണത്തിനായി വാനം തോണ്ടുമ്പോൾ..! അനിയന്റെ മകനെ കല്ലെറിഞ്ഞു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി
കൊട്ടാരക്കര: സിപിഎം ബ്രാഞ്ച് സെക്രട്ടറി അയൽവാസി കൂടിയായ അനുജന്റെ മകനെ കല്ലെറിഞ്ഞു പരിക്കേൽപിച്ചതായി പരാതി. കാലിനു പരിക്കേറ്റ കോടാത്തല പടിഞ്ഞാറ് കളങ്ങുവിള വീട്ടിൽ പ്രമോദിന്റെ മകൻ പ്ലസ്ടു വിദ്യാർഥിയായ അഭിഷേക് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിൽസ തേടി. പ്രമോദിന്റെ മൂത്ത സഹോദരനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പ്രതാപനെതിരെ കുടുംബം പുത്തൂർ പോലീസിൽ പരാതി നൽകി. പ്രമോദ് വീടുനിർമാണത്തിനായി വാനം തോണ്ടുമ്പോൾ കണ്ടെത്തിയ പാറ പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പ്രതാപൻ പാറ പൊട്ടിക്കുന്നത് തടയുകയും തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അഭിഷേകിനെ കല്ലുകൊണ്ടെറിഞ്ഞത്. അഭിഷേകിന്റെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്. കമ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ ജ്യേഷ്ഠന്റെ മക്കളാണ് പ്രതാപനും പ്രമോദും.
Read Moreമറക്കേണ്ട, 2022 മാര്‍ച്ച് വരെ മാത്രം… പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2022 മാര്‍ച്ച് വരെയാണ് നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരമുള്ള പിഴ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 മുതല്‍ 2022 മാര്‍ച്ച് 31 വരെയും നീട്ടിയെന്നും അറിയിച്ചു.
Read Moreസിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നു…. ‘ആരോഗ്യ മന്ത്രിക്കെതിരെ മാധ്യമങ്ങളിൽ നടക്കുന്നതു വ്യാജ പ്രചാരണങ്ങള്‍’; ആറന്മുളയിൽ സംഭവിച്ചത് …
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം നടന്നുവെന്ന പ്രചാരണം വ്യാജമാണെന്നാണ് സിപിഎം വിശദീകരണം. കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പുകാലത്തും വീണാ ജോര്‍ജിനെതിരെ ഇത്തരം പ്രചാരണമുണ്ടായിരുന്നതായി സിപിഎം സെക്രട്ടറി പറഞ്ഞു. ഒരു മന്ത്രിയെ വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നു കഴിഞ്ഞദിവസം കായംകുളം എംഎല്‍എ യു. പ്രതിഭ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ പത്തനംതിട്ടയിലും ചില ചര്‍ച്ചകള്‍ അരങ്ങേറുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആറന്മുളയിൽ സംഭവിച്ചത് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ അവലോകനറിപ്പോര്‍ട്ടില്‍ വീണാ ജോര്‍ജ്് മത്സരിച്ച ആറന്മുള മണ്ഡലത്തിലെ 22 േസിപിഎം ലോക്കല്‍ കമ്മറ്റികളില്‍ 20 കമ്മിറ്റികളിലും പ്രാദേശിക നേതാക്കളടക്കം ചില പാര്‍ട്ടിഅംഗങ്ങള്‍ തന്നെ തെരെഞ്ഞെടുപ്പ്പ്രചാരണത്തില് നിഷ്ക്രിയരായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതിനു പിന്നാലെയാണ് സിപിഎം സെക്രട്ടറി മാധ്യമങ്ങള്‍ക്കുനേരെ തിരിഞ്ഞത്. അവലോകനറിപ്പോര്‍ട്ടില്‍ പത്തനംതിട്ട നഗരത്തിലെ സൗത്ത് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളില്‍ തെരെഞ്ഞെടുപ്പു…
Read Moreഉദ്യോഗസ്ഥരുടെ ഒത്താശയിൽ..! പരാതി പാറമട ഉടമയ്ക്കു ചോർത്തിയ സംഭവം; എസ്ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് മുട്ടന്‍പണി
പത്തനംതിട്ട: അനധികൃത പാറഖനനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്ത്തകന് തിരുവനന്തപുരം പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചു പറഞ്ഞ പരാതിയുടെ വിശദാംശങ്ങള്‍ പാറമട ഉടമയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. എസ്ഐ സാജു പി. ജോര്‍ജ്, സിപിഓമാരായ സച്ചിന്, രതീഷ്(മത്തായി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നടപടി ഉണ്ടാകുമെന്നു മനസിലാക്കി സ്ഥലംമാറ്റത്തിനു ശ്രമിക്കുന്നതിനിടെയാണ് എസ്ഐയ്ക്ക് സസ്പെന്ഷന് ഉത്തരവ് ലഭിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അംഗവുമായ ബിജു മോടിയിലിനാണ് വധഭീഷണി നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ചിറ്റാര്‍ മീന്‍കുഴി തടത്തില്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപമാണ് അച്ചായന് എന്ന വിളിപ്പേരില്‍ അറിയുന്ന ക്വാറി ഉടമ പാറ പൊട്ടിച്ചത്. മൈനിംഗ് ആന്‍ഡ് ജിയോളജിയുടെയും മറ്റ് വകുപ്പുകളുടെയും അനുമതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ ജില്ലാ കലക്ടര്‍…
Read Moreനെല്ലിയന്പം ഇരട്ടക്കൊലപാതകം! പ്രതി വലയിൽ ? ജൂണ്‍ പത്തിന് രാത്രി എട്ടരയോടെസംഭവിച്ചത്…
പനമരം: നെല്ലിയന്പം ഗ്രാമത്തെ നടക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വലയിലായെന്ന് സൂചന. ഇത് സംബന്ധിച്ച് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ വാർത്താസമ്മേളനം നടത്തിയേക്കും. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കേണിച്ചിറ സിഐ, മാനന്തവാടി സിഐ, പടിഞ്ഞാറത്തറ എസ്ഐ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജൂണ്‍ പത്തിന് നടന്ന വൃദ്ധ ദന്പതി കൊലക്കേസ് ആദ്യദിനങ്ങളിൽ ചില സൂചനകളിലേക്ക് എത്തിചേർന്നെങ്കിലും പിന്നിട് കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. അന്നു സംഭവിച്ചത് നെല്ലിയന്പം കാവടം പത്മാലയത്തിൽ റിട്ട.അധ്യാപകൻ കേശവൻ (75), ഭാര്യ പത്മാവതി (68) എന്നിവരാണ് അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൊലയാളികളെ പിടികൂടാൻ സാധിക്കാത്തത് മൂലം പ്രദേശവാസികളൊന്നാകെ ഭീതിയിലായിരുന്നു. പ്രദേശവാസികളുടെ ഫിംഗർ പ്രിന്റ്, ഫൂട്ട് പ്രിന്റ്, മറ്റ് തെളിവുകൾ എന്നിവയെല്ലാം പോലീസ് ശേഖരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. എന്നാൽ പ്രദേശവാസികളെയാകെ ഭയപ്പാടിലാക്കി വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണ ശ്രമങ്ങൾ…
Read Moreആളൊഴിഞ്ഞ വീടിൽ രാത്രിയിൽ വ്യാജവാറ്റും വിൽപനയും; പോലീസ് പരിശോധനയിൽ വീട്ടിൽ നിന്നും തോക്ക് ലഭിച്ചു; മതിൽ ചാടി രക്ഷപ്പെടുന്നതിനിടെ കാൽ ഓടിഞ്ഞ ഒരാൾ പിടിയിൽ
കരുമാലൂർ: കരുമാലൂരിൽ പണിതീരാത്ത ആളാഴിഞ്ഞ വീടിനു മുകളിൽ തോക്ക് കണ്ടെത്തിയ സംഭവത്തിൽ പോലീസിനെ കണ്ട് ഓടി രക്ഷപെട്ടവർക്കായി അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിരുന്നു. വീടു കേന്ദ്രീകരിച്ചു ലഹരിമാഫിയ തമ്പടിക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. കരുമാലൂർ മണ്ടള കോളനി സ്വദേശി ജെനിഷാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ വീടിനു മുകളിൽ നിന്നു ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പൊട്ടൽ സംഭവിക്കുകയും ചില്ല് തറയ്ക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽനിന്നും കണ്ടെത്തിയ തോക്ക് ഫോറൻസിക്, വിരലടയാള വിദഗ്ദരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എയർഗൺ പോലെയുള്ള തോക്കാണെന്ന് നിഗമനം. തോക്ക് കൂടാതെ വീട്ടുവളപ്പിൽ നിന്നും രണ്ടു ബൈക്ക്, ഒരു കാർ, 2 മൊബൈൽ ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു.കരുമാലൂർ വില്ലേജ് ഓഫിസിനു സമീപത്തായി പാണാട്…
Read Moreഒരാളെ ബഹുമാനിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല! സല്യൂട്ട് ചോദിച്ചു വാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമെന്ന് ഗണേഷ് കുമാര്‍; പറയുന്നത് ഇങ്ങനെ…
പത്തനാപുരം : സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഉദ്യോഗസ്ഥര്‍ ഈഗോ കൊണ്ടു നടക്കരുതെന്നും എസ്ഐയെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാര്‍ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണം. സുരേഷ് ഗോപിയെന്ന ഒരു വ്യക്തിയെ അല്ല. അത് മര്യാദയാണ്. പ്രോട്ടോക്കോള്‍ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചല്ല വാങ്ങേണ്ടത്. എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതാണ്. പഴയ മന്ത്രിയാണെങ്കില്‍ പോലും അവരെ ബഹുമാനിക്കണം. അവര്‍ ഏത് പാര്‍ട്ടിക്കാരനോ ആകട്ടെ. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, എ.കെ. ആന്റണി, വി.എം. സുധീരന് ഇവരൊക്കെ മുതിര്‍ന്ന നേതാക്കളാണ്. അവര്‍ക്ക് ഇപ്പോള്‍ പദവി ഉണ്ടോ എന്നത് നോക്കേണ്ട കാര്യമില്ല. അവരെ ബഹുമാനിക്കുന്നത്…
Read Moreമസാലദോശയും ചമ്മന്തിയും ഇല്ലാത്ത… ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദീസ..! സിപിഐയില്‍ എല്‍ദോ വക ‘മസാലദോശ’ വിവാദം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്കു കാരണം ആഡംബര വിവാഹമാണെന്നു വിലയിരുത്തിയ സിപിഐ നേതൃത്വത്തെ വിമര്‍ശിച്ചു മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം. മകളുടെ മാമ്മോദീസയുടെ വിശേഷം പങ്കുവച്ചുകൊണ്ടെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണു നേതൃത്വത്തിനുനേരേ എല്‍ദോയുടെ പരോക്ഷവിമര്‍ശനം. ‘മസാലദോശയും ചമ്മന്തിയും ഇല്ലാത്ത… ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദീസ…’ എന്ന തലക്കെട്ടിലാണു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ മകള്‍ക്കു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ ലളിതമായ മാമ്മോദീസ ചടങ്ങ് നടത്തിയെന്നും എലൈന്‍ എല്‍സ എല്‍ദോ എന്ന പേര് നാമകരണം ചെയ്തെന്നും കുറിപ്പിൽ പറയുന്നു. ബുധനാഴ്ചയായിരുന്നു എല്‍ദോ-ഡോ. ആഗി ദമ്പതികളുടെ ആദ്യകുഞ്ഞിന്റെ മാമ്മോദീസ. മസാലദോശയും വടയും മാത്രം വിളമ്പിയ എല്‍ദോയുടെ വിവാഹപ്പാര്ട്ടിയെക്കുറിച്ച് ആഡംബര കല്യാണമെന്ന നിലയിലാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂവാറ്റുപുഴയിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് സ്ഥാനാര്‍ഥിയായ എല്‍ദോയുടെ ആര്‍ഭാട വിവാഹവും കാരണമായെന്നു റിപ്പോർട്ട് അവതരിപ്പിച്ച ജില്ലാ സെക്രട്ടറി പി.…
Read More