ആറു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. പ്രതിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുമെന്ന് ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പോലീസ് സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. രാജു ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതിനാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അര്‍ദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.പ്രതി ഒളിവില്‍ പോകുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
Read MoreCategory: Loud Speaker
വഴിതെറ്റിപ്പോലും ആരും വന്നില്ല..! അസംതൃപ്തര്‍ സിപിഎമ്മിലേക്ക്; അന്തംവിട്ടു ബിജെപി, കണ്ണുരുട്ടി ക്രേന്ദനേതൃത്വം
ഇ. അനീഷ് കോഴിക്കോട്: കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് അസംതൃപ്തര്‍ സിപിഎമ്മിലേക്കു ചേക്കേറുമ്പോള്‍ അന്തംവിട്ടു ബിജെപി. ഇതരപാര്ട്ടികളില്നിന്ന് അസംതൃപ്തരെ കണ്ടെത്തി പാര്‍ട്ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തില്‍ അപ്പാടെ തകിടംമറിഞ്ഞതില് അസംതൃപ്തരാണ് ബിജെപി ദേശീയ നേതൃത്വം. കേരളത്തില്‍ നേതാക്കള്‍ സിപിഎമ്മിനെ അഭയകേന്ദ്രമായി തെരഞ്ഞെടുത്തപ്പോള്‍ ബിജെപിയാകട്ടെ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളിലും തെരഞ്ഞെടുപ്പില്‍ ഏറ്റ കടുത്ത തിരിച്ചടിയിലും തകര്‍ന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തി അഞ്ച് സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ചിത്രം മാറിയേനെ. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാക്കള്‍ സിപിഎം അല്ലെങ്കില്‍ പി.സി.ചാക്കോ നയിക്കുന്ന എന്‍സിപി എന്ന പരിഗണനയാണ് നല്‍കുന്നത്. ബിജെപി സംഘടനാതലത്തില്‍ ഉള്‍പ്പെടെ പിറകോട്ടു പോയതോടെ കോണ്‍ഗ്രസിലെ നേതാക്കളെ നേരിട്ട് പാര്‍ട്ടിയിലേക്കു ക്ഷണിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന ഫാത്തിമ തെഹ്ലിയ പോലും ആദ്യഘട്ടത്തില്‍ത്തന്നെ ബിജെപി ഓപ്ഷന് പരസ്യമായി തള്ളിപറഞ്ഞുകഴിഞ്ഞു. പൊതുസമ്മതരെ പാര്‍ട്ടിയില്‍ എത്തിക്കാതെ ബിജെപി കേരളഘടകത്തിനു…
Read Moreസല്യൂട്ട് വിവാദം; ഒറ്റ സല്യൂട്ടിൽ രണ്ട് റിപ്പോർട്ട്; പോലീസ് സ്റ്റാൻഡിംഗ് ഓർഡർ പ്രകാരമുള്ള റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻതൃശൂർ : സുരേഷ്ഗോപി എംപിയുടെ സെല്യൂട്ട് വിവാദം സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകി. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും ജില്ല സ്പെഷ്യൽ ബ്രാഞ്ചും രണ്ട് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. പോലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങൾ, പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അടിയന്തിരമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകണമെന്നുള്ളതിനാലാണ് സെല്യൂട്ട് വിവാദം സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. സെല്യൂട്ട് നൽകാത്തതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് സമർപിച്ചതെന്ന് സൂചനയുണ്ട്. പോലീസ് സ്റ്റാൻഡിംഗ് ഓർഡർ പ്രകാരം എംപിക്ക് സെല്യൂട്ട് നൽകണമെന്നില്ലതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടെന്നറിയുന്നു. സെല്യൂട്ട് വിവാദം സംബന്ധിച്ച് കെ.എസ്.യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ ഡിജിപി നിർദ്ദേശം ഇതുവരെ നൽകിയിട്ടില്ല. പരാതി പരിഗണിക്കുകയാണെങ്കിൽ ഒല്ലൂർ എസഐയോട് സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞേക്കും.
Read Moreകാനം- ഇസ്മയിൽ ഗ്രൂപ്പ് പോര് മറയ്ക്കാൻ ‘ഇങ്ങോട്ടു മെക്കിട്ടു കയറണ്ട..!’ സിപിഐയോടു കടുപ്പിച്ച് കേരളാ കോൺഗ്രസ്
ജിജി ലൂക്കോസ് തിരുവനന്തപുരം: സിപിഐയെ വിമർശിച്ചു കേരളാ കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റിന്റെ തുറന്ന കത്ത്. കാനം- ഇസ്മായിൽ ഗ്രൂപ്പ് പോര് മറയ്ക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് അവലോകനമെന്ന പേരിൽ കേരളാ കോൺഗ്രസിനു മേൽ മെക്കിട്ടു കയറുകയാണെന്നു സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം കൂടിയായ കെ.ജെ. ദേവസ്യ ആരോപിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ദേവസ്യ തുറന്ന കത്തയച്ചിരിക്കുന്നത്. തലവേദനസിപിഐ- കേരളാ കോൺഗ്രസ് എം ചേരിപ്പോര് ഇടതു മുന്നണിയിൽ തലവേദനയായി നിൽക്കുന്നതിനിടെയാണ് പ്രശ്നം രൂക്ഷമാക്കിയുള്ള പുതിയ നീക്കം. കേരളാ കോൺഗ്രസിന്റെ വരവോടെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കു വലിയ നേട്ടമുണ്ടാക്കാനായില്ലെന്ന സിപിഐയുടെ ആരോപണത്തിനു ദേവസ്യ കണക്കുകൾ നിരത്തി മറുപടിയും നൽകിയിട്ടുണ്ട്. എൽഡിഎഫിലെ മൂന്നാം കക്ഷിയായ കേരളാ കോൺഗ്രസിന്റെ 3.28 ശതമാനം വോട്ടുകൾ കൂടിച്ചേർന്നതു കൊണ്ടാണ് മുന്നണിക്ക് ചരിത്ര വിജയം നേടാനായത്. നാട്ടിൽ പാട്ടാണ്കേരളാ കോൺഗ്രസ് മത്സരിച്ച 12…
Read More“ഞാനിത് തിരികെ തരില്ല” , പ്രധാനമന്ത്രി നൽകാമെന്ന് പറഞ്ഞപണമെന്ന് യുവാവ്; അക്കൗണ്ട് നമ്പർ മാറി പണമിട്ട ബാങ്ക് പിടിച്ച പുലിവാല് ഇങ്ങനെ…
പാറ്റ്ന: അബദ്ധത്തില്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയ 5.5 ലക്ഷം രൂപ തിരികെ നല്കാന് വിസമ്മതിച്ച് യുവാവ്. അധികാരത്തിലെത്തുന്നതിന് മുമ്പ് നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയുടെ ആദ്യ ഇന്സ്റ്റാള്മെന്റാണ് ഇതെന്നാണ് ബിഹാറിലെ ഗാഗറിയ സ്വദേശിയായ രഞ്ജിത് ദാസിന്റെ അവകാശവാദം. യുവാവിന്റെ വിചിത്ര അവകാശവാദത്തില്‍ കുടുങ്ങിയത് ഗ്രാമിണ് ബാങ്ക് അധികൃതരാണ്. യുവാവിന്റെ അക്കൗണ്ടിലേക്ക് ബാങ്കിൽനിന്ന് അബദ്ധവശാല്‍ പണം ക്രെഡിറ്റാകുകയായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതര്‍ ആ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. ‘ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല’ എന്നാണ് യുവാവ് ബാങ്ക് മാനേജറോട് പറഞ്ഞത്. മാര്‍ച്ചില്‍ അക്കൗണ്ടിലെത്തിയ പണം മുഴുവന്‍ താന്‍ ചെലവഴിച്ചതായും ഇനി അത് തിരികെ നല്കാന് യാതൊരു നിവൃത്തിയുമില്ല എന്നും യുവാവ് ബാങ്ക് അധികൃതരെ അറിയിച്ചു. ബാങ്ക് മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read Moreകനയ്യകുമാർ രാഹുലുമായി കൂടിക്കാഴ്ച നടത്തി; ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്..?
ന്യൂഡൽഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും സിപിഐയുടെ യുവനേതാവുമായ കനയ്യകുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. കനയ്യകുമാർ കോണ്‍ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച. അതേസമയം, ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന് സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ജിഗ്നേഷ് കോൺഗ്രസ് നേതൃത്വവുമായി ആദ്യവട്ട ചർച്ചകൾ നടത്തിയതായാണ് വിവരം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബേഗുസരായി മണ്ഡലത്തിൽ മത്സരിച്ച കനയ്യകുമാർ ബിജെപിയിലെ ഗിരിരാജ് സിംഗിനോടു വൻ മാർജിനിൽ പരാജയപ്പെട്ടിരുന്നു. കനത്ത തോൽവി കനയ്യയ്ക്കു തിരിച്ചടിയായി. ബിഹാറിൽ സിപിഐയുടെ അവശേഷിക്കുന്ന കോട്ടയാണ് ബെഗുസരായി. 2020 ഡിസംബറിൽ പാറ്റ്നയിലെ സിപിഐ ഓഫീസിലുണ്ടായ സംഘർഷത്തിന്റെ പേരിൽ കനയ്യയെ 2021 ഫെബ്രുവരിയിൽ സിപിഐ നേതൃത്വം…
Read Moreഇനി ക്യൂ നില്‍ക്കേണ്ട, കേരളത്തില്‍ ഇനി മദ്യം വീട്ടില്‍ കിട്ടും! മദ്യം ഓൺലൈൻ ബുക്കിംഗ്; എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് ബെവ്കോ; പദ്ധതി ആവിഷ്കരിച്ചകാരണം…
തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ. ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. ഉപഭോക്താക്കൾക്ക് വീട്ടിലോ സൗകര്യപ്രദമായ മറ്റെവിടെയെങ്കിലുമോ ഇരുന്നു ആവശ്യമുള്ള ബ്രാൻഡ് മദ്യം തെരഞ്ഞെടുത്തു മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാനാവും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡുമായി ഔട്ട്ലെറ്റിൽ എത്തിയാൽ ക്യൂവിൽ നിൽക്കാതെ ഇതിനായി പ്രത്യേകം പ്രവർത്തിക്കുന്ന കൗണ്ടറിൽ നിന്നും മദ്യം ലഭിക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച സംവിധാനത്തിലൂടെ ഇതു വരെ 27 ലക്ഷം രൂപയുടെ മദ്യ വിൽപന നടന്നു.
Read Moreശബരിമലയിൽ ദിവസ വേതന ജോലി! ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…
തിരുവനന്തപുരം: നവംബർ 15-ന് ആരംഭിക്കുന്ന ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം. കൂടാതെ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷൻ എടുത്തവരായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നവർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാന്പ് ഒട്ടിച്ച് തയാറാക്കിയ അപേക്ഷകൾ ഈ മാസം 30ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ചീഫ് എൻജിനിയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. www.travancoredevaswomboard.org
Read Moreപെപ്പ്കാർട്ട്! ഇ-കോമേഴ്സ് ഭീമൻമാർക്ക് ബദലായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വന്തം ആപ്ലിക്കേഷൻ സവിശേഷതകള്‍ ഇങ്ങനെ…
കോഴിക്കോട്: ഇ-കോമേഴ്സ് ഭീമൻമാർക്ക് ബദലായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെപ്പ്കാർട്ട് എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കി. സംസ്ഥാനത്തെ പത്തുലക്ഷത്തിലധികം വരുന്ന വ്യാപാരികൾക്ക് വേണ്ടിയാണ് ബഹുമുഖ സേവനങ്ങൾ നൽകുന്ന ആപ്ലിക്കേഷൻ വിപണിയിലിറക്കുന്നതെന്ന് കോഴിക്കോട് വ്യാപാര ഭവനിൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തുകൊണ്ട് ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു. ഇ-ഷോപ്പിംഗ്, ഹൈപ്പർ ലോക്കൽ ഡെലിവറി, ഡിജിറ്റൽ വാലറ്റ്, ജിയോ സേർച്ചിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലറ്റിക്സ്, സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗ്, ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ് തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ആപ്പ്. വ്യാപാരികൾ തങ്ങളുടെ ഷോപ്പ് പെപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്യുന്നതോടെ ഷോപ്പിനെ ഡിജിറ്റൈസ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുന്നതിനും കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഡെലിവറി സിസ്റ്റം വഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും സാധിക്കും. സേവ് ദ മർച്ചന്റ് എന്ന കാന്പയിൻ വഴി അർഹരായ മുഴുവൻ ആളുകൾക്കും കൈതാങ്ങായി പെപ്പകാർട്ടിനെ മാറ്റുകയാണ്…
Read Moreകോൺഗ്രസ് വിട്ട് ഇനിയും കൂടുതൽ പേർ വരും; അർഹമായ പരിഗണന, ആർക്കും നിരാശരാകേണ്ടി വരില്ലെന്ന് എം.എ.ബേബി
തിരുവനന്തപുരം: കോണ്‍ഗ്രസ് -ലീഗ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ കൂടുതൽ പേർ യുഡിഎഫിൽ നിന്നും സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് എം.എ.ബേബി. ഇടതു മുന്നണിയിലെത്തുന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്നും ആർക്കും നിരാശരാകേണ്ടി വരില്ലെന്നും എം.എ.ബേബി മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ആർഎസ്പി ഇടതുപക്ഷത്തെക്ക് വരേണ്ട സാഹചര്യമില്ലെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു. ആർഎസ്പി ഇടതുമുന്നണിയെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടി ആണെന്നും അവർ വഞ്ചന തുടരുകയാണെന്നും എം.എ.ബേബി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചുവെന്നും ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ കേരള കോണ്‍ഗ്രസ് എമ്മിനു കഴിഞ്ഞെന്നും എം.എ.ബേബി പറഞ്ഞു. അതേ സമയം കോൺഗ്രസിനെ പരമാവധി ദുർബലപ്പെടുത്താനുള്ള ശ്രമത്തിലാണ് സിപിഎം. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ ഇതു സംബന്ധിച്ച് ധാരണയായിരുന്നു.
Read More