കെ. ഷിന്റുലാല്‍ കോഴിക്കോട്: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ഇടനാഴിയാക്കി വന്‍തോതില്‍ കള്ളപ്പണം കൈമാറിയതായി വെളിപ്പെടുത്തല്‍ . സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ഏതാനും ദിവസം മുമ്പ് പിടിയിലായ കൊരട്ടി പോലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി പുന്നക്കോട്ടില്‍ മുഹമ്മദ് സലീമാണ് അന്വേഷണ ഏജന്‍സികള്‍ മുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസിന്റെ കസ്റ്റഡിയിലുള്ള തൊടുപുഴ സ്വദേശിയുമായ മുഹമ്മദ് റസാലിനാണ് മലപ്പുറം കോട്ടക്കലില്‍വച്ച് 500 രൂപയുടെ 19 ലക്ഷത്തോളം കള്ളപ്പണം കൈമാറിയത്. റസല്‍ ഈ തുക ഉപയോഗിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലില്നിന്ന് സിമ്മുകള്‍ ശേഖരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം കള്ളനോട്ടുകളുടെ ഉറിവടം സംബന്ധിച്ച് അന്വേഷസംഘം കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. സലീമിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് കേസില്‍ ഒളിവില്‍ കഴിയുന്ന ഷബീര്‍, ഹൈദരാബാദില്‍ അറസ്റ്റിലായ റസാല്‍ എന്നിവരുമായി സലീമിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ…
Read MoreCategory: Loud Speaker
ആളെക്കൂട്ടി രാഷ്ട്രീയ യോഗം! സിപിഎം നേതാക്കളെ അറിയില്ലെന്ന്… കേസെടുത്ത് പോലീസ് തലയൂരി
തിരുവല്ല: ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് ആളെക്കൂട്ടി യോഗം നടത്തിയെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ് തലയൂരി. ലോക്ഡൗണ്‍ ദിനമായിരുന്ന ഞായറാഴ്ച കുറ്റൂരില്‍ സംഘടിപ്പിച്ച സിപിഎം സമ്മേളനമാണ് വിവാദമായത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്, സംസ്ഥാന സമിതിയംഗം കെ. അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം 49 കുടുംബങ്ങളിലെ 102 പേര് സിപിഎം അംഗത്വം പുതുതായി സ്വീകരിച്ച ചടങ്ങായിരുന്നു ഇത്. നൂറുകണക്കിനാളുകള്‍ സമ്മേളിച്ചിരുന്നെങ്കിലും പൊതുയോഗം നടന്നിട്ടില്ലെന്ന് പാര്‍ട്ടി വിശദീകരിച്ചു. പക്ഷേ അധ്യക്ഷനും പ്രാസംഗികരുമൊക്ക വാര്ത്താക്കുറിപ്പിലുണ്ടാകുകയും ചെയ്തു. 50 പേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘനത്തിനു കേസെടുത്ത് തിരുവല്ല പോലീസ് തലയൂരിയിരിക്കുകയാണ്. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴയടക്കം സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനക്കേസുകളില്‍ പോലീസ് ഇരട്ടത്താപ്പ് പുലര്‍ത്തുന്നതായി ഡിസിസി…
Read Moreസഹകരണ ബാങ്ക് ഇടപാട് ;പോരാട്ടം തുടരുമെന്ന് കെ.ടി.ജലീല്‍; ട്രോളന്മാര്ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം
സ്വന്തംലേഖകന്‍ കോഴിക്കോട്: മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കെ.ടി.ജലീല്‍ എംഎല്‍എ. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് വ്യക്തമാക്കിയാണ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇഡി അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജലീലിനെ മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇഡി ചോദ്യം ചെയ്തതോടെ ജലീലിന് കുറേക്കൂടി വിശ്വാസം വന്നതായാണ് തോന്നുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ പരസ്യമായി പ്രതികരിച്ചത്. അതേസമയം മുഖ്യമന്ത്രിക്ക് ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള എല്ലാ അധികാരവും അവകാശവുമുണ്ടെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒ രു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും…
Read Moreഈ ഫോണുകളിൽ വാട്സ്ആപ്പ് പണിമുടക്കും! അപ്ഡേറ്റ് ചെയ്യാൻ കഴിയില്ലെങ്കിൽ…
മുംബൈ: പ്രവർത്തനത്തിനുവേണ്ട അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റം(ഒഎസ്) മാനദണ്ഡം പുതുക്കി വാട്സ്ആപ്പ്. നവംബർ ഒന്നു മുതൽ, ഒഎസ് 4.1 (ആൻഡ്രോയിഡ്), എെഒഎസ് 10(എെഫോണ്‍), കായ് ഒഎസ് 2.5.1(ലിനക്സ്) എന്നീ വേർഷനുകളിലും ഇവയ്ക്കു ശേഷമിറങ്ങിയ ഒഎസ് വേർഷനുകളിലും മാത്രമേ വാട്സ്ആപ്പ് പ്രവർത്തിക്കുകയുള്ളു. ഇതോടെ, ആൻഡ്രോയിഡ് 4.0.3 ഐസ് ക്രീം സാൻഡ് വിച്ച്, എെഒഎസ് 9, കായ് ഒഎസ് 2.5.0 എന്നീ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പണിമുടക്കും. ഈ വേർഷനുകൾ പുതിയ വേർഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന ഫോണുകളാണെങ്കിൽ തുടർന്നും അപ്ഡേറ്റ് ചെയ്ത് വാട്സ്ആപ്പ് ഉപയോഗിക്കാനാകും. അപ്ഡേറ്റ് ചെയ്യാൻ കഴിയില്ലെങ്കിൽ പുതിയ ഫോണ്‍ വാങ്ങുകയേ തരമുള്ളു. സാംസംഗ് ഗാലക്സി ട്രെൻഡ് ലൈറ്റ്, ഗാലക്സി ട്രെൻഡ് 2, ഗാലക്സി എസ് 2, ഗാലക്സി എസ് 3 മിനി, ഗാലക്സി എക്സ് കവർ2 , ഗാലക്സി കോർ, ഗാലക്സി എയ്സ് 2, എെഫോണ്‍…
Read Moreസിപിഎമ്മിനകത്ത് ആർഎസ്എസ് ഉണ്ട് ; സ്വർണക്കടത്ത് കേസും കൊടകര കുഴൽപ്പണക്കേസും ആവിയായിപ്പോയതങ്ങനയെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആർഎസ്എസ് ഗാങ് പ്രവർത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി കേരളത്തിൽ സ്ത്രീ പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സിപിഐ ദേശീയ നേതാവ് ആനി രാജ കേരളാ പോലീസിൽ ആർഎസ്എസ് ഗാങ് ഉണ്ടെന്നു പ്രസ്താവന നടത്തിയത്. സിപിഎമ്മിനകത്ത് ആർഎസ്എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വർണക്കടത്ത് കേസും കൊടകര കുഴൽപ്പണക്കേസും ആവിയായിപ്പോയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ടു കേസുകളും ഇന്ന് എവിടെയാണ് എത്തി നിൽക്കുന്നത്. കൊടകര കുഴൽപ്പണക്കേസിൽ പ്രതിയാകുമെന്ന് പറഞ്ഞ കെ. സുരേന്ദ്രൻ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം. നേതൃത്വം മറുപടി പറയണം. ഇടതുപക്ഷ ഗവണ്മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ സിപിഐ സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരേ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താൻ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവർക്ക് അതിനോട് തെല്ലും…
Read Moreഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് നീട്ടി സൗദി; കോവിഡ് കേസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ
റിയാദ്: കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് സൗദി അറേബ്യ നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് യാത്രാ വിലക്ക് പിൻവലിക്കുന്ന കാര്യം പരിഗണിക്കും. അതേസമയം അർജന്റീന, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇനി സൗദിയിൽ പ്രവേശിക്കാം. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പൗരന്മാർക്കും സൗദി അനുമതി നൽകിയിട്ടുണ്ട്. നേരത്തെ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയിരുന്നു. ചൊവ്വാഴ്ച 31,222 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. മഹാരാഷ്ട്രയാണ് പട്ടികയിൽ രണ്ടാമത്.
Read Moreശ്രീ സുന്ദരേശ്വരയിലെ ക്ലീനർ ഇത്താത്തയ്ക്ക് ആശംസകളുമായി ശൈലജ ടീച്ചർ! റെജിമോള്‍ സ്വന്തം ജീവിതത്തിലൂടെ നമ്മളോട് പറയുന്നത് ഇങ്ങനെ…
കണ്ണൂര്‍ ആദികടലായിയിൽ ശ്രീ സുന്ദരേശ്വര ബസിലെ കിളി റെജിമോള്‍ക്ക് ആശംസകൾ നേർന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആദികടലായി കുന്നംകൈ റൂട്ടിലോടുന്ന ശ്രീ സുന്ദരേശ്വര ബസ് സര്‍വീസിലെ കിളിയാണ് റെജിമോള്‍. ബസിന്റെ ഡ്രൈവർ റെജിമോളുടെ ഭർത്താവ് മുഹമ്മദ്. കണ്ടക്ടര്‍ മകന് അജ്വദ്. 25 വര്‍ഷം മുന്‍പ് ബസ് പെര്‍മിറ്റടക്കം വാങ്ങിയപ്പോള്‍ പേര് മാറ്റാനൊന്നും ഇവര്‍ മെനക്കെട്ടില്ല. കടലായി റൂട്ടില്‍ റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ സമയം. ക്ലീനറെ ജോലിക്ക് കിട്ടാതായി. സര്‍വീസ് മുടങ്ങുമെന്നായപ്പോള്‍ റെജിമോള്‍ കിളിയായിട്ട് ബസില്‍ കയറി. പിന്നീടിങ്ങോട്ട് യാത്രക്കാരുടെ പ്രിയപ്പെട്ട ഇത്താത്തയായി റെജിമോള്‍. തിരക്കുള്ള റൂട്ടില്‍ വണ്ടി കൃത്യസമയത്തെത്തിക്കാനും ടയര്‍ പഞ്ചറായാല്‍ മാറ്റിയിടാനും ബസുകാര്ക്കിടയിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാനുമൊക്കെ താത്ത്ക്കുള്ള കഴിവ് ആരും സമ്മതിച്ചുതരും കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണൂര്‍ ആദികടലായിയിലെ റെജിമോള്‍ സമൂഹത്തിന്റെ അഭിമാനമായി മാറുന്നു. ബസിലെ ക്ലീനറായി ആര്‍ജവത്തോടെ സേവനമനുഷ്ടിക്കുകയും തന്റെ…
Read Moreആശ്വാസവും ആശങ്കയും അകലുന്നു; നിപ്പ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഹൈ റിസ്കിൽ ഉണ്ടായിരുന്ന 30 പേർക്കും രോഗം ബാധിച്ചില്ല
തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപ തു സാന്പിളുകൾ കൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമ ങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 ഫലം കൂടി 21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരു കയാണ്. നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെ ന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്,…
Read Moreആയുധ നിയമപ്രകാരം, കൂടെപ്പോയ ആളും കുറ്റക്കാരനാണ്! മാനസ കൊലക്കേസ്; രാഖിലിന്റെ സുഹൃത്ത് അറസ്റ്റിൽ
കോതമംഗലം: നെല്ലിക്കുഴിയിൽ ഡെന്റല്‍ ഹൗസ് സര്ജന് ഡോ. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. മാനസയെ കൊന്നശേഷം സ്വയം വെടിവച്ചു മരിച്ച കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ ആദിത്യന് (26) ആണ് അറസ്റ്റിലായത്. ഇയാളും കണ്ണൂർ സ്വദേശിയാണ്. രാഖിൽ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്കു പോയപ്പോൾ ആദിത്യനും ഒപ്പമുണ്ടായിരുന്നു. കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണു പോകുന്നതെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ആദിത്യന്റെ മൊഴി. എന്നാൽ ആയുധ നിയമപ്രകാരം, കൂടെപ്പോയ ആളും കുറ്റക്കാരനാണ്. കണ്ണൂരിൽനിന്ന് അറസ്റ്റിലായ ആദിത്യനെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങിയ ഇയാളുമായി അന്വേഷണ സംഘം വീണ്ടും ബിഹാറിലേക്കു പുറപ്പെട്ടു. തോക്ക് വാങ്ങിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പു നടത്തും.
Read Moreഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ സമ്മതിച്ചാല്‍ 10000 രൂപ തരാമെന്ന് 80കാരന്റെ വാഗ്ദാനം ! വൃദ്ധനെ കൊന്ന് കുളത്തില്‍ തള്ളി യുവതിയുടെ ഭര്‍ത്താവ്…
മഹാരാഷ്ട്രയില്‍ 80 വയസുള്ള വൃദ്ധനെ കൊലപ്പെടുത്തിയ കേസില്‍ 33കാരന് അറസ്റ്റില്‍. യുവാവിന്റെ ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ 10000 രൂപ തരാമെന്ന 80കാരന്റെ വാഗ്ദാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നവിമുംബൈയിലാണ് സംഭവം. കോടികളുടെ ആസ്തിയുള്ള ശ്യാമകാന്ത് തുക്കാറാം നായിക്കാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ നിരവധി കടകളും ഫ്ളാറ്റുകളും സ്ഥലങ്ങളും ഉള്ളതായി പൊലീസ് പറയുന്നു. ശ്യാമകാന്ത് ഇടയ്ക്കിടെ 33കാരന്റെ കടയില്‍ പോകാറുണ്ടെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 29ന് തന്റെ കൂടെ കിടക്ക പങ്കിടാന്‍ ഭാര്യയെ അയക്കുമോ എന്ന് 80കാരന് യുവാവിനോട് ചോദിച്ചു. 5000 രൂപ തരാമെന്ന് ആദ്യം വാഗ്ദാനം നല്കി. പിന്നീട് തന്റെ ഗോഡൗണിലേക്ക് ഭാര്യയെ അയച്ചാല്‍ പതിനായിരം രൂപ തരാമെന്നായി 80കാരന്. ഇതില്‍ പ്രകോപിതനായ 33കാരന് ശ്യാമകാന്തിനെ തള്ളിയിട്ടു. വീഴ്ചയുടെ ആഘാതത്തില്‍ 80കാരന്റെ തലയിടിച്ചു. ഉടന്‍ തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി…
Read More