സ്വന്തം ലേഖകന്‍ കോഴിക്കോട് : ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ക്കു വിരാമമായെങ്കിലും പുതിയ ഫാന്‍സ് അസോസിയേഷനുകളുടെ ഉദയം വിവാദമാകുന്നു.ടി.എസ്.ബ്രിഗേഡ് എന്ന പേരില്‍ പുതിയ നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതാണ് വീണ്ടും ചര്‍ച്ചയായത്. ഗ്രൂപ്പുകളുടെ അതിപ്രസരം കുറയ്ക്കുന്നതിനുള്ള നടപടി് സ്വീകരിക്കുന്നതിനിടെയാണ് ഒരു നേതാവിന്റെ പേരില്‍ പ്രത്യേകമായ കമ്മിറ്റിയുണ്ടാക്കി പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നാണ് ആരോപണം. സിദ്ദീഖിന്റെ പേരിൽകെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ഫോട്ടോകളുമായി പ്രത്യക്ഷപ്പെട്ട ടി.എസ്.ബ്രിഗേഡിന്റെ പോസ്റ്റര്‍ സഹിതമാണ് വിമര്‍ശകര്‍ രംഗത്തെത്തിയത്. ചാണ്ടി ഉമ്മന്റെ പേരും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കെ.സുധാകരന്റെ പേരില്‍ കെ.എസ്.ബ്രിഗേഡും കെ.എസ്.ആര്‍മിയും കെ.മുരളീധരന്റെ പേരില്‍ കെ.എം.ബ്രിഗേഡും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ടി.സിദ്ദീഖിന്റെ പേരില്‍ ടി.എസ്.ബ്രിഗേഡു കൂടി എത്തിയത്. എന്നാല്‍, ഫാന്‍സുകാര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു പരിപാടികള്‍ നടത്താറുണ്ടെങ്കിലും അതില്‍ നേതാക്കള്‍ എത്താറില്ല. എന്നാല്‍, ടി.എസ്.ബ്രിഗേഡ് നടത്തിയ പരിപാടിയില്‍ ടി.സിദ്ദീഖ് പങ്കെടുക്കുകയും ചെയ്തതോടെയാണ് വിവാദമായി മാറിയത്.…
Read MoreCategory: Loud Speaker
ആനിരാജയ്ക്കു രാജയുടെ പിന്തുണ; സിപിഐ കേരള ഘടകത്തിന് അമർഷം; സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യും
ജോണ്സണ് വേങ്ങത്തടം കോട്ടയം: കേരള പോലീസിനെ വിമർശിച്ചു കൊണ്ടു സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ആനി രാജയുടെ പ്രസ്താവനയ്ക്കു പിന്തുണ നൽകിയ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയുടെ നിലപാടിനോടു സംസ്ഥാന സിപിഐ ഘടകത്തിന് അമർഷം. കേരള ഘടകത്തിന്റെ പ്രതിഷേധം ചർച്ച ചെയ്യാൻ ഒക്ടോബറിലെ ദേശീയ എക്സിക്യൂട്ടീവിലേക്കു മാറ്റി വച്ചതിനു പിന്നാലെയാണ് ഡി. രാജ മാധ്യമങ്ങളോടു ആനി രാജയ്ക്ക് അനുകൂലമായി പ്രതികരിച്ചത്. എന്നാൽ ഇതു സംബന്ധിച്ചു 10, 11 തീയതികളിൽ കേരളത്തിൽ നടക്കുന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവിലും സംസ്ഥാന കൗണ്‍സിലും ചർച്ച ചെയ്തേക്കുമെന്നറിയുന്നു. സംസ്ഥാനത്തെ പാർട്ടി ഘടകത്തോടു ബന്ധപ്പെടാതെ ഇത്തരം പരമാർശം പ്രകടിപ്പിച്ചു സംസ്ഥാന സർക്കാരിനെയും എൽഡിഎഫിനെയും പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിനെതിരേയാണ് കേരളഘടകത്തിനു വിയോജിപ്പുള്ളത്. ഉത്തർപ്രദേശിലാണെങ്കിലും കേരളത്തിലാണെങ്കിലും വീഴ്ച വരുത്തിയാൽ പോലീസ് വിമർശനം നേരിടേണ്ടിവരുമെന്നാണ് രാജയും വ്യക്തമാക്കിയത്. ഇതെല്ലാം ദേശീയ എക്സിക്യൂട്ടീവിന്റെ യോഗതീരുമാനം പോലെയാണ് മാധ്യമങ്ങളിൽ വന്നത്. ദേശീയ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യാത്ത കാര്യമാണ്…
Read Moreസ്കൂൾ തുറക്കൽ; സുപ്രീം കോടതി വിധി നിർണായകം; തുറക്കുന്ന കാര്യത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പറയുന്നതിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കൽ വൈകാൻ സാധ്യതയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷാക്കേസിൽ സുപ്രീം കോടതി വിധി നിർണായകമാണ്. വിധി അനുകൂലമെങ്കിൽ മാത്രമേ സ്കൂൾ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളു. വിദഗ്ധ സമിതി നിയമനം ഇതിനുശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പുനൽകാനാകുമോ എന്നുമാണ് കോടതി സർക്കാരിനോട് ചോദിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിൽ ടിപിആർ നിരക്ക് 15 ശതമാനത്തിൽ കൂടതലാണെന്നും. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ അമ്പത്…
Read Moreമോഷണക്കുറ്റം ആരോപിച്ച് സന്ന്യാസിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ
സുൽത്താൻപുർ: മോഷണക്കുറ്റം ആരോപിച്ച് സന്ന്യാസിയെ മൂവര്‍ സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാല്ഡി റായിയിലാണ് സംഭവം. ബദ്രിനാഥ് മിശ്ര(45)ആണ് കൊല്ലപ്പെട്ടത്. സന്ദീപ് യാദവ്, സംപ്രീത്, മുന്നു എന്നിവരാണ് കേസിലെ പ്രതികള്‍. 5,000 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബന്ദ്രിനാഥിനെ കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന മൂന്നുപേരും ബന്ദ്രിനാഥുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം. മൂന്ന് പേരെയും അറസ്റ്റ ചെയ്തതായി സര്‍ക്കിള്‍ ഓഫീസര്‍ രാജാറാം ചൗധരി അറിയിച്ചു.
Read Moreആശ്വാസകരമായ റിപ്പോർട്ട്; നിപ്പബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ എട്ടുപേർക്കും രോഗമില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമുമായി അടുത്തിടപഴകിയ എട്ടു പേർക്കും നിപ്പയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂനെ വൈറോളജി ലാബിൽ നടത്തിയ ഇവരുടെ സാന്പിൾ പരിശോധന ഫലം നെഗറ്റീവാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി പ്രാഥമിക സന്പർക്കപ്പട്ടികയിൽപ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് പേരുടെ ഫലം കൂടി ഇന്ന് ലഭിക്കും. മുഹമ്മദിന്റെ അമ്മയുടെ പനി കുറഞ്ഞു. മൂന്ന് പേർക്ക് കൂടി പനിയുണ്ടെങ്കിലും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടി ചികിത്സ തേടിയ ആശുപത്രിയിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്രവമാണ് ആദ്യഘട്ടത്തില്‍ എന്‍ഐവി പൂനയിലേക്ക് അയച്ചിരുന്നത്. നിപ്പ വ്യാപനത്തിന്റെ തീവ്രത എത്രയെന്ന് അറിയാന്‍ ഈ ഫലം നിർണായകമായിരുന്നു. മുഹമ്മദുമായി സന്പർക്കത്തിലുള്ള 11 പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. 251 പേരാണ് സമ്പർക്കപട്ടികയിലുണ്ടായിരുന്നത്. പട്ടികയിലെ 54 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Read Moreകോൺഗ്രസിൽ വെടിനിർത്തൽ..! എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിലെ ചേരിപ്പോരിന് താൽക്കാലിക വിരാമം. കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലുമായി ഇന്ദിരാഭവനിൽവച്ച് ചർച്ച നടത്തി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടി ഇനി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും എല്ലാ അതൃപ്തിയും പരിഹരിച്ചു. തുടർന്നുള്ള പുനസംഘടനയിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവർ പ്രശ്നപരിഹാരത്തിനായി ഇനി എത്തില്ലെന്നും സുധാകരൻ അറിയിച്ചു. അതേസമയം, രാജ് മോഹൻ ഉണ്ണിത്താൻ എംപിയോട് കെപിസിസി വിശദീകരണം ചോദിക്കണമെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇതിൽ കെപിസിസി അധ്യക്ഷൻ ഉറപ്പ് നൽകിയതായാണ് സൂചന. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം നേടി ഉമ്മൻ ചാണ്ടിയെയും രമേശ്…
Read Moreകലഹമടങ്ങുമോ; കോണ്‍ഗ്രസിലെ പുകച്ചിലിനിടെ യുഡിഎഫ് യോഗം; സതീശന്റെ കൂടിക്കാഴ്ച ഫലമുണ്ടാകുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോണ്‍ഗ്രസിൽ ചേരി തിരിഞ്ഞുള്ള കലഹം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസിലെ പുകച്ചിലിനു യുഡിഎഫ് യോഗത്തിൽ പരിഹാരമുണ്ടാകുമോയെന്നു രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നതിനിടെയാണ് നിർണായക മുന്നണി യോഗം ചേരുന്നത്. ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പരസ്യ വിമർശനം ഉന്നയിച്ച ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നേരിൽ കണ്ട്സംസാരിച്ചിരുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കമുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റതിനു ശേഷം ആദ്യം നടക്കുന്ന യുഡിഎഫ് നേതൃയോഗമാണ് ഇന്നു ചേരുന്നത്. ഉച്ച കഴിഞ്ഞ് രണ്ട രയ്ക്ക് കന്‍േറാണ്‍മെന്റ് ഹൗസിലാണ് യോഗം. യുഡിഎഫ് യോഗത്തിനു മുന്നോടിയായി ആർഎസ്പിയുമായുള്ള ഉഭയകക്ഷി ചർച്ചയും നടക്കും. ഇന്നലെ നടന്ന ആർഎസ്പി നേതൃയോഗത്തിൽ യുഡിഎഫ് മുന്നണി വിടണമെന്നു ആവശ്യമുയർന്നിരുന്നെങ്കിലും അക്കാര്യം പാർട്ടി തള്ളിക്കളഞ്ഞിരുന്നു.ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഘടകകക്ഷികൾ പലരും അതൃപ്തരാണ്.…
Read Moreനിപ്പ: ഉറവിടം കണ്ടെത്താന്‍ കേന്ദ്രത്തിന് വിമുഖത ; ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ട് അവഗണിച്ചു ;എപ്പിഡമയോളജി പഠനം നടന്നില്ല
സ്വന്തം ലേഖകന്‍കോഴിക്കോട് : സംസ്ഥാനത്ത് ഭീതിപടര്‍ത്തിയ നിപ്പാവൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനത്തിന് കേന്ദ്രസര്‍ക്കാറിന് വിമുഖത. 2018 ല്‍ നിപ്പ സ്ഥിരീകരിച്ചതിന് പിന്നാലെ അന്നത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.എം.മോഹന്‍ദാസ് നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വിഗദ്ധരുടെ സഹായത്തോടെ എപ്പിഡമിയോളജി (സാംക്രമിക രോഗ പഠനം) നടത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വിശദമായ പഠനം നടന്നില്ല. അതിനാല്‍ 2018 ല്‍ സ്ഥിരീകരിച്ച നിപ്പയുടെ ഉറവിടം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് അന്ന് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ.മോഹന്‍ദാസ് അറിയിച്ചു. ആദ്യം പിടികൂടിയത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലിനെയായിരുന്നു. വിസര്‍ജ്യവും മൂന്നു വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളുള്‍പ്പെടെ മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലെക്കും അയച്ചു. ഈ ഫലം…
Read Moreഅഫ്ഗാൻ പൂർണമായും “ഭീകര’ താലിബാൻ നിയന്ത്രണത്തിൽ; പാക് സൈന്യത്തിന്റെ സഹായത്തോടെ പഞ്ച്ശീർ താഴ്വരും കീഴടക്കി
കാബൂൾ: കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്വരയും താലിബാൻ കീഴടക്കി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് പഞ്ച്ശീർ കഴിടക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചര്‍ച്ചയാവാമെന്ന വടക്കന്‍ സഖ്യനേതാവ് അഹമ്മദ് മസൂദിന്റെ വാഗ്ദാനവും താലിബാന് തള്ളി. രാജ്യം ഒന്നിച്ചതായും പഞ്ച്ശീറിലെ ജനങ്ങളെ വേര്‍തിരിച്ച് കാണില്ലെന്നും താലിബാന് സാംസ്കാരിക വിഭാഗം ഉപമേധാവി അഹമ്മദുല്ല വാസിക് പറഞ്ഞു. താലിബാനു വഴങ്ങാത്ത ഏക പ്രവിശ്യയായിരുന്നു പഞ്ച്ശീർ. ഗോത്രനേതാവ് അഹമ്മദ് മസൂദാണ് താലിബാൻവിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്‍കിയിരുന്നത്. ഏതാനും ദിവസങ്ങളായി തുടരുന്ന പോരാട്ടത്തിൽ നൂറുകണക്കിനു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിടെ, പഞ്ച്ശീർ കീഴടക്കിയെന്ന പ്രചരണത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി കാബൂളിൽ താലിബാൻ അനുകൂലികൾ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ നടത്തിയ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 41 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പോരാളികൾ ആകാശത്തേക്കു വെടിവയ്ക്കരുതെന്ന് താലിബാൻ വക്താവ് സബീഹുള്ള…
Read Moreവര്‍ഗീയ കലാപത്തിലേക്ക് നയിക്കപ്പെടുന്ന സംഭാഷണം; യോഗി സർക്കാരിനെ വിമർശിച്ച യുപി മുൻഗവർണർക്കെതിരെ രാജ്യദ്രോഹ കുറ്റം
ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. രാംപുര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്ത്തകന് ആകാശ് സക്സേന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുറേഷിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. രാംപുര്‍ എംഎല്‍എ തന്‍സീം ഫാത്തിമയെ കാണാന്‍ അസം ഖാന്റെ വസതിയില്‍ പോയ ഖുറേഷി അവിടെ വച്ച് യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ പിശാചും രക്തം കുടിക്കുന്ന രാക്ഷസന്മാരുമായി താരതമ്യം ചെയ്തുവെന്ന് ആകാശ് സക്സേന പരാതിയില്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനും വര്‍ഗീയ കലാപത്തിലേക്ക് നയിക്കപ്പെടുമെന്നും ആകാശ് പരാതിയില്‍ പരാമര്‍ശിച്ചു.
Read More