ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബറിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഒക്ടോബർ അവസാനത്തോടെ കോവിഡ് തരംഗം ഉയർന്ന സംഖ്യയിൽ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കണമെന്നാണ് നിർദേശം. എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ഒന്നര മാസം കഴിഞ്ഞപ്പോള്‍ മുതല്‍ കാണാനില്ല! വീണ്ടും വിവാദച്ചുഴിയിലകപ്പെട്ട് പി.വി. അൻവർ എംഎൽഎ
നിലന്പൂർ: വീണ്ടും വിവാദച്ചുഴിയിലകപ്പെട്ട് നിലന്പൂർ എംഎൽഎ പി.വി. അൻവർ. നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ഒന്നര മാസം കഴിഞ്ഞപ്പോൾ കേരളത്തിൽനിന്ന് ബിസിനസ് ആവശ്യാർഥം വിദേശത്തേക്കുപോയ അൻവറിനെ മണ്ഡലത്തിൽ കാണാൻ കിട്ടുന്നില്ലെന്നു പറഞ്ഞാണ് ഇപ്പോൾ വിവാദം കൊഴുക്കുന്നത്.ഇതു സംബന്ധിച്ച് ചില രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. അൻവറിന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും എവിടെയാണെന്ന് അറിയുന്നില്ലെന്നും കാണിച്ച് വാർത്ത നൽകിയ ചാനൽ പ്രവർത്തകനെതിരേ വളരെ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് ഇപ്പോഴത്തെ വിവാദത്തിനു പ്രധാന കാരണമായത്. അൻവർ എംഎൽഎ കേരളത്തിൽനിന്നു പോയിട്ട് ഇപ്പോൾ രണ്ടുമാസം പൂർത്തിയായി.സത്യപ്രതിജ്ഞയും ആദ്യ നിയമസഭാ സമ്മേളനവും കഴിഞ്ഞ് ജൂണ്‍ 15-നാണ് പി.വി. അൻവർ പടിഞ്ഞാറൻ ആഫ്രിക്കയിലെ സിയേറലിയോണ്‍ എന്ന രാജ്യത്തേക്കു പോയത്.സ്വർണഖനനവുമായി ബന്ധപ്പെട്ട് ബിസിനസിനാണ് അദ്ദേഹം അങ്ങോട്ട് പോയതെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇതേ രാജ്യത്തു പോയ പി.വി. അൻവർ…
Read Moreപീഡനക്കേസിലെ പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു….
രാജ്കോട്ട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടികൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. കനക്നഗര്‍ സ്വദേശി വിജയ് മേര്(32)ആണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും ചേര്‍ന്ന് രാജ്കോട്ടിലെ സന്ത് കബീര്‍ റോഡില്‍ വച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്.
Read Moreപരിചയം ദുരുപയോഗം ചെയ്തു! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പോലീസുകാരൻ അറസ്റ്റിൽ
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 17കാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഡോംബിവ്ലി മേഖലയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. ഈ പരിചയമാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോസ്കോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read Moreവിവാഹത്തിന് ബന്ധുക്കൾ സമ്മതിച്ചില്ല; കമിതാക്കൾ ജീവനൊടുക്കാൻ ശ്രമിച്ചു; ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു…
ഗുണ്ടൂർ: ആന്ധ്രാപ്രദേശില്‍ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുണ്ടൂരിലെ ദാചേപ്പള്ളി സ്വദേശികളായ ശ്രീകാന്ത്, നാഗവര്ധിനി എന്നിവരാണ് മരിച്ചത്. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായെങ്കിലും ഇവരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വീകരിച്ചില്ല. ഇതേതുടര്‍ന്ന് ഇരുവരും വിഷം കഴിക്കുകയായിരുന്നു. സംഭവത്തെറിച്ച് ശ്രീകാന്ത് ഒരു സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
Read Moreഎറണാകുളം സമ്മേളനം ;വിഭാഗീയത തലപൊക്കും, പിജി ബദലിൽ സിപിഎം ആശങ്ക
ജോൺസൺ വേങ്ങത്തടംകോട്ടയം : എറണാകുളത്തെ സംസ്ഥാന സമ്മേളനം വിഭാഗീയതയുടെ ബദൽ വേദിയാകുമെന്ന ആശങ്കയിൽ സിപിഎം. 1985ൽ അവതരിപ്പിക്കപ്പെട്ട എംവിആർ ബദൽ രേഖ പോലെ 2022ലെ സംസ്ഥാന സമ്മേളനത്തിൽ പി.ജയരാജനും ജി.സുധാകരനുമുൾപ്പെട്ട ‘പി ജി ‘ ബദൽ ശക്തി പിറവി നൽകുമോയെന്ന നിരീക്ഷണത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. വടക്കുനിന്ന് ‘പി ‘ യും തെക്ക് നിന്ന് ‘ ജി ‘ യും ഒത്തു ചേരുന്ന സംഘം സംസ്ഥാന സമ്മേളനത്തിൽ പിടിമുറുക്കാനുള്ള കരുനീക്കം നടത്തുമ്പോൾ , പാർട്ടിയ്ക്കുള്ളിലുണ്ടാകാനിടയുള്ള ആക്രമണത്തിനു തടയിടാനുള്ള നീക്കത്തിലാണ് ഔദ്യോഗിക പക്ഷം. കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ ‘പി ‘ യുടെ സ്വാധീന മേഖലകളാണെന്നാണ് അറിയപ്പെടുന്നത്. ജി പക്ഷംആലപ്പുഴ ജില്ലയിൽ ‘ ജി’ പക്ഷവും ശക്തമാണ്. ഇരു വിഭാഗവും സംസ്ഥാന സമ്മേളനത്തിനെത്തുമ്പോൾ വിഭാഗീയത, അതിന്റെ അതിർവരമ്പുകൾ കടന്നു പോകുമോയെന്ന സംശയത്തിലാണ് പാർട്ടി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം, കൊല്ലം…
Read Moreഎല്‍ജെഡിയിലെ ചേരിപ്പോര്; പിളര്‍പ്പ് ഒഴിവാക്കാന്‍ സിപിഎം ഇടപെടുന്നു
ഷാജിമോന്‍ ജോസഫ്കൊച്ചി: ചേരിപ്പോര് രൂക്ഷമായ ഇടതുമുന്നണി ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദളില്‍(എല്‍ജെഡി) പിളര്‍പ്പ് ഒഴിവാക്കാന്‍ സിപിഎം ഇടപെടുന്നു. ഐഎന്‍എല്‍ പിളര്‍ന്ന് ദിവസങ്ങള്‍ക്കകം മുന്നണിയിലെ മറ്റൊരു ഘടകകക്ഷികൂടി തല്ലിപ്പിരിഞ്ഞാല്‍ അതു മുന്നണിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതാവില്ലെന്ന തിരിച്ചറിവാണു പ്രശ്നത്തില്‍ ഇടപെടാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. പരസ്പരം ഇടഞ്ഞു നില്ക്കുന്ന സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ വിഭാഗത്തിലെയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള എതിര്ചേരിയിലേയും ചില നേതാക്കളോട്, പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് പിളര്‍പ്പ് ഒഴിവാക്കണമെന്ന് സിപിഎമ്മിന്റെ ചില നേതാക്കള്‍ അനൗപചാരികമായി ആവശ്യപ്പെട്ടതായാണ് അറിയുന്നത്. അടുത്ത ഇടതുമുന്നണി യോഗത്തിലും വിഷയം ചര്‍ച്ചയായേക്കും. ഇതിന്റെ പശ്ചാത്തലത്തിലാവും, ശ്രേയാംസ്കുമാറിന്റെ ഭാഗത്തുനിന്ന് ഒരു ദൂതന് കഴിഞ്ഞ ദിവസം മധ്യസ്ഥശ്രമവുമായി പാര്‍ട്ടിയുടെ യൂത്ത് വിംഗിലെ ഒരു നേതാവിനെ സമീപിച്ചിരുന്നു. ആറു മാസംകൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അദേഹത്തെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭാ എംപി…
Read Moreതിരുവോണം മഴയിൽ മുങ്ങുമോ? അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ഓണം ആഘോഷങ്ങൾ മഴയിൽ മുങ്ങാൻ സാധ്യത.തിരുവോണ ദിവസമായ നാളെ സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെ ന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ചയും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreഅഫ്ഗാനിൽ നിന്നും കുടിയൊഴിപ്പിക്കലുമായി വിദേശരാജ്യങ്ങൾ! ജർമനി പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത് 500 പേരെ
ബെർലിൻ: അഫ്ഗാനിൽ നിന്നും ഞായറാഴ്ച മുതൽ 500 പേരെയാണ് ജർമനി പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ചതെന്ന് വിദേശകാര്യമന്ത്രി ഹൈക്കോ മാസ് പറഞ്ഞു. 500 കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 100 ൽ അധികം പേർ അഫ്ഗാൻ പൗര·ാരാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് കഴിയുന്നത്ര ആളുകളെ സുരക്ഷിതരായി എത്തിക്കുന്നത് തുടരാൻ സർക്കാർ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിനിടെ ജർമൻ അംബാസഡർ ദോഹയിലെത്തി, അവിടെ താലിബാൻ പ്രതിനിധികളുമായി പ്രാഥമിക നടത്തുന്ന ചർച്ചകൾ തുടരും. താലിബാൻ സ്ഥാപകനേതാവ് ഖത്തറിൽ നിന്നും 19 വർഷത്തിനു ശേഷം അഫ്ഗാനിൽ തരിച്ചെത്തിയത് വലിയ ആഘോഷമാക്കി. ഖത്തറിൽ നിന്നും പ്രത്യേക സൈനിക വിമാനത്തിലാണ് നേതാവ് അഫ്ഗാനിൽ എത്തിയത്. അതേസമയം താലിബാൻ വിരുദ്ധറാലികളും രാജ്യത്ത് അരങ്ങേറി. അഫ്ഗാൻ പതാകയേന്തി പ്രതിഷേധിച്ചർക്കുനേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ജർമൻ ചാൻസലർ അംഗല മെർക്കൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ആശയവിനിമയം നടത്തി. ജർമനിയെ കഴിയുന്നത്ര അഫ്ഗാൻ…
Read Moreസമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ എന്തും ഏതും പങ്കുവയ്ക്കുന്നവര്‍ സൂക്ഷിക്കുക! ഇനി മുതല്‍ പണിപാളും…
കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ എന്തും ഏതും പങ്കുവയ്ക്കുന്നവര്‍ കുടുങ്ങും. പ്രകോപനമായ രീതിയില്‍ പോസ്റ്റിടുകയും അവ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ കണ്ടെത്താനുള്ള ശ്രമം സൈബര്‍ പട്രോളിംഗ് പോലീസ് ഊര്‍ജിതമാക്കി. ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പൊതുജനങ്ങള്ക്കിടയിലേക്കു സമൂഹമാധ്യമങ്ങള്‍ വഴി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. സൈബര്‍ ഡോമും ഓരോ ജില്ലയിലെ യും സൈബര്‍ സെല്ലും സൈബര്‍ പോലീസും ഇക്കാര്യം വിശദമായി പരിശോധിക്കും . ജമ്മു-കാഷ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ടും ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയും സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേയും നടപടി സ്വീകരിച്ചിരുന്നു. അടുത്തിടെ ഇ-ബുള്‍ ജെറ്റ് യൂടൂബര്മാര്ക്കെതിരേ കേസെടുത്തതിനു പിന്നാലെ നിരവധി പേര് കലാപത്തിന് ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേയും ഇപ്പോള്‍ നടപടി…
Read More