പുനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ചത് വിവാദമായതോടെ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മോദിയുടെ പ്രതിമ നീക്കി. പുനെയിൽ മയൂര്‍ മുണ്ടേ എന്ന ബിജെപി പ്രവര്‍ത്തകനാണ് മോദിക്ക് വേണ്ടി ക്ഷേത്രം പണിയുകയും മോദിയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തത്. എന്നാൽ ഇതിനെതിരേ വിമർശനം രൂക്ഷമായതോടെ ഇയാൾ “മോദി പ്രതിഷ്ഠ’ ഒഴിവാക്കുകയായിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന ആളുടെ പേരിൽ ഒരു ക്ഷേത്രം വേണമെന്ന് കരുതി. അതുകൊണ്ടാണ് മോദിജിക്കായി ക്ഷേത്രം നിർമിച്ചതെന്നും മയുർ മുണ്ടേ പറഞ്ഞു.
Read MoreCategory: Loud Speaker
അഫ്ഗാൻ അഭയാർഥികൾക്ക് മുമ്പിൽ വേലികെട്ടി പാക്കിസ്ഥാൻ; കാവലിന് കൂട്ട് താലിബാനും! അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് ശേഷമുള്ള മാറ്റങ്ങൾ…
കാബൂൾ: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഒരു പ്രധാന വ്യാപാര, ഗതാഗത മാര്‍ഗമാണ് ടോര്‍ഖാം അതിര്‍ത്തി. പതിറ്റാണ്ടുകളായി പാക്കിസ്ഥാനിലേക്കുള്ള അഭയാർഥി പ്രവാഹത്തിന്റെ പ്രധാന കവാടമാണ് ടോർഖാം. കുറച്ച് നാൾ മുമ്പ് വരെ ടോര്‍ഖാം അതിര്‍ത്തിയിലൂടെ 6,000-7,000 ആളുകൾ പാക്കിസ്ഥാനിലേക്ക് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നൂറിൽ താഴെ ആളുകൾ മാത്രമാണ് അതിർത്തിയിലൂടെ അപ്പുറത്തേക്ക് കടക്കുന്നത്. അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് ശേഷമുള്ള മാറ്റങ്ങൾ പ്രകടമാണിവിടെ. അഫ്ഗാനിസ്ഥാൻ റിപ്പബ്ലിക്കിന്റെ ത്രിവർണ പതാകയ്ക്ക് പകരം ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ വെളുത്ത പതാക സ്ഥാപിച്ചു. അഫ്ഗാൻ അതിർത്തി സുരക്ഷാ സേനയുടെ സ്ഥാനത്ത് തോക്കേന്തിയ താലിബാൻ ഭീകരരാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതിർത്തിയുടെ നിയന്ത്രണം താലിബാൻ പൂർണമായും ഏറ്റെടുത്തിരിക്കുകയാണ്. താലിബാൻ അധികാരം പിടിച്ചടക്കിയതോടെ അതിർത്തിയുടെ ഒരുഭാഗം പാക്കിസ്ഥാൻ അടച്ചിരുന്നു. എന്നാൽ വ്യാപാര ആവശ്യങ്ങൾക്കായി വീണ്ടും തുറന്നിരിക്കുകയാണ്. എന്നാൽ ഇന്ന് അമ്പതോളം ആളുകൾ പോലും അതിർത്തി കടന്ന് പാക്കിസ്ഥാനിൽ പോകുന്നില്ല.…
Read Moreചോരയൊലിച്ച് നെട്ടോട്ടം! തെരുവു നായയെ വെട്ടിക്കൊന്ന ആസാം സ്വദേശി പിടിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കണ്ണൂർ: കണ്ണൂര്‍ ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവ് നായയെ വെട്ടിക്കൊന്നു. കോഴിക്കടയിലെ അറവുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊടുംക്രൂരത നടത്തിയത്. മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് നായ നാട്ടിലൂടെ ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചോരയൊലിച്ച് കൊണ്ട് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അതേസമയം, നിലവില്‍ സ്റ്റേഷനിലുള്ള ഇയാള്‍ക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം. ഏത് വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിച്ചശേഷം അധികം വൈകാതെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. സമാനമായ നിരവധി കേസുകള്‍ നേരത്തെ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read Moreപ്രതിഷേധങ്ങള്‍ സ്വാഭാവികം, ചെവികൊടുക്കേണ്ടതില്ല! മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം; സുധാകരനെ കൈവിടാതെ ഹൈക്കമാന്‍ഡ്
ഷാജിമോന്‍ ജോസഫ് കൊച്ചി: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം കാര്യമാക്കാതെ ഹൈക്കമാന്‍ഡ്. മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം. സുധീരന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ പട്ടികയ്ക്കെതിരേ പരസ്യമായി പ്രതികരിക്കുകയും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തെങ്കിലും തല്ക്കാലം അതു കാര്യമാക്കാതെ സുധാകരനെ പിന്തുണയ്ക്കുകയാണ് ഹൈക്കമാന്‍ഡ്. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും ചെവികൊടുക്കേണ്ടതില്ലെന്നും പരസ്യമായി പ്രതികരിക്കരുതെന്നുമാണ് സുധാകരന് മുകളില്‍നിന്നുള്ള നിര്‍ദേശമെന്നാണ് അറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവാം, കഴിഞ്ഞ ഏതാനും നാളായി സുധാകരന് സംസാരശൈലിയില്‍, പ്രത്യേകിച്ചും പൊതുവേദികളില്‍, കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പ്രസിഡന്റാകുന്നതിനു മുന്‍പും പ്രസിഡന്റായ ഉടനെയും വിവാദപരാമര്‍ശങ്ങളും രൂക്ഷപ്രതികരണങ്ങളും നടത്തിയിട്ടുള്ള അദേഹത്തിന്റെ ഇപ്പോഴത്തെ ശൈലിമാറ്റം അനുയായികളെപോലും അമ്പരപ്പിക്കുന്നതാണ്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെച്ചൊല്ലി അടുത്തയിടെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ കടുത്ത വാക്ക്പോര് ഉടലെടുത്തതായി…
Read Moreഅഫ്ഗാനിൽ നിന്നും ജർമൻ പൗരന്മാരെ പട്ടാളം വീരോചിതമായി ഒഴിപ്പിച്ചു; വിമാനം പറക്കുന്നതിനിടയിൽ വായുവിൽ ഉണ്ടായത് ഞെട്ടിക്കുന്ന നിമിഷങ്ങള്‍; സംഭവങ്ങള്‍ ഇങ്ങനെ…
ബെർലിൻ: അഫ്ഗാനിൽ നിന്നുള്ള ആദ്യ ജർമൻ സൈനിക വിമാനം ജർമനിയിലെത്തി. ആദ്യ വിമാനത്തിൽ അഞ്ച് ജർമൻകാർ, രണ്ട് ഡച്ചുകാർ ഉൾപ്പടെ ഏഴ് യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തേതിൽ, 125 പേർ. ആദ്യ ഒഴിപ്പിക്കലിൽ 132 പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് പട്ടാളം രക്ഷിച്ചത്. വിമാനം പറക്കുന്നതിനിടയിൽ വായുവിൽ ഞെട്ടിക്കുന്ന നിമിഷങ്ങളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. മൂന്നു വയസുള്ള കുട്ടി രണ്ടാമത്തെ വിമാനത്തിൽ കുഴഞ്ഞുവീണപ്പോൾ പട്ടാളക്കാരുടെ സഹായത്താൽ കുട്ടിക്ക് പരിചരണം നൽകി രക്ഷിച്ചു. രണ്ടാമത്തെ ഒഴിപ്പിക്കൽ ഫ്ളൈറ്റിനായി കാബൂൾ വിമാനത്താവളം പാരാ ട്രൂപ്പർമാരാണ് സുരക്ഷിതമാക്കി ഇറക്കിയത്. ജർമനിയുടെ മൂന്നാമത്തെ റെസ്ക്യൂ വിമാനം താഷ്കെന്റിൽ നിന്ന് കാബൂളിലേക്ക് പുറപ്പെടും, അഫ്ഗാൻ തലസ്ഥാനത്തുള്ള ജർമൻ പൗരന്മാരെയും എംബസി ജീവനക്കാരെയും പ്രാദേശിക സഹായികളെയും താലിബാന്റെ പിടിയിൽ നിന്ന് രക്ഷിക്കാനാണ് വീണ്ടും പറക്കുന്നത്. അതേസമയം ചൊവ്വാഴ്ച താഷ്കന്റിൽ നിന്ന് കാബൂളിലേക്ക് നാലാമത്തെ ആംബുലൻസ് വിമാനം പറക്കുമെന്ന് ഫെഡറൽ…
Read Moreതാലിബാൻ 2.0 കൊടുംക്രൂരത തുടരുന്നു! അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കാബൂൾ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ സ്ത്രീകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവരോടു കൊടും ക്രൂരത തുടരുന്നതായി റിപ്പോർട്ട്. കാർ മോഷ്ടാവെന്ന് ആരോപിച്ച് ഒരാളുടെ ദേഹത്ത് ടാർ ഒഴിക്കുന്നതും ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊന്നതും ഉൾപ്പെടെയുള്ള വാർത്തകളാണ് അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുവരുന്നത്. കാർ മോഷ്ടാവെന്ന് ആരോപിക്കപ്പെട്ടയാളുടെ ദേഹത്ത് ടാർ ഒഴിച്ച സംഭവം കാബൂളിലാണ്. താഖർ പ്രവിശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്. ജലാലാബാദിൽ അഫ്ഗാൻ ദേശീയപതാക ഉയർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ സാഹിദുള്ള നസീർസാദയെ ഇന്നലെ വെടിവച്ചു കൊന്നു. കാബൂൾ വിമാനത്താവളത്തിനു സമീപം താലിബാൻ സംഘം ആകാശത്തേക്കു വെടിവയ്ക്കുന്നതിന്റെയും ജനക്കൂട്ടം ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ വീടുകളിൽനിന്നു വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്ന് റിപ്പോർട്ടുണ്ട്. നാലു മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊന്നു. തന്റെ അയൽവാസിയെ താലിബാൻകാർ പിടിച്ചുകൊണ്ടു പോയി തൂക്കിക്കൊന്നുവെന്ന് ഒരാൾ…
Read Moreസുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം! രാഷ്ട്രീയമായും വ്യക്തിപരമായും ഏറെ നഷ്ടങ്ങൾക്കു ഇടയാക്കി; തരൂർ അഗ്നിപരീക്ഷ നേരിട്ടത് രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ
തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു ശശി തരൂർ അഗ്നിപരീക്ഷ നേരിട്ടതു രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ. രണ്ടു തെരഞ്ഞെടുപ്പുകളിലും തരൂരിനെ തിരുവനന്തപുരം ജനത കൈവിട്ടില്ലെങ്കിലും സുനന്ദയുടെ മരണത്തിനു തൊട്ടു പിന്നാലെയെത്തിയ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾ ദുരൂഹ മരണം പ്രചാരണായുധമാക്കിയത് തരൂരിനൊപ്പം യുഡിഎഫിനും കനത്ത വെല്ലുവിളിയാണുണ്ടാക്കിയത്. 2009ലെ ആദ്യ മത്സരത്തിൽ ഒരു ലക്ഷത്തോളം വോട്ടിനു തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ച ശശി തരൂർ 2014ൽ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കടന്നു കൂടുകയായിരുന്നു. ബിജെപിയിലെ ഒ. രാജഗോപാലാണു രണ്ടാമതെത്തിയത്. വിശ്വപൗരൻ എന്ന ലേബലുമായി 2009ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തിയ ശശിതരൂർ 99,998 വോട്ടിനാണ് സിപിഐയിലെ പി. രാമചന്ദ്രൻനായരെ പരാജയപ്പെടുത്തിയത്. പിന്നീട് മൻമോഹൻ സിംഗ് മന്ത്രിസഭയിൽ അംഗമായി. തരൂർ കേന്ദ്രമന്ത്രിയായിരിക്കയാണ് 2014 ജനുവരി 17നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ…
Read Moreബാറുകളിൽ പകൽക്കൊള്ള, ബില്ലില്ലാതെ വില്പന! മദ്യത്തിന് അമിതവില ഈടാക്കുന്നതിനെതിരേ വ്യാപക പരാതി
കൊച്ചി: സംസ്ഥാനത്തെ വിവിധ ബാറുകളിൽ മദ്യത്തിന് അമിതവില ഈടാക്കുന്നതിനെതിരേ വ്യാപക പരാതി. പ്രിന്റഡ് വിലയിൽ വില്‍ക്കണമെന്ന സർക്കാർ നിർദേശം കാറ്റിൽ പറത്തി ബിവറേജസ് ഔട്ട്ലെറ്റുകളിൽ വിൽക്കുന്നതിനെക്കാൾ 50 മുതൽ നൂറുവരെ രൂപ അധികമായി ഈടാക്കിയാണ് ഭൂരിഭാഗം ബാറുകളിലും വിൽപന. ബില്ല് നല്‍കാതെയാണ് ഈ പകൽക്കൊള്ളയെന്നും പരാതിയുണ്ട്. അമിതവില ഈടാക്കിയതിനെതിരേ എറണാകുളം, കോട്ടയം ജില്ലകളിൽ മൂന്നു വീതം ബാറുകൾക്കെതിരേ എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചു. 50,000 രൂപ വീതമാണ് പിഴയിട്ടത്. വൈകിട്ട് ഏഴു കഴിഞ്ഞാൽ മദ്യം വിൽക്കരുതെന്ന നിർദേശം ലംഘിക്കുന്ന ബാറുകൾക്കെതിരേയും നടപടിയെടുക്കുന്നുണ്ട്. പരാതി പലരും ഫോണിൽ വിളിച്ചു പറയുന്നുണ്ടെങ്കിലും എഴുതിത്തരാൻ തയാറാകുന്നില്ലെന്ന് എറണാകുളം ജില്ലാ എക്സൈസ് കമ്മീഷണർ പറഞ്ഞു. പരിശോധനാ വിവരങ്ങൾ ചോരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. അതേസമയം, എംആർപിയെക്കാൾ ഉയർന്ന നിരക്കിലാണ് തങ്ങൾക്ക് മദ്യം ലഭിക്കുന്നതെന്നും അതിനാൽതന്നെ പ്രിന്റഡ് നിരക്കിൽ വില്ക്കാൻ കഴിയില്ലെന്നുമാണ് ബാറുടമകൾ പറയുന്നത്.…
Read More10 വര്‍ഷ കാലാവധി! മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്കി
ദുബായി: മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്കി. 10 വര്‍ഷ കാലാവധിയുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വിസ. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.
Read Moreകുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ കൂടി ഒഴിപ്പിക്കാനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ! ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തി. ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമാണ് നിർത്തിവച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷനാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം നടത്തിയത്. അഫ്ഗാനുമായി നീണ്ടകാല വ്യാപാര ബന്ധമുള്ള രാജ്യമായിരുന്നു ഇന്ത്യ. അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ കൂടി ഒഴിപ്പിക്കാനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ വ്യോമസേനയെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
Read More