ഷാജിമോന്‍ ജോസഫ്കൊച്ചി: ഉൾപ്പാർട്ടി പ്രശ്നങ്ങളെത്തുടർന്നു ലോക് താന്ത്രിക് ജനതാദളിൽ (എല്‍ജെഡി) ഉടലെടുത്തിട്ടുള്ള പ്രതിസന്ധി മുതലാക്കാന്‍ എല്‍ഡിഎഫിലെ തന്നെ ഘടകകക്ഷിയായ ജനതാദള്‍-എസ്. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറിനെതിരേ കലാപക്കൊടി ഉയര്‍ത്തി നില്ക്കുന്ന വിമതവിഭാഗത്തെ അണിയറയില്‍ എത്തിക്കാനാണു ജെഡിഎസ് നീക്കം. ഇതിന്റെ ഭാഗമായി ജെഡിഎസിന്റെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം കായംകുളത്തുള്ള പ്രമുഖ എല്‍ജെഡി നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയുണ്ടായി. ജെഡിഎസിലേക്കു ക്ഷണിച്ച മന്ത്രി അദേഹത്തിനു പാര്‍ട്ടിയില്‍ വലിയ പദവിയും വാഗ്ദാനം ചെയ്തു. ചില നിയമക്കുരുക്കുകളും രണ്ടു പാര്‍ട്ടിയിലേയും കുറെയേറെ പ്രവര്‍ത്തകരുടെ എതിര്‍പ്പും മൂലമാണ് ഏറെക്കാലമായി ഉയര്‍ന്നുകേട്ട ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ഥ്യമാകാതെ പോയത്. പുതിയ സാഹചര്യത്തില്‍ ലയനമില്ലാതെ തന്നെ എല്‍ജെഡിയിലെ വിമതവിഭാഗത്തെ ഒപ്പം കൊണ്ടുവരാന്‍ ജെഡിഎസിനാവും. ഏതാനും ചില വിമതനേതാക്കള്‍ ജെഡിഎസിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അറിയുന്നു. എല്‍ജെഡി ചേരിപ്പോരില്‍ പ്രബല വിഭാഗം ശ്രേയാംസ്കുമാറിനെതിരേയാണെന്നതു കണക്കിലെടുത്താണ്…
Read MoreCategory: Loud Speaker
ഡിസിസി പ്രസിഡന്റ്: അന്തിമ ചർച്ചകൾ നാളെ മുതൽ ; പോരിനു കളമൊരുക്കി ഗ്രൂപ്പുകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെയും കെപിസിസി ഭാരവാഹികളുടെയും പട്ടിക സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ, അണിയറയിൽ പോരിനു കളമൊരുക്കുന്ന നീക്കങ്ങളുമായി കോണ്‍ഗ്രസ് ഗ്രൂപ്പുകൾ സജീവം. എതിർപ്പുകളെ അവഗണിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അന്തിമ പട്ടികയ്ക്കു രൂപം നൽകാൻ ഡൽഹിയിലേക്കു തിരിച്ചതോടെയാണ് ഗ്രൂപ്പുകൾ കടുത്ത നീക്കങ്ങളിലേക്കു കടന്നിരിക്കുന്നത്. അതിനിടെ, രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ആർ.സി. ബ്രിഗേഡിലെ ചർച്ചകളും പുറത്തുവന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും അന്തിമ പട്ടിക തയാറാക്കുന്നതിനുള്ള തുടർ ചർച്ചകൾ നാളെ മുതൽ ഡൽഹിയിൽ നടക്കാനിരിക്കേയാണ് ഐ ഗ്രൂപ്പിന്റെ പടയൊരുക്കം പുറത്തായിരിക്കുന്നത്. തീരുമാനം വന്നാലുടൻ രംഗത്തുവരണമെന്നും ഡിസിസി പ്രസിഡന്റ് പദത്തിലേക്കു പരിഗണിച്ചവരുടെ ഫാൻസിനെ ഇളക്കിവിടണമെന്നുമാണ് ആർ.സി. ബ്രിഗേഡ് എന്ന വാട്സ് ആപ്പിലെ ചർച്ചകളിൽ പറയുന്നത്. പറ്റുമെങ്കിൽ ഉമ്മൻ ചാണ്ട ിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരോടും ആശയവിനിമയം നടത്തി സംയുക്ത…
Read Moreഇന്ധന വില കുറച്ചു; പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു
കൊച്ചി: ഇന്ധനവില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 101 രൂപ 63 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 69 പൈസയും ഡീസലിന് 95 രൂപ 68 പൈസയുമായി വില താഴ്ന്നു.
Read Moreസംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മലബാര്‍ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1921 ലെ മലബാറിലെ മാപ്പിള കലാപത്തിൽ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ, മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്ക്…
Read Moreതാലിബാന്റെ അന്ത്യശാസനം! 31നകം യുഎസ് സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; മുന്നൂറോളം താലിബാൻകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ലണ്ടൻ: അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സൈന്യത്തെ മുൻ നിശ്ചയപ്രകാരം, ഓഗസ്റ്റ് 31ന് മുന്‍പായി പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു താലിബാൻ. അഫ്ഗാൻ വിഷയത്തിൽ ജി 7 രാജ്യങ്ങളുടെ അടിയന്തര യോഗം ചേരുന്നതിനു മുന്നോടിയായാണ് സൈന്യത്തെ പിൻവലിക്കുന്നതു നീട്ടിയാൽ രാജ്യത്തെ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് താലിബാൻ വക്താവ് ഡോ. സുഹൈൽ ഷഹീൻ ഖത്തറിൽ മുന്ന റിയിപ്പ് നൽകിയത്. അഫ്ഗാനിസ്ഥാനിൽനിന്നു സൈന്യത്തെ പിൻവലിക്കുന്നതു വൈകിക്കാൻ യുഎസ്, യുകെ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. അഫ്ഗാനിൽനിന്നു വിദേശപൗരന്മാരുടെ ഒഴിപ്പിക്കൽ സുഗമമാക്കുന്നതിനാണിത്. സൈന്യത്തെ പിൻവലിക്കുന്നതിനുള്ള അവസാന തീയതി (ഡെഡ് ലൈൻ) യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു പ്രഖ്യാപിച്ചത്. ഡെഡ് ലൈൻ നീട്ടിയാൽ അതു റെഡ് ലൈനാകുമെന്ന് ഷഹീൻ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഫ്ഗാൻ വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് അടിയന്തര ജി7 യോഗം വിളിച്ചിട്ടുണ്ട്. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ,യുഎസ്…
Read Moreറഷ്യൻ നടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി തേടി ഗോവ പോലീസ്! ചെന്നൈയിലുള്ള ഫോട്ടോഗ്രാഫറുടെ പങ്ക് അന്വേഷിക്കണമെന്ന് അഭിഭാഷകൻ; കാരണം…
പനാജി: കാഞ്ചന 3 എന്ന തമിഴ്സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത റഷ്യൻ സിനിമാതാരവും മോഡലുമായ അലക്സാന്ദ്ര ജാവി(24)യുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി തേടി ഗോവ പോലീസ്. ഇതിന് റഷ്യൻ കോൺസുലേറ്റിന്റെ സമ്മതപത്രം ആവശ്യമാണ്. നോർത്ത് ഗോവയിലെ സിയോലിമിൽ അപ്പാർട്ട്മെന്റിൽ ഓഗസ്റ്റ് 20നാണ് അലക്സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹമരണത്തിനു കേസെടുത്ത ഗോവ പോലീസ് നടിക്കൊപ്പം അപ്പാർട്ട്മെന്റിൽ താമസിച്ചുവന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അലക്സാന്ദ്രയുടെ മരണത്തിൽ ചെന്നൈയിലുള്ള ഫോട്ടോഗ്രാഫറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ വിക്രം ശർമവഴി മുംബൈ റഷ്യൻ കോൺസുലേറ്റ് പ്രതിനിധി നല്കിയ പരാതിയിലാണു നടപടി. 2019ൽ നടിയുടെ പരാതിയിൽ ഫോട്ടോഗ്രാഫർക്കെതിരേ ചെന്നൈ പോലീസ് മാനഭംഗത്തിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാഞ്ചന 3 യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് അലക്സാന്ദ്രയുടെ സഹോദരൻ ആൻഡ്രു റി ജാവിയാണ്.
Read Moreമാതാപിതാക്കളും ബന്ധുക്കളും വീട് അലങ്കരിക്കുന്നതിനിടെ…! പിറന്നാൾ ആഘോഷത്തിനിടെ 12-ാം നിലയിൽ നിന്നും വീണ് ഒരു വയസുകാരന് അന്ത്യം
ഗ്രേറ്റർ നോയിഡ: പിറന്നാള്‍ ആഘോഷത്തിനിടെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരുവയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. റിസ്വാന് എന്നാണ് കുട്ടിയുടെ പേര്. മാതാപിതാക്കളും ബന്ധുക്കളും വീട് അലങ്കരിക്കുന്നതിനിടെ കളിക്കുകയായിരുന്ന കുട്ടി മുറിയുടെ പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടി അബദ്ധത്തില്‍ താഴെ വീണു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണംസംഭവിച്ചു.
Read Moreജി-പി പക്ഷം സിപിഎമ്മിന് തലവേദനയാകുന്നു ! വിഭാഗീയത ഒതുക്കാൻ കോടിയേരിയെ ഇറക്കുന്നു; കോടിയേരി ഇറങ്ങിയാൽ…
ജോണ്സണ് വേങ്ങത്തടം കോട്ടയം: എറണാകുളം സിപിഎം സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന വിഭാഗീയത ഒതുക്കാനും ബദല്‍ കൂട്ടുകെട്ടിനെ അനുനയിപ്പിക്കാനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇറക്കും. ആരോഗ്യപ്രശ്നത്തിന്റെ പേരില്‍ മാറിനിന്നിരുന്ന കോടിയേരി വീണ്ടും സജീവമായിട്ടുണ്ട്. കണ്ണൂര്‍ലോബിക്കും മറ്റു മേഖലകളിലുള്ളവര്‍ക്കും സ്വീകാര്യനാണ് കോടിയേരി. രണ്ടാം വട്ടവും അധികാരം നേടിയതോടെ സിപിഎമ്മില്‍ വിഭാഗീയത മറനീക്കിയിട്ടുണ്ട്. എറണാകുളം സമ്മേളനത്തില്‍ പി.ജയരാജന്റെയും ജി. സുധാകരന്റെയും ബദല്‍ കൂട്ടുക്കെട്ട് ഉണ്ടാകുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്. വടക്കുനിന്ന് ‘പി ‘ യും തെക്കുനിന്ന് ‘ജി ‘യും ഒത്തു ചേരുന്ന സമ്മേളനമായി എറണാകുളം മാറാതെയിരിക്കാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ ‘പി ‘ യുടെ സ്വാധീനമേഖലകളാണെന്നാണ് അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയില്‍ ‘ ജി’ പക്ഷവും ശക്തമാണ്. പിണറായി പക്ഷത്തോടു നേരിട്ടെതിര്‍ക്കാന്‍ തക്കവിധം ‘ജിപി’ പക്ഷം ശക്തി കാണിച്ചതോടെ ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ്…
Read Moreതടവറയ്ക്കുള്ളില്‍ കയറാന്‍ ആര്‍ടിപിസിആര്‍! പരോളുകാര്ക്ക് കര്‍ശന നിര്‍ദേശം; തിരികെയെത്തുന്നവര്‍ക്ക് ഏഴു ദിവസം നിരീക്ഷണം
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പരോളില്‍ പോയ അന്തേവാസികള്‍ തിരികെ പ്രവേശിക്കുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്ന് നിര്‍ദേശം. ജയില്‍ ഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് ഇത് സംബന്ധിച്ച് ഡിഐജിമാര്‍ക്കും ജയില്‍ സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കുന്നത് അഭികാമ്യമാണെന്നും പരോളിലുള്ള എല്ലാ അന്തേവാസികള്‍ക്കും ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കണമെന്നും ഡിജിപി ഉത്തരവിട്ടു. ജയിലില്‍ പ്രവേശിക്കുന്നവരെ ചുരങ്ങിയത് ഏഴ് ദിവസം നിരീക്ഷണത്തില്‍ താമസിപ്പിക്കണം. ആവശ്യമെങ്കില്‍ സ്രവ പരിശോധന നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജയിലുകളിലെ മെഡിക്കല്‍ ഓഫീസര്‍മാരും മറ്റ് പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരും തടവുകാരെ പുന:പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതലുകള്‍ സ്വീകരിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി സംഘടിപ്പിക്കണം. പരോളില്‍ പോയവര്‍ ജയിലിന് പുറത്ത് വാക്സിന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൂടി ഹാജരാക്കാന്‍ മുന്‍കൂട്ടി നിര്‍ദേശം നല്‍കണം. ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിച്ചുറപ്പു വരുത്തണമെന്നും…
Read Moreമർദവ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ പൈലറ്റ് വിമാനം താഴ്ത്തിപ്പറത്തി! ഒഴിപ്പിക്കൽ വിമാനത്തിൽ അഫ്ഗാൻ വനിതയ്ക്ക് സുഖപ്രസവം
ബെർലിൻ: അമേരിക്കയുടെ ഒഴിപ്പിക്കൽ വിമാനത്തിൽ അഫ്ഗാൻ വനിത പെൺകുഞ്ഞിനു ജന്മം നല്കി. ശനിയാഴ്ചയായിരുന്നു സംഭവം. അഫ്ഗാനിസ്ഥാനിൽനിന്നു പശ്ചിമേഷ്യവഴി ജർമനിയിലെ റാംസ്റ്റൈൻ വ്യോമതാവളത്തിലേക്കു പറന്ന യുഎസ് വ്യോമസേനയുടെ സി-17 വിമാനത്തിലുണ്ടായിരുന്ന വനിതയ്ക്കാണു പ്രസവവേദന അനുഭവപ്പെട്ടത്. മർദവ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ പൈലറ്റ് വിമാനം താഴ്ത്തിപ്പറത്തിയതു ഗർഭിണിയുടെ ജീവൻ രക്ഷിച്ചു. ജർമനിയിൽ ഇറങ്ങിയ ഉടൻ അമേരിക്കൻ മെഡിക്കൽ ടീം വിമാനത്തിൽ കയറി കാർഗോ ഭാഗത്തുവച്ച് ശുശ്രൂഷ നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി യുഎസ് വ്യോമസേന അറിയിച്ചു. അഫ്ഗാനിസ്ഥാനിൽനിന്ന് ഒഴിപ്പിച്ചുമാറ്റുന്നവരെ താത്കാലികമായി താമസിപ്പിക്കുന്നത് ജർമനിയിലെ അമേരിക്കൻ വ്യോമതാവളത്തിലാണ്.
Read More