കോഴഞ്ചേരി: പതിമൂന്ന് വയസുകാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അമ്മയുടെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയുടെ സുഹൃത്തെന്ന് പറയുന്ന ടിപ്പർ ലോറി ഡ്രൈവർ ഹരിപ്പാട് സ്വദേശി വിധിൻ പീഡിപ്പിച്ചതായാണ് പരാതി. വിധിനും സുഹൃത്തുംകൂടി കുട്ടിയെ വീട്ടിൽ നിന്നും കഴിഞ്ഞ 28ന് ഉച്ചയോടെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുകയുംവിവിധ സ്ഥലങ്ങളിലെത്തിച്ച്്് പീഡിപ്പിച്ചെന്നുമാണ് പരാതി. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടാനഛൻ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ചെങ്ങന്നൂരിൽ നിന്നും ഓട്ടോറിക്ഷയിൽ ആറന്മുളയിലേക്ക് കുട്ടിയെ എത്തിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് മെംബർ ദീപ അറിയിച്ചതിനെതുടർന്ന് പോലീസ് വീട്ടിലെത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് പീഡന കഥ പുറത്തു വന്നത്. അമ്മയുടെ ഒത്താശയോടുകൂടിയാണ് തന്നെ ഐക്കര ജംഗ്ഷനിൽ നിന്നും ബൈക്കിൽ കയറ്റി ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയതെന്നും രണ്ട് ബസ് മാറി മറ്റ് സ്ഥലത്ത് കൊണ്ടുപോയി പാർപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞതിനെ തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Read MoreCategory: Loud Speaker
സിസിടിവി ദൃശ്യങ്ങള്‍ തുണയായി! ജഡ്ജിയെ നടുറോഡിൽ ഓട്ടോയിടിപ്പിച്ചു കൊന്നത് രണ്ടുപേര്‍; അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തി
ന്യൂഡൽഹി: ധൻബാദിൽ പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജിയെ പുലർച്ചെ ഓട്ടോ ഇടിപ്പിച്ചു കൊന്നു. ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ്(49) ആണ് മരിച്ചത്. അജ്ഞാതവാഹനമിടിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്നു വ്യക്തമായി. രാവിലെ അഞ്ചിന് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. വാഹനമിടിച്ചു ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാൻ കഴിയാതെ മൃതദേഹം ദീർഘസമയം ആശുപത്രിയിൽ കിടന്നു. രാവിലെ ഏഴോടെ ഉത്തം ആനന്ദിന്റെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയതോടെയാണ് മരിച്ചത് ജില്ലാ ജഡ്ജിയാണെന്നു തിരിച്ചറിഞ്ഞത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ലഖൻ കുമാർ വർമ, രാഹുൽ വർമ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റസമ്മതം നടത്തിയതായും പോലീസ് പറയുന്നു. സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതി…
Read Moreകണ്ണൂര്‍ ഗവൺമെന്റ് മെഡിക്കല്‍ കോളജിലെ ‘സര്‍വാധിപനെ’ പൂട്ടാൻ പോലീസ് നീക്കം; തടയാൻ ഹണിട്രാപ്പും പണവും ഉന്നത ബന്ധവും
പരിയാരം: രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പോലീസിന്റെയും ഊര്‍ജിതമായ അന്വേഷണത്തിനിടയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സര്‍വാധിപനായി ചമയുന്ന വിവരാവകാശ ബ്ലാക്ക് മെയില്‍ സംഘത്തലവന് വഴുതി മാറുമോയെന്ന് ആശങ്കയുയരുന്നു. രാഷ്ട്രീയ നേതാക്കളിലുള്പ്പെടെ ഇയാള്‍ക്കുള്ള സ്വാധീനം മറനീക്കി പുറത്തു വന്നതോടെയാണ് ഇത്തരം ഒരു സംശയം ഉയർന്നു തുടങ്ങിയത്.മെഡിക്കല്‍ കോളജിനെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഗൂഢസംഘത്തിന്റെ കഥകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. ബംഗളൂരുവിലെ സര്‍ജിക്കല്‍- മെഡിക്കല്‍ സ്ഥാപനങ്ങളില്‍ സ്വാധീനമുറപ്പിച്ച വ്യക്തി മെഡിക്കല്‍ കോളജിനകത്തും പുറത്തുമായി കഴുകന് കണ്ണുകളോടെ വട്ടമിട്ട് പറക്കുന്നതും യുവതികളെ ഉപയോഗിച്ചുള്ള ഹണിട്രാപ്പിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചതും ചിലരെ വരുതിയിലാക്കിയതുമെല്ലാം വാര്‍ത്തയിലുണ്ടായിരുന്നു. രണ്ടുമാസം മുമ്പ് മോഷ്ടിക്കപ്പെട്ട ഏഴുലക്ഷത്തോളം രൂപ വിലയുള്ള മെഡിക്കല്‍ ഉപകരണം രാഷ്ട്രദീപിക വാര്‍ത്തയെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം പ്രത്യക്ഷപ്പെട്ട സംഭവവുമുണ്ടായി.ഉപകരണത്തില്‍നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചശേഷം പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇത്രയും വിദഗ്ദമായി ഉപകരണം…
Read Moreമാധ്യമങ്ങൾ അപകീർത്തികരമയ പ്രചാരണങ്ങൾ നടത്തുന്നു; മാന നഷ്ടക്കേസുമായി ശിൽപ ഷെട്ടി
മുംബൈ: രാജ്കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ബോംബൈ ഹൈക്കോടതിയെ സമീപിച്ച് ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി. തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണങ്ങള്‍ നടത്തുവെന്ന് ശില്‍പ്പ ഷെട്ടി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നും വാര്‍ത്തകള്‍ അവരുടെ പേജില്‍ നിന്നും നീക്കം ചെയ്യണമെന്നും ശില്‍പ്പ ഷെട്ടി ആവശ്യപ്പെട്ടു. മാധ്യമങ്ങളായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യ ടിവി, പ്രസ് ജേണല്‍, എന്‍ഡിടിവി എന്നിവയും സമൂഹമാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കെതിരെയുമാണ് ശില്‍പ്പ ഷെട്ടി മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്. വായനക്കാരുടെയും കാഴ്ചക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ശില്‍പ്പ ഷെട്ടി ആരോപിച്ചു. നീലച്ചിത്ര നിര്‍മാണ കേസില്‍ ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ഈ മാസം 19നാണ് മുംബൈ പോലീസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ്…
Read Moreകോവിഡ് വീണ്ടും ആഞ്ഞടിക്കുന്നു; കേന്ദ്രസംഘം ഇന്ന് കേരളത്തിൽ;രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ പരിശോധന നടത്തും
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സംഘം ഇന്ന് സംസ്ഥാനത്തെത്തും. നാഷണൽ സെന്റർ ഫോർ ഡിസീസസ് കണ്ട്രോൽ ഡയറക്ടർ ഡോ. എസ്.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തുക. രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ സംഘം രണ്ടായി തിരിഞ്ഞ് പരിശോധന നടത്തും. കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം വിലയിരുത്തുകയും രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിക്കുകയുമാണ് സംഘത്തിന്റെ ദൗത്യം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന സംഘം സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധരുമായും മന്ത്രി വീണ ജോർജുമായും കൂടിക്കാഴ്ച നടത്തും. കേരളത്തിലെ രോഗവ്യാപനം ആശങ്കയുളവാക്കുന്നതാണെന്നു ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ ടിപിആർ പത്ത് ശതമാനത്തിനു മുകളിലാണ്. 1.54 ലക്ഷം ആളുകൾ ചികിത്സയിലുണ്ട്. കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രം സംസ്ഥാനത്തിനു കത്തയച്ചിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് വീണ്ട…
Read Moreകടകൾ തുറക്കണം; സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓഗസ്റ്റ് 9ന് തങ്ങൾക്ക് അത് ചെയ്യേണ്ടി വരുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് രണ്ടിന് സെക്രട്ടറിയേറ്റ് ധർണ്ണ.രണ്ടാം തീയതിയിലെ ധർണയിൽ സംസ്ഥാന കമ്മിറ്റി ഭാരവാഹികളും മൂന്നിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ധർണ. മറ്റ് ദിവസങ്ങളിൽ വിവിധ ജില്ലാ കമ്മിറ്റികൾ ധർണയിൽ പങ്കെടുക്കും.ഓഗസ്റ്റ് എട്ടു വരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികൾ നടത്തും. വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ വ്യാപാരി ദിനമായ ഓഗസ്റ്റ് ഒൻപതിന് സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. കടകൾ തുറക്കുന്ന വ്യാപാരികൾക്കെതിരെ സർക്കാർ കേസെടുത്താൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം ആരംഭിക്കും.
Read Moreഎംഎൽഎയുടെ ആൺ മക്കളുടെ കല്യാണം; ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ; കേസെടുത്ത് പോലീസ്
പൂനെ: മഹാരാഷ്ട്രയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ എംഎല്‍എയുടെ മക്കള്‍ക്കെതിരെ കേസ്. പുനെയിലാണ് സംഭവം. ബാര്ഷിയില് നിന്നുള്ള സ്വതന്ത്ര എംഎല്‍എ രാജേന്ദ്ര റൗത്തിന്റെ രണ്ട് ആണ്മക്കളുടെ വിവാഹമാണ് ഒരേവേദിയില്‍ നടന്നത്. എന്നാല്‍ ചടങ്ങില്‍ ഏകദേശം 2,000 ആളുകള്‍ പങ്കെടുത്തു. ഇതേതുടര്‍ന്നാണ് അധികൃതര്‍ നിയമനടപടി സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ വിവാഹ ചടങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആണ്. എന്നാല്‍ ഇവിടെ 2,500-3,000ത്തിനും ഇടയില്‍ ആളുകള്‍ പങ്കെടുത്തതായാണ് വിവരം.
Read Moreനിയമസഭയിൽ ശിവൻകുട്ടിയെ വിടാതെ പ്രതിപക്ഷം; കേസിൽ വിചാരണ നേരിടുമെന്നു മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം പുറത്തേക്ക്
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭയിൽ പ്രതിഷേധിച്ചു. രാവിലെ സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ സ്പീക്കർ ഇത് അനുവദിച്ചില്ല. ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാൻ സ്പീക്കർ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം മുഴക്കി. വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടു പോലും സർക്കാർ നിഷേധാത്മകമായ സമീപനമാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. ശൂന്യവേളയിൽ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങില്ല. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രി ശിവൻകുട്ടി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ പ്രതിയായി എന്നതുകൊണ്ട് മാത്രം മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല. നിയമസഭയിൽ നടന്ന ഒരു…
Read Moreഞങ്ങളെ കൊല്ലാതിരുന്നൂടേ; കുരങ്ങുകൾക്ക് വിഷം നൽകി മർദിച്ചതിനു ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ കുരങ്ങുകളെ വിഷം നല്‍കിയതിനു ശേഷം മര്‍ദിച്ച് അവശരാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. ഹസന് ജില്ലയിലെ സക് ലേഷ്പുര് ബേഗര്‍ ക്രോസ് റോഡിലാണ് സംഭവം. ചാക്കില്‍ കെട്ടി വഴിയരികിലാണ് കുരങ്ങുകളെ ഉപേക്ഷിച്ചത്. കുരങ്ങുകള്‍ അവശനിലയിലായിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തി. 60 കുരങ്ങുകളെയാണ് വിഷം നല്കി മര്‍ദിച്ച് ഉപേക്ഷിച്ചത്. ഇതില്‍ 38 എണ്ണം ചത്തു. ബാക്കിയുള്ള കുരങ്ങുകളെ സമീപത്തെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചു നടത്തിയ പരിശോധനയിലാണ് കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതായി മനസിലായത്.സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreകണ്ണൂർ സെൻട്രൽ ജയിലിലെ കവർച്ച; തുന്പില്ല, ഒരു ക്ലൂ എങ്കിലും…! കവർച്ച നടന്നിട്ട് മൂന്ന് മാസം; അന്വേഷണം ഫോൺവിളിയിലേക്ക്
സ്വന്തം ലേഖിക കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസ് പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയായിരുന്നു കവർന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. പോലീസുകാർ മുഴുവൻ കോവിഡ് പ്രതിരോധത്തിനായി പോയതുകൊണ്ടാണ് അന്വേഷണം മെല്ലെപോകുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. പ്രത്യേക സേന 24 മണിക്കൂറും കാവലുള്ള സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിനരികെയുള്ള ഓഫീസില്‍നിന്നാണ് മോഷണം നടന്നത് എന്നതാണ് കൗതുകം. എന്നാൽ പോലീസുകാരുടെ മൂക്കിൻ തുന്പിൽ നടന്ന ഒരു സംഭവത്തിൽ പ്രതിയെക്കുറിച്ച് ഇതുവരെ ഒരു സൂചന പോലും ലഭിക്കാത്തത് എന്തുകൊണ്ടാണെന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്. കവർച്ച നടന്നിട്ട് മൂന്ന് മാസം ഏപ്രിൽ 21ന് അർധരാത്രിയായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിനുള്ളിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസ് റൂമിൽ മോഷണം…
Read More