കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ ഡോക്ടറാ യ മാനസ കൊല്ലപ്പെട്ട കേസിൽ തോക്കിന്റെ ഉറവിടം തേടി അന്വേഷണസംഘം ബിഹാറിലേക്ക്. കൊലപാതകത്തിനായി രഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്നിന്നാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഹാറിലേക്ക് പോകുന്നത്. സഹായത്തിനായി ബിഹാര്‍ പോലീസുമായി ആശയ വിനിമയം നടത്തി. രാഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനുള്‍പ്പെടെ ഉള്ളവരില്നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ആഴ്ചകള്‍ക്കു മുമ്പ് രഖില്‍ സുഹൃത്തിനൊപ്പം ബിഹാറിലേക്കു പോയിരുന്നുവെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ചില സുഹൃത്തുക്കളും ഇത് സംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്. ജൂലൈ 12 മുതല്‍ 20 വരെ ഇവിടെ തങ്ങിയതായാണ് വിവരം. വ്യാപകമായി തോക്ക് നിര്‍മാണവും കടത്തുമുള്ള ബീഹാറിലെ കുഗ്രാമങ്ങളിലെത്തി പിസ്റ്റള്‍ നല്കിയ ആളെ കണ്ടെത്തുക ശ്രമകരമെന്നാണ് ബാലിസ്റ്റിക്ക് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പിസ്റ്റൾ തരപ്പെടുത്താന്‍ സഹായിച്ചയാള്‍ ഇതിനോടകം രഖില്‍ മരിച്ചതടക്കമുള്ളത് അറിഞ്ഞിരിക്കും.…
Read MoreCategory: Loud Speaker
സ്വർണക്കടത്ത് കേസ്! സുമിത്കുമാറിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വിവാദത്തിലേക്ക്; സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്
നെടുമ്പാശേരി : യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി വിദേശത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയ കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന, സ്ഥാനമൊഴിയുന്ന കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തൽ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം ഇന്നു നിയമസഭയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിതുറക്കും. കേസിന്റെ തുടക്കം മുതൽ സംസ്ഥാന മന്ത്രിസഭയിലെ പലരെയും കേന്ദ്രീകരിച്ച് പല ഊഹാപോഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും കേസ് ഒതുക്കിത്തീർക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻതന്നെ തുറന്നുപറയുന്നത് ഇതാദ്യമായാണ്. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കർക്കും പങ്കുണ്ടെന്ന പരാമർശം വൻ വിവാദത്തിന് വഴിതെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന…
Read Moreഒന്നേകാൽ ലക്ഷം രൂപ..! വിദേശ എംബിബിഎസ്: ഹൗസ് സർജന്മാർക്ക് ആരോഗ്യവകുപ്പിന്റെ ‘പിഴശിക്ഷ’
തൃശൂർ: വിദേശത്തു മെഡിസിൻ പഠനം പൂർത്തിയാക്കി കേരളത്തിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയ്ക്കു ഹൗസ് സർജൻസി ചെയ്യുന്നവർക്ക് ആരോഗ്യവകുപ്പിന്റെ ‘പിഴശിക്ഷ’. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഒന്നേകാൽ ലക്ഷം രൂപ അടയ്ക്കാനാണ് നിർദേശം. മാത്രമല്ല, കോവിഡ് വാർഡുകളിലെ സേവനത്തിനു പിപിഇ കിറ്റുകൾ അടക്കമുള്ളവ സ്വന്തം ചെലവിൽ വാങ്ങി ധരിക്കണമെന്നും നിർദേശമുണ്ട്. ആയിരത്തിലേറെ പേരാണു വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി കേരളത്തിൽ പരിശീലന യോഗ്യതയ്ക്കു ഹൗസ് സർജന്മാരായി സേവനം ചെയ്യുന്നത്. വിദേശ സർവകലാശാലകളിൽ ഹൗസ് സർജൻസി പൂർത്തിയാക്കി എത്തിയവരാണ് ഇവർ. ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ നടത്തിയ യോഗ്യതാ പരീക്ഷ പാസായവരെയാണ് വീണ്ടും ഒരു വർഷത്തേക്കു ഹൗസ് സർജന്മാരാക്കുന്നത്. സംസ്ഥാനത്തു പഠനം പൂർത്തിയാക്കിയ ഹൗസ് സർജന്മാർക്ക് 45,000 രൂപ പ്രതിമാസം സ്റ്റൈപ്പെൻഡ് നൽകുമ്പോഴാണ് വിദേശത്തു പഠനം പൂർത്തിയാക്കിയവരിൽനിന്നു ഫീസ് ഈടാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എത്രയും വേഗം പണം അടയ്ക്കണമെന്നാണ് ഇവർക്കു നൽകിയ നിർദേശം.…
Read Moreമകളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നു! പിതാവിന്റെ പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
ലക്നോ: മകളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്ന പിതാവിന്റെ പരാതിയില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പരാതിക്കാരന്. ഐപിഎസ് ഉദ്യോഗസ്ഥന് ബി.ആര്.മീണയ്ക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയത്. മീണ പല ഫോണ്‍ നമ്പരുകളില്‍ നിന്നായി എല്ലാ ദിവസവും രാത്രി മകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ട്വിറ്ററിലൂടെയാണ് പിതാവ് ആരോപണം ഉന്നയിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഡിജിപി മുകുള്‍ ഗോയലിനെയും ട്വീറ്റില്‍ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
Read Moreകസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തൽ അതീവഗുരുതരം! സ്വാധീനിച്ചതു സിപിഎമ്മാണെന്ന് പകൽപോലെ വ്യക്തമാണ്; കെ. സുധാകരൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയപാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗുതുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സ്വാധീനിച്ചതു സിപിഎമ്മാണെന്ന് പകൽപോലെ വ്യക്തമാണ്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണ്. അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിച്ചുവെന്നാണ് വ്യക്തമാകുന്നത്. സ്വർണക്കടത്തു കേസ് ഇപ്പോൾ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തർധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നത്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്തിയാൽ ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാന്പുറങ്ങൾ പുറത്തുവരുമെന്നും സുധാകരൻ പറഞ്ഞു.
Read Moreകേരളത്തിൽനിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധം; നിയന്ത്രണം കടുപ്പിച്ച് കർണാടകം
ബംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നിര്‍ബന്ധമാക്കിയത്. രണ്ട് ഡോസ് വാക്സിൻ എടുത്തവരും ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരള-കർണാടക അതിർത്തിയായ തലപ്പാടി ചെക്പോസ്റ്റിലും മറ്റ് ഉൾനാടൻ റോഡുകളിലും പരിശോധന കർശനമാക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന കർശനമാക്കും.
Read Moreസ്വര്‍ണക്കടത്ത് കേസ്;സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന്ആ വര്‍ത്തിച്ച് കസ്റ്റംസ് കമ്മീഷണര്‍; അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നത് ഇതാദ്യമല്ല
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് ആവര്‍ത്തിച്ച് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. സ്ഥലംമാറിപ്പോകുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദേഹം.ഡോളര്‍ കടത്ത് കേസില്‍ കെ.ടി. ജലീലിന് നേരിട്ട് ബന്ധമില്ലെന്നു പറഞ്ഞ സുമിത് കുമാര്‍ അതുമായി ബന്ധപ്പെട്ട ചില നയതന്ത്ര ഉദ്യോഗസ്ഥരും ആയിട്ടാണു മുന്‍ മന്ത്രിക്കു ബന്ധമെന്നു വിശദീകരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണ്. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ് നടപടിയെടുത്തില്ല. സ്വര്‍ണക്കടത്ത് കേസിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായും അദേഹം പറഞ്ഞു. നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്യുന്നത് മനസിലാക്കാന്‍ കഴിഞ്ഞു. നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ ആരും സമ്മര്‍ദം…
Read Moreമാനസയെ രാഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്നിരിക്കുന്നതിനിടെ; രാഖിൽ എത്തിയത് എല്ലാം തീരുമാനിച്ചുറപ്പിച്ച്
കൊച്ചി: ഡെന്റൽ ഡോക്ടറായ മാനസയെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി വെടിവച്ചു കൊന്ന സംഭവത്തിൽ രാഖിൽ എത്തിയത് കൊലപാതകം നടത്തണമെന്നുറച്ച്. മാനസ താമസിച്ചിരുന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറി വാടകയ്ക്കു മുറിയെടുത്ത് പെൺകുട്ടിയെ നിരീക്ഷിച്ചു വരികയായിരുന്നു രാഖിൽ. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്തിരുന്ന മാനസ വാടകക്കെട്ടിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം താമസമാക്കിയിട്ട് ഒരു വര്‍ഷമായി.കഴിഞ്ഞ നാലിനാണ് ഇയാൾ മാനസയുടെ താമസ സ്ഥലത്തെത്തിയത്. കൊല നടത്താനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കണ്ണൂരില്‍നിന്ന് എത്തിയതെന്നാണു പോലീസ് വ്യക്തമാക്കുന്നത്. മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരി പോലീസില്‍ നേരത്തേ രാഖിലിനെതിരേ മാനസയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നമുണ്ടാകില്ലെന്നു രാഖില്‍ ഉറപ്പുനല്കിയതിനാല് കേസെടുക്കാതെ ഒത്തുതീര്പ്പാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്താണു രാഖില്‍ നെല്ലിക്കുഴിയിലെത്തിയതെന്നാണ് നാട്ടുകാരുടെയു പോലീസിന്റെയും പ്രാഥമിക നിഗമനം.പ്ലൈവുഡ് കമ്പനി സെയില്‍സ് എക്സിക്യൂട്ടിവെന്ന് പരിചയപ്പെടുത്തിയാണു മുറിയെടുത്തത്. നാല് ദിവസം കഴിഞ്ഞ്…
Read Moreഎസി റോഡിലെ പാലങ്ങൾ പൊളിക്കുന്നു; റോഡ് ഗതാഗതം മുടങ്ങുന്നവർക്ക് ബോട്ട് സർവീസുമായി ജലഗതാഗത വകുപ്പ്; ബോട്ട് സമയം ചുവടെ…
ചങ്ങനാശേരി: എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലങ്ങൾ പൊളിക്കുന്നതോടെ ബോട്ട് സർവീസുകൾ നടത്താൻ ജലഗതാഗതവകുപ്പ്.കളർകോഡ്, പൊങ്ങ, പാലങ്ങൾ നാളെ പൊളിക്കുന്നതോടെ കഐസ്ആർടിസി ബസുകൾ ആലപ്പുഴയിൽ നിന്ന് കളർകോഡ് വരെയും ചങ്ങനാശേരിയിൽ നിന്ന് പൊങ്ങവരെയും മാത്രമേ സർവീസ് നടത്തുകയുള്ളു. തിങ്കളാഴ്ച മധ്യാഹ്നം മുതൽ ആലപ്പുഴയിൽ നിന്നു ചങ്ങനാശേരിയിലേക്കും തിരിച്ചും നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതൽ ബോട്ട് സർവീസുകൾ നടത്തും. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കിൽ (15 മിനിറ്റ് സമയത്തേക്ക് പത്തുപേർക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശേരി കേന്ദ്രീകരിച്ച് വാട്ടർ ടാക്സി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: ചങ്ങനാശേരി – 9400050343(വാട്ടർ ടാക്സി), ആലപ്പുഴ – 9400050324, നെടുമിടി – 9400050382, പുളിങ്കുന്ന് – 9400050378. കെഎസ്ആർടിസികുട്ടനാട് താലുക്കിന്റെ ഉൾപ്രദേശങ്ങളായ കാവാലം, പുളിങ്കുന്ന്, ചന്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്,…
Read Moreകുട്ടിയുടെ മൊഴിയെടുത്തപ്പോള്‍..! പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി, അമ്മയും സുഹൃത്തുക്കളും നിരീക്ഷണത്തിൽ
കോഴഞ്ചേരി: പതിമൂന്ന് വയസുകാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അമ്മയുടെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയുടെ സുഹൃത്തെന്ന് പറയുന്ന ടിപ്പർ ലോറി ഡ്രൈവർ ഹരിപ്പാട് സ്വദേശി വിധിൻ പീഡിപ്പിച്ചതായാണ് പരാതി. വിധിനും സുഹൃത്തുംകൂടി കുട്ടിയെ വീട്ടിൽ നിന്നും കഴിഞ്ഞ 28ന് ഉച്ചയോടെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുകയുംവിവിധ സ്ഥലങ്ങളിലെത്തിച്ച്്് പീഡിപ്പിച്ചെന്നുമാണ് പരാതി. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടാനഛൻ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ചെങ്ങന്നൂരിൽ നിന്നും ഓട്ടോറിക്ഷയിൽ ആറന്മുളയിലേക്ക് കുട്ടിയെ എത്തിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് മെംബർ ദീപ അറിയിച്ചതിനെതുടർന്ന് പോലീസ് വീട്ടിലെത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് പീഡന കഥ പുറത്തു വന്നത്. അമ്മയുടെ ഒത്താശയോടുകൂടിയാണ് തന്നെ ഐക്കര ജംഗ്ഷനിൽ നിന്നും ബൈക്കിൽ കയറ്റി ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയതെന്നും രണ്ട് ബസ് മാറി മറ്റ് സ്ഥലത്ത് കൊണ്ടുപോയി പാർപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞതിനെ തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Read More