ഒരു മിടുക്കൻ കുട്ടിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂളിലെ… കഞ്ഞിപ്പുരയിൽ… കഞ്ഞി വെക്കുന്ന… കഞ്ഞി താത്ത ഉണ്ട് എന്നു തുടങ്ങുന്ന പാട്ടാണ് കുട്ടി പാടുന്നത്. സ്റ്റേജിൽ കയറി മൈക്കിലൂടെയാണ് സ്റ്റൈലായിട്ട് പാടുന്നത്. താളത്തിൽ കൈ കൊട്ടി പാട്ടുകാരനെ കേൾവിക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ രണ്ടു വർഷം മുന്‍പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണിത്. വീഡിയോ വീണ്ടും ആരോ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. ചെക്കൻ വേറെ ലെവലാ എന്ന കമന്റോടെ പാട്ടുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് കുട്ടിയ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ ചെയ്തിരിക്കുന്നത്.
Read MoreCategory: Loud Speaker
ഇൻഡിഗോ പറയുന്നു; വാക്സിൻ സ്വീകരിക്കൂ, ഇളവു നേടൂ..! ആദ്യമായാണ് ഒരു വിമാന കമ്പനി ഇത്തരത്തിൽ ഒരു ഓഫർ മുന്നോട്ടുവയ്ക്കുന്നത്…
ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇളവുമായി പ്രമുഖ വിമാന കന്പനിയായ ഇൻഡിഗോ. പത്തുശതമാനം ഡിസ്ക്കൗണ്ടാണ് കന്പനി പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു വിമാന കന്പനി ഇത്തരത്തിൽ ഒരു ഓഫർ മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് വാകസിന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവർക്കും ഇത് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് കന്പനി അറിയിച്ചു. അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനമാണ് ഡിസ്ക്കൗണ്ടായി അനുവദിക്കുക. 18 വയസിന് മുകളിൽ വാക്സിൻ സ്വീകരിച്ചവർക്ക് ഇത് പ്രയോജനപ്പെടുത്താം. ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലായിരിക്കണമെന്ന് കന്പനിയുടെ പ്രസ്താവനയിൽ പറയുന്നു. ഡിസ്ക്കൗണ്ട് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ ആരോഗ്യസേതു മൊബൈൽ ആപ്പിലെ വാക്സിനേഷൻ സ്റ്റാറ്റസ് കാണിച്ചാലും മതിയെന്ന് പ്രസ്താവനയിൽ പറയുന്നു. പരിമിതമായ യാത്രക്കാർക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താൻ കഴിയുക. മറ്റു ഓഫറുകളുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും പ്രസ്താവനയിൽ പറയുന്നു.
Read Moreരാജ്യത്ത് നാൽപതോളം പേരിൽ ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ്! കേരളത്തിൽ ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത് പാലക്കാട്ടും പത്തനംതിട്ടയിലും
ന്യൂഡൽഹി: ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ് രാജ്യത്തു നാൽപതോളംപേരിൽ കണ്ടെത്തി. ആശങ്ക സൃഷ്ടിക്കുന്നതാണു ഡെൽറ്റാ പ്ലസ് വകഭേദം എന്നാണു കേന്ദ്രസർക്കാർ മുന്നറിയിപ്പു നൽകുന്നത്. കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കു ഈ വൈറസ് സംബന്ധിച്ച് ജാഗ്രതാനിർദേശം നൽകിയിരുന്നു. അതേസമയം, ഡെൽറ്റ വകഭേദത്തിന്റെ പരിവർത്തനം സംഭവിച്ച അവസ്ഥ ഈ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്രം പറഞ്ഞു. കേരളത്തിൽ പാലക്കാട്ടും പത്തനംതിട്ടയിലുമാണ് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 21 കേസുകളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ ആറ് കേസുകളും. കർണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഓരോ കേസുമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Moreസി.കെ. ജാനുവിനു പത്തു ലക്ഷത്തിനു പുറമെ 25 ലക്ഷം കൂടി നൽകി; എത്ര പണം ചോദിച്ചാലും തരാൻ കെ.സുരേന്ദ്രൻ തയാറായിരുന്നു; പുതിയ വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട്
കണ്ണൂർ: എത്ര പണം ചോദിച്ചാലും തരാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തയാറായിരുന്നുവെന്നും സി.കെ.ജാനുവിനു പത്തു ലക്ഷത്തിനു പുറമെ 25 ലക്ഷം കൂടി നൽകിയെന്നും ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ഇതുസംബന്ധിച്ച തെളിവുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയതായും അവർ മാധ്യമപ്രവർത്തകരെ അറിയിച്ചു. ജാനുവിന് 25 ലക്ഷം കൊടുക്കാൻ ബിജെപിയുടെ സംഘടനാ സെക്രട്ടറി എം. ഗണേഷിനോടു പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ടെന്നു കെ. സുരേന്ദ്രൻ ഫോണിൽ സംസാരിക്കുന്നതായി പറയപ്പെടുന്ന ശബ്ദരേഖയും പ്രസീത പുറത്തുവിട്ടു. എൻഡിഎ സ്ഥാനാർഥിയാകാൻ ജാനുവിന് കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ കഴിഞ്ഞതിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം അഴീക്കോട്ടെ വീട്ടിലെത്തി പ്രസീതയുടെ മൊഴിയെടുത്തത്. ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയശേഷം ജാനുവിനു ബിജെപി നേതാക്കൾ 25 ലക്ഷം കൈമാറിയെന്നും പ്രസീത അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. “”ഗണേഷ് വിളിച്ചിട്ട് സി.കെ. ജാനു തിരിച്ചുവിളിച്ചില്ല” എന്നു ചോദിച്ച് തുടങ്ങുന്ന ശബ്ദരേഖയാണു സുരേന്ദ്രന്റേതാണെന്നു പറഞ്ഞ്…
Read Moreകോവാക്സീന് പൂർണ അനുമതിയില്ല; തത്കാലം അടിയന്തര ഉപയോഗം മാത്രം! ഗർഭിണികളിലെ കുത്തിവയ്പിനും തത്കാലം അനുമതിയില്ല
ന്യൂഡൽഹി: കോവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സീന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. അതേസമയം അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരും. ലോകാരോഗ്യ സംഘടന കോവാക്സീൻ അനുമതിക്കുള്ള പ്രാഥമിക നടപടികൾ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. കോവാക്സീൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ചൊവ്വാഴ്ച ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്. വാക്സിന്റെ പൂർണ അനുമതിക്കുള്ള അപേക്ഷയും ഭാരത് ബയോടെക് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഗർഭിണികളിലെ കുത്തിവയ്പിനും തത്കാലം അനുമതിയില്ല
Read Moreകെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി ദയനീയം: ശമ്പള പരിഷ്കരണ ചർച്ച തുടരും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് ശമ്പള പരിഷ്കരണ ചർച്ചയ്ക്ക് മുന്നോടിയായി സിഎംഡി ബിജു പ്രഭാകരൻ യോഗത്തിന്റെ അജണ്ടയിൽ വ്യക്തമാക്കി.2020 ഏപ്രിൽ മുതൽ 2021 മാർച്ചു വരെയുള്ള സാമ്പത്തിക വർഷത്തിൽ 642.79 കോടിയാണ് വരവ്. 2265.77 കോടിയായിരുന്നു ചെലവ്. 1794.58 കോടി സർക്കാർ സഹായമായി അനുവദിച്ചു.971.91 കോടി രുപയുടെ ബാധ്യതകൾ തീർത്തെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളുവെന്നും 23 പേജുള്ള രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പള പരിഷ്കരണവും സ്ഥിരപ്പെടുത്തലും ചർച്ച ചെയ്ത ശേഷം മതി മറ്റു കാര്യങ്ങൾ എന്ന് യൂണിയൻ പ്രതിനിധികൾ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു. 10 ശതമാനം ഫിറ്റ്മെൻറും 11 ശതമാനം വെയിറ്റേജും അനുവദിച്ച് 137 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു കൊണ്ടായിരിക്കണം മാസ്റ്റർ സ്കെയിൽ രൂപീകരിക്കേണ്ടതെന്നും…
Read Moreപ്രായം 52, 35 വർഷമായി മോഷണം, വിവിധ ജില്ലകളിലായി 200 കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരം ബാബു പോലീസ് പിടിയിൽ; മോഷണത്തിലൂടെ കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം
ഗാന്ധിനഗര്‍: പോലീസ് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരം ബാബുവിനെ റിമാന്‍ഡ് ചെയ്തു.കോവിഡ് പശ്ചാത്തലത്തില്‍ പരോള്‍ ഇളവുകളെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മോഷ്ടാക്കള്‍ തമ്പടിക്കുന്നതായുള്ള സ്പെഷല്‍ പരിശോധനയിലാണു തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ കൊട്ടാരം ബാബു (52) പോലീസ് പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ സുഭാഷ് വി. നായര്‍ പറഞ്ഞു.മെഡിക്കല്‍ കോളജില്‍ സൗജന്യമായി ഭക്ഷണം ലഭ്യമാകുന്നതാണു മോഷ്ടാക്കള്‍ തമ്പടിക്കാന്‍ കാരണമെന്നു പോലീസ് പറയുന്നു. പല ജയിലുകളില്‍നിന്നായി എത്തിയ ധാരാളം കുപ്രസിദ്ധ കുറ്റവാളികള്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ഗാന്ധിനഗര്‍ പരിസരത്തെ വിവിധ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം മോഷ്ടിക്കുന്നത് ഇക്കൂട്ടരാണ്. കഴിഞ്ഞ ഒരു മാസമായി കൊട്ടാരം ബാബു, കാര്‍ത്തികപ്പള്ളി സ്വദേശിയായ മോഷ്ടാവ് തീവെട്ടി ബാബുമൊത്ത് മെഡിക്കല്‍ കോളജ് പരിസരത്ത് താമസിക്കുകയായിരുന്നു. കൊട്ടാരം ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണു കോട്ടയം നഗരത്തിലെ…
Read Moreകോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട കടപ്രയില്‍; പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ; മുന്നറിയിപ്പു നൽകി കേന്ദ്രവും
തിരുവല്ല: കോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ കടപ്രയില്‍ നിയന്ത്രണം ശക്തമാക്കി പോലീസ്. പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന നാലു വയസുകാരന് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. സ്ഥലം സന്ദര്‍ശിച്ച തിരുവല്ല ഡിവൈഎസ്പി എസ്. സുനീഷ് ബാബു, സിഐ ബിജു വി. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ച ഭാഗം പൂര്‍ണമായും അടച്ചു. ഈ ഭാഗത്ത് 24 മണിക്കൂര്‍ പോലീസ് നീരീക്ഷണവും ഏര്‍പ്പെടുത്തി. വാര്‍ഡില്‍ നിലവില്‍ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡ് ബാധിതരായവരെ വീടുകളില്‍ നിന്നും വിവിധ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്നവരില്‍ നിന്നുള്ള സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലെ സിഎസ്ഐആര്ഐജിഐബി ലാബിലേക്ക് അയയ്ക്കും. നിലവില്‍…
Read Moreപേര് ദോഷം മാറുന്നില്ല.! “മെയ്ഡ് ഇൻ ചൈന’ വാക്സിൻ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ആശങ്ക
വാഷിംഗ്ടൺ ഡിസി: ചൈനയുടെ കോവിഡ് വാക്സിനുകൾ ഉപയോഗത്തിലുള്ള രാജ്യങ്ങൾ ആശങ്കയിൽ. ഈ രാജ്യങ്ങളില്‍ സമീപകാലത്തായി കോവിഡ് വര്‍ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. മംഗോളിയ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് വീണ്ടും ശക്തമാകുന്നത്. ഈ രാജ്യങ്ങളില്‍ 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ പൂര്‍ണ വാക്സിനേഷന് വിധേയമാക്കിയത് ചൈനീസ് വാക്സിൻ നൽകിയാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടങ്ങളിൽ കോവിഡ് കണക്കിൽ വൻ വർധനവാണ് ഉണ്ടായത്. ജനിതക വകഭേദം സംഭവിച്ച വൈറസുകള്‍ക്കെതിരെ ചൈനീസ് വാക്സിൻ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ചൈനയുടെ വാക്സിനുകള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതാണ് പല രാജ്യങ്ങളും ഇവയെ ആശ്രയിക്കാൻ കാരണം.
Read Moreറെക്കോർഡിന് വേണ്ടി പൂഴത്തിവയ്പോ? രാജ്യത്തെ പ്രതിദിന വാക്സിനേഷനില്‍ വന്‍ കുറവ്
ന്യൂഡൽഹി: രാജ്യത്ത് ചൊവ്വാഴ്ചത്തെ വാക്സിൻ വിതരണത്തിൽ വൻ കുറവ്. 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച വാക്സീന് വിതരണം ചെയ്തത്. തിങ്കളാഴ്ച പ്രതിദിനം 88 ലക്ഷം പേര്‍ക്ക് വാക്സിന് നല്കി ഇന്ത്യ ലോക റെക്കോര്‍ഡ് നേടിയിരുന്നു.ഇതിനു പിന്നാലെ ചൊവ്വാഴ്ച വാക്സിനേഷനില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതോടെ വാക്സിൻ പൂഴ്ത്തിവയ്പ് നടന്നിട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ വാക്സിന് നല്കിയ 10 സംസ്ഥാനങ്ങളില്‍ ഏഴും ബിജെപി ഭരണത്തിലുള്ളവയാണെന്നതാണ് സംശയം വര്‍ധിപ്പിക്കുന്നത്. തിങ്കളാഴ്ച മധ്യപ്രദേശിലാണ് കൂടുതൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്തത്. 17 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് തിങ്കളാഴ്ച വാക്സിന് നല്കിയപ്പോള് ചൊവ്വാഴ്ച അയ്യായിരത്തിൽ താഴെ മാത്രം ഡോസുകളാണ് കുത്തിവെക്കാനായതെന്നാണ് കണക്കുകൾ.
Read More