അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സർക്കാർ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്നു തുറന്നടിച്ച് ഫിഷറീസ് മന്ത്രി പർഷോത്തം സോളങ്കി. ടൗട്ടെ ചുഴലിക്കാറ്റ് പാക്കേജിന്റെ ഭാഗമായി അനുവദിച്ച 105 കോടി രൂപയുടെ വിനിയോഗം ശരിയായ തരത്തിലല്ലെന്നു മന്ത്രി കുറ്റപ്പെടുത്തി. ബിജെപിയാണ് അധികാരത്തിൽ. എന്നാൽ, ബിജെപി ഭരണത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഒന്നും ലഭിക്കുന്നില്ലെന്ന കാര്യം വ്യക്തമായി പറയാം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാരിനു യാതൊരു ആശങ്കയുമല്ല. ഞാനും സർക്കാരിന്റെ ഭാഗമാണ്. എനിക്കും കാര്യമായൊന്നും ചെയ്യാനാവില്ലെന്നതാണു വസ്തുത- സോളങ്കി പറഞ്ഞു. ഭാവ്നഗർ(റൂറൽ) എംഎൽഎയായ മന്ത്രി പ്രബലമായി കോലി (മത്സ്യബന്ധനം നടത്തുന്നവർ) സമുദായക്കാരനാണ്. ഖർവ, മുസ്ലിം വിഭാഗങ്ങളാണു ഗുജറാത്തിൽ മത്സ്യബന്ധനം നടത്തുന്ന മറ്റു സമുദായക്കാർ.
Read MoreCategory: Loud Speaker
തുണി സഞ്ചിയിൽ പൂജാ നിവേദ്യമെന്ന പേരിൽ പണമെത്തിക്കാം..! സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത്
കോഴിക്കോട്: സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. ജാനുവിന് പണം നൽകിയത് ആർഎസ്എസ് അറിവോടെയെന്നാണ് സുരേന്ദ്രൻ ശബ്ദരേഖയിൽ പറയുന്നത്. മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയിൽവച്ച് സി.കെ. ജാനുവിന് 25 ലക്ഷം രൂപ കൈമാറി. തുണി സഞ്ചിയിൽ പൂജാ നിവേദ്യമെന്ന പേരിലായിരുന്നു പണമെത്തിച്ചതെന്നും പുറത്തുവന്ന ശബ്ദരേഖയിൽ സുരേന്ദ്രൻ പറയുന്നുണ്ട്. ആർഎസ്എസ് പ്രതിനിധിയായ ബിജെപി ഓർഗനൈസിംഗ് സെക്രട്ടറി എം. ഗണേഷനാണ് പണം ഏർപ്പാടാക്കിയതെന്നും സുരേന്ദ്രൻ പറയുന്നുണ്ട്. നേരത്തേ, തിരുവനന്തപുരത്തെത്തിയ സി.കെ. ജാനുവിനെ കാണാനായി ഹോട്ടലിലേക്ക് വരുംമുമ്പ് സുരേന്ദ്രൻ ചെയ്ത കോളിലെ സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു.
Read Moreകിരൺ പൈസ തരില്ല, വഴക്ക് പറയും..! വിസ്മയ ഒടുവിൽ വിളിച്ചത് പരീക്ഷാ ഫീസടയ്ക്കാൻ പണംതേടി; മാതാവ് പറയുന്നു…
കൊല്ലം: പരീക്ഷാ ഫീസ് അടയ്ക്കാനായി 5500 രൂപ ചോദിച്ചാണ് വിസ്മയ ഒടുവിൽ വിളിച്ചതെന്ന് വിസ്മയയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് കിരൺ പൈസ കൊടുക്കാത്തതുകൊണ്ടാണ് തങ്ങളെ വിളിച്ചതെന്നും അമ്മ പറയുന്നു. പരീക്ഷാ ഫീസ് അടക്കാൻ 5500 രൂപ അക്കൗണ്ടിലേക്ക് ഇടണമെന്ന് പറഞ്ഞ് ഞായറാഴ്ച ഉച്ചയ്ക്കാണ് വിളിച്ചത്. കിരൺ പൈസ തരില്ലെന്നും വഴക്ക് പറയുമെന്നും വിസ്മയ പറഞ്ഞു. തിങ്കളാഴ്ച എങ്ങിനെയെങ്കിലും പണം അക്കൗണ്ടിലിടാം എന്ന് താൻ പറഞ്ഞതായും അമ്മ പറഞ്ഞു. ഒരു ദിവസം കിരൺ കവിളത്തടിച്ച് വായക്ക് അകത്ത് മുറിഞ്ഞു. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും ഞാൻ പറഞ്ഞു. അപ്പോൾ നാട്ടുകാർ എന്തു പറയും. എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാമെന്നാണ് മകൾ പറഞ്ഞത്- അമ്മ പറയുന്നു.
Read Moreഇന്ധന വിലവർധന! വരുമാനത്തിൽ ഗണ്യഭാഗവും ഇന്ധനത്തിന്; വില നിരക്ക് ഇനിയും ഉയർന്നേക്കുമെന്ന് സൂചന
കോട്ടയം: പെട്രോൾ വില നൂറിലേക്കും ഡീസൽ വില 95ലേക്കും കുത്തനെ കത്തിക്കയറുന്പോൾ വറചട്ടിയിൽ എരിയുന്ന നിസഹായാവസ്ഥയിലാണ് തുശ്ചവരുമാനക്കാരായ ഭൂരിപക്ഷ ജനം. പത്തുവർഷത്തിനുള്ളിൽ ഒരു ലിറ്റർ പെട്രോളിന് ഏകദേശം 50 രൂപയുടെയും ഡീസലിന് 53 രൂപയുടെയും വർധന. വില നിരക്ക് ഇനിയും ഉയർന്നേക്കുമെന്ന സൂചനയിലാണ് ദിവസേനയുള്ള കയറ്റം. കോവിഡും വരുമാനമാന്ദ്യവും ജീവിതം ദുസഹമാക്കുന്നതിനിടെ ദിവസക്കണക്കിൽ ഇന്ധനവില കയറുന്ന സാഹചര്യം. കേരളം ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഒരു മാസം നിർത്തിവച്ച കൊള്ള വോട്ടെണ്ണിത്തീർന്ന ആഴ്ചയിൽ തന്നെ വർധിപ്പിച്ചു സർക്കാർ ജനത്തെ കൊള്ളയടിക്കുന്നു. ഇന്ധന നികുതി വരുമാനത്തിന്റെ പകുതിയിലേറെയും ലഭിക്കുന്ന സംസ്ഥാന സർക്കാർ ലിറ്ററിന് അഞ്ചു രൂപയുടെ നികുതി ഇളവുപോലും നൽകാതെ കൊള്ളയ്ക്കു കൂട്ടു നിൽക്കുന്ന സാഹചര്യം. വരുമാനത്തിൽ ഗണ്യഭാഗവും ഇന്ധനത്തിന് പതിവായി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വരുമാനത്തിന്റെ ഗണ്യഭാഗവും ഇന്ധനത്തിനു മുടക്കേണ്ടി വരുന്നു. ടാക്സി…
Read Moreഡെൽറ്റ വകഭേദം 80 രാജ്യങ്ങളിൽ! ആദ്യമായി തിരിച്ചറിയപ്പെടുന്നത് 2020 ഒക്ടോബറിൽ ഇന്ത്യയിലെ മഹാരാഷ്ട്രയില്‍; പടരാനുള്ള സാധ്യത ഇരട്ടിയിലധികം
ജനീവ: കൊറോണവൈറസിന്റെ ഡെൽറ്റ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടുള്ളത് എണ്‍പത് രാജ്യങ്ങളിലെന്ന് ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറിൽ ഇന്ത്യയിലെ മഹാരാഷ്ട്രയിലാണ് ഇത് ആദ്യമായി തിരിച്ചറിയപ്പെടുന്നത്. യുകെയിൽ ആദ്യമായി കണ്ടെത്തിയ ആൽഫ വകഭേദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് പടരാനുള്ള സാധ്യതയെന്നാണ് കണ്ടെത്തൽ.ആൽഫ വകഭേദത്തിന് ഒന്നിലധികം ജനിതക മാറ്റങ്ങൾ വന്ന് രൂപംകൊണ്ട വകഭേദമാണ് ഡെൽറ്റ. ഇതു ബാധിക്കുന്നവർക്കിടയിൽ ആശുപത്രിവാസത്തിനും മരണത്തിനുമുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.സകല റെക്കോഡുകളും മറികടന്ന് ഇന്ത്യയിൽ വ്യാപിച്ച രണ്ടാം തരംഗം ഇപ്പോൾ അടങ്ങി തുടങ്ങി. എന്നാൽ, ഡെൽറ്റ വകഭേദം കാരണമുള്ള രോഗവ്യാപനം യുകെയിലും ജർമനിയിലും മറ്റും ആരംഭിച്ചിട്ടേയുള്ളൂ. യുകെയിൽ 45 ശതമാനത്തിലധികം ജനങ്ങൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ച ശേഷവും രോഗവ്യാപനം മൂന്നാം തരംഗത്തിലേക്കു കടക്കുന്നതായാണ് ആശങ്ക.ജർമനിയിലെ ഇന്ത്യൻ കൊറോണ വകഭേദം ഡെൽറ്റ വേരിയന്റിന്റെ വിഹിതം 6.2 ശതമാനമായി ഉയർന്നു. ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ് വേരിയന്റ് ഡെൽറ്റ ഒരാഴ്ചയ്ക്കുള്ളിൽ…
Read Moreഭർത്താവ് പ്രതിയായാൽ ഭാര്യയ്ക്കും ജീവിക്കേണ്ടേ..? കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാശുപത്രിയിൽ ജോലി; ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കാസർഗോഡ്: കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാശുപത്രിയിൽ ജോലി നൽകിയതിനെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ. പ്രതികളുടെ ഭാര്യമാർക്കും മനുഷ്യാവകാശമുണ്ടെന്നും ഭർത്താവ് പ്രതിയായാൽ ഭാര്യയ്ക്കും ജീവിക്കേണ്ടെയെന്നും നിയമനം യാദൃശ്ചികമാണെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റല്ല നിയമനം നടത്തുന്നത്. ആശുപത്രി സൂപ്രണ്ടും ആര്‍എംഒയും നഴ്സിംഗ് സൂപ്രണ്ടുമൊക്കെ അടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡ് അഭിമുഖം നടത്തി ആ ലിസ്റ്റ് ജില്ലാ പഞ്ചായത്തിന് കൈമാറുകയാണ് ചെയ്യുന്നത്. അഭിമുഖത്തില്‍ നൂറിലേറെ പേര് പങ്കെടുത്തിരുന്നു. കോവിഡ് സമയമായതിനാല്‍ എല്ലാവര്ക്കും വാഹന സൗകര്യമില്ലായിരുന്നു. സ്വീപ്പര്‍മാര്‍ക്ക് ഒരു ദിവസത്തെ വേതനമായി 420 രൂപയാണ് ലഭിക്കുന്നത്. കോവിഡ് കാലമായതിനാല്‍ ബസില്ലാതെ യാത്രാ തടസം നേരിട്ട ഒരു ജീവനക്കാരി വീട്ടില്‍ നിന്ന് വന്നുപോകാനായി 400 രൂപ ചെലവുണ്ടെന്ന് പറഞ്ഞ് ജോലി വേണ്ടെന്ന് വച്ചു. എന്നാല്‍ ഇപ്പോള്‍ നിയമനം നല്കിയ മൂന്ന് പേരും ഒരേ സ്ഥലത്ത് നിന്ന് ഒരേ…
Read Moreജാഗ്രതാ നിർദേശം! കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലും; പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍
പത്തനംതിട്ട: കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലും. പ്രദേശത്തു കർശന ജാഗ്രതാനിർദേശം നൽകിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായാണ് പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാലു വയസുള്ള ആണ്കുട്ടിയിലാണു പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് 24 നാണ് നാലുവയസുകാരൻ കോവിഡ് പോസിറ്റീവായത്. കുട്ടിയുടെ മാതാവാണ് ആദ്യം കോവിഡ് പോസിറ്റീവായത്. പിന്നാലെ കുടുംബാംഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെയും പോസിറ്റീവായി കണ്ടെത്തിയത്. കുട്ടി ഉൾപ്പെടെ കുടുംബത്തിലെ 13 അംഗങ്ങളിൽ എട്ടുപേരും പോസിറ്റീവായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം…
Read Moreവിസ്മയയുടെ മരണം! സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍; അസിസ്റ്റൻഡ് മോട്ടോര്‍ വെഹിക്കിൾ ഇന്സ്പെടര് ആയ ഭർത്താവ് കിരൺകുമാർ അറസ്റ്റിൽ
ശാസ്താംകോട്ട: കൊല്ലം ശൂരനാട്ടെ വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അസിസ്റ്റൻഡ് മോട്ടോര്‍ വെഹിക്കിൾ ഇന്സ്പെടര് ആയ കിരണ്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിസ്മയ(24)യെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയിൽ കാണപ്പെട്ട വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ പിന്നീട് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചു. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലർച്ചെ…
Read Moreസ്വര്‍ണക്കടത്ത്: സർക്കാരിന്റെ വഴിവിട്ട സഹായം പ്രതികൾ കള്ളക്കടത്തിന് ഉപയോഗിച്ചു; 53 പേര്‍ക്കു കസ്റ്റംസ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്കു കസ്റ്റംസ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. കുറ്റപത്രം നല്കുന്നതിനു മുന്നോടിയായാണു നടപടി. 260 പേജുള്ള ഷോകോസ് നോട്ടീസില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കസ്റ്റംസ്, കള്ളക്കടത്ത് സംഘത്തിനു മന്ത്രിമാര്‍ അടക്കമുളളവരുമായി ബന്ധമുണ്ടെന്നും ആരോപിക്കുന്നു. യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നിവർക്കടക്കമാണു നോട്ടീസ് നൽകിയിരിക്കുന്നത്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനുള്ള വ്യക്തമായ കാരണങ്ങള്‍ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രോട്ടോകോള്‍ നിയമങ്ങള്‍ പാലിച്ചായിരുന്നില്ല ഇവരുടെ കേരളത്തിലെ പ്രവര്‍ത്തനമെന്നു കസ്റ്റംസ് പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വഴിവിട്ട നീക്കങ്ങള്‍ കോണ്‍സല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായി. കോണ്‍സല്‍ ജനറലിനു വഴിവിട്ടാണ് എസ് കാറ്റഗറി സുരക്ഷ നല്‍കിയത്. ഇതുവഴി പരിശോധന കൂടാതെ ഇദ്ദേഹം വിമാനത്താവളം വഴി വരികയും പോകുകയും…
Read Moreലക്ഷദ്വീപില്‍ പട്ടിണിയില്ല, ഭക്ഷ്യകിറ്റ് ആവശ്യമില്ല! കളക്ടർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെയൊക്കെ…
കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഹൈകോടതിയിൽ സമർപ്പിച്ചു. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് കിറ്റ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ. നാസിഹാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിർദേശിച്ചിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കളക്ടർ എസ്. അസ്കർ അലി നിലപാട് വ്യക്തമാക്കിയത്. പത്തു ദ്വീപുകളിലും ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. കേന്ദ്ര പദ്ധതി പ്രകാരം ദ്വീപിൽ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കിറ്റ് നൽകേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കുന്നുണ്ട്. കൊറോണ പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ തടഞ്ഞിരുന്നില്ലെന്നും കളക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Read More