ഭോപ്പാൽ: മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച ഏഴു പേരിൽ രണ്ട് പേർ മരിച്ചു. ഇവര്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചവരിൽ മൂന്നു പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരാണ്. വാക്സിന്റെ ആദ്യ ഡോസോ രണ്ടാം ഡോസോ ഇവർ എടുത്തിരുന്നു. ഇവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഹോം ഐസോലേഷനിൽ കഴിയുകയാണെന്നുമാണ് റിപ്പോർട്ട്. അതേസമയം, പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരാണ് മറ്റ് രണ്ട് പേർ. ഇതില്‍ ഒരാള്‍ 22 വയസുള്ള സ്ത്രീയും മറ്റേയാള്‍ രണ്ടുവയസുള്ള കുഞ്ഞുമാണ്. ഇവർക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. രോഗം സ്ഥിരീകരിച്ച മൂന്നു പേരും ഭോപ്പാലിൽ നിന്നും രണ്ട് പേർ ഉജ്ജനിയിൽ നിന്നുമാണ്. റെയ്സെൻ, അശോക് നഗർ ജില്ലകളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവർക്ക് ജൂണിലാണ് ഡെൽറ്റ…
Read MoreCategory: Loud Speaker
കോവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് പുതിയ രോഗികൾ 51,667; രോഗമുക്തി 64,527
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 51,667 പേർക്ക്. ഈ സമയം 64,527 പേർ രോഗമുക്തി നേടി. 1,329 പേർ മരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,01,34,445 പേർക്കാണ്. ഇതിൽ 2,91,28,267പേർ രോഗമുക്തി നേടി. ആകെ 3,93,310 പേർ മരിച്ചു. നിലവിൽ 6,12,868 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 30,79,48,744 വാക്സിനേഷനാണ് നടന്നത്. ഇതുവരെ 39,95,68,448 സാമ്പിളുകൾ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 17,35,781 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.
Read Moreരാജ്യംവിട്ട വിവാദ വ്യവസായികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി! മല്യയെ ഇന്ത്യയിലേക്കു തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ഉറപ്പായി
ന്യൂഡൽഹി: പതിനായിരക്കണക്കിനു കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 9,371.17 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊതുമേഖലാ ബാങ്കുകൾക്കും സർക്കാരിനും കൈമാറി. വിവാദ വ്യവസായികളുടെ വിദേശത്തുള്ള സ്വത്തുവകകൾ അടക്കം 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വായ്പാ തട്ടിപ്പിലൂടെ സംഭവിച്ച നഷ്ടത്തിന്റെ 80.45 ശതമാനം വരുമിത്. കള്ളപ്പണം തടയൽ നിയമമനുസരിച്ചു പിടിച്ചെടുത്ത സ്വത്തുക്കളിൽ 329.67 കോടി രൂപ സർക്കാരിലേക്കു കണ്ടുകെട്ടുകയായിരുന്നു. 9,041.5 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾക്ക് കൈമാറിയത്. ബാങ്കുകൾക്കു സംഭവിച്ച മൊത്തം നഷ്ടത്തിന്റെ 40 ശതമാനമാണിത്. സാന്പത്തികതട്ടിപ്പു നടത്തി ഒളിച്ചോടുന്നവരുടെ പിന്നാലെതന്നെയുണ്ടെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം നികത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ പ്രതികരിച്ചു. വായ്പാതട്ടിപ്പിനുശേഷം രാജ്യംവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ തട്ടിപ്പുകളിലൂടെ പൊതുമേഖലാ…
Read Moreസമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരേ നടപടിക്കു നിർദേശം! പരാതി ലഭിച്ചാൽ മുട്ടന്‍പണി; പ്രമുഖ വ്യക്തികളുടെ പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കുന്നത് വ്യാപകം
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരേ കർശന നപടിയെടുക്കാൻ കേന്ദ്രസർക്കാർ നിർദേശം. പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ വ്യാജ പ്രൊഫൈലുകൾ നീക്കംചെയ്യണമെന്ന് സമൂഹമാധ്യമങ്ങൾക്കു നിർദേശം നൽകി. പുതിയ ഐടി നിയമപ്രകാരമാണ് നടപടി. സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യുട്യൂബ് തുങ്ങിയവയ്ക്കാണ് നിർദേശം നൽകിയത്. ഏതെങ്കിലും വ്യക്തിയുടെ പേരിൽ വ്യാജ പ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ അത് നീക്കണമെന്നാണ് കേന്ദ്രസർക്കാർ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടുന്ന സംഭവങ്ങൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഐടി നിയമത്തിൽ ഭേദഗതി വരുത്തിയത്. കൂടാതെ, പ്രമുഖ വ്യക്തികളുടെ പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. സമീപകാലത്ത് വിവാദമായിരിക്കുന്ന ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദേശം.
Read Moreസംസഥാനത്തെ ചരക്കുവാഹനങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്; 28 ന് കരിദിനം ആചരിക്കും
കോഴിക്കോട്: സംസഥാനത്തെ ചരക്കുവാഹനങ്ങള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഏകദേശം 20 കോടിയോളം ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന രാജ്യത്തെ ചരക്ക് ഗതാഗത മേഖലയിലെ സാമ്പത്തികപ്രശ്നങ്ങള്‍ക്കും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം. അല്ലാത്തപക്ഷം ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാനും അനിശ്ചിത കാല സമരം തുടങ്ങാനുമാണ് തീരുമാനം. ഇതിന് മുന്നോടിയായി പ്രതിഷേധ സൂചകമായി 28 ന് രാജ്യമൊട്ടാകെ ചരക്ക് വാഹന മേഖല കരിദിനമായി ആചരിക്കാനും തീരുമാനിച്ചതായി ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും (എഐഎംടിസി) ആള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ഗുഡ്സ് ഓണേഴ്സ് അസോസിയേഷനും അറിയിച്ചു. ഇന്ധനവില കുറയ്ക്കുന്നതിനോ ചരക്ക് വാഹനമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ല. ചരക്ക് മേഖലയിലെ 85 ശതമാനം വരുന്നവര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നത്…
Read Moreസ്വര്‍ണക്കവര്‍ച്ച; പിടിമുറുക്കി കസ്റ്റംസ്; ചെർപ്പുളശേരിസംഘത്തെ ചോദ്യം ചെയ്യും, അടുത്താഴ്ച കസ്റ്റംസ് അപേക്ഷ നല്‍കും
കെ. ഷിന്റുലാല്‍ കോഴിക്കോട്: സ്വര്‍ണക്കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റിമാന്‍ഡിലുള്ള ചെർപ്പുളശേരി സംഘത്തെ ചോദ്യം ചെയ്യും. കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കോടതി മുഖേന ഇതിനായി അനുമതി വാങ്ങി അടുത്താഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം. പാലക്കാട് സ്വദേശികളായ സുഹൈല്‍ (24), ഫസല്‍ (24), മുസ്തഫ(26), ഷാഹിദ് (32), ഹസന് (35), മുഹമ്മദ് ഫയാസ് (29), സലീം (29), മുബഷീര്‍ (26) എന്നിവരാണ് റിമാന്‍ഡിലുള്ളത്. ഇവര്‍ക്കെതിരേ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതേസമയം ഇവരില്‍നിന്ന് സ്വര്‍ണക്കടത്ത് സംഘത്തക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അതേസമയം കരിപ്പൂര്‍ വിമാനത്താവളം വഴി കൂടുതല്‍ സ്വര്‍ണം എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടുന്നതിന് മുമ്പ് മറ്റേതെങ്കിലും സംഘം…
Read Moreസിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന്! ‘ഓർമയിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ആരോപണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കണ്ണൂർ: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായി പരാതി. ‘ഓർമയിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ആരോപണം. പേരാവൂരിൽ താമസിക്കുന്ന മനോജ് താഴെപുഴയിൽ, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവർക്കെതിരേയാണ് പരാതി. പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മ കലാസാംസ്കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാണെന്നാണു പറഞ്ഞും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞ് തങ്ങളിൽനിന്ന് പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവർ ഫോട്ടോകളും പത്രവാർത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം വടകരയിലും പിന്നീട് പേരാവൂർ, പെരളശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തിയിരുന്നു. നടൻ ബോബൻ ആലുംമൂടൻ ഉൾപ്പെടെയുള്ള പല സീരിയൽ ആർട്ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു. ബോബൻ ആലുംമൂടന്റെ മകളായി അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഒമ്പതോളം പെൺകുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ഇവർ പണം കൈപ്പറ്റിയിട്ടുണ്ട്. പക്ഷേ സിനിമയ്ക്ക്…
Read Moreഅപരാജിത പോര്‍ട്ടലിലേക്ക് പരാതികളുടെ പ്രവാഹം; അതിക്രമം കാട്ടുന്നവരെ നിയമനടപടികള്‍ക്കു വിധേയരാക്കുമെന്നു ആര്.നിശാന്തിനി
പത്തനംതിട്ട: സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിലേക്ക് സംസ്ഥാന പോലീസ് ആരംഭിച്ച ‘അപരാജിത’ പോര്‍ട്ടലിലേക്ക് പരാതി പ്രവാഹം. ഇന്നലെ രാത്രി വരെ 221 പരാതികള്‍ പോര്‍ട്ടലില്‍ ലഭിച്ചു. പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനിക്ക് ഫോണിലൂടെ ലഭിച്ചത് 117 പരാതികള്‍. ഗാര്‍ഹിക പീഡനം, സ്ത്രീധന തര്‍ക്കങ്ങള്‍ എന്നിവയിലുള്ള പരാതികളാണ് പോര്‍ട്ടലിലൂടെ നല്കാന് നിര്‍ദേശിച്ചിട്ടുള്ളത്.പോര്‍ട്ടല്‍ മുഖേന ലഭിച്ചിട്ടുള്ള പരാതികളില്‍ ഉടനടി നടപടിയെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി പറഞ്ഞു. നോഡല്‍ ഓഫീസര്‍ ആര്.നിശാന്തിനിക്ക് aparajitha.pol @kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലും 9497999955 എന്ന നമ്പരിലും പരാതികള്‍ അയക്കാം.സ്ത്രീപീഡനങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളും പൊതുവേ വര്‍ധിക്കുന്നുണ്ട്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഏതു പ്രായത്തിലുള്ള വനിതകള്‍ നല്കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്കി അടിയന്തര പരിഹാര നടപടി…
Read Moreവിദ്യാതരംഗിണി! മൊബൈൽ വാങ്ങാൻ പലിശരഹിത വായ്പ; ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ പദ്ധതി. വിദ്യാതരംഗിണി എന്ന പേരിലാണ് പദ്ധതി. സഹകരണ സംഘങ്ങളും ബാങ്കുകളും വഴിയാണ് വായ്പ നൽകുന്നത്. ഡിജിറ്റൽ പഠനം വഴിമുട്ടുന്ന കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഒരു വിദ്യാർഥിക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. വെള്ളിയാഴ്ച മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം.
Read Moreരാജ്യത്ത് ആശ്വാസത്തിന്റെ കണക്കുകൾ; 54,069 പേർക്കു കൂടി കോവിഡ്; രോഗമുക്തി 68,885 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 54,069 പേർക്ക്. ഈ സമയം 68,885 പേർ രോഗമുക്തി നേടി. 1,321 പേർ മരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,00,82,778 പേർക്കാണ്. ഇതിൽ 2,90,63,740 പേർ രോഗമുക്തി നേടി. ആകെ 3,91,981 പേർ മരിച്ചു. നിലവിൽ 6,27,057 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 30,16,26,028 വാക്സിനേഷനാണ് നടന്നത്. രോഗമുക്തി നിരക്ക് 96.61 ശതമാനമായി വര്‍ധിച്ചു. പ്രതിവാര രോഗമുക്തി നിരക്ക് അഞ്ചിൽ താഴെയാണ്, 3.04 ശതമാനം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.74 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read More