കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഹൈകോടതിയിൽ സമർപ്പിച്ചു. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് കിറ്റ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ. നാസിഹാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിർദേശിച്ചിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കളക്ടർ എസ്. അസ്കർ അലി നിലപാട് വ്യക്തമാക്കിയത്. പത്തു ദ്വീപുകളിലും ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. കേന്ദ്ര പദ്ധതി പ്രകാരം ദ്വീപിൽ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കിറ്റ് നൽകേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കുന്നുണ്ട്. കൊറോണ പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ തടഞ്ഞിരുന്നില്ലെന്നും കളക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Read MoreCategory: Loud Speaker
പിണറായി – സുധാകരൻ ‘വാക് പോരാട്ടം ഇനി നിയമപോരാട്ടത്തിലേക്ക്; സുധാകരന് മറുപടി ഇനി കണ്ണൂർ സിപിഎം വക
റെനീഷ് മാത്യുകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡൻറ് കെ.സുധാകരനും തമ്മിലുള്ള വാക്പോരാട്ടം നിയമ പോരാട്ടത്തിലേക്ക്. സേവറി നാണുവിന്റെ കൊലപാതകം, നാൽപാടി വാസു വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ വെളിപ്പെടുത്തലുകളിൽ ഇവരുടെ കുടുംബങ്ങൾ നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ, സുധാകരനുമായി ഇടഞ്ഞുനിൽക്കുന്ന കോണ്‍ഗ്രസിലെ ചില നേതാക്കളെ സിപിഎം സമീപിച്ചു കഴിഞ്ഞു.നാൽപാടി വാസു വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടും കെ. സുധാകരനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ നാൽപാടി രാജനാണ് രംഗത്ത് വന്നിരിക്കുന്നത്. 1993 മാർച്ച് നാലിനാണ് നാൽപാടി വാസു കൊല്ലപ്പെട്ടത്. നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ട് യൂഡിഎഫ് മന്ത്രിസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നിവേദനം നല്‍കിയിരുന്നു. അന്ന് അനുമതി നിഷേധിച്ചത് സുധാകരന്റെ സ്വാധീനത്താൽ ആയിരുന്നുവെന്ന് നാൽപാടി രാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കണ്ണൂർ നഗരത്തിലെ സേവറി ഹോട്ടലിലുണ്ടായിരുന്ന ബോംബേറിൽ…
Read Moreകരിപ്പൂർ വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിന് രാമനാട്ടുകര ഭാഗത്തേക്ക് പോയി..? അപകടത്തിൽ ദുരൂഹത
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത. കരിപ്പൂർ വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. അപകടം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളിലെ ആളുകളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് രാമനാട്ടുകരയില്‍ കാറും സിമന്റ് കയറ്റിയ ലോറിയും കൂട്ടിയിടിച്ച് പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ അഞ്ചു യുവാക്കൾ മരിച്ചത്. അതേസമയം, തന്റെ ഭാഗത്തല്ല പിഴവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ വന്നിടിച്ചെന്നുമാണ് ലോറി ഡ്രൈവറുടെ മൊഴി.
Read Moreവ്യക്തിപൂജ വിവാദം അവസാനിപ്പിച്ചു; പി.ജയരാജന് സിപിഎമ്മിന്റെ ക്ലീൻ ചിറ്റ്; കമ്മീഷന്റെ കണ്ടെത്തൽ ഇങ്ങനെ…
സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം അവസാനിപ്പിക്കാൻ സിപിഎം തീരുമാനം. ആരോപണങ്ങൾ അന്വേഷിക്കാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തശേഷമാണ് തീരുമാനത്തിലെത്തിയത്. ഇതോടെ പ്രശ്നം അവസാനിപ്പിക്കാനാണ് സിപിഎം നീക്കം. വ്യക്തിപ്രഭാവം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പി. ജയരാജന് പങ്കില്ലെന്നാണ് എ.എൻ. ഷംസീർ, ടി.ഐ. മധുസൂദനൻ, എൻ. ചന്ദ്രൻ എന്നിവരടങ്ങിയ കമ്മീഷന്റെ കണ്ടെത്തൽ. മൂന്നംഗ അന്വേഷണ കമ്മീഷൻ കഴിഞ്ഞദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പി. ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ പാർട്ടിക്കകത്ത് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ പി. ജയരാജന് പങ്കില്ലെങ്കിലും വിവാദത്തിനുപിന്നിൽ പി. ജയരാജൻ മുൻകൈയെടുത്ത് പാർട്ടിയിലേക്കെത്തിച്ച അമ്പാടിമുക്കിലെ പ്രവർത്തകരാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ബിജെപി വിട്ടുവന്ന അമ്പാടിമുക്കിലെ പ്രവർത്തകർ പി.…
Read Moreചലച്ചിത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത്; സിനിമാ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഫെഫ്ക
കൊച്ചി: സിനിമാ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. ചലച്ചിത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ് പുതിയ കരടെന്നും തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും ഫെഫ്കെ ആവശ്യപ്പെട്ടു. രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയാറാക്കി യതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത്. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്കുന്ന വിധത്തിലാണ് ബില്ല്. സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്കാന് കേന്ദ്രത്തിന് അധികാരം നല്‍കുന്നത് കൂടിയാണ് ബില്ല്
Read Moreനിങ്ങള്‍ക്കും വാടകയ്ക്ക് എടുക്കാം..! പഴയ ബസുകൾ ടീ ഷോപ്പും മിൽമ ബൂത്തും പലഹാരക്കടയും റസ്റ്ററന്റുകളുമായി മാറുന്നു; സ്വകാര്യ വ്യക്തികൾക്കും ബസുകൾ കരാർപ്രകാരം വിട്ടുനൽകും
കോട്ടയം: കെഎസ്ആർടിസി ബസ്സ്റ്റാൻഡുകളിൽ കിടക്കുന്ന പഴയ ബസുകൾ ടീ ഷോപ്പും മിൽമ ബൂത്തും പലഹാരക്കടയും റസ്റ്ററന്റുകളുമായി മാറുന്നു. വരുമാന വർധനവിന്റെ ഭാഗമായിട്ടാണ് പഴയ ബസുകൾ ഇങ്ങനെ വാടകയ്ക്കു നൽകുന്നത്. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ അടുത്തമാസം ബസിൽ റസ്റ്ററന്റ് തുടങ്ങും. പഴക്കം ചെന്ന് ഓട്ടം നിറുത്തിയ ബസ് പ്രത്യേകമായി സജ്ജീകരിച്ചാണ് ടീ ഷോപ്പും പലഹാരക്കടയും തുറക്കുന്നത്. രണ്ടു ലക്ഷം രൂപ കെഎസ്ആർടിസിയിൽ കെട്ടിവച്ച് മാസം ഇരുപതിനായിരം രൂപ വാടകയ്ക്കാണ് സ്വകാര്യ വ്യക്തികൾക്ക് ഇത്തരത്തിൽ വ്യാപാരത്തിനു പഴയ ബസുകൾ കരാർപ്രകാരം വിട്ടുനൽകുക. 15 വർഷം പഴക്കം ചെന്ന ബസുകൾ പൊളിച്ചു മാറ്റുന്പോൾ അതിൽ ഓട്ടത്തിനു പാകമായവ വിവിധ ഡിപ്പോകളിൽ കടകൾക്കു നൽകി വരുമാനമുണ്ടാക്കും. ഫ്രീസർ സംവിധാനത്തോടെ മീൻ കടകൾ, സ്റ്റേഷനറി, നോട്ട് ബുക്കുകൾ, വസ്ത്രവ്യാപാരം, അലങ്കാരസാധനങ്ങൾ എന്നിവയ്ക്കൊക്കെ ബസുകൾ നൽകാനാണ് ആലോചന. ഡിപ്പോയുടെ നിയന്ത്രണത്തിൽ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബസുകൾ…
Read Moreനിരത്തുകളിലിറങ്ങാന്‍ മടിച്ച് സ്വകാര്യബസുകള്‍! നിലവിലെ യാത്രാനിരക്കില്‍ മുന്നോട്ടു പോകാനാകില്ല; നേരിടുന്നത് നിരവധി പ്രതിസന്ധികള്‍
പത്തനംതിട്ട: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൊതുഗതാഗതം ഭാഗികമായി അനുവദിച്ചെങ്കിലും നിരത്തുകളിലിറങ്ങാന്‍ മടിച്ച് സ്വകാര്യബസുകള്‍. വെള്ളിയാഴ്ച വളരെ കുറച്ച് ബസുകള്‍ മാത്രമാണ് ജില്ലയില്‍ ഓടിയത്. ഇവയില്‍ പലതും ഉച്ചയോടെ സര്‍വീസ് അവസാനിപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്വകാര്യ ബസുകള്‍ ഒറ്റ, ഇരട്ട നമ്പരുകള്‍ അടിസ്ഥാനമാക്കി ഒന്നിടവിട്ട ദിനങ്ങളില്‍ സര്‍വീസ് നടത്തണം. പ്രായോഗിക തടസങ്ങളുള്ള നിര്‍ദേശമാണിതെന്ന് സ്വകാര്യബസ് ഉടമകള്‍ പറഞ്ഞു. ബസുകളിലേറെയും ഒറ്റ നമ്പര്‍ രജിസ്ട്രേഷനുള്ളവയാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഓടിയതുകൊണ്ട് റൂട്ടുകളില്‍ യാത്രക്കാരെ കിട്ടില്ല. ഗ്രാമീണ മേഖലകളിലും ഒറ്റപ്പെട്ട റൂട്ടുകളിലും ഓടുന്ന ബസുകള്‍ ഒന്നിടവിട്ട ദിനങ്ങളില്‍ ഓടിയതുകൊണ്ട കാര്യമായ പ്രയോജനമില്ല. നിലവില്‍ ജി ഫോം നല്കി കയറ്റിയിട്ടിരിക്കുകയാണ് സ്വകാര്യ ബസുകളേറെയും. ഇവ പുറത്തിറക്കിയാല്‍ നികുതി നല്‍കേണ്ടിവരും. ഇതിനുള്ള വരുമാനം ബസുകള്‍ക്ക് ലഭിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു. ഡീസല്‍ വിലവര്‍ധന മൂലമുള്ള പ്രതിസന്ധിയും സ്വകാര്യബസുകള്‍ നേരിടുന്നുണ്ട്. യാത്രക്കാര്‍…
Read Moreകോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 53,256 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടിക്കരികെ എത്തി. പുതിയതായി 78,190 പേർ രോഗമുക്തരായി. ഇതോടെ 2.88 കോടി ആളുകൾ ആകെ കോവിഡ് മുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 1422 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജീവന് നഷ്ടമായവരുടെ ആകെ എണ്ണം 3,88,135 ആയി.
Read Moreകടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മ നിരപരാധി; മകന്റെ പരാതി വ്യാജമെന്ന് അന്വേഷണസംഘം
തിരുവനന്തപുരം: അമ്മ പ്രതിയായ കടയ്ക്കാവൂർ പോക്സോ കേസിൽ നിർണായക വഴിത്തിരിവ്. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പതിമൂന്നുകാരന്റെ മൊഴി വിശ്വസനീയമല്ലെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നും പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ, കേസിൽ പോലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷൻ ഉൾപ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു. മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കുട്ടിയുടെ അമ്മയെ കഴിഞ്ഞവർഷം ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. എന്നാൽ രണ്ടാം വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
Read Moreജനം നട്ടംതിരിഞ്ഞു നിൽക്കുമ്പോള് പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്..! കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പഴയ കോളജ് കഥകളെ പരിഹസിച്ച് ജോയി മാത്യു
ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു നിൽക്കുന്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്ന് സംവിധായകനും നടനുമായ ജോയി മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പഴയ കോളജ് കഥകളെ പരിഹസിച്ച് ജോയി മാത്യു എത്തിയത്. പോസ്റ്റിന്റെ പൂർണരൂപം ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും ! അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .നിങ്ങളുടെയോ ?
Read More