സം​സ്ഥാ​ന​ത്തെ 70,000 അ​ഗ​തി​ക​ൾ​ക്ക് അ​രി​യി​ല്ല, കി​റ്റി​ല്ല, മ​രു​ന്നു​മി​ല്ല! കോ​​വി​​ഡ് വ​​ന്ന​​തി​​നു​​ശേ​​ഷം ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ വൈ​​ദ്യ പ​​രി​​ശോ​​ധ​​നും മ​​രു​​ന്നും പൂ​​ർ​​ണ​​മാ​​യി മു​​ട​​ങ്ങി

കോ​​ട്ട​​യം: തൊ​​ഴി​​ലും വ​​രു​​മാ​​ന​​വും ക്ഷേ​​മ​​പെ​​ൻ​​ഷ​​നു​​മൊ​​ക്കെ​​യു​​ള്ള​​വ​​ർ​​ക്കു​​വ​​രെ അ​​രി​​യാ​​ഹാ​​ര​​ക്കി​​റ്റു​​ക​​ൾ സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​വ​​രു​​ന്പോ​​ൾ സം​​സ്ഥാ​​ന​​ത്തെ 1800 അ​​ഗ​​തി, മ​​നോ​​രോ​​ഗ​​സം​​ര​​ണ​​ക്ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ 70,000 അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്ക് അ​​രി​​യും കി​​റ്റും ഗ്രാ​​ൻ​​ഡും മു​​ട​​ങ്ങി​​യി​​ട്ട് വ​​ർ​​ഷ​​മൊ​​ന്നു പി​​ന്നി​​ടു​​ന്നു. ക്ഷേ​​മ​​വും ആ​​രോ​​ഗ്യ​​വും ഉ​​റ​​പ്പാ​​ക്കാ​​ൻ ഓ​​രോ അ​​ന്തേ​​വാ​​സി​​ക്കും മാ​​സം പ​​ത്ത​​ര കി​​ലോ അ​​രി​​യും മൂ​​ന്നു കി​​ലോ ഗോ​​ത​​ന്പും സ​​ർ​​ക്കാ​​ർ റേ​​ഷ​​ൻ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു കൃ​​ത്യ​​മാ​​യ സ​​മ​​യ​​ത്തും കൃ​​ത്യ​​മാ​​യ അ​​ള​​വി​​ലും വ​​ർ​​ഷ​​ങ്ങ​​ളാ​​യി ന​​ൽ​​കു​​ന്നി​​ല്ല. അ​​ഗ​​തി​​ക​​ൾ​​ക്ക് റേ​​ഷ​​ൻ പ​​ഞ്ച​​സാ​​ര​​യും മ​​ണ്ണെ​​ണ്ണ​​യും വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ൻ​​പേ നി​​ർ​​ത്ത​​ലാ​​ക്കി. സൗ​​ജ​​ന്യ കി​​റ്റ് നാ​​ലു പേ​​ർ​​ക്ക് ഒ​​രെ​​ണ്ണം എ​​ന്ന ക്ര​​മ​​ത്തി​​ൽ ര​​ണ്ടു വേ​​ള മാ​​ത്രം ന​​ൽ​​കി ച​​ട​​ങ്ങ് നി​​ർ​​ത്തലാ​​ക്കി. വോ​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​വ​​രേ​​റെ​​യും അ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ക്കാ​​നാ​​വാ​​ത്ത​​വ​​രാ​​യ​​തി​​നാ​​ൽ പാ​​ർ​​ട്ടി​​ക​​ളും സ​​ർ​​ക്കാ​​രും ഒ​​രു പോ​​ലെ അ​​വ​​ഗ​​ണി​​ച്ചു. ബ​​ന്ധു​​ക്ക​​ളോ ചു​​മ​​ത​​ല​​പ്പെ​​ട്ട​​വ​​രോ സം​​ര​​ക്ഷി​​ക്കാ​​നി​​ല്ലാ​​ത്ത​​വ​​രും ഏ​​റ്റെ​​ടു​​ക്കാ​​ത്ത​​വ​​രു​​മാ​​ണ് അ​​ഗ​​തി മ​​നോ​​രോ​​ഗ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ കാ​​രു​​ണ്യ​​മു​​ള്ള​​വ​​രു​​ടെയും സ​​മ​​ർ​​പ്പി​​ത​​രു​​ടെ​​യും സു​​ര​​ക്ഷ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തെ 80 ശ​​ത​​മാ​​നം ഇ​​ത്ത​​രം സ്ഥാ​​പ​​ന​​ങ്ങ​​ളും സ​​മു​​ദാ​​യ​​ങ്ങ​​ൾ ഭാ​​രി​​ച്ച ചെ​​ല​​വി​​ലും…

Read More

ഈ സാഹചര്യത്തില്‍ എങ്ങനെ..? ‘അ​ക്കൗ​ണ്ട് ക്ലോ​സാ’​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പു തോ​ല്‍​വി; നടപടിയെടുക്കാതെ ബിജെപി; നേതാക്കള്‍ നടത്തിയത് സ്വന്തം തോല്‍വി പഠിക്കാനുള്ള ശ്രമം മാത്രം

കോ​​​ഴി​​​ക്കോ​​​ട്: നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ബി​​​ജെ​​​പി​​​യെ ‘സം​​​പൂ​​​ജ്യ’​​​രാ​​​ക്കി​​​യ കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ നേ​​​തൃ​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ന്വേ​​​ഷ​​​ണം എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണം സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളെ ആ​​​കെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ല്‍ നി​​​ര്‍​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​ങ്ങ​​നെ തോ​​​ല്‍​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബൂ​​​ത്തു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ലെ സം​​​സാ​​​രം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം വ​​​ന്ന് ഒ​​​രു​​​മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും ഒ​​​രു വോ​​​ട്ടു​​​പോ​​​ലും കി​​​ട്ടാ​​​ത്ത ബൂ​​​ത്തു​​​ക​​​ള്‍ പി​​​രി​​​ച്ചു​​​വി​​​ടാ​​​നോ കീ​​​ഴ് ഘ​​​ട​​​ക​​​ങ്ങ​​​ളോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം നേ​​​ടാ​​​നോ പാ​​​ര്‍​ട്ടി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ക​​​ട്ടെ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചെ​​​ല​​​വി​​​ലേ​​​ക്കാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന ഫ​​​ണ്ട് നേ​​​താ​​​ക്ക​​​ള്‍ ത​​​ന്നെ വീ​​​തം വ​​​ച്ചെ​​​ടു​​​ത്തെ​​​ന്ന വി​​​കാ​​​ര​​​മാ​​​ണ് ഇ​​​വ​​​ര്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​നും കേ​​​ന്ദ്ര​​​സ​​​ഹ​​​മ​​​ന്ത്രി വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​നും എ​​​തി​​​രേ വ​​​ലി​​​യൊ​​​രു​​​വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും സം​​​ഘ​​​ടി​​​ക്കു​​​ന്ന നി​​​ല​​​യാ​​​ണു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​ടു​​​ക്കു​​​ന്ന എ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും ബൂ​​​മ​​​റാം​​​ഗാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ ര​​​ണ്ടു ബൂ​​​ത്തു​​​ള്‍​പ്പെ​​​ടെ 59 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് മു​​​ന്ന​​​ണി​​​ക്ക് ഒ​​​രു വോ​​​ട്ടു​​​പോ​​​ലും കി​​​ട്ടാ​​​ത്ത​​​ത്. 70 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 493 ബൂ​​​ത്തു​​​ക​​​ളി​​​ല്‍…

Read More

കൊടകര കുഴൽപ്പണ കേസ്! ബിജെപിയില്‍ ഗ്രൂപ്പു തിരിഞ്ഞ് ത​​ര്‍ക്ക​​വും കൈ​​യേ​​റ്റ​​വും ക​​ത്തി​​ക്കു​​ത്തും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃശൂർ: കൊ​​ട​​ക​​ര കു​​ഴ​​ൽ​​പ്പ​​ണ കേ​​സി​​ല്‍ ബി​​ജെ​​പി നേ​​താ​​ക്ക​​ളെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത് തു​​ട​​രു​​ന്ന​​തി​​നി​​ടെ സം​​ഭ​​വ​​ത്തെ​​ച്ചൊ​​ല്ലി പാ​​ര്‍ട്ടി​​യി​​ല്‍ ഗ്രൂ​​പ്പു തി​​രി​​ഞ്ഞ് ത​​ര്‍ക്ക​​വും കൈ​​യേ​​റ്റ​​വും ക​​ത്തി​​ക്കു​​ത്തും. വാ​​ടാ​​ന​​പ്പ​​ള്ളി​​യി​​ല്‍ പാ​​ര്‍ട്ടി​​യി​​ലെ ര​​ണ്ടു വി​​ഭാ​​ഗ​​ക്കാ​​ര്‍ ത​​മ്മി​​ലു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ ഒ​​രാ​​ള്‍ക്ക് കു​​ത്തേ​​റ്റു. കു​​ഴ​​ൽ​​പ്പ​​ണ കേ​​സി​​ല്‍ ബി​​ജെ​​പി യി​​ലെ ഉ​​ന്ന​​ത​​നേ​​താ​​ക്ക​​ള്‍ക്ക് പ​​ങ്കു​​ണ്ടെ​​ന്ന രീ​​തി​​യി​​ല്‍ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​തി​​നെ​​ച്ചൊ​​ല്ലി വാ​​ടാ​​ന​​പ്പ​​ള്ളി​​യി​​ല്‍ പ്ര​​വ​​ര്‍ത്ത​​ക​​ര്‍ ചേ​​രി​​തി​​രി​​ഞ്ഞ് സം​​ഘ​​ര്‍ഷ​​മു​​ണ്ടാ​​വു​​ക​​യും ഇ​​തി​​നി​​ടെ ഒ​​രാ​​ള്‍ക്ക് കു​​ത്തേ​​ല്‍ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. വാ​​ടാ​​ന​​പ്പ​​ള്ളി ബീ​​ച്ച് വ്യാ​​സ ന​​ഗ​​റി​​ന​​ടു​​ത്ത് ക​​ണ്ട​​ന്‍ച​​ക്കി വീ​​ട്ടി​​ല്‍ കി​​ര​​ണി (27) നാ​​ണ് കു​​ത്തേ​​റ്റ​​ത്. വ​​യ​​റി​​ന് താ​​ഴെ കു​​ത്തേ​​റ്റ ഇ​​യാ​​ളെ തൃ​​ശൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. തൃ​​ത്ത​​ല്ലൂ​​ര്‍ ഗ​​വൺമെന്‍റ് ആ​​ശു​​പ​​ത്രി​​യി​​ല്‍ വാ​​ക്‌​​സി​​ന്‍ എ​​ടു​​ക്കാ​​ന്‍ നി​​ല്‍ക്കു​​മ്പോ​​ള്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. കു​​ഴ​​ൽ​​പ്പ​​ണ കേ​​സി​​ല്‍ വാ​​ടാ​​ന​​പ്പ​​ള്ളി ഏ​​ഴാം​​ക​​ല്ല് ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന ബി​​ജെ​​പി ജി​​ല്ലാ ട്ര​​ഷ​​റ​​ര്‍ക്കും പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ത്തി​​നും പ​​ങ്കു​​ള്ള​​താ​​യി ബി​​ജെ​​പി വാ​​ടാ​​ന​​പ്പ​​ള്ളി ബീ​​ച്ച് വ്യാ​​സ ന​​ഗ​​റി​​ലു​​ള്ള ഒ​​രു വി​​ഭാ​​ഗം ബി​​ജെ​​പി​​ക്കാ​​ര്‍…

Read More

കോ​വി​ഡി​ന്‍റെ അ​ടു​ത്ത കു​തി​ച്ചു​ചാ​ട്ടം പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല! ഇ​ന്ത്യ​യി​ൽ ആ​ശ​ങ്ക; കോ​വി​ഡ് വാ​ക്സീ​ൻ എ​ത്ര​യും വേ​ഗം എ​ടു​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ

ജ​നീ​വ: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യാ​യി നി​ൽ​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ). കോ​വി​ഡ് രോ​ഗ​വ്യാ​പ​ന തീ​വ്ര​ത രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​റ​യാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും അ​ടു​ത്ത ത​രം​ഗം പ്ര​തി​രോ​ധി​ക്കാ​ൻ വാ​ക്സീ​ൻ എ​ത്ര​യും വേ​ഗം എ​ടു​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ മേ​ഖ​ല ഡ​യ​റ​ക്ട​ർ ഡോ. ​പൂ​നം ഖേ​ത്ര​പാ​ൽ സിം​ഗ് പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ അ​ടു​ത്ത കു​തി​ച്ചു​ചാ​ട്ടം പ്ര​വ​ചി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യി​ല്ലെ​ങ്കി​ലും അ​ത് ത​ട​യാ​ൻ ക​ഴി​യും. അ​തി​നാ​ൽ ആ​ദ്യം ല​ഭ്യ​മാ​യ അ​വ​സ​ര​ത്തി​ൽ കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കു​ക. ര​ണ്ടാം ത​രം​ഗം ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് വ​ൻ ഭാ​ര​മേ​ൽ​പ്പി​ച്ചു​വെ​ന്നും പൂ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ൻ! വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തു​മ്പോ​ൾ എ​സ്എം​എ​സും പാ​സ്‌​പോ​ർ​ട്ടും കാ​ണി​ക്ക​ണം; രജിസ്റ്റര്‍ ചെയ്യേണ്ടവിധം ഇങ്ങനെ…

ആ​ല​പ്പു​ഴ: വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. www.cowin.gov.in എ​ന്ന ലി​ങ്കി​ൽ ആ​ദ്യം വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്യു​ക. തു​ട​ർ​ന്ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നാ​യി https://covid19.kerala. gov.in/ vaccine എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ​പ്പോ​ർ​ട്ടിം​ഗ് ഡോ​ക്യു​മെ​ന്‍റ്സ് സ​ഹി​തം പാ​സ്‌​പോ​ർ​ട്ടി​ന്‍റെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പേ​ജു​ക​ൾ ഒ​റ്റ​പ്പേ​ജാ​യി കോ​പ്പി എ​ടു​ത്ത ഫ​യ​ലും ര​ണ്ടാ​മ​ത്തേ​തി​ൽ പ്ര​വാ​സി​ക​ളു​ടെ വി​സ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും അ​പ്‌​ലോ​ഡ് ചെ​യ്യു​ക. അ​പേ​ക്ഷ​യും കൂ​ടെ ന​ൽ​കി​യ രേ​ഖ​ക​ളും ജി​ല്ലാ​ത​ല​ത്തി​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ർ​ഹ​രാ​യ​വ​രെ വാ​ക്‌​സി​ൻ ല​ഭ്യ​ത​യും മു​ൻ​ഗ​ണ​ന​യും അ​നു​സ​രി​ച്ച് വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്രം, തീ​യ​തി, സ​മ​യം എ​ന്നി​വ വ്യ​ക്ത​മാ​ക്കി എ​സ്എം​എ​സ് വ​ഴി അ​റി​യി​ക്കും. വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തു​മ്പോ​ൾ അ​പ്പോ​യ്‌​മെ​ന്‍റ് എ​സ്എം​എ​സും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി പാ​സ്‌​പോ​ർ​ട്ടും കാ​ണി​ക്ക​ണം.

Read More

പാക്കിസ്ഥാൻ കൂട്ടമാനഭംഗം! മതപരിവർത്തനത്തിനു വിസമ്മതിച്ചതിനാൽ; നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷ് ടാഗോടെ ട്വിറ്ററില്‍ കാംപെയിന്‍

ക​​​​​റാ​​​​​ച്ചി: മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നു വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത ക്രി​​​​​സ്ത്യ​​​​​ൻ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ കൂ​​​​​ട്ട​​​​​മാ​​​​​ന​​​​​ഭം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്നു സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ പോ​​​​​സ്റ്റു​​​​​ക​​​​​ൾ. കൂ​​​​​ട്ട​​​​​മാ​​​​​ന​​​​​ഭം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ സു​​​​​നി​​​​​ത മ​​​​​സീ​​​​​ഹി​​​​​നു നീ​​​​​തി​​​​​ല​​​​​ഭ്യമാക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട ഹാ​​​​​ഷ്‌​​​​​ ടാ​​​​​ഗോ​​​​​ടെ ട്വി​​​​​റ്റ​​​​​റി​​​​​ൽ കാം​​​​​പെ​​​​​യി​​​​​ൻ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഇ​​​​​മ്രാ​​​​​ൻ ഖാ​​​​​ൻ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​ന്നു സി​​​​​നി​​​​​മാ​​​രം​​​​​ഗ​​​​​ത്തു​​​​​ള്ള പ്ര​​​​​മു​​​​​ഖ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ട്വീ​​​​​റ്റ് ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ, ഫൈ​​​​​സ​​​​​ലാ​​​​​ബാ​​​​​ദി​​​​​ലും ഭി​​​​​ട്ടാ​​​​​യി​​​​​യബാ​​​​​ദി​​​​​ലും ക്രി​​​​​സ്ത്യ​​​​​ൻ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ൾ കൂ​​​​​ട്ട​​​​​മാ​​​​​ന​​​​​ഭം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​ണു പോ​​​​​ലീ​​​​​സി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. ഫൈ​​​​​സ​​​​​ലാ​​​​​ബാ​​​​​ദി​​​​​ൽ സു​​​​​​​​നി​​​​​​​​ത മ​​​​​​​​സീ​​​​​​​​ഹ് എ​​​​​​​​ന്ന പ​​​​​​​​തി​​​​​​​​നാ​​​​​​​​ലു​​​​​​​​കാ​​​​​​​​രി​​​​​​​​യെ ത​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു പോ​​​​​​​​യി കൂ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നി​​​​​​​​ര​​​​​​​​യാ​​​​​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഭി​​​​​​​​ട്ടാ​​​​​​​​യി​​​​​​​​യ​​​​​​​​ബാ​​​​​​​​ദി​​​​​​​​ൽ വാ​​​​​​​​ട​​​​​​​​ക​​​​​​​​യ്ക്കു താ​​​​​​​മ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന ക്രി​​​​​​​​സ്ത്യ​​​​​​​​ൻ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തി​​​​​​​​ലെ പ​​​​​​​​തി​​​​​​​​മൂ​​​​​​​​ന്നു​​​​​​​​കാ​​​​​​​​രി​​​​​​​​യെ മൂ​​​​​​​​ന്നു പേ​​​​​​​​ർ ചേ​​​​​​​​ർ​​​​​​​​ന്ന് കൂ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നി​​​​​​​​ര​​​​​​​​യാ​​​​​​​​ക്കി. മാ​​​​​​​​താ​​​​​​​​പി​​​​​​​​താ​​​​​​​​ക്കളില്ലാത്ത സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് വീ​​​​​​​​ട്ടി​​​​​​​​ൽ അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മി​​​​​​​​ച്ചു ക​​​​​​​​യ​​​​​​​​റി​​​​​​​​യ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ൾ ഷീ​​​​​​​​സാ വാ​​​​​​​​രി​​​​​​​​സി​​​​​​​​നെ കൂ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നി​​​​​​​​ര​​​​​​​​യാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

Read More

വി​​വാ​​ഹി​​ത​​നാ​​യി ഒ​​ന്പ​​തു മാ​​സം പി​​ന്നി​​ട്ട​​പ്പോള്‍ വീ​​ര​​മൃ​​ത്യു ! സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്‌ സൈനികന്‍റെ ഭാര്യ സൈന്യത്തിൽ ചേർന്നു

ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച മേ​​ജ​​റു​​ടെ ഭാ​​ര്യ സൈ​​ന്യ​​ത്തി​​ൽ ചേ​​ർ​​ന്നു. 2019 ഫെ​​ബ്രു​​വ​​രി 18നാ​​യി​​രു​​ന്നു മേ​​ജ​​ർ വി​​ഭൂ​​തി ശ​​ങ്ക​​ർ ധൗ​​ണ്ടി​​യാ​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ ല​​ഫ്. നി​​കി​​ത കൗ​​ളി​​നെ ഇ​​ന്ന​​ലെ നോ​​ർ​​ത്തേ​​ൺ ക​​മാ​​ൻ​​ഡ് ത​​ല​​വ​​ൻ വൈ. ​​കെ. ജോ​​ഷി സ്ഥാ​​ന​​ചി​​ഹ്ന​​ങ്ങ​​ൾ അ​​ണി​​യി​​ച്ചു. വി​​വാ​​ഹി​​ത​​നാ​​യി ഒ​​ന്പ​​തു മാ​​സം പി​​ന്നി​​ട്ട​​പ്പോ​​ഴാ​​യി​​രു​​ന്നു വി​​ഭൂ​​തി ശ​​ങ്ക​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന നി​​കി​​ത അ​​ത് ഉ​​പേ​​ക്ഷി​​ച്ച് ചെ​​ന്നൈ​​യി​​ലെ ഓ​​ഫീ​​സേ​​ഴ്സ് ട്രെ​​യി​​നിം​​ഗ് അ​​ക്കാ​​ഡ​​മി​​യി​​ൽ ചേ​​ർ​​ന്നു. വ​​നി​​താ കേ​​ഡ​​റ്റു​​ക​​ൾ​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു 11 മാ​​സ​​ത്തെ പ​​രി​​ശീ​​ല​​നം. ഇ​​ന്ത്യ​​ൻ ക​​ര​​സേ​​ന​​യു​​ടെ സൗ​​ത്ത് വെ​​സ്റ്റേ​​ൺ ക​​മാ​​ൻ​​ഡി​​ലാ​​ണു നി​​കി​​ത​​യ്ക്കു നി​​യ​​മ​​നം.

Read More

ക​ത്തി​ൽ കു​ത്ത്! എ​ല്ലാ കാ​ര്യ​ങ്ങ​ളും നേ​രി​ട്ട​റി​യാ​വു​ന്ന ര​മേ​ശ് അ​ങ്ങ​നെ പ​റ​യി​ല്ല; താ​ൻ ക​ത്ത​യ​ച്ചാ​ൽ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രാ​തി ന​ൽ​കാ​ൻ ഇ​ട​യി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദു വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ കാ​ര്യ​ങ്ങ​ളും നേ​രി​ട്ട​റി​യാ​വു​ന്ന ര​മേ​ശ് അ​ങ്ങ​നെ പ​റ​യി​ല്ലെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു. പു​തി​യ സ​മി​തി​ക്ക് രാ​ഷ്ട്രീ​യ​പ്രാ​ധാ​ന്യ​മി​ല്ലെ​ന്ന് അ​ന്നു​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നു​മാ​ത്ര​മാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. സോ​ണി​യ ഗാ​ന്ധി​ക്ക് താ​ന്‍ ക​ത്ത​യ​ച്ചാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ അ​റി​യി​ല്ലെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​യെ കൊ​ണ്ടു​വ​ന്ന് ഹി​ന്ദു വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി; സോ​ണി​യ​യോ​ട് ചെ​ന്നി​ത്ത​ല തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മേ​ൽ​നോ​ട്ട​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ നി​യ​മി​ച്ച​ത് തി​രി​ച്ച​ടി​യാ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ അ​ഞ്ച് വ‍​ർ​ഷം താ​ൻ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട…

Read More

പ്ര​തി​ഷേ​ധ​ക്ക​ട​ൽ! ല​ക്ഷ​ദ്വീ​പ് യാ​ത്ര​യ്ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണം; സ​ന്ദ​ര്‍​ശ​ക​പാ​സു​ള​ള​വ​ര്‍​ക്ക് ഒ​രാ​ഴ്ച കൂ​ടി ദ്വീ​പി​ല്‍ തു​ട​രാം. പാ​സ് നീ​ട്ട​ണ​മെ​ങ്കി​ല്‍…

ക​വ​ര​ത്തി: അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച മു​ത​ൽ എ​ഡി​എ​മ്മി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ദ്വീ​പി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കൂ. നി​ല​വി​ൽ സ​ന്ദ​ര്‍​ശ​ക​പാ​സു​ള​ള​വ​ര്‍​ക്ക് ഒ​രാ​ഴ്ച കൂ​ടി ദ്വീ​പി​ല്‍ തു​ട​രാം. പാ​സ് നീ​ട്ട​ണ​മെ​ങ്കി​ല്‍ എ​ഡി​എ​മ്മി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

Read More

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; പുതിയയാൾ വരുംവരെ കെ​യ​ര്‍​ടേ​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്ന് മു​ല്ല​പ്പ​ള്ളി

  തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ത​ന്‍റെ നി​ല​പാ​ട് സോ​ണി​യ ഗാ​ന്ധി​യെ ക​ത്ത് മു​ഖേ​ന നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ അ​ധ്യ​ക്ഷ​നെ നി​യ​മി​ക്കു​ന്ന​തു​വ​രെ കെ​യ​ര്‍​ടേ​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സോ​ണി​യ ഗാ​ന്ധി​ക്ക് വീ​ണ്ടും ക​ത്തെ​ഴു​തി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും വ​ള​രെ കൃ​ത്യ​മാ​യി സോ​ണി​യ ഗാ​ന്ധി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന ദുഃ​ഖ​വും വേ​ദ​ന​യും മ​ന​സി​ലു​ണ്ട്. അ​തു​കൊ​ണ്ട് പ​രാ​ജ​യ​ത്തി​ന്‍റെ പ​രി​പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു. ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടെ​യെ​ങ്കി​ലും ത​ല​യി​ല്‍​വെ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. അ​ശോ​ക് ച​വാ​ന്‍ ക​മ്മി​ഷ​നെ ബ​ഹി​ഷ്‌​ക​രി​ച്ചു എ​ന്ന വാ​ര്‍​ത്ത​യോ​ടും മു​ല്ല​പ്പ​ള്ളി പ്ര​തി​ക​രി​ച്ചു. അ​ശോ​ക് ച​വാ​നെ​യും ആ ​ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​യും വ​ര്‍​ഷ​ങ്ങ​ളാ​യി അ​റി​യാം. ക​മ്മി​ഷ​ന്‍ മു​ന്‍​പാ​കെ വ​ന്ന് ഒ​രു പു​തി​യ കാ​ര്യം പ​റ​യാ​നി​ല്ലെ​ന്ന് ച​വാ​നെ അ​റി​യി​ച്ചി​രു​ന്ന​താ​യും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

Read More