ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിനെതിരേ നിലപാട് കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ.ആധുനിക വൈദ്യാസ്ത്രം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പരാമർശത്തിനെതിരെ റസിഡന്റ് ഡോക്ടർമാരുടെ സംഘടനയായ എഫ്ഒആർഡിഎ ഇന്ന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതും പരിഹസിക്കുന്നതുമായ അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയതെന്നും അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം. രാംദേവിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണം എന്ന ആവശ്യവുമായി ഐഎംഎയും രംഗത്തെത്തിയിരുന്നു.
Read MoreCategory: Loud Speaker
പരസ്പരം പഴിചാരിയുള്ള ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കരുതേ..! ‘കുഴല്‍പ്പണ’വേട്ടയ്ക്ക് ബിജെപിയില്‍ വിലക്ക്; ദേശീയനേതൃത്വം പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: തെരഞ്ഞെടുപ്പിനായെത്തിച്ച കുഴല്‍പ്പണത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ ഉടലെടുത്തവിഭാഗീയതയ്ക്കു തടയിടാന്‍ ദേശീയനേതൃത്വം. പരസ്പരം പഴിചാരിയുള്ള ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിവാദമായ പ്രതികരണങ്ങള്‍ നടത്തരുതെന്നും സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായഭിന്നതകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിക്കുന്ന സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ സംഘടനാതലത്തില്‍ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് ചില സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പേരെടുത്ത് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ഇത്തരം സംഭവങ്ങള്‍ ഇല്ലാതായി. തെരഞ്ഞെടുപ്പു ഘട്ടത്തിലും ഫലം പുറത്തുവന്നപ്പോഴും ഈ നേതാക്കള്‍ മൗനം തുടര്‍ന്നു. എന്നാല്‍ കുഴല്‍പ്പണ വിവാദത്തിലൂന്നി പാര്‍ട്ടിയില്‍ പോര് തുടരവെയാണ് ദേശീയ നേതൃത്വം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ…
Read Moreജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം! കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടി; ഡിജിപി
തിരുവനന്തപുരം: തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ച സ്ഥാപനങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾ, സ്ഥാപനനടത്തിപ്പുകാർ, ഉപഭോക്താക്കൾ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം നിർദേശം നൽകി. അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ടവർ യാത്രചെയ്യുന്പോൾ തിരിച്ചറിയൽ കാർഡ് വേണം. മറ്റുള്ളവർ സത്യവാങ്മൂലം കരുതണം. പുതിയ ജോലിയിൽ പ്രവേശിക്കൽ, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിർബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം. പ്രാദേശികതലത്തിലെ ആവശ്യങ്ങൾ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങൾ ജില്ലാ പോലീസ് മേധാവിമാർക്ക് ഏർപ്പെടുത്താവുന്നതാണ്.
Read Moreപൊറുതിമുട്ടി ജനം..! ഇന്ധനവിലയിൽ ഇന്നും വർധനവ്; പെട്രോൾ സെഞ്ചുറിയിലേക്ക്
കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്ന് തുടങ്ങിയത്.
Read Moreഷിജു വർഗീസിനെതിരെ അന്വേഷണം! അന്ന് വിളിപ്പിച്ചപ്പോള്‍ കുഞ്ഞിന്റെ അസുഖം മൂലം സാവകാശം ചോദിച്ചു; നടി പ്രിയങ്കയെ ഇന്ന് ചോദ്യം ചെയ്യും
ചാത്തന്നൂർ: കുരീപ്പള്ളിയിലെ പെട്രോൾ ബോംബാക്രമണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിനിമാ താരം പ്രിയങ്കയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കുഞ്ഞിന്റെ അസുഖം മൂലം പ്രിയങ്ക സാവകാശം ചോദിച്ചിരുന്നു. എറണാകുളത്ത് താമസിക്കുന്ന പ്രിയങ്ക ഇന്ന് ഉച്ചയോടെ ചാത്തന്നൂർ എ സി പി വൈ .നിസാമുദീന്റെ മുമ്പാകെ ഹാജരാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലെ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി ) യുടെ സ്ഥാനാർത്ഥിയായി പ്രിയങ്ക മത്സരിച്ചിരുന്നു. ഡി എസ് ജെ പി സ്ഥാനാർത്ഥിയായാണ് ഷിജു വർഗ്ഗീസ് കുണ്ടറയിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ മത്സരിച്ചത്. ഡി എസ് ജെ പി യുടെ സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. പെട്രോൾ ബോംബാക്രമണ കേസ്സി ലെ പ്രതിയായ ഷിജു വർഗ്ഗീസിനെതിരെ സമഗ്രമായ…
Read Moreരണ്ടാം തരംഗം കെട്ടടങ്ങുന്നു ! തുടർച്ചയായി ഏഴാംദിവസവും ടിപിആർ പത്ത് ശതമാനത്തിൽ താഴെ; കോവിഡ് കുറയുന്നു
ന്യൂഡൽഹി: കോവിഡിൽ രാജ്യത്ത് ഉയരുന്നത് ആശ്വാസ കണക്കുകൾ. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,52,734 കേസുകളാണ്. ഇതോടെ തുടർച്ചയായി ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയായി. 3,128 പേർ കോവിഡ് ബാധിച്ച് മരിക്കുകയും 2,38,022 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,80,47,534 ആയി ഉയർന്നു. ഇതുവരെ 3,29,100 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. ആകെ 2,56,92,342 പേർ രോഗമുക്തി നേടി. നിലവിൽ 20,26,092 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 21,31,54,129 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ മാസം ആദ്യം ഇന്ത്യയിലെ പ്രതിദിന കേസുകൾ ഒരു ദിവസം 4.14 ലക്ഷത്തിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി കേസുകളിൽ കാര്യമായ കുറവുണ്ട്. രണ്ടാം തരംഗം കെട്ടടങ്ങുന്നു…
Read Moreകത്തിനെച്ചൊല്ലി പ്രതിഷേധം! ചെന്നിത്തലയ്ക്കെതിരേ എ ഗ്രൂപ്പ്; കത്ത് അയച്ചോയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് കെ.സി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ളമേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയ്ക്കിടയാക്കിയെന്ന രമേശ് ചെന്നിത്തലയുടെ പരാമർശനത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. എ ഗ്രൂപ്പാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയെ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെടാൻ ഇടയാക്കിയെന്ന് സോണിയാ ഗാന്ധിക്കയച്ച കത്തിൽ രമേശ് ചെന്നിത്തല സൂചിപ്പിച്ചതായാണ് വിവരം. ഇത്തരമൊരു കത്ത് അയച്ചോയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവും എ ഗ്രൂപ്പിലെ പ്രമുഖനുമായ കെ.സി ജോസഫ് പറഞ്ഞു. സോണിയാ ഗാന്ധിക്കയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ല. പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചത്. സംഘടനാപരമായ പ്രശ്നമുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും പ്രശ്നപരിഹാരത്തിന് ഓടിയെത്തിയത് ഉമ്മൻ ചാണ്ടിയാണ്. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി കെപിസിസി അധ്യക്ഷൻ എഐസിസി അധ്യക്ഷയ്ക്ക് നൽകിയത് സമഗ്രമായ റിപ്പോർട്ടാണ് – കെ.സി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ അഞ്ചു വർഷം പ്രവർത്തിച്ചെങ്കിലും…
Read Moreഇന്ന് ദ്വീപ്, നാളെ കേരളം..! കാവി അജണ്ടയും കോർപ്പറേറ്റ് താൽപ്പര്യവും അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി; വി.ഡി.സതീശൻ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: ലക്ഷദ്വീപുകാരുടെ ഉപജീവനം സംരക്ഷിക്കണമെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നീക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോർപ്പറേറ്റ് താൽപ്പര്യങ്ങളും ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും ദ്വീപ് വാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ദ്വീപ് ജനതയുടെ ജീവിതം തകർക്കാൻ ശ്രമം നടക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കേന്ദ്രത്തിന്റെ താൽപര്യങ്ങൾ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുകയാണ്. രണ്ട് കുട്ടികളിൽ അധികം ഉള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നത് കേട്ടു കേൾവി ഇല്ലാത്ത പരാമർശമാണ്. ലക്ഷദ്വീപിൽ നടക്കുന്നത് കോളോണിയൽ കാലത്തെ…
Read Moreക്രിയാത്മക നിർദേശങ്ങളെ കോൺഗ്രസ് പിന്തുണച്ചില്ല! വി.ഡി. സതീശനെ പ്രശംസിച്ചും മുൻ പ്രതിപക്ഷത്തെ വിമർശിച്ചും കെ.കെ. ശൈലജ
തിരുവനന്തപുരം: വി.ഡി. സതീശനെ പ്രശംസിച്ചും മുൻ പ്രതിപക്ഷത്തെ വിമർശിച്ചും കെ.കെ. ശൈലജ. പ്രളയം വന്നപ്പോൾ സംഭാവന കൊടുക്കരുതെന്ന് വരെ മുൻ പ്രതിപക്ഷം പറഞ്ഞു. സതീശന്റെ ചില ക്രിയാത്മക നിർദേശങ്ങളെ കോൺഗ്രസ് പിന്തുണച്ചില്ലെന്നും മുൻ ആരോഗ്യമന്ത്രി പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വി.ഡി.സതീശന് കഴിയട്ടേയെന്നും ശൈലജ ആംശസിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുളള നന്ദി പ്രമേയചര്‍ച്ച നടത്തുകയായിരുന്നു ശൈലജ. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കമിടുന്നത്. ഗുഡ് ഗവർണേഴ്സിന്റെ തുടർച്ചയാണ് നയപ്രഖ്യാപനം. ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തിൽ കണ്ടതെന്നും ശൈലജ പറഞ്ഞു.
Read Moreസംസ്ഥാനത്തെ 70,000 അഗതികൾക്ക് അരിയില്ല, കിറ്റില്ല, മരുന്നുമില്ല! കോവിഡ് വന്നതിനുശേഷം ഈ സ്ഥാപനങ്ങളിലെ വൈദ്യ പരിശോധനും മരുന്നും പൂർണമായി മുടങ്ങി
കോട്ടയം: തൊഴിലും വരുമാനവും ക്ഷേമപെൻഷനുമൊക്കെയുള്ളവർക്കുവരെ അരിയാഹാരക്കിറ്റുകൾ സർക്കാർ നൽകിവരുന്പോൾ സംസ്ഥാനത്തെ 1800 അഗതി, മനോരോഗസംരണക്ഷണ കേന്ദ്രങ്ങളിലെ 70,000 അന്തേവാസികൾക്ക് അരിയും കിറ്റും ഗ്രാൻഡും മുടങ്ങിയിട്ട് വർഷമൊന്നു പിന്നിടുന്നു. ക്ഷേമവും ആരോഗ്യവും ഉറപ്പാക്കാൻ ഓരോ അന്തേവാസിക്കും മാസം പത്തര കിലോ അരിയും മൂന്നു കിലോ ഗോതന്പും സർക്കാർ റേഷൻ അനുവദിച്ചിട്ടുണ്ട്. ഇതു കൃത്യമായ സമയത്തും കൃത്യമായ അളവിലും വർഷങ്ങളായി നൽകുന്നില്ല. അഗതികൾക്ക് റേഷൻ പഞ്ചസാരയും മണ്ണെണ്ണയും വർഷങ്ങൾക്കു മുൻപേ നിർത്തലാക്കി. സൗജന്യ കിറ്റ് നാലു പേർക്ക് ഒരെണ്ണം എന്ന ക്രമത്തിൽ രണ്ടു വേള മാത്രം നൽകി ചടങ്ങ് നിർത്തലാക്കി. വോട്ടുണ്ടെങ്കിലും ഇവരേറെയും അവകാശം വിനിയോഗിക്കാനാവാത്തവരായതിനാൽ പാർട്ടികളും സർക്കാരും ഒരു പോലെ അവഗണിച്ചു. ബന്ധുക്കളോ ചുമതലപ്പെട്ടവരോ സംരക്ഷിക്കാനില്ലാത്തവരും ഏറ്റെടുക്കാത്തവരുമാണ് അഗതി മനോരോഗ കേന്ദ്രങ്ങളിൽ കാരുണ്യമുള്ളവരുടെയും സമർപ്പിതരുടെയും സുരക്ഷയിൽ കഴിയുന്നത്. സംസ്ഥാനത്തെ 80 ശതമാനം ഇത്തരം സ്ഥാപനങ്ങളും സമുദായങ്ങൾ ഭാരിച്ച ചെലവിലും…
Read More