കോട്ടയം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല പരാതി നൽകാൻ ഇടയില്ലെന്ന് ഉമ്മൻ ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായത് ഉമ്മൻ ചാണ്ടിയാണെന്ന രമേശ് ചെന്നിത്തലയുടെ പരാതിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ സമിതിക്ക് രാഷ്ട്രീയപ്രാധാന്യമില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പിനുമാത്രമാണ് സമിതി രൂപീകരിച്ചത്. സോണിയ ഗാന്ധിക്ക് താന്‍ കത്തയച്ചാല്‍ മാധ്യമങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തി; സോണിയയോട് ചെന്നിത്തല തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട…
Read MoreCategory: Loud Speaker
പ്രതിഷേധക്കടൽ! ലക്ഷദ്വീപ് യാത്രയ്ക്കു കടുത്ത നിയന്ത്രണം; സന്ദര്ശകപാസുളളവര്ക്ക് ഒരാഴ്ച കൂടി ദ്വീപില്‍ തുടരാം. പാസ് നീട്ടണമെങ്കില്‍…
കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ എഡിഎമ്മിന്റെ അനുമതിയോടെ മാത്രമേ ദ്വീപിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ. നിലവിൽ സന്ദര്ശകപാസുളളവര്ക്ക് ഒരാഴ്ച കൂടി ദ്വീപില്‍ തുടരാം. പാസ് നീട്ടണമെങ്കില്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം.
Read Moreകെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ല; പുതിയയാൾ വരുംവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ നിലപാട് സോണിയ ഗാന്ധിയെ കത്ത് മുഖേന നേരത്തേ അറിയിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയിട്ടില്ല. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഫലപ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ചും വളരെ കൃത്യമായി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന ദുഃഖവും വേദനയും മനസിലുണ്ട്. അതുകൊണ്ട് പരാജയത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അശോക് ചവാന് കമ്മിഷനെ ബഹിഷ്കരിച്ചു എന്ന വാര്‍ത്തയോടും മുല്ലപ്പള്ളി പ്രതികരിച്ചു. അശോക് ചവാനെയും ആ കമ്മിറ്റിയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി അറിയാം. കമ്മിഷന് മുന്‍പാകെ വന്ന് ഒരു പുതിയ കാര്യം പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി.
Read Moreമിലിട്ടറി ഉദ്യോഗസ്ഥരുടെ പേരില്‍ തട്ടിപ്പ് കൂടുന്നു; പിന്നില്‍ ഝാര്‍ഖണ്ഡ് സംഘം; മാറാട് സ്വദേശിക്ക് 25,000 രൂപ നഷ്ടമായി
സ്വന്തം ലേഖകന്‍ കോഴിക്കോട് : മിലിട്ടറി ഉദ്യോഗസ്ഥരുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയിലെ ഏറ്റവും വലിയ ഉപയോഗിച്ച സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് വഴിയുമുള്ള തട്ടിപ്പുകള്‍ കൂടുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മാറാട് സ്വദേശിയുടെ 25,000 രൂപയാണ് നഷ്ടമായത്. വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് കൂടുതലും നടക്കുന്നതെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. മാറാട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഝാര്‍ഖണ്ഡ് സംഘമാണ് പിന്നിലുള്ളതെന്നാണ് അറിയാനായത്. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെയാണ് ഇവര്‍ വ്യാജ മിലിട്ടറി ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു ജോലിയെന്നും ഇവിടെ നിന്ന് സ്ഥലം മാറിപോകുന്നതിനാലാണ് ബൈക്ക് വില്‍ക്കുന്നതെന്നുമാണ് ഇയാള്‍ അറിയിച്ചത്. 25000 രൂപയായിരുന്നു ബൈക്കിന് വില പറഞ്ഞത്. വിശ്വാസ്യതക്കായി ഇയാള്‍ മിലിറ്ററി യൂണിഫോമിലുള്ള ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും അയച്ചുനല്‍കിയിരുന്നു. കൂടാതെ ഹിന്ദിയിലായിരുന്നു കൂടുതലും സംസാരിച്ചിരുന്നത്. ആര്‍സി ബുക്കും മറ്റ്…
Read Moreകെഎസ്ആർടിസിയിൽ കൂട്ടവിരമിക്കൽ; ‘31ന് പടിയിറങ്ങുന്നത് 416 ജീവനക്കാർ; ഒരു ദിവസം ഇത്രയധികം പേർ വിരമിക്കുന്നത് കോർപ്പറേഷൻ ചരിത്രത്തിൽ ആദ്യം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ കൂട്ടവിരമിക്കൽ. മേയ് 31-ന് മാത്രം വിരമിക്കുന്നത് 416 ജീവനക്കാർ.കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ജീവനക്കാർ ഒരു ദിവസം വിരമിക്കുന്നത്. വിരമിക്കുന്നതിലധികവും 2000 ബാച്ച് ഡ്രൈവർമാരാണ്. 26,000ത്തോളം ജീവനക്കാരിൽ ആയിരത്തോളം പേരാണ് ഈ സാമ്പത്തിക വർഷത്തിൽ വിരമിക്കുന്നത്. ഇവർക്ക് പകരം നിയമനം ഉണ്ടാകാൻ സാധ്യതയില്ല. 2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷനിൽ നിന്നു വിരമിക്കുന്നത് 945 ജീവനക്കാരാണ്. ഇതിൽ 2022-ജനുവരി മുതൽ മാർച്ച് വരെ വിരമിക്കാനുള്ളത് 187 പേർ മാത്രമാണ്. 2021 ജൂൺ മുതൽ ഡിസംബർ വരെ വിരമിക്കുന്നത് 200 ഓളം ജീവനക്കാരും. ലോക്ഡൗൺ കഴിഞ്ഞ് ഓർഡിനറി സർവീസുകളും ഹ്രസ്വദൂര സർവീസുകളും പരമാവധി ഓപ്പറേറ്റ് ചെയ്യാനാണ് കോർപ്പറേഷന്റെ നീക്കം. ഡ്രൈവർ ,കണ്ടക്ടർ വിഭാഗം ജീവനക്കാരാണ് വിരമിക്കുന്നവരിൽ 80 ശതമാനത്തിലേറെയും. ഇത് സുഗമമായ സർവീസ് നടത്തിപ്പിനെ ബാധിക്കും. വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് തുടങ്ങിയ പെൻഷൻ ആനുകൂല്യങ്ങൾ നല്കാൻ…
Read Moreകോവിഡ് കണക്കുകൾ ആശ്വാസമേകുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 1.73 ലക്ഷം രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 1,73,790 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 45 ദിവസത്തിനിടയിൽ ആദ്യമായാണ് ഇത്രയും കുറവ് കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് ആകെ 2,77,29,247 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,617 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3,22,512 ആയി ഉയർന്നു. 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreശിക്ഷ ജയിലിൽ കിടന്നുതന്നെയാവട്ടെ; തെളിവെടുപ്പിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ കാലിൽ വെടിവച്ചിട്ട് പോലീസ്
ബംഗളൂരു: പീഡനക്കേസിൽ തെളിവെടുപ്പിനിടെ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതികൾക്ക് വെടിവയ്പ്പിൽ പരിക്ക്. കർണാടകയിലെ ചെന്നസാന്ദ്രയ്ക്ക് സമീപമാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിലാണ് ആറ് പേരെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. എന്നാൽ ഇതിനിടെ രണ്ട് പേർ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു. കാലിന് വെടിയേറ്റ ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഒരാഴ്ച മുൻപാണ് പീഡനം നടന്നത്. മനുഷ്യക്കടത്തു സംഘത്തിൽ നിന്നും കേരളത്തിലേക്ക് രക്ഷപ്പെട്ടോടിയ യുവതിയെ സംഘം പിടികൂടി ബംഗളൂരു രാമമൂർത്തി നഗറിലെ വീട്ടിൽ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. പ്രതികൾതന്നെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലുള്ളവരെ കണ്ടെത്താനായി കേന്ദ്രമന്ത്രി കിരൺ റിജ്ജു ഉൾപ്പടെയുള്ളവർ ആഹ്വാനം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി ബംഗളൂരുവിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ ബലാത്സംഗക്കുറ്റമടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയതെന്നു ബംഗളുരൂ കമ്മീഷണർ അറിയിച്ചു. യുവതിയെ കണ്ടെത്താനും പോലീസ് ശ്രമം തുടരുകയാണ്.
Read Moreവാക്സിൻ ഉത്പാദനം ഒരു രാത്രികൊണ്ട് പറ്റില്ല; ഉത്പാദിപ്പിച്ച വാക്സിൻ ഉടനടി വിതരണം ചെയ്യാനാകില്ല; രാഹുലിന് മറുപടിയുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ മന്ദഗതിയിലാണെന്ന് വിമർശിച്ച കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിൻ ഉത്പാദനം ഒരു രാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല. നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സിൻ വികസനം സാധ്യമാകു. ഉത്പാദിപ്പിച്ച വാക്സിൻ ഉടനടി വിതരണം ചെയ്യാനാകില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് വാക്സിനേഷന് വേഗത കൂട്ടിയില്ലെങ്കിൽ വൈറസിന് കൂടുതൽ വകഭേദം സംഭവിച്ച് മൂന്നാം തരംഗത്തിലൂടെ ഏറെ അപകടകാരിയാകുമെന്നാണ് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്റ് മാനേജറാണ്. ഈയവസരത്തിൽ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യർ മരിച്ചുവീഴുന്ന ഈ സന്ദർഭത്തിലെങ്കിലും മോദി ഒരു വാക്സിൻ നയം രൂപീകരിക്കണമെന്നും രാഹുൽ പറഞ്ഞു.
Read Moreമത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്ന്, ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തു: സോണിയയോട് മുല്ലപ്പള്ളി
തിരുവനന്തപുരം: ഹൈക്കമാൻഡ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് മുല്ലപ്പള്ളിയുടെ തുറന്നുപറച്ചിൽ. ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തുവെന്നും നേതൃസ്ഥാനത്ത് തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read Moreകൂടുതൽ ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടിയേക്കും; തീരുമാനം ഇന്ന് ! സർക്കാർ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കേ വീണ്ടും നീട്ടണമോ എന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. കോവിഡ് വ്യാപനത്തിൽ കുറവുണ്ടായെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാകാത്ത സാഹചര്യത്തിൽ ലോക്ഡൗണ്‍ നീട്ടാനാണു സാധ്യതയെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. മൊബൈൽ ഫോണും കന്പ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകി ഉത്തരവിറക്കി. മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകൾ ബാധകം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കണ്ണടകൾ, ശ്രവണ സഹായികൾ, കൃത്രിമക്കാലുകൾ എന്നിവയുടെ വില്പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾക്കും ചൊവ്വാഴ്ചയും ശനിയാഴ്ചയും തുറക്കാം. ചകിരി ഉപയോഗിച്ച് കയർ നിർമിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചൊവ്വ, ശനി ദിവസങ്ങളിൽ അവ ഉപയോഗിക്കാനും അനുമതി നൽകി. വിമൻ ഹൈജീൻ സാധനങ്ങൾ വില്പന സ്ഥലങ്ങളിൽ എത്തിക്കുന്ന വാഹനങ്ങൾക്കും അനുമതി നല്‍കിയിട്ടുണ്ട്.
Read More