തിരുവനന്തപുരം: ട്രിപ്പിൾ ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് ആന്റിജൻ പരിശോധന നടത്തുമെന്നും പോസിറ്റീവാകുന്നവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറന്റൈനിലുളളവർ പുറത്തിറങ്ങിയാൽ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെയും സിഎഫ്എൽടിസികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് പോലീസ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കും. മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണ്‍ ഒമ്പതു ദിവസം പിന്നിട്ടിട്ടും സർക്കാർ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് ഇപ്പോൾ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽനിന്നു തന്നെയാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് ഇതിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാൽ വീട്ടിൽ തന്നെ സമ്പര്‍ക്കവിലക്കില്‍ തുടരുകയും ഇയാളിൽനിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ് ചെയ്യുന്നത്. മതിയായ ക്വാറന്റൈൻ സൗകര്യമില്ലാത്ത വീടുകളിൽ നിന്ന്…
Read MoreCategory: Loud Speaker
സ്കൂള്‍ വിപണി ഇത്തവണയും “ആപ്പില്‍’; പുതിയ സ്റ്റോക്കെടുക്കാതെ വ്യാപാരികള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ രണ്ടാം തവണയും താഴ് വീണ് സ്കൂള്‍ വിപണി. ലക്ഷങ്ങളുടെ കച്ചവടം നടക്കാറുള്ള സ്കൂള്‍ വിപണി ഇത്തവണയും പ്രതിസന്ധിയിലാകുമെന്നുറപ്പായി. കോവിഡ് മൂന്നാം തരംഗം അകലെയല്ലെന്നതും കുട്ടികള്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും വിപണിക്ക് നല്‍കുന്നത് വലിയ ആശങ്കയാണ്. പുത്തനുടുപ്പും വര്‍ണ്ണ കുടകളും കുട്ടിബാഗുകളുമായി പൊടി പൊടിക്കേണ്ട കച്ചവടം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉയര്‍ത്തെഴുന്നേല്‍പ്പിന് പോലും സാധ്യതയില്ലാത്ത വിധം തകര്‍ന്നടിഞ്ഞിരിക്കുന്നത്. കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ ഇനി എന്ന് തുറക്കാനാവുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം മേയ് ആദ്യമാസം മുതല്‍ തന്നെ വിപണി സജീവമാകുമായിരുന്നു. എന്നാല്‍ ഇത്തവണ കണ്‍സ്യൂമര്‍ഫെഡ്, സൂപ്പര്‍ മാര്‍ക്കറ്റ് ത്രിവേണി തുടങ്ങിയവയെല്ലാം സ്കൂള്‍ വിപണി വേണ്ടെന്ന തീരുമാനത്തിലാണ്. വ്യാപാരികള്‍ പുതിയ സ്റ്റോക്കുകള്‍ എടുത്തിട്ടില്ല. കഴിഞ്ഞ തവണ അപ്രതീക്ഷിത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായത്. വലിയ തുക…
Read Moreബാർജ് ദുരന്തം: ടഗ് ബോട്ടിനായി റഡാർ പരിശോധന; എന്താണ് ടഗ് ബോട്ട്?
മുംബൈ: ചുഴലിക്കാറ്റിൽ പെട്ട് ബാർജ് മുങ്ങിയുണ്ടായ അപകടത്തിനൊപ്പം മുങ്ങിയ ടഗ് ബോട്ട് കണ്ടെത്താൻ നാവികസേനയുടെ കഠിനശ്രമം. ടഗ് ബോട്ടായ വരപ്രദയിൽ ഉണ്ടായിരുന്ന 11 പേരെയും കണ്ടെത്താനുണ്ട്. ഇതിനായി റഡാറുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്താനാണ് ശ്രമിക്കുന്നത്. ബാർജ് ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിലും തുടരുകയാണ്. കടലിനടിയിൽ കണ്ടെത്തിയ ബാർജിൽ ഇന്നലെ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. ഇതുവരെ 70 മൃതദേഹങ്ങളാണ് വീണ്ടെടുത്തത്. ഇതിൽ ഏഴുപേർ മലയാളികളാണ്. 186 പേരെയാണ് ഇതുവരെ നാവികസേന രക്ഷപ്പെടുത്തിയത്. ഇനി കണ്ടെത്താനുള്ള അഞ്ചുപേരിൽ മൂന്നുപേർ മലയാളികളാണ്. എന്താണ് ടഗ് ബോട്ട്? വലിയ കപ്പലുകൾ, ബാർജുകൾ തുടങ്ങിയവയ്ക്ക് വഴികാട്ടിയായും സഹായിയായും പ്രവർത്തിക്കുന്ന പ്രത്യേക ബോട്ടുകളാണ് ടഗ് ബോട്ടുകൾ. തീരത്തേക്ക് വരാനും പോകാനും ടഗ് ബോട്ടുകൾ സഹായിക്കും. വലിയ യാനങ്ങളെ തള്ളിയും വലിച്ചുമാണ് ടഗ് ബോട്ടുകൾ നീക്കുക.താരതമ്യേന വലിയ എൻജിൻ ശേഷിയാണ് ഇവയ്ക്കുണ്ടാകുക. പ്രത്യേക പരിശീലനം…
Read Moreരാജ്യത്തെ പൗരന്മാർക്ക്എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്രത്തോട് ആരാഞ്ഞ് ഹൈക്കോടതി
കൊച്ചി: രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് കേരള ഹൈക്കോടതി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്സിൻ കൊടുക്കണം എന്ന് പറഞ്ഞ് ഫെഡറലിസം നോക്കേണ്ട സമയമല്ലിതെന്നും കോടതി പറഞ്ഞു. വാക്സിനേഷന് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജി പരിഗണിക്കവേയാണ് ഹൈക്കോടതി കേന്ദ്രത്തോട് ചോദ്യങ്ങൾ ചോദിച്ചത്. വാക്സിൻ വിതരണത്തിനായി റിസർവ് ബാങ്കിന്റെ 54,000 കോടി അധിക ഡിവിഡൻസ് ഉപയോഗിച്ചുകൂടെയെന്നും കോടതി ചോദിച്ചു. അതേസമയം, നയപരമായ വിഷയമാണിതെന്നും മറുപടിക്ക് സമയം വേണമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ വ്യക്തമാക്കി. വാക്സിൻ നയം മാറിയതോടെ വാക്സിൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ ഹർജിയിൽ പരാതിപ്പെട്ടു. ഹര്‍ജി വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
Read Moreരോഗികളുടെ മരണത്തിൽ ആശങ്കയേറുന്നു; രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണസംഖ്യ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ മൂന്ന് ലക്ഷം കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,315 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447 ആയി ഉയർന്നു. 3,02,544 പേരാണ് പുതിയതായി രോഗമുക്തരായത്. നിലവിൽ 27,20,716 പേർ ചികിത്സയിലാണ്. 19,60,51,962 പേർക്ക് ഇതുവരെ വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreസ്പീക്കർ ആരാണെന്ന് നാളെയറിയാം: വലത് സ്ഥാനാർഥിയായി പി സി വിഷ്ണുനാഥും ഇടത് സ്ഥാനാർഥിയായി എം ബി രാജേഷും മത്സരിക്കുന്നു
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യുഡിഎഫ് തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി. വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇടതു മുന്നണി എം.ബി രാജേഷിനെയാണ് സ്പീക്കറായി തീരുമാനിച്ചിട്ടുള്ളത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക ഇന്ന് ഉച്ചയ്ക്ക് 12 വരെ നൽകാം. അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
Read Moreയാസ് ചുഴലിക്കാറ്റ്: ശനിയാഴ്ചവരെ 25 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ 25 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-പാറ്റ്ന, തിരുവനന്തപുരം-സിൽചാർ ഉൾപ്പെടെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റേൺ റെയിൽവെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതായും മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിൽ ഒഡീഷയിലെ പാരാദീപ്, പശ്ചിമബംഗാളിലെ സാഗർ ദ്വീപ് എന്നി വിടങ്ങളിൽ മേയ് 26നു വൈകുന്നേരം വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 25ന് പശ്ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ ഇടിയോടുകൂടിയ കനത്തമഴ പെയ്യും.
Read Moreതലമുറമാറ്റത്തിൽ നിയമസഭയിലും കസേരമാറ്റം; ചെന്നിത്തലയ്ക്ക് ഇരിപ്പിടം രണ്ടാംനിരയിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, പി.ജെ. ജോസഫ് എന്നിവരാണ് പ്രതിപക്ഷ നേതൃനിരയിൽ മുൻനിരയിലുള്ളത്.
Read Moreപാക്കിസ്ഥാനും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70-ാം വാർഷികം! ചൈനീസ് സഹായത്തോടെ നിർമിച്ച ആണവോർജ പ്ലാന്റ് പാക്കിസ്ഥാനിൽ പ്രവർത്തനം തുടങ്ങി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ആദ്യ ആണവോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങി. 1,100 മെഗാവാട്ട് ശേഷിയുള്ള കറാച്ചിയിലെ പ്ലാന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഓണ്‍ലൈനായി നിർവഹിച്ചു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് കറാച്ചി ന്യൂക്ലിയർ പവർ പ്ലാന്റ് യൂണിറ്റ് 2 (കെ-2) ഉദ്ഘാടനം ചെയ്യുന്നത്. 2013 നവംബറിലാണ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഫ്യൂവൽ ലോഡിംഗ് തുടങ്ങി. നിരവധി പരീക്ഷണങ്ങൾക്കുശേഷം ഈ വർഷം മാർച്ച് പതിനെട്ടിനാണ് പ്ലാന്റിനെ ദേശീയ ഉൗർജശൃംഖലയുമായി ബന്ധിപ്പിക്കുന്നത്.
Read Moreകുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍…! കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: കുട്ടികള്‍ക്കും കോവിഡ് പിടിപെടാമെന്നും എന്നാല്‍ ഗുരുതരമായേക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍. കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. സാധാരണനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ലെന്നും നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. കുട്ടികള്‍ ഈ അണുബാധയില്‍നിന്ന് മുക്തമല്ല. അവര്‍ക്കും രോഗം ബാധിക്കാം. എന്നാല്‍ കുട്ടികളില്‍ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും പോള്‍ പറഞ്ഞു. കുട്ടികളിലെ കോവിഡ് ചികിത്സക്കായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പക്ഷേ അവരെ രോഗം പടരുന്നതിന്റെ ഭാഗമാകാന്‍ അനുവദിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണും ഡോ. പോള്‍ കൂട്ടിച്ചേര്‍ത്തു.
Read More