ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗൂഗിൾ. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കുകയുള്ളുവെന്നും ഗൂഗിൾ വ്യക്തമാക്കി. യുട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നിർദേശങ്ങൾ ബാധകമാക്കുമെന്നും ഗൂഗിൾ വൃത്തങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. അതേസമയം, ഐടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്ട്സ്ആപ്പ് രംഗത്തെത്തി. നയം സ്വകാര്യതയ്ക്ക് തടസമെന്ന നിലപാടിലാണ് വാട്ട്സ്ആപ്പ്. എന്നാൽ ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന് അനുവദിച്ച മൂന്നുമാസത്തെ സമയം ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മുൻനിര മാധ്യമങ്ങൾ കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. പുതിയ നിയമം ഇന്നു പ്രാബല്യത്തിൽ എത്തുന്നതോടെ മാർഗനിർദേശം പാലിക്കാത്ത സമൂഹമാധ്യമങ്ങളുടെ ഭാവി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
Read MoreCategory: Loud Speaker
എട്ടുപേരുടെ പരാതി! ജോലി വാഗ്ദാനം ചെയ്ത് ചെങ്ങന്നൂർ സ്വദേശിയും ബിജെപി നേതാവുമായ സനു എൻ. നായർ പണം തട്ടിയെന്ന് പരാതി
ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയും ബിജെപി നേതാവുമായ സനു എൻ. നായർ നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന് പരാതി. എട്ടുപേരുടെ പരാതിയാണ് ഇതിനകം ചെങ്ങന്നൂർ പോലീസിൽ ലഭിച്ചത്. 2019 ൽ പത്തനംതിട്ട കല്ലറക്കടവ് സ്വദേശി മാന്പ്രവീട്ടിൽ നിഥിൻ ജി. കൃഷ്ണനിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ചെങ്ങന്നൂർ കാരയ്ക്കാട് മലയിൽ വീട്ടിൽ സനു എൻ. നായർ, ബുധനൂർ തഴുവേലിൽ വീട്ടിൽ രാജേഷ് കുമാർ എറണാകുളം തൈക്കുടം, മുണ്ടോലി നടക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Read Moreസിഡിഎം വഴി കുഴൽപ്പണം; കോഴിക്കോട് 35,93,400 രൂപ പിടികൂടി ; മൂന്നു പേർ പിടിയിൽ; ഓപറേഷന് ക്യൂബുമായി പോലീസ്
കോഴിക്കോട്: ഇലക്ഷൻ കുഴൽപണ വിവാദം കത്തിനിൽക്കുന്നതിനിടയിൽ സിഡിഎം വഴി വൻ കുഴൽപണമാറ്റം നടക്കുന്നതായി കണ്ടെത്തൽ.ലോക്ക്ഡൗൺ മറവിലാണ് സിഡിഎം വഴി വൻ തോതിൽ അനധികൃത പണമിടപാടുകൾ നടക്കുന്നത്. ഇതേത്തുടർന്നു പോലീസ് ഓപറേഷന് ക്യൂബ് എന്ന പദ്ധതി ആവിഷ്കരിച്ചു. സിഡിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ചു പോലീസ് നിരീക്ഷണം ശക്തമാക്കി. മുഴുവന്‍ സിഡിഎം കൗണ്ടറുകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവിടെസമീപകാലത്ത് പണിമിടപാടുകള്‍ നടത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. കൗണ്ടറിലെ സിസിടിവി കാമറകളും പോലീസ് പരിശോധിക്കും. ഇതിനായി ബാങ്കുകളുടെ സഹായവും തേടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പിടികൂടിയ പണം കൈമാറിയത് ആരെല്ലാമാണെന്നതു സംബന്ധിച്ചുള്ള അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ഇന്നലെ 58 സിഡിഎം കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ 35,93,400 രൂപയാണ് പിടികൂടിയത്. മൂന്നുപേർ പിടിയിൽകോഴിക്കോട് നടക്കാവ് പോലീസാണ് സിഡിഎം (കാഷ് ഡെപ്പോസിറ്റ് മെഷീന് ) വഴി കുഴല്‍പണ ഇടപാടുകള്‍ നടത്താനെത്തിയ മൂന്നുപേരെ പിടികൂടിയത്. കൊടുവള്ളി സൗത്ത്…
Read Moreപ്രിയങ്കയുടെ ആത്മഹത്യ; നടൻ ഉണ്ണി രാജൻ പി. ദേവ് അറസ്റ്റിൽ
തിരുവനന്തപുരം : രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി. ദേവിനെ അറസ്റ്റ് ചെയ്തു. ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അങ്കമാലിയിലെ വീട്ടിൽ വെച്ച് ഉണ്ണിയെ അറസ്റ്റ് ചെയ്തത്. പ്രിയങ്ക ആത്മഹത്യ ചെയ്യുന്നതിന് മുന്നേ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ ഉണ്ണി രാജൻ പി ദേവിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതി വട്ടപ്പാറ പോലീസ് അങ്കമാലി പോലീസിന് കൈമാറിയിരുന്നു. പ്രിയങ്കയുടെ മരണശേഷം ബന്ധുക്കൾ ഉണ്ണി രാജൻ പി ദേവിനെതിരെ പരാതി നൽകിയിരുന്നു. ഇതെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് അങ്കമാലിയിൽ വെച്ച് ഉണ്ണി രാജൻ പി ദേവിനെ അറസ്റ്റ് ചെയ്തത്.
Read Moreപുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും; സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് സതീശൻ
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന സ്പീക്കർ എം.ബി. രാജേഷിന്റെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്പീക്കർ സഭയ്ക്ക് അകത്തും പുറത്തും രാഷ്ട്രീയം പറയരുതെന്നാണ് കീഴ്വഴക്കം. സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും. സ്പീക്കർ സ്ഥാനത്തിരുന്നിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.ബി. രാജേഷ് നിലപാട് വ്യക്തമാക്കിയത്. അഭിപ്രായമില്ലാത്തയാള്‍ എന്നല്ല സ്പീക്കര്‍ പദത്തിന്റെ അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഎം.ബി. രാജേഷ് നിയമസഭാ സ്പീക്കർ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി. രാജേഷിനെ തെരഞ്ഞെടുത്തു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ രാജേഷിന് 96 വോട്ടും, യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. രാജേഷ് അറിവും അനുഭവസമ്പത്തും സമന്വയിപ്പിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു
Read Moreവിദേശത്ത് ജോലിക്ക് പോകേണ്ടവരും വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന് മുന്‍ഗണനയില്‍ 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വിദേശത്തേക്ക് ജോലി-പഠനാവശ്യങ്ങള്‍ക്കായി പോകുന്നവരെക്കൂടി ഉള്‍പ്പെടുത്തിയാണ് മുന്‍ഗണനാ വിഭാഗം പുതുക്കിയത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്സിഐയുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്എസ്എല്‍സി, എച്ച്എസ്സി, വിഎച്ച്എസ്സി തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാംപില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്സിനേഷന് നിര്ബന്ധമുള്ളവര്, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read Moreനഴ്സുമാരുടെ ദുരവസ്ഥ മനസിലാക്കി! യുഎഇയില്‍ തട്ടിപ്പിനിരയായ മലയാളി നഴ്സുമാര്‍ക്ക് ജോലി നല്കി വിപിഎസ് ഹെല്‍ത്ത്കെയര്‍
ദുബായ്: തൊഴില്‍ത്തട്ടിപ്പിനെ തുടര്‍ന്നു യുഎഇയില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്കു ജോലി നല്കി വിപിഎസ് ഹെല്‍ത്ത് കെയര്‍. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണു മലയാളികളെ യുഎഇയില്‍ ഏജന്‍സികള്‍ എത്തിച്ചത്. എന്നാല്‍ യുഎഇയില്‍ എത്തിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു നഴ്സുമാർ. ഇതിനിടെയാണു നഴ്സുമാരുടെ ദുരവസ്ഥ മനസിലാക്കി യുഎഇയിലെ മെഡിക്കല്‍ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഇവര്‍ക്കു കൈത്താങ്ങായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുടുങ്ങിക്കിടന്നിരുന്ന നഴ്സുമാര്‍ സ്വന്തം നിലയില്‍ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഹ്യുമന്‍ റിസോഴ്സ് വിഭാഗത്തിന് അപേക്ഷകള്‍ അയച്ചിരുന്നു. അപേക്ഷിച്ച ഇരുനൂറോളം പേരില്‍നിന്ന് യോഗ്യരായവരെ പ്രത്യേക അഭിമുഖത്തിലൂടെയാണ് ഗ്രൂപ്പ് തെരഞ്ഞെടുത്തതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചീഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു. ഏറെനാളായി കുടുങ്ങിക്കിടക്കുന്ന നഴ്സുമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും മനസിലാക്കി ഇവര്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയത്. പിസിആര്‍ പരിശോധനയും മറ്റു നടപടികളുമെല്ലാം…
Read More18-45 വയസുകാർക്ക് നേരിട്ടെത്തി വാക്സിൻ എടുക്കാം! വാക്സിൻ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ഇങ്ങനെ…
ന്യൂഡൽഹി: പതിനെട്ടിനും 44നും ഇടയിൽ പ്രായമുള്ളവർക്ക് ഇനി വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തു വാക്സിൻ എടുക്കാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിൽ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിൻ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്ന ഈ പ്രായപരിധിയിൽ ഉള്ളവരിൽ ഒരു ചെറിയ വിഭാഗത്തിന് രജിസ്ട്രേഷൻ ചെയ്യുന്ന അന്നു തന്നെ വാക്സിൻ നൽകണമെന്നും നിർദേശത്തിൽ പറയുന്നു. സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ ഒഴിവാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കോവിൻ ആപ്പിലൂടെയുള്ള രജിസ്ട്രേഷനിൽ തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. അതതു സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി. ഇതുവരെ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുന്പോൾ അനുവദിക്കുന്ന…
Read Moreസര്‍ക്കാര്‍ നിരക്കില്‍ മാസ്ക് കിട്ടാനില്ല! നാലുരൂപയ്ക്ക് മാസ്ക് ലഭിക്കുന്നുണ്ടെങ്കിലും തീരെ ഗുണമില്ലെന്നു പരാതി; ധരിച്ചുകഴിഞ്ഞാല്‍…
കണ്ണൂര്‍: കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള ഉപകരണങ്ങള്‍ക്കു സംസ്ഥാനത്ത് വിലക്രമീകരണം ഏര്‍പ്പെടുത്തിയതിനുപിന്നാലെ മാസ്ക് ഉള്‍പ്പെടെയുള്ളവയ്ക്കു ക്ഷാമം നേരിട്ടു തുടങ്ങി. മാസ്കിനുപുറമേ ഫേസ്ഷീല്‍ഡ്, ഡിസ്പോസിബിള്‍ ഏപ്രണ്‍, സാനിറ്റൈസര്‍ എന്നിവയ്ക്കാണു ക്ഷാമം നേരിടുന്നത്. നേരത്തേ പലയിടങ്ങളിലും അമിത വില ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ വില നിശ്ചയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്ക്കാന് കഴിയാത്ത സാഹചര്യമാണെന്നു തുടക്കത്തിലേ വ്യാപാരികള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും കൂടുതല്‍ നല്‍കിയാണു സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തതെന്നാണു കടയുടമകള്‍ പറഞ്ഞിരുന്നത്. ഇതോടെ സ്റ്റോക്കുകള്‍ വില്‍ക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. കടകളില്‍ സ്റ്റോക്കുള്ള സാധനങ്ങള്‍ ശേഖരിച്ച് തിരിച്ചയയ്ക്കാന്‍ വിതരണക്കാരോട് ഉത്പാദകരും നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം മിക്ക കടകളില്‍ നിന്നുമുള്ള സ്റ്റോക്ക് തിരിച്ചയച്ചു. ഇവയ്ക്കു പകരമായി പുതിയ മാസ്ക് അയച്ചുതരുമെന്ന് ഉത്പാദകര്‍ വിതരണക്കാരെ അറിയിച്ചിരുന്നെങ്കിലും വിലക്കുറവുള്ള മാസ്കുകള്‍ എത്തിത്തുടങ്ങിയിട്ടില്ല. സ്റ്റോക്കുള്ള കടക്കാരാണെങ്കില് വില കൂടുതല്‍ തരാമെന്നു പറയുന്നവര്‍ക്കുപോലും നല്‍കുന്നുമില്ല. ഇതുമായി…
Read More