ന്യൂഡൽഹി: കോവിഡ് കേസുകൾ അതിരൂക്ഷമായ സാഹചര്യത്തിൽ പോലും രാജ്യത്തെ 50 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉപയോഗിക്കുന്നവരിൽ തന്നെ 64 ശതമാനം ആളുകളും ശരിയായ വിധത്തിലല്ല ധരിക്കുന്നത്. 14 ശതമാനം ആളുകൾ മാത്രമാണു വായയും മൂക്കും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കുന്നതെന്നും സർവെയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 25 നഗരങ്ങളിലായി 2000 പേരിൽ നടത്തിയ സർവെയുടെ റിപ്പോർട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടത്. 20 ശതമാനം ആളുകൾ താടിയിലാണ് മാസ്ക് ധരിക്കുന്നതെങ്കിൽ രണ്ട് ശതമാനം ആളുകൾ കഴുത്തിൽ തൂക്കിയിടുകയാണ്. മാസ്ക് ധരിക്കാത്ത ആളിൽ നിന്നു കൊറോണ വൈറസ് പകരാനുള്ള സാധ്യത 90 ശതമാനമാണ്. ആളകലം പാലിക്കുന്നില്ലെങ്കിൽ ഒരാൾക്ക് ഒരു മാസം കൊണ്ട് 406 പേരിലേക്കു രോഗം പകർത്താനാകും. നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം…
Read MoreCategory: Loud Speaker
രാജ്യത്ത് 8848 പേർക്ക് ബ്ലാക്ക് ഫംഗസ്! ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നിന്റെ 23,000 അധിക ഡോസുകൾ സംസ്ഥാനങ്ങൾക്ക് അയച്ചു
ന്യൂഡൽഹി: രാജ്യത്താകമാനം 8848 പേർക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ്) ബാധിച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നിന്റെ 23,000 അധിക ഡോസുകൾ സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗബാധ കൂടിയതു സംബന്ധിച്ച് കേന്ദ്ര സർക്കാർ നടത്തിയ അവലോകനത്തിനു ശേഷമാണ് ആംഫോട്ടെറിസിൻ-ബി എന്ന മരുന്നിന്റെ 23,680 അധിക ഡോസുകൾ അനുവദിച്ചതെന്നു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസർ മന്ത്രാലത്തിന്റെ ചുമതലയുള്ള മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കണ്ടെത്തിയ 8848 രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് വിഹിതം അനുവദിച്ചതെന്നും സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.
Read Moreഎസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി; പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ
തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി മൂല്യ നിർണയം ജൂൺ ഏഴ് മുതൽ 25 വരെ നടത്താനും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സീനേറ്റ് ചെയ്യും. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ഇക്കാര്യം കൂട്ടായി ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read More“ഒരു മുതലയുടെ കഥ’: മോദിയുടെ വിതുമ്പലിന് ട്രോൾ..
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ വികാരാധീനനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്കെതിരേ ട്രോളുകൾ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് അടക്കമുള്ളവരാണ് പരിഹാസവുമായി രംഗത്തെത്തിയത്. “ഒരു മുതലയുടെ കഥ’ എന്ന തലക്കെട്ടിൽ മോദിയുടെ പലകാലത്തിലെ പ്രസംഗങ്ങൾ പങ്കുവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ പരിഹാസ വിഡിയോ. കഴിഞ്ഞ ദിവസം വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വിതുമ്പിയത്. നിരവധി പേരെ കോവിഡ് നമ്മില്‍നിന്ന് തട്ടിയെടുത്തു. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും മോദി പറഞ്ഞു. https://www.facebook.com/watch/?ref=external&v=3950164975099281
Read Moreകുടുംബ വഴക്കിനെ തുടർന്ന് പെട്രോൾ ബോംബ് പൊട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മെഡിക്കൽ കോളജ്: പെട്രോൾ ബോംബ് ശരീരത്തിൽ വീണു പൊട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി വർഗീസ് (47) ആണ് മരണപ്പെട്ടത്. മേയ് 12നായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് സംഘർഷം ഉണ്ടാവുകയും ഇയാളുടെ ശരീരത്തിൽ പെട്രോൾ ബോംബ് വീഴുകയും ചെയ്യുന്നത്. ഏറെ ഗുരുതരാവസ്ഥയിലായ ഇയാളെ വാഴയിലയിൽ പൊതിഞ്ഞ നിലയിലാണ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത്. തല ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം ഭീകരമായി പൊള്ളലേറ്റ അവസ്ഥയിലായിരുന്നു.90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ ഇന്നലെ അർധരാത്രിയോടു കൂടിയായിരുന്നു മരണം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Read Moreകാലാവസ്ഥാ മുന്നറിയിപ്പുകൾ ക്യാപ്റ്റൻ അവഗണിച്ചു; ബാർജ് ദുരന്തം ക്യാപ്റ്റന്റെ അശ്രദ്ധ മൂലമെന്ന് സംശയം; മുംബൈ പോലീസ് കേസെടുത്തു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് മുംബൈയ്ക്കു സമീപം ബാർജ് കടലിൽ മുങ്ങിയതിനു പിന്നിൽ ക്യാപ്റ്റന്റെ അശ്രദ്ധയെന്നു സംശയം. ക്യാപ്റ്റന്‍ എതിരേ എഫ്ഐആർ രേഖപ്പെടുത്തി മുംബൈ പോലീസ് കേസെടുത്തു.അശ്രദ്ധമൂലമുള്ള മരണം എന്ന കുറ്റമാണ് എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകൾ ക്യാപ്റ്റൻ അവഗണിച്ചതായും ചുഴലിക്കാറ്റിന്റെ പാതിയിൽ പോകുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പിന്തിരിയാഞ്ഞുവെന്നും അപകടത്തിൽനിന്നു രക്ഷപ്പെട്ട ബാർജിന്റെ ചീഫ് എൻജിനീയർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ക്യാപ്റ്റനെതിരേ പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റിൽപ്പെട്ട് ബാർജ് മുങ്ങുന്പോൾ മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. 261 ജീവനക്കാരാണ് ഇതിലുണ്ടായിരുന്നത്. വിവിധ വിഭാഗങ്ങൾ ഒരുമിച്ചു നടത്തിയ രക്ഷാ പ്രവർത്തനത്തിൽ ഇതുവരെ 49 മൃതദേഹങ്ങൾ കണ്ടെത്തി. 26 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. മരിച്ചവരിലും കണ്ടെത്താനുള്ളവരിലും മലയാളികളുണ്ട്. അപകട സാധ്യത ചൂണ്ടിക്കാട്ടിയിട്ടും ക്യാപ്റ്റൻ ചെവികൊടുക്കാത്തത് രക്ഷപ്പെട്ട ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. മരിച്ച തൃശൂർ…
Read Moreകനറാ ബാങ്ക് തട്ടിപ്പുകേസില്‍ വിജീഷിനെ ബാങ്കിലെത്തിച്ച് വീണ്ടും തെളിവെടുക്കും; തട്ടിപ്പിന് പിന്നിലെ സത്യമെന്തെന്നറിയാൻ മറ്റ് ജീവനക്കാരെക്കൂടി ചോദ്യം ചെയ്തേക്കും
പത്തനംതിട്ട: കനറാ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വിജീഷ് വര്‍ഗീസിനെ ബാങ്കിലെത്തിച്ച് അന്വേഷണസംഘം തെളിവെടുക്കും. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വിജീഷിനെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഒമ്പതു ദിവസത്തേക്കാണ് ഇയാളുടെ കസ്റ്റഡി കാലാവധി. 8.13 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് ബാങ്കിലെ കാഷ്യര്‍ കം ക്ലാര്‍ക്കായ വിജീഷ് കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഫെബ്രുവരി 11 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും തട്ടിയെടുത്ത പണം വകമാറിയതു സംബന്ധിച്ചുമാണ് പ്രാഥമികമായി അന്വേഷണം നടത്തുന്നത്. വിജീഷ് കൈകാര്യം ചെയ്ത അക്കൗണ്ടുകളെ സംബന്ധിച്ചു ബാങ്കിംഗ് രംഗത്തെ വിദഗ്ധരെക്കൊണ്ട് പരിശോധന നടത്തും. വിജീഷ് ജോലി ചെയ്ത കനറാ ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. പണം തട്ടിപ്പില്‍ വിജീഷ് മാത്രമല്ല ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് കേസ് ഫയല്‍ പഠിച്ച അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേസ് ആദ്യം അന്വേഷിച്ച പത്തനംതിട്ട പോലീസിനും…
Read Moreപ്രതിപക്ഷ നേതാവായി വി.ഡി. സതീശനെന്ന് പ്രഖ്യാപിച്ച് മുല്ലപ്പള്ളി; കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായി ചെന്നിത്തല അറിയപ്പെടുമെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: വി.ഡി. സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി തെരഞ്ഞെടുത്തതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതു സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സതീശൻ മികച്ച നിയമസമാജികനാണെന്നും പിണറായി സർക്കാരിനെ നേരിടാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി അഭിനന്ദിച്ചു. നിയമസഭയിൽ മാതൃകാപരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിരുന്നത്. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായി ചെന്നിത്തല അറിയപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. വിശാലമായ മാറ്റം ആഗ്രഹിച്ചുകൊണ്ട് പാർട്ടി എടുക്കുന്ന ഏതു തീരുമാനവും സ്വീകരിക്കും. പരാജയം ഏറ്റുവാങ്ങിയ സന്ദർഭത്തിൽ അധ്യക്ഷസ്ഥാനം രാജിവച്ചിട്ടു പോയാൽ പാർട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Moreബി.1.617 ഇന്ത്യൻ വകഭേദമല്ലെന്ന് കേന്ദ്രം; ഉടന്‍ നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയകള്‍ക്ക് നിര്‍ദ്ദേശം
ന്യൂഡൽഹി: കോവിഡ് ഇന്ത്യന്‍ വകഭേദമുണ്ടെന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 എന്ന കോവിഡ് രോഗത്തെ ഇന്ത്യന്‍ വകഭേദമെന്ന പദം ഉപയോഗിച്ച മാധ്യമ റിപ്പോർട്ടുകൾക്ക് യാതോരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വകഭേദങ്ങൾക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617. ഇതിന് ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലെന്നും ഐക്യരാഷ്ട്ര സഭയും അറിയിച്ചിരുന്നു.
Read More“അനിശ്ചിതത്വത്തിന്റെ വില’: കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് ലീഗ് മുഖപത്രം
കോഴിക്കോട്: കോൺഗ്രസ് ദേശീയ അധ്യക്ഷനെയും കേരളത്തിൽ പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കാത്തതിൽ വിമർശനവുമായി ലീഗ് മുഖപത്രം ചന്ദ്രിക. പാർട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ അനിശ്ചിതത്വം പാർട്ടിക്കും പ്രതിപക്ഷത്തിനും പ്രയോജനകരമല്ലെന്ന് “അനിശ്ചിതത്വത്തിന്റെ വില’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കുന്നത് ശരിയല്ല. കേരളത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഇനിയുള്ളത് ഭഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് ദേശീയ നേതാവ് ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മമല്ലെന്നും വിമർശിച്ചു.
Read More