തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ഷൈലജയെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കെ.കെ. ഷൈലജ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനം മാറ്റില്ല. നേതൃത്വം ചർച്ച ചെയ്താണ് പുതിയ മന്ത്രിമാരെ തീരുമാനിച്ചത്. പാർട്ടിയുടേത് സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണ്. അതിൽ നിന്നേ തനിക്ക് മറുപടി പറയാൻ കഴിയൂവെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
Read MoreCategory: Loud Speaker
യുപിയിൽ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു; മരണമടയുന്ന അഞ്ചാമത്തെ ബിജെപി എംഎൽഎ
ലക്നോ: ഉത്തര്‍പ്രദേശ് മന്ത്രി വിജയ് കശ്യപ് (56) കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. റവന്യൂ-പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രിയായിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിജയ് കശ്യപ്. കഴിഞ്ഞ വർഷം കമല്‍റാണി വരുൺ, ചേതന്‍ ചൗഹാന് എന്നിവരാണ് മുമ്പ് മരിച്ചത്. വിജയ് കശ്യപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രണ്ടാം തരംഗത്തിൽ മരണമടയുന്ന അഞ്ചാമത്തെ ബിജെപി എംഎൽഎയുമാണ് അദ്ദേഹം.
Read Moreടീച്ചര്‍ക്ക് ഒരു അവസരംകൂടി കൊടുത്തുകൂടേ..? ഈ തീരുമാനം ഒരുപാട് അമ്മ മനസുകളില്‍ വേദനയുണ്ടാക്കും..! ശൈലജയെ തഴഞ്ഞതിനെതിരേ പോസ്റ്റുമായി പി.ജെ. ആര്‍മി
കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി തുടരുമെന്ന് കരുതിയ കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധവുമായി പി.ജെ. ആര്‍മി. ചെങ്കൊടിയുടെ പശ്ചാത്തലത്തില്‍ കെ.കെ. ശൈലജയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റിട്ടിരിക്കുന്നത്. ഫോട്ടോയില്‍ ടീച്ചര്‍ക്ക് ഒരു അവസരം കൂടി കൊടുത്തുകൂടെ ? എന്ന വാചകത്തോടൊപ്പം ഹാഷ് ടാഗ് ഇട്ടു കൊണ്ട് പാര്‍ട്ടി വിമതരല്ല, പാര്‍ട്ടിക്ക് ഒപ്പം തന്നെ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റിയത് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ. ‘കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചുകേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ധിക്കുമായിരുന്നു. ഒരു പക്ഷേ, തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ…
Read Moreഗംഗാ നദിയില്‍ കൂടി മൃതദേഹങ്ങള്‍ ഒഴുകി വരുന്നത് നിത്യസംഭവം! പെട്രോളും ടയറും ഉപയോഗിച്ച് അജ്ഞാത മൃതദേഹം കത്തിച്ചു; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ
ലക്നോ: ഗംഗാ നദീ തീരത്ത് പെട്രോളും ടയറും ഉപയോഗിച്ച് അജ്ഞാത മൃതദേഹം കത്തിച്ച സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ മാല്‍ദേവ് ഘട്ടിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഗംഗാ നദിയില്‍ കൂടി മൃതദേഹങ്ങള്‍ ഒഴുകി വരുന്നത് നിത്യസംഭവമാണ്. നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തടയാന്‍ പോലീസ് പരിശോധന ശക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.
Read Moreഇതിനെക്കുറിച്ച് ഗണേഷ് കുമാറിന് അറിവുണ്ടായിരുന്നില്ല..! ഗണേഷ് കുമാർ ക്രമക്കേട് കാട്ടിയിട്ടില്ലെന്ന് സാക്ഷി; പ്രഭാകരന് പിള്ള പറയുന്ന വിവരങ്ങള്‍ ഇങ്ങനെ…
കൊല്ലം: പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍ വില്‍പ്പത്രത്തില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണം തള്ളി വില്‍പ്പത്രത്തിലെ സാക്ഷി പ്രഭാകരന് പിള്ള. ബാലകൃഷ്ണ പിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമാണ് വില്‍പ്പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 ഓഗസ്റ്റ് ഒന്‍പതിനാണ് വില്‍പ്പത്രം തയാറാക്കിയത്. ഇതിനെക്കുറിച്ച് ഗണേഷ് കുമാറിന് അറിവുണ്ടായിരുന്നില്ല. ബാലകൃഷ്ണ പിള്ളയുടെ മരണത്തിന് ശേഷമാണ് വില്‍പ്പത്രത്തെ കുറിച്ച് മക്കള്‍ അറിഞ്ഞത്. വില്‍പ്പത്രവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണ പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പ്രഭാകരന് പിള്ള പറഞ്ഞു. അതേസമയം, ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തിന് കുരുക്കായതു കുടുംബ പ്രശ്നത്തെ ചൊല്ലിയുള്ള പരാതിയെന്നാണ് സൂചന. ഏക എംഎൽഎ കക്ഷികൾക്കു ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ഇടതു മുന്നണിയോഗം തീരുമാനിച്ചപ്പോൾ കേരള കോൺഗ്രസ്-ബിയുടെ ഏക അംഗമായ ഗണേഷ്കുമാറും മന്ത്രിയാകുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നെങ്കിലും പുറത്തുവന്ന ആദ്യ പട്ടികയിൽ പേരുണ്ടായില്ല. കുടുംബ…
Read Moreഞങ്ങള്‍ ഒരുമിച്ച് കഴിയുകയാണ്, ഉടന്‍ വിവാഹം കഴിക്കും, പക്ഷേ ..! ഒളിച്ചോടിയ യുവതിയും യുവാവും ഹര്‍ജി നല്കി; കമിതാക്കളെ ഞെട്ടിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം
അമൃത്സർ: ലീവ് ഇന്‍ റിലേഷന്‍ഷിപ്പ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബില്‍ നിന്നും ഒളിച്ചോടിയ യുവതിയും യുവാവും നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ലീവ് ഇന്‍ റിലേഷന്‍ഷിപ്പ് സാമൂഹികപരമായും ധാര്മികപരമായും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. തരണ്‍ ജില്ലയില്‍ നിന്നുള്ള 22കാരന് ഗുര്‍വിന്ദര്‍ സിംഗും 19കാരി ഗുല്‍സാ കുമാരിയുമാണ് ഹര്‍ജിക്കാര്‍. നിലവില്‍ ഒരുമിച്ച് കഴിയുകയാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാർ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലീവ് ഇൻ റിലേഷൻഷിപ്പ് സാമൂഹികപരമായും ധാര്മികപരമായും അംഗീകരിക്കാനാവില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കി ലുധിയാന സ്വദേശിയാണ് ഗുൽസാ കുമാരി. ഗുർവിന്ദർ സിംഗുമായുള്ള ബന്ധത്തിന് കുമാരിയുടെ ബന്ധുക്കൾക്ക് എതിർപ്പായിരുന്നു. തുടർന്നാണ് ഇരുവരും നാടുവിട്ടത്. കുമാരിയുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മാതാപിതാക്കളുടെ പക്കലാണ്. ഇതിനാലാണ് ഇരുവരുടെയും…
Read More‘ഉറപ്പിച്ച മന്ത്രിയെ’ തഴഞ്ഞ ഞെട്ടലില്‍ കേരളം ! തഴഞ്ഞതിനു പിന്നില്‍ വലിയ ഒരു കളി നടന്നിട്ടുണ്ടെന്ന് ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും; മന്ത്രിസഭയിലുണ്ടായിരുന്ന കണ്ണൂരിന്റെ ‘സ്വാധീനവും’ വെട്ടി
കണ്ണൂര്‍: എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ ഉറപ്പായും മന്ത്രിയായി പ്രതീക്ഷിച്ചിരുന്ന കെ.കെ. ശൈലജയെ പാര്‍ട്ടി തഴഞ്ഞതില്‍ ഞെട്ടി കേരളവും സിപിഎം പ്രവര്‍ത്തകരും. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ കെ.കെ. ശൈലജയുടെ പ്രവര്‍ത്തനം കേരളീയ സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ടു തന്നെയാണ് തുടര്‍ഭരണം വന്നാല്‍ അവര്‍ വീണ്ടും മന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പു ഫലത്തിനു മുമ്പേ കേരളം ഉറപ്പിച്ചതും. സിപിഎം മന്ത്രിപ്പട്ടികയില്‍ അവസാന നിമിഷം വരെ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ കെ.കെ. ശൈലജയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാനം തഴയുകയായിരുന്നു. നിപ്പ, കോവിഡ് കാലങ്ങളിലും പ്രളയ ദുരന്തങ്ങളിലും ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ. ശൈലജ അന്തര്‍ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടെ ഭരണത്തെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയ പല ആരോപണങ്ങളുടെ മുനയൊടിക്കാനും പിടിച്ചുനില്‍ക്കാനും സര്‍ക്കാരും പാര്‍ട്ടിയും കവചമായി ഉപയോഗപ്പെടുത്തിയതും മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയെ ഇത്രയും മികച്ച നിലയിലാക്കിയെടുക്കുന്നതില്…
Read Moreസിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു; ഒരു വനിത ഉൾപ്പെടെ നാലുപേർ, എല്ലാവരും പുതുമുഖങ്ങൾ; ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു. നാല് അംഗങ്ങളാണ് സിപിഐയ്ക്ക് മന്ത്രിസഭയിലുണ്ടാകുക. നാലുപേരും പുതുമുഖങ്ങളാണ്. പി. പ്രസാദ്, കെ. രാജൻ, ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവര്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാർ ആണ് ഡെപ്യൂട്ടി സ്പീക്കര്‍. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. പുതുമുഖങ്ങളെയാണ് ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. പുതുമുഖങ്ങളായിരിക്കും സിപിഐ മന്ത്രിമാര്‍ ആകുക എന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ.
Read Moreപ്രതിപക്ഷനേതാവ്ചെന്നിത്തലയോ സതീശനോ? കോൺഗ്രസിൽ ആശയക്കുഴപ്പം; തർക്കങ്ങളില്ലെങ്കിൽ…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇന്ന് നിർണായക ചർച്ച. ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജ്ജുന ഖാർഗെയും വി.വൈത്തിലിംഗവും കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കും. കൂടാതെ കോൺഗ്രസ് എംഎൽഎമാർ ഓരോരുത്തരുമായും ഇവർ കൂടിക്കാഴ്ച നടത്തും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നു ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കാൻ രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞിരുന്നുവെന്നത് ഇവർ എടുത്തു കാട്ടുന്നു. എംഎൽഎമാരുടെ എണ്ണം കൂടുതൽ ഐഗ്രൂപ്പിനാണെന്നതും ചെന്നിത്തലക്ക് അനുകൂലമാകും. തർക്കങ്ങളില്ലെങ്കിൽയോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരാനുള്ള സാധ്യതയും ഉണ്ട്. നേരത്തെ രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ…
Read Moreനാരദ കൈക്കൂലി കേസ്; രാവിലെ അറസ്റ്റ്, വൈകുന്നേരം ജാമ്യവും; രാത്രിയിൽ തൃണമൂല്‍ നേതാക്കളുടെ ജാമ്യം റദ്ദാക്കി കോല്‍ക്കത്ത ഹൈക്കോടതിയും
കോൽക്കത്ത: പശ്ചിമ ബംഗാളിലെ നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കി കോല്‍ക്കത്ത ഹൈക്കോടതി. നാലുപേര്‍ക്കും ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു ഹൈക്കോടതി നടപടി. നാരദ ന്യൂസ് സംഘത്തില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കിം, സുബ്രദാ മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ ഇന്നലെ രാവിലെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫീസിനു മുന്‍പിലെത്തി പ്രതിഷേധിച്ചിരുന്നു. മമതയ്ക്കൊപ്പമെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുകയും സിബിഐയുടെ ഓഫീസിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് സിബിഐ കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചത്. എന്നാൽ തിങ്കളാഴ്ച…
Read More