ന്യൂഡൽഹി: കോവിഡിനെതിരേ റഷ്യയിൽ കണ്ടുപിടിച്ച സ്പുട്നിക് വാക്സിൻ എടുക്കുന്നതിനായി ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കു പ്രത്യേക ടൂർ പാക്കേജുമായി ട്രാവൽ എജൻസികൾ. ദുബായ് ആസ്ഥാനമായുള്ള ട്രാവൽ എജൻസിയാണ് ഡൽഹിയിൽ നിന്ന് റഷ്യയിലേക്ക് വാക്സിൻ ടൂറിസം സംഘടിപ്പിക്കുന്നത്. രണ്ടു ഡോസ് സ്പുട്നിക് വാക്സിൻ എടുക്കുന്നതിനായി 24 ദിവസത്തെ ടൂറിസം പാക്കേജാണ് ഇവർ ഒരുക്കുന്നത്. വാക്സിൻ എടുക്കുന്നതിന് പുറമേ റഷ്യയിൽ ഇരുപത് ദിവസം സ്ഥലങ്ങൾ ചുറ്റിക്കറങ്ങാനുള്ള സൗകര്യവും ഇവർ വാഗ്ദാനം ചെയ്യുന്നു. 24 ദിവസത്തെ പാക്കേജിന് 1.29 ലക്ഷം രൂപയാണ് ഈടാക്കുന്നത്. വാക്സിന്റെ വില ഉൾപ്പടെയാണിത്.
Read MoreCategory: Loud Speaker
രോഗമുക്തി നേടിയവർക്കു മൂന്നു മാസത്തിനുശേഷം വാക്സിൻ സ്വീകരിക്കാം! പുതിയ മാർനിർദേശത്തിൽ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്കു മൂന്നു മാസത്തിനുശേഷം വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ. ആദ്യ ഡോസ് സ്വീകരിച്ച ശേഷം വൈറസ് ബാധയുണ്ടായവർ രണ്ടാം ഡോസ് മൂന്നു മാസത്തിനു ശേഷമേ എടുക്കാവൂ എന്നും പുതിയ മാർനിർദേശത്തിൽ പറയുന്നു. കോവിഡ് ബാധിച്ചവരോട് വാക്സിൻ എടുക്കാൻ നാലാഴ്ചയും രണ്ടാഴ്ചയുമാണ് ഡോക്ടർമാർ പൊതുവേ പറയുന്നത്. ഇക്കാര്യത്തിൽ ആദ്യമായിട്ടാണ് കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്നും കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 വരെ ആഴ്ചയായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
Read Moreസ്കൂള്‍ പ്രവേശനത്തിനും വിടുതല്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈന്‍ സംവിധാനം! 26 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലെ പ്രവേശനത്തിനും സ്കൂളുകളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനും ഓണ്‍ലൈന്‍ സംവിധാനം കൂടി ഒരുക്കി. ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ സംവിധാനം ആവശ്യമുള്ളവര്‍ സമ്പൂര്‍ണ പോര്‍ട്ടലിലൂടെ ഇതു പ്രയോജനപ്പെടുത്താം. (sampoorna.kite.keral a.go v.in). ഒന്നാം ക്ലാസിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം തുടങ്ങി. മറ്റുക്ലാസുകളിലേയ്ക്ക് ഈ മാസം 26 മുതല്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ പോര്ട്ടിലിലുണ്ട്. ഈ വിദ്യാര്‍ഥികളുടെ അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം സമ്പൂര്‍ണ വഴി ഓണ്‍ലൈന്‍ ആയി നടത്തണം. സാധാരണ സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോറത്തില്‍ നല്കുന്ന വിവരങ്ങള്‍ തന്നെയാണ് രക്ഷിതാക്കള്‍ ഓണ്‍ലൈനിലും നല്‍കേണ്ടത്.രക്ഷിതാവ് ഓണ്‍ലൈനില്‍ നല്കുന്ന അപേക്ഷ പ്രഥമാധ്യാപകന്റെ സമ്പൂര്‍ണ ലോഗിനില്‍ ലഭിക്കും. സ്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഓണ്‍ലൈനായി നിലവില്‍ പഠിക്കുന്ന സ്കൂളില്‍…
Read Moreനായനാർ മന്ത്രിസഭയിൽ 14 മന്ത്രിമാർ, രണ്ടാം പിണറായി സർക്കാരിൽ 21 പേർ! നിയമസഭ കാണാതെ മന്ത്രിമാരാകുന്നത് എട്ടു പേർ; ഭരണപരിചയം നാലു പേർക്ക്
തിരുവനന്തപുരം: നിയമസഭ കാണാതെ മന്ത്രിമാരാകുന്നത് എട്ടുപേർ. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ജയിച്ച എട്ടു പേരാണ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസഭാംഗങ്ങളായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്. 24നാകും ഇവർ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുക. കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, അഹമ്മജ് ദേവർകോവിൽ എന്നിവരാണു ടീം പിണറായിയിലെ പുതുമുഖങ്ങൾ. ഇതിൽ കെ.എൻ. ബാലഗോപാലും പി. രാജീവും നേരത്തേ രാജ്യസഭാംഗങ്ങളായിരുന്നു. സിപിഐയുടെ നാലു മന്ത്രിമാരിൽ മൂന്നു പേരും ആദ്യമായി നിയമസഭാംഗങ്ങളായവരാണ്. നിയമസഭാ സ്പീക്കറായെത്തുന്ന എം.ബി. രാജേഷും കേരള നിയമസഭയിൽ കന്നിക്കാരനാണ്. നിയമസഭയിൽ ആദ്യമായെത്തി ഒരാൾ സ്പീക്കർ പദവിയിൽ എത്തുന്നതും ആദ്യ കേരള നിയമസഭ ഒഴിച്ചാൽ ഇതാദ്യമാണ്. നേരത്തേ രണ്ടു തവണ ലോക്സഭാംഗമായിരുന്നു എം.ബി. രാജേഷ്. 2006 ലെ വി.എസ്. അച്യുതാന്ദൻ സർക്കാരിലാണ് സമീപകാലത്ത് ആദ്യമായി…
Read Moreസിപിഐ മന്ത്രിമാർക്കും വകുപ്പായി; റവന്യൂ വകുപ്പ് കെ രാജന്, സിപിഐയുടെ ആദ്യ വനിതാ മന്ത്രിയായി ചിഞ്ചുറാണി
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം. കെ. രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജി.ആർ. അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും ജെ. ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും നൽകി. സിപിഐയിൽ നിന്നുള്ള നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. പിളർപ്പിന് ശേഷം സിപിഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും.
Read Moreഎന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോയെ നിയമിച്ചു; മാണി സി. കാപ്പനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ചയില്ലെന്ന് ചാക്കോ
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോയെ നിയമിച്ചു. ടി.പി. പീതാംബരന് മാസ്റ്റര്‍ക്ക് പകരമായാണ് സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോയെ ശരദ് പവാര്‍ നിയമിച്ചത്. കോണ്‍ഗ്രസ് വിട്ട് അടുത്തിടെയാണ് പി.സി. ചാക്കോ എന്‍സിപിയില്‍ അംഗത്വം സ്വീകരിച്ചത്. അതേസമയം, രണ്ടാം ഇടതുമുന്നണി സര്‍ക്കാരില്‍ മെച്ചപ്പെട്ട വകുപ്പാണ് എന്‍സിപിക്ക് ലഭിച്ചതെന്ന് പി.സി. ചാക്കോ പറഞ്ഞു. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണെന്നും വനം വകുപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ എന്‍സിപിയിലേക്കു വരുമെന്നും മാണി സി. കാപ്പനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ചയില്ലെന്നും പി.സി. ചാക്കോ വ്യക്തമാക്കി.
Read Moreടൗട്ടെ വന്നുപോയി, ദാ വരുന്നു അടുത്തത്… യാസ് ! ഇന്ത്യൻ തീരത്തേയ്ക്കു നീങ്ങില്ല; പക്ഷേ…
തിരുവനന്തപുരം: 23ന് ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ. കിഴക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യുനമർദം അടുത്ത ദിവസങ്ങളിൽ തീവന്യുനമർദമായി മാറുമെന്നും തുടർന്നു ചുഴലിക്കാറ്റായി പരിണമിക്കുമെന്നാണ് വിലയിരുത്തൽ. തീവ്രന്യൂനമർദം ചുഴലിക്കാറ്റായാൽ അത് യാസ് എന്ന പേരിലാകും അറിയപ്പെടുക. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയെങ്കിലും പടിഞ്ഞാറൻ തീരദേശമാകെ ഇപ്പോഴും ആശങ്കയുടെ നിഴലിലാണ്. മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണു നിർദേശം. യാസ് ഇന്ത്യൻ തീരത്തേയ്ക്കു നീങ്ങില്ല. വടക്കോട്ടു സഞ്ചരിച്ച് ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നാശം വിതയ്ക്കാം. അതേ സമയം യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ മഴ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. 25 മുതൽ തെക്കൻ കേരളത്തിൽ ആരംഭിക്കുന്ന മഴ പിന്നീട് വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കും.
Read Moreരണ്ടാം തരംഗത്തിന്റെ കാരണം സിംഗപ്പൂരെന്ന് കേജരിവാൾ; ഡൽഹി മുഖ്യമന്ത്രി ഇന്ത്യക്കു വേണ്ടി സംസാരിക്കണ്ടെന്ന് കേന്ദ്രത്തിന്റെ വിമർശനം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പരമാര്‍ശത്തിനെതിരേ കേന്ദ്ര സർക്കാർ. ഇന്ത്യക്കായി കേജരിവാൾ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. കോവിഡിനെതിരേ ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നത്. ലോജിസ്റ്റിക് ഹബ്, ഓക്സിജൻ വിതരണം എന്നീ നിലകളിൽ സിംഗപ്പൂരിന്റെ പങ്കിനെ അഭിനന്ദിക്കുന്നുവെന്നും വിദേശകാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. നേരത്തേ, കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന കേജരിവാളിന്റെ പരമാര്‍ശത്തിനെ തള്ളി സിങ്കപ്പൂരിന്റെ ആരോഗ്യമന്ത്രാലയം രംഗത്ത് എത്തിയിരുന്നു. സിംഗപ്പൂരിൽ നിന്നുള്ള വിമാനയാത്രക്കാര്‍ വഴിയാണ് രോഗം ഇന്ത്യയിലെത്തിയതെന്നാണ് കേജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി സിംഗപ്പൂർ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി കേജരിവാളിനെ വിമർശിച്ച് രംഗത്തെത്തിയത്.
Read Moreനടൻ വിജയകാന്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തിയും നേടിയിരുന്നു.
Read Moreമന്ത്രിസഭ രൂപീകരിക്കാൻ പിണറായി വിജയനെ നേതാവായി തെരഞ്ഞെടുത്തതിന്റെ ഔദ്യോഗിക രേഖകൾ ഗവർണർക്ക് സമർപ്പിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. സിപിഎം, എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗങ്ങൾ പിണറായി വിജയനെ നേതാവായി തെരഞ്ഞെടുത്തതിന്റെ ഔദ്യോഗിക രേഖകൾ പിണറായി വിജയൻ കൈമാറി. തുടർന്നു മന്ത്രിസഭ രൂപീകരിക്കാനായി പിണറായി വിജയനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔപചാരികമായി ക്ഷണിച്ചു.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. മുഖ്യമന്ത്രി ഉൾപ്പെടെ പുതിയ 21 മന്ത്രിമാരുടെ പട്ടികയും ഗവർണർക്കു കൈമാറി. 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിക്കൊടുക്കണമെന്ന് അഭ്യർഥിക്കുന്ന ക്ഷണക്കത്ത് നൽകി. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണർ ഇറക്കും.
Read More