ഗം​ഗാ ന​ദി​യി​ല്‍ കൂ​ടി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ഴു​കി വ​രു​ന്ന​ത് നി​ത്യ​സംഭവം! പെ​ട്രോ​ളും ട​യ​റും ഉ​പ​യോ​ഗി​ച്ച് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ത്തി​ച്ചു; അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ല​ക്നോ: ഗം​ഗാ ന​ദീ തീ​ര​ത്ത് പെ​ട്രോ​ളും ട​യ​റും ഉ​പ​യോ​ഗി​ച്ച് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ലി​യ ജി​ല്ല​യി​ലെ മാ​ല്‍​ദേ​വ് ഘ​ട്ടി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

ഗം​ഗാ ന​ദി​യി​ല്‍ കൂ​ടി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ഴു​കി വ​രു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ന​ദി​യി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

Related posts

Leave a Comment