ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്നും ജീവനക്കാരൻ സൈക്കിളിൽ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63ലക്ഷംരൂപ ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. ഇന്നലെ ഉച്ചക്ക് 12.30മണിയോടെ ദേശീയപാതയിൽ കലവൂർ മലബാർ ഹോട്ടലിനു സമീപത്തു വച്ചായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തായി പ്രവർത്തിക്കുന്ന ഫ്യുവൽസിൽ നിന്ന് ജീവനക്കാരൻ സൈക്കിളിൽ കൊണ്ടു പോകുകയായിരുന്നപണം അടങ്ങിയ ബാഗ് കവർന്നത്. ജാക്കറ്റും മാസ്ക്കുംം ഹെൽമെറ്റും ധരിച്ച ഒരാൾ നടന്ന് വന്ന് ജീവനക്കാരനെ സഞ്ചരിച്ച സൈക്കിളിൽ നിന്ന് തള്ളി നിലത്ത് ഇട്ടശേഷം ബാഗ് കവർന്നു. ഈ സമയം മറ്റോരാൾ ഇതേ വേഷം ധരിച്ച് ബൈക്കിലെത്തി ബാഗുമായി നിന്ന ആളെ കയറ്റി ചേർത്തല ഭാഗത്തേക്ക് പോയി. കഴിഞ്ഞ 23, 24, 25തീയതികളിലെ കളക്ഷനായിരുന്നു ബാങ്കിൽ അടക്കാൻ കൊണ്ടുപോയത്. പമ്പും ബാങ്കുമായി ഒരുകിലോമീറ്റർ പോലും ദൂരം ഇല്ലാത്തതിനാൽ ജീവനക്കാർ സൈക്കിളിലാണ് പതിവായി പണം ബാങ്കിൽ നിക്ഷേപിക്ഷേപിക്കാൻ കൊണ്ടുപോകുന്നത്. സംഭവം…
Read MoreCategory: Loud Speaker
എന്തിന് കൊലപ്പെടുത്തി, എങ്ങനെ സാമ്പത്തിക ബാധ്യത വന്നു; സനുവിനോട് ഇനി ചോദ്യങ്ങൾ ബന്ധുക്കളെ ഒപ്പമിരുത്തി
കൊച്ചി: വൈഗക്കൊല കേസുമായി ബന്ധപ്പെട്ട് പ്രതി സനു മോഹനെയും ബന്ധുക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. വൈഗയെ എന്തിന് കൊലപ്പെടുത്തി, എങ്ങനെ സാമ്പത്തിക ബാധ്യത വന്നു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കാനുള്ളത്. ഇത് ബന്ധുക്കളെയും അടുത്ത സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ സനുവിൽ നിന്നും ചോദിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനിടെ സനുവിന്റെ കാറിനുള്ളില്‍ നിന്നു കണ്ടെത്തിയ രക്തക്കറ സംബന്ധിച്ചും ഒളിവില്‍ കഴിയുമ്പോൾ മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്. 10 ദിവസത്തെ കസ്റ്റഡിയിലുള്ള സനുവിനെ 29-നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത്. അതിനാൽ പരമാവധി വേഗത്തില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കൊല്ലൂരില്‍ ആറ് ദിവസമാണ് പ്രതി ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ താമസിച്ച മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ജാക്കറ്റ് കണ്ടെടുത്തിട്ടുണ്ട്.…
Read Moreകള്ളപ്പണം എത്തിച്ചത് മംഗലാപുരത്തു നിന്ന് ? സംഘം കോഴിക്കോട്ടെ ഹോട്ടലില്‍ തങ്ങിയിരുന്നതായി ആരോപണം; ഇഡിക്കു നല്കിയ പരാതി കൊച്ചി യൂണിറ്റിന് കൈമാറി
സ്വന്തം ലേഖകന്‍ കോഴിക്കോട്: തൃശൂരില്‍ തെരഞ്ഞെടുപ്പിനു ചെലവഴിക്കാനായി കണക്കില്‍പ്പെടാത്ത പണമെത്തിച്ചത് മംഗലാപുരത്തുനിന്നെന്ന് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടു മുമ്പുള്ള ദിവസമാണ് കോടികളുടെ കള്ളപ്പണം മംഗലാപുരത്തുനിന്ന് കേരളത്തിലെത്തിയതെന്നാണ് ആരോപണം. പണവുമായെത്തിയ സംഘം കോഴിക്കോട്ടെ ഹോട്ടലില്‍ തങ്ങുകയും ചെയ്തു. പത്തു കോടി രൂപയോളം ഈ സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായും ഇവ രണ്ടാക്കി മാറ്റി യാത്ര തുടരാനുമായിരുന്നു തീരുമാനം. ഇപ്രകാരം കാറില്‍ പണവുമായി പോകുന്നതിനിടെയാണ് ഗുണ്ടാസംഘം തട്ടിയെടുത്തതെന്നാണ് ആരോപണം. പരാതി കൊച്ചിയിലേക്ക്ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ വെളിപ്പെടുത്തി. ഇന്നലെ കോഴിക്കോട് ഓഫീസിലെത്തിയാണ് വിവരം കൈമാറിയത്. സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പരാതി ഇ-മെയില്‍ ചെയ്തിരുന്നു. നേരിട്ടെത്തി കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനായാണ് ഇന്നലെ കോഴിക്കോട് ഓഫീസില്‍ എത്തിയത്. അതേസമയം പരാതി കൊച്ചിയിലെ ഓഫീസിലേക്കു…
Read Moreരാജ്യത്തെ കോവിഡ് സാഹാചര്യം; വോട്ടണ്ണെൽ ദിനത്തിലെ ആഹ്ലാദപ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: വോട്ടണ്ണെൽ ദിനത്തിലെ ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും വിലക്ക് ബാധകമാകും. വോട്ടണ്ണെൽ ദിനത്തിനു തൊട്ടടുത്ത ദിവസവും ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ട്. വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 29 ന് പശ്ചിമ ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് നടക്കും. രാജ്യത്തെ കോവിഡ് സാഹാചര്യം കൂടുതൽ മോശമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഏറ്റവും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ വിശേഷിപ്പിച്ച കോടതി, ഉദ്യോഗസ്ഥന്മാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾക്ക് റാലികളും യോഗവും നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുകവഴി രോഗം പടർത്തിയെന്നും കോടതി പറഞ്ഞു.
Read Moreഡൽഹിയിൽ ജഡ്ജിമാരുടെ കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടൽ
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടൽ. ഇതിനായി സെൻട്രൽ ഡൽഹിയിലെ അശോക ഹോട്ടൽ ബുക്ക് ചെയ്തു. നൂറ് മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾക്കും ഇവിടെ ചികിത്സയൊരുക്കും. പ്രിമസ് ആശുപത്രി ഹോട്ടലിൽ കോവിഡ് ചികിത്സയൊരുക്കുമെന്നും ചാണക്യപുരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗീത ഗ്രോവർ ഉത്തരവിൽ പറഞ്ഞു. ബയോമെഡിക്കൽ മാലിന്യ നിർമാർജനം ആശുപത്രിയുടെ ഉത്തരവാദിത്തമായിരിക്കും. ഹോട്ടലിലെ ജീവനക്കാർക്ക് എല്ലാ സുരക്ഷാപകരണങ്ങളും നൽകുകയും മതിയായ പരിശീലനം നൽകുകയും ചെയ്യും. ആംബുലൻസ് സൗകര്യം പ്രിമസ് ഹോസ്പിറ്റൽ നൽകും. ഹോട്ടൽ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിൽ, അത് ആശുപത്രി നൽകും. മുറികൾ, അണുവിമുക്തമാക്കൽ, രോഗികൾക്കുള്ള ഭക്ഷണം തുടങ്ങിയ എല്ലാ സേവനങ്ങളും ഹോട്ടൽ നൽകുമെന്നും ഉത്തരവിൽ പറയുന്നു. ചികിത്സാ ഫീസുകൾ ആശുപത്രി സ്വരൂപിച്ച് ഹോട്ടലിനും കൈമാറും- ഉത്തരവിൽ പറയുന്നു.
Read Moreലോക്ക്ഡൗൺ മാർഗരേഖയുമായി കേന്ദ്രം; പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമായാൽ കടുത്ത നിയന്ത്രണം
ന്യൂഡൽഹി: കോവിഡ് നിയന്ത്രിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്താനും കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കാനും സംസ്ഥാനങ്ങൾക്ക് പുതിയ മാർഗരേഖയുമായി കേന്ദ്രം. കോവിഡ് പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ചയിൽ കൂടുതൽ പത്ത് ശതമാനത്തിൽ അധികമാകുകയോ, ആശുപത്രികളിൽ 60 ശതമാനം ബെഡിൽ കോവിഡ് രോഗികളുണ്ടെങ്കിലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കോവിഡ് ബാധിതരുടെ എണ്ണം, മേഖലയിലെ വ്യാപനം, ആശുപത്രി സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ലോക്ക്ഡൗൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിവയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിയന്ത്രണങ്ങൾ ചുരുങ്ങിയത് 14 ദിവസത്തേക്ക് ഏർപ്പെടുത്തണം. ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ:- ⚫സാമൂഹികം, രാഷ്ട്രീയം, കായികം, വിനോദം, അക്കാദമിക്, സാംസ്കാരികം, മതം, ഉത്സവ സംബന്ധിയായ മറ്റ് ഒത്തുചേരലുകൾ തുടങ്ങിയവ നിരോധിക്കണം. ⚫വിവാഹങ്ങളിൽ 50 പേരെ പങ്കെടുപ്പിക്കാം. ശവസംസ്കാര ചടങ്ങുകൾ 20 പേർക്കായി പരിമിതപ്പെടുത്തണം. ⚫ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമ തീയറ്ററുകൾ, റസ്റ്റോറന്റുകളും ബാറുകളും, സ്പോർട്സ് കോംപ്ലക്സുകൾ, ജിം, സ്പാ, നീന്തൽക്കുളം, ആരാധനാലയങ്ങൾ എന്നിവ അടയ്ക്കണം. ⚫അവശ്യ സേവനങ്ങൾ…
Read Moreവീടുകള്‍ക്കുനേരെ കല്ലേറ്; പരിഭ്രാന്തിയിലായ നാട്ടുകാർക്കും പോലീസിനും കല്ലേറ്; ഒടുവിൽ നാട്ടുകാർ കൈകോർത്തപ്പോൾ കള്ളികളായ സഹോദരിമാർ പിടിയിൽ
തിരുവല്ല: രാത്രി കാലങ്ങളില്‍ കല്ലെറിഞ്ഞ് പരിഭ്രാന്തിയിലാഴ്ത്തിയ സഹോദരിമാര്‍ ഒടുവില്‍ നാട്ടുകാരുടെ പിടിയിലായി. തിരുമൂലപുരം ഇരുവെള്ളിപ്രയില്‍ നാലു ദിവസമായി രാത്രി സമയങ്ങളില്‍ കല്ലേറ് നടത്തിയ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെയാണ് നാട്ടുകാരുടെ ശ്രമഫലമായി പിടികൂടിയത്. തിരുവല്ല നഗരസഭ 17-ാം വാര്‍ഡില്‍പെട്ട ഇരുവള്ളിപ്രയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30 മുതലാണ് കല്ലേറുണ്ടായത്. ചില ദിവസങ്ങളില്‍ വീടുകള്‍ക്കു നേരെയുള്ള കല്ലേറ് അര്‍ധരാത്രി വരെ നീളും പോലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ഉറക്കമൊഴിച്ചിരുന്ന് തെരച്ചില്‍ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 5.30 വരെ കല്ലേറ് അനുഭവപ്പെട്ടു. പോലീസ് ജീപ്പിനും തിരയാന്‍ വന്ന പോലീസുകാരനും നാട്ടുകാരില്‍ ചിലര്‍ക്കും ഏറു കിട്ടി. എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ, ആരാണ് എറിയുന്നതെന്നോ അന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി സംശയമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ വീടിനു സമീപം ഒളിച്ചിരുന്ന വാര്‍ഡ് കൗണ്‍സിലര്‍ ഷീജ കരുംമ്പുകാല…
Read Moreകോവിഡ് സെന്ററുകൾ നിറയുന്നു; കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോൾ പരിഷ്കരിച്ചു;പുതിയ തീരുമാനം അറിയാം
തിരുവനന്തപുരം: രണ്ടാ തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചതോടെ കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. കോവിഡ് രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ചെറിയ ലക്ഷണമുള്ളവർക്കും ലക്ഷണമില്ലാത്തവർക്കും ഡിസ്ചാർജ് നൽകാമെന്നാണ് പുതിയ തീരുമാനം. ഇത്തരക്കാർക്ക് ഡിസ്ചാർജ് നൽകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ ഈ വിഭാഗത്തിലുള്ളവർ പോസീറ്റീവ് ആയതുമുതൽ 17 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയതോടെ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നതിന് പുതിയ തീരുമാനം സഹായകമാകും. നിലവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ പോലും ഉൾപ്പെടുത്താൻ കഴിയാതെ കോവിഡ് സെന്ററുകൾ നിറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Read Moreചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും പരിശോധിക്കും; ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: ചെറിയതോതിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ഇനി മുതൽ പരിശോധിക്കും. കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ രോഗ ലക്ഷണങ്ങൾ കുറഞ്ഞവര്‍ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടാകുന്നതു പരിഗണിച്ചാണ് തീരുമാനം.ഇതുൾപ്പെടെ ആരോഗ്യവകുപ്പ് കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ 24 – 48 മണിക്കൂര്‍ കൂടുമ്പോള്‍ പരിശോധിക്കണം. ഇവര്‍ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രോഗ തീവ്രതയനുസരിച്ച് നല്‍കേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും നിർദേശമുണ്ട്. സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം. റെംഡിസിവര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഓക്സിജന്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രം നല്കിയാല് മതി. പ്ലാസ്മ തെറാപ്പി ആവശ്യമെങ്കില്‍ രോഗം ബാധിച്ച് ഏഴ്…
Read Moreകോവിഷീല്‍ഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക; ഏഴ് പതിറ്റാണ്ടായുളള ആരോഗ്യരംഗത്തെ പരസ്പര സഹകരണം തുടരും
വാഷിംഗ്ടൺ ഡിസി: കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക.കോവിഷീല്‍ഡ് വാക്സിന് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് എത്രയും വേഗം നല്‍കാമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് അറിയിച്ചു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കൊവിഷീൽഡിന് ആവശ്യമായ അസംസ്കൃത വസ്തുകളും കോവിഡ് മുൻനിര പോരാളികളുടെ സുരക്ഷയ്ക്കായി പിപിഇ കിറ്റുകൾ, റാപിഡ് കൊവിഡ് ടെസ്റ്റ് ഉപകരണങ്ങൾ, വെന്റിലേറ്റേഴ്സ് എന്നിവ ഇന്ത്യക്ക് നൽകും. യുഎസ് എംബസി, ഇന്ത്യൻ ആരോഗ്യ മന്ത്രാലയം, എപിഡമിക്ക് ഇന്റലിജൻസ് സെർവീസ് സ്റ്റാഫ് എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ സെന്റർ ഫോർ ഡിസീസ് കൺട്രൾ(സിഡിസി), യുഎസ് എയിഡ് എന്നിവയിൽ നിന്നായി വിദഗ്ധ സംഘത്തെ വിന്യസിച്ചതായും പ്രസ്താവനയിൽ പറയുന്നു. ഏഴ് പതിറ്റാണ്ടായി ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ആരോഗ്യരംഗത്തെ പരസ്പര സഹകരണം…
Read More