കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് ജനിതകമാറ്റം വന്ന തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയും രോഗവ്യാപനം അതിവേഗത്തിലാവുകയും ചെയ്തതോടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത് പോലീസ്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ സ്വീകരിച്ച കര്‍ശന പരിശോധനയും നിരീക്ഷണവുമാണ് വീണ്ടും ആരംഭിക്കാന്‍ പോലീസ് തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ്സാക്കറെയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിക്കുന്നത്. അതേസമയം രോഗവ്യാപനം പോലീസിനുള്ളിലും രൂക്ഷമായി തുടരുന്നുണ്ടെന്നും അത് പോലീസ് സംവിധാനത്തെ ബാധിക്കാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ഇത്തരവിട്ടു. നിലവിലെ സാഹചര്യത്തില്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും നിര്‍ബന്ധമായും സേനാംഗങ്ങളില്‍ പത്തു ശതമാനം പേരെ മാറ്റി കരുതലിൽ നിര്‍ത്തണമെന്നും അദ്ദേഹം ഉത്തരവിട്ടു. എല്ലാ പോലീസ് സ്റ്റേഷനിലും മറ്റു സ്പെഷല്‍ യൂണിറ്റുകളിലും ജില്ലാ ഹെഡ് ക്വാട്ടേഴ്സിലും ഉള്‍പ്പെടെ ഇത്തരത്തില്‍ പത്തു ശതമാനം പേരെ റിസര്വിലാക്കണം. ഇത്തരത്തില്‍ മാറ്റിനിര്‍ത്തുന്ന പത്തു ശതമാനം പേര് കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ച് ഏഴ് ദിവസം…
Read MoreCategory: Loud Speaker
ഇത് യുദ്ധസമാനം! ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം പ്രതീക്ഷിച്ചിരുന്നു; ഡൽഹിയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള നേർക്കാഴ്ച
ന്യൂഡൽഹി: ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം വരുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്ര ഭയാനകമാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല- ഡൽഹി മൂൽചന്ദ് ആശുപത്രിയില എമർജൻസി ആൻഡ് ട്രോമ വിഭാഗം മേധാവി അലി റാസയാണ് ഇതു പറയുന്നത്. അദ്ദേഹത്തിനു കീഴിലുള്ള 20 ഡോക്ടർമാരിൽ 12 പേരും കോവിഡ് ബാധിതരായി കിടപ്പിലാണ്. അപ്പോഴും ഇടതടവില്ലാതെ രോഗികൾ ആശുപത്രിയിലേക്കു വരികയും ചെയ്യുന്നു. ഇവരെല്ലാവരും ഓക്സിജൻ കിട്ടാതെ ജീവിച്ചിരിക്കില്ല എന്ന അവസ്ഥയിലും! അടുത്ത ലോഡ് ഓക്സിജൻ എപ്പോൾ വരുമെന്നുപോലും നിശ്ചയമില്ലാതെയാണ് അദ്ദേഹം നിൽക്കുന്നത്. അതേ ആശുപത്രിയുടെ വാതിലിനു പുറത്ത് ഗഗൻദീപ് ത്രിഹാൻ എന്നൊരാൾ നിൽപ്പുണ്ട്. മരണത്തോടു പൊരുതുന്ന സ്വന്തം അമ്മാവനെ കൊണ്ടുവന്നതാണ്. പഞ്ചാബിന്റെ വടക്കൻ മേഖലയിൽനിന്ന് 310 കിലോമീറ്റർ ദൂരം വാഹനമോടിച്ചാണ് ഗഗൻദീപ് അമ്മാവനെ കൊണ്ടുവന്നിരിക്കുന്നത്. പുറത്തു പാർക്ക് ചെയ്ത കാറിൽ ഓക്സിജൻ സിലിണ്ടറിൽനിന്ന് അദ്ദേഹം ശ്വസിക്കുന്നു. അതു തീരാറായിരിക്കുന്നു. ആറ്…
Read Moreമകള്‍ മരിച്ചതിന്റെ കാരണം പുറത്തു വരണമെന്ന് മാതാപിതാക്കള്‍ ! ഇക്കാര്യത്തില്‍ പോലീസ് ഒളിച്ചു കളിക്കുന്നു; ഫോണ്‍ പോലും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ആരോപണം…
നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകളുടെ മരണത്തിന്റെ പിന്നിലെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. റാന്നി പെരുനാട് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം വഴിമുട്ടിയെന്നു മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്കൂളില്‍ പഠിച്ച കാലം മുതല്‍ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാള്‍ അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആദ്യം തീരുമാനിക്കുകയും…
Read Moreനാല്നാൾ കഴിഞ്ഞാൽ ..! പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭ ഇന്നു ചേരും; ഞായറാഴ്ചയറിയാം ജനത്തിന്റെ വിധിയെഴുത്ത്…
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം ഇന്നു ചേരും. കോവിഡ് പ്രതിരോധ വാക്സിൻ വാങ്ങുന്നതിനുള്ള നടപടികളാണ് അവസാന മന്ത്രിസഭയിൽ അജൻഡയിൽ ഉൾപ്പെടുത്തി പ്രധാന മായി ചർച്ച ചെയ്യുന്നത്. ബുധനാഴ്ച രാവിലെ 11നാണു മന്ത്രിസഭ ചേരുക. കോവിഡ് രണ്ടാം തരംഗം രൂക്ഷമായശേഷം ആദ്യമായാണു സംസ്ഥാന മന്ത്രിസഭ ചേർന്ന് ഇതു ചർച്ച ചെയ്യുന്നത്. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം അനുസരിച്ച് 18 മുതൽ 45 വയസു വരെയുള്ളവർക്കായി വാക്സിൻ സ്വന്തം നിലയിൽ വാങ്ങുന്ന കാര്യത്തിൽ മന്ത്രിസഭ തീരുമാനം എടുക്കണം. ട്രഷറിയിൽ 3000 കോടി ബാക്കിയുണ്ടെന്നു ധനമന്ത്രി പറഞ്ഞെങ്കിലും പുതുക്കിയ നിരക്കിൽ ശമ്പളം നൽകാൻ ഇത്രയും തുക വേണ്ടി വരും. എങ്കിലും ഏതു വിധത്തിലും വാക്സിനുള്ള തുക കണ്ടെത്തണമെന്ന തീരുമാനത്തിലാണു സർക്കാർ. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചും നടക്കുന്നുണ്ട്. പണം കണ്ടെത്താനുള്ള മാ൪ഗം ഇന്നത്തെ മന്ത്രിസഭയിൽ ധാരണയാകും. ഞായറാഴ്ച നിയമസഭാ…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായാൽ, രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150തോളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തത്. എങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമായിരക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുക. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളും അടച്ചിടേണ്ടിവരും.
Read Moreകാരുണ്യ പദ്ധതിയിൽ അഴിമതിയില്ല: ഉമ്മന്‍ ചാണ്ടിക്കും കെ.എം. മാണിക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ ധനമന്ത്രി കെ.എം. മാണിക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്. വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി അംഗീകരിച്ചു.പദ്ധതിയിൽ അഴിമതിയില്ലെന്നാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കില്ലെന്നും എന്നാല്‍ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാര്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.
Read More15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍! കേരളത്തിലെ പല ജില്ലകളും അടച്ചിടേണ്ടിവരും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150തോളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തത്. എങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമായിരക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുക. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളും അടച്ചിടേണ്ടിവരും.
Read Moreകോവിഡ് വ്യാപനം! അനാവശ്യ യാത്രകൾ തടയും പരിശോധന കർശനമാക്കാൻ ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കാൻ പോലീസ്. ഡിജിപി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിർദേശം പുറത്തിറക്കി. ചന്തകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഭക്ഷണ ശാലകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ടാകണമെന്നും അനാവശ്യ യാത്രകൾ തടയണമെന്നും ഡിജിപിയുടെ സർക്കുലറിലുണ്ട്. ആൾക്കൂട്ടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം എസ്എച്ച്ഓമാർക്കാണ്. പോലീസിന് വാഹനപരിശോധന നടത്താമെന്നും ഡിജിപി നിർദേശിച്ചു.
Read Moreപ്രധാനമന്ത്രിയുടെ അമ്മായി കോവിഡ് ബാധിച്ചു മരിച്ചു! ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 10 ദിവസങ്ങൾക്കുമുമ്പ്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കോവിഡ് ബാധിച്ചു മരിച്ചു. നർമദാബെൻ(80)ആണ് മരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മക്കളോടൊപ്പം ന്യൂറാണിപ് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് 10 ദിവസങ്ങൾക്കു മുൻപെയാണ് നർമദാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം പിന്നീട്
Read Moreഒറ്റയ്ക്കു കുർബാന ചൊല്ലിയ വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു; ഏറ്റുമാനൂർ പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം
അതിരമ്പുഴ: കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ പോലീസ് അധികാര ദുർവിനിയോഗം നടത്തുന്നതായി പരാതി. കോട്ടയം അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂർ പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഇന്നു രാവിലെ പള്ളിയിൽ സന്ദർശനം നടത്തിയ ഏറ്റുമാനൂർ സിഐ പള്ളിയുടെ വാതിൽ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയിൽ വൈദികൻ തനിച്ചു കുർബാന അർപ്പിക്കുകയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. എന്നാൽ, പള്ളിയിൽ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്നു ചോദിച്ച ഉദ്യോഗസ്ഥൻ വൈദികൻ സ്റ്റേഷനിൽ ഹാജരാകണമെന്നു നിർദേശിച്ചു. എന്നാൽ, യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനോടു സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞതു തികഞ്ഞ അധികാര ദുർവിനയോഗമാണെന്നു സംഭവത്തിൽ പ്രതികരിച്ച രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ പറഞ്ഞു. പള്ളി…
Read More