പ്രത്യേക ലേഖകൻ ന്യൂഡൽഹി: ജോസ് കെ. മാണി നേതൃത്വം നൽകുന്ന വിഭാഗത്തിന് കേരള കോണ്‍ഗ്രസ്-എം പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരേ പി.ജെ. ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ചൊവ്വാഴ്ച ഓണ്‍ലൈനിൽ നൽകിയ പരാതി പക്ഷേ സുപ്രീംകോടതി ഇന്നലെയും ഫയലിൽ സ്വീകരിച്ചില്ല. നിയമസഭാ തെരഞ്ഞെുപ്പു വിജ്ഞാപനം വരുന്നതിനു തൊട്ടു മുന്‍പായാണു ജോസഫ് വിഭാഗത്തിനു വേണ്ടി അഡ്വ. റോമി ചാക്കോ മുഖേന പി.സി. കുര്യാക്കോസ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഫയലിൽ സ്വീകരിച്ചു കോടതി നോട്ടീസ് അയച്ചാൽ ജോസ് കെ. മാണി വിഭാഗം തടസഹർജി നൽകും. തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷമേ പരാതിയിൽ തീർപ്പു കൽപിക്കാവൂ എന്നാകും ജോസ് വിഭാഗം ആവശ്യപ്പെടുക. അറ്റോർണി ജനറൽ…
Read MoreCategory: Loud Speaker
മുല്ലപ്പെരിയാർ സുരക്ഷിതം! പ്രളയത്തെയും ഭൂകമ്പത്തെയും മറികടക്കാനുള്ള സുരക്ഷിതത്വം ഡാമിനുണ്ട്; ജലകമ്മീഷൻ സുപ്രീംകോടതിയിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പ്രളയത്തെയും ഭൂകന്പത്തെയും മറികടക്കാനുള്ള സുരക്ഷിതത്വം ഡാമിനുണ്ടെന്നു കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയിൽ ഡാം സുരക്ഷിതമാണെന്നാണ് കണ്ടെത്തിയത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ച മേൽനോട്ട സമിതിയും ഡാമിന്റെ സുരക്ഷ നിരന്തരം വിലയിരുത്തുന്നുണ്ട്. മേൽനോട്ട സമിതിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഡാം സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ജല കമ്മീഷൻ സത്യവാങ്മൂലം നൽകിയത്. മേൽനോട്ട സമിതിയിൽ തമിഴ്നാട് സർക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീല കൃഷ്ണൻകുട്ടി, ജെസിമോൾ ജോസ് എന്നിവരാണ് സമിതിക്കെതിരേ റിട്ട് ഹർജി നൽകിയത്. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്നതിനായി ഉപസമിതിയെ നിയോഗിച്ചതിനെതിരേ ഡോ. ജോ ജോസഫ് നൽകിയ റിട്ട്…
Read Moreധർമജന് ബാലുശേരി കമ്മിറ്റിയുടെ പാര! പരാതിയിൽ പറയുന്നത് ഇങ്ങനെയൊക്കെ…
ബാലുശേരി: ബാലുശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന നടൻ ധർമജനെതിരേ മണ്ഡലത്തിലെ യുഡിഎഫ് കമ്മിറ്റി രംഗത്ത്. ധർമജനെ മത്സരിപ്പിക്കുന്നത് പല വിവാദങ്ങൾക്കും വഴിതെളിക്കുമെന്നും ഇതു സംബന്ധിച്ച് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്നും അവർ കെപിസിസിക്ക് നല്കിയ പരാതിയിൽ പറയുന്നു. ധർമജനെപ്പോലെ ഒരാളെ കെട്ടിയിറക്കേണ്ട ആവശ്യമില്ലെന്നും പരാതിയിലുണ്ട്.
Read Moreരാഹുൽ അങ്ങനെ സംവദിക്കേണ്ടെന്ന്…! പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു തെരഞ്ഞെടുപ്പു കമ്മീഷനു ബിജെപിയുടെ പരാതി
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് തമിഴ്നാട് ബിജെപി. കഴിഞ്ഞയാഴ്ച കന്യാകുമാരി ജില്ലയിലെ സ്കൂള്‍ കുട്ടികളുമായി സംവദിച്ച രാഹുല്‍ രാഷ് ട്രീയ സംവാദം നടത്തുകയായിരുന്നുവെന്ന് ബിജെപി അറിയിച്ചു. രാഹുലിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സത്യബ്രത സഹൂവിന് പരാതി നല്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്നും അതിനെതിരേ നിരോധിത ഉത്തരവ് ഉള്‍പ്പെടെ ശക്തമായ നടപടി വേണമെന്നും ബിജെപിയുടെ പരാതിയിലുണ്ട്. പരാതികള്ക്കെതിരേ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. യുവാക്കളോട് അടുത്തൊരു സ്വാതന്ത്ര്യസമരപോരാട്ടത്തിന് ആഹ്വാനം ചെയ്തതിനു രാഹുലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് നിര്‍ദേശിക്കണമെന്നും പരാതിയിലുണ്ട്. ഏപ്രില്‍ ആറിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടുതവണയാണ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെത്തിയത്. പ്രധാന പ്രതിപക്ഷമായ ഡിഎംകെയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍…
Read Moreകിഫ്ബി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറി! തുറന്നപോരിനൊരുങ്ങി സംസ്ഥാനം; ഇഡിക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ തുറന്നപോരിനൊരുങ്ങി സംസ്ഥാന സർക്കാർ. കിഫ്ബി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുക്കും. സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. തുടർ നടപടികൾ വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. കിഫ്ബി സിഇഒ ചോദ്യം ചെയ്യലിനും ഹാജരാകില്ല. ഇഡി ഉദ്യോഗസ്ഥർ കിഫ്ബിയിലെ വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടു അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരിൽനിന്നും ഉണ്ടായത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാൽ അതിനിരയാകുന്നവർക്കു സംരക്ഷണം നൽകാൻ നാട്ടിൽ നിയമമുണ്ടെന്നും പിണറായി പറഞ്ഞു. അധികാരം ദുർവിനിയോഗം ചെയ്ത് ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികൾ കണ്ടിട്ടുണ്ടാകും. ആ പരിപ്പ് ഇവിടെ വേകില്ല. അത്തരം വിരട്ടു കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഅഴിമതിക്കാര്‍ക്കും മതഭീകരവാദികള്‍ക്കും ബിജെപിയില്‍ സ്ഥാനമില്ല! കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീമായി മാറിയെന്ന് കെ. സുരേന്ദ്രൻ
മാവേലിക്കര: അഴിമതിക്കാര്‍ക്കും മതഭീകരവാദികള്‍ക്കും ബിജെപിയില്‍ സ്ഥാനമില്ലെന്നും കേരളത്തില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കാലം കഴിയുകയാണെന്നും വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനുളള മറുപടി പ്രസംഗത്തില്‍ കെ.സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതികരിക്കുവാന്‍ പ്രതിപക്ഷത്തിനാകുന്നില്ല. സി.പി.എമ്മിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് തിരുവന്വണ്ടൂരിലടക്കം അരങ്ങേറിയതെന്നും കെ.സുരേന്ദ്രന് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുളളക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും സി.പി.എമ്മും പിളരും. കോണ്‍ഗ്രസും മാര്‍ക്സിസ്റ്റും ലീഗും ചേര്‍ന്ന കോ-മാ-ലി അല്ല കോമാളി സഖ്യമാണെന്ന് കേരളത്തില്‍ ഇന്നുള്ളതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Moreകൂടിയ പലിശയ്ക്കു വായ്പയെടുത്തതിൽ ദുരൂഹത! കടമെടുത്തത് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി; വി. മുരളീധരൻ
ഹരിപ്പാട്: കിഫ് ബിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ നടപടികൾ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. നാട്ടിൽ നിന്ന് ചുരുങ്ങിയ പലിശക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കൂടിയ പലിശയ്ക്ക് അന്താരാഷ്ട്ര വായ്പയെടുത്തതിൽ ദുരൂഹതയുണ്ട്. രാജ്യത്തിനു പുറത്തുനിന്നു കടമെടുക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണമെന്നിരിക്കെ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് കിഫ് ബി യിലൂടെ അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നു വായ്പ സ്വീകരിച്ചത്. ഇത് ഗുരുതര കുറ്റമാണെന്നും മുരളീധരൻ പറഞ്ഞു. കർഷക സ്നേഹം പറയുന്നവർ കുട്ടനാട്ടിലെ കർഷകരുടെ സ്ഥിതി കണ്ടില്ലന്നു നടിക്കുന്നു. നെല്ല് സംഭരിച്ചതിന്റെ പണം കർഷകർക്ക് ലഭിക്കുന്നില്ല. നെല്ലിന് കേരളം പ്രഖ്യാപിച്ചതിനേക്കാൾ താങ്ങു വില കേന്ദ്രം പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിൽ നെല്ല് സംഭരിക്കാനുള്ള സംവിധാനമില്ല. നെല്ലിന് പാടത്തു തന്നെ തീയിടേണ്ട അവസ്ഥയിലാണ് കർഷകർ. കുട്ടനാട് പാക്കേജിന്റെ പേരിലും കർഷകരെ വഞ്ചിക്കുകയാണ് യുപിഎ സർക്കാരും സംസ്ഥാനവും ചെയ്തത്. പാക്കേജിന്റെ…
Read Moreബൈക്കപകടത്തിൽ ‘മരിച്ചു’; പോസ്റ്റ്മോർട്ടം മേശയിൽ നിന്ന് ജീവനോടെ തിരിച്ചെത്തി; സിനിമാക്കഥകളെ വെല്ലുന്ന സംഭവം ഇങ്ങനെ…
ന്യൂഡൽഹി: വാഹനാപകടത്തിൽ “മരിച്ച’ യുവാവ് പോസ്റ്റ്മോർട്ടം മേശയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി. കർണാടകയിലെ മഹാലിംഗപുരിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ 27 വയസുകാരനെയാണ് മരിച്ചതായി ആശുപത്രി അധികൃതർ വിധിയെഴുതി പോസ്റ്റ്മോർട്ടത്തിനായി അയച്ചത്. സ്വകാര്യ ആശുപത്രിയിലാണ് യുവാവിനെ ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരപരിക്കേറ്റ യുവാവിന്റെ ജീവൻ വെന്റിലേറ്റർ സഹായത്തോടെയാണ് നിലനിർത്തിയത്. മസ്തിഷ്മരണം സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ വെന്റിലേറ്ററിൽനിന്നും യുവാവിനെ മാറ്റി. മരിച്ചതായി ഡോക്ടർ റിപ്പോർട്ട് നൽകിയതോടെ പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ പോസ്റ്റ്മോർട്ടത്തിനായി മേശപ്പുറത്ത് കിടത്തിയപ്പോഴാണ് ശരീരം ചലിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടനെ യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ബന്ധുക്കൾ പറയുന്നു.
Read Moreആശ നൽകിയത് വെറുതേയാകുമോ? വൈക്കത്തെ സീറ്റിനായി അവകാശ വാദവുമായി ഒന്നിലേറെ പേർ; ആശയെ ഒഴിവാക്കാൻ പഴയ ആരോപണങ്ങൾ പൊടിതട്ടിയെടുത്ത് എതിർപക്ഷം; വൈക്കം സിപിഐക്കു കീറാമുട്ടിയാകുന്നു
കോട്ടയം: ജില്ലയിലെ ഉറച്ച കോട്ടയായ വൈക്കത്ത് ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാർഥിനിർണയം വെല്ലുവിളിയാകുന്നു. ഒന്നിലേറെ പേർ സീറ്റിനായി അവകാശവാദമുന്നയിച്ചു രംഗത്തെത്തിയതോടെ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായെന്നു സീറ്റ് നാളുകളായി കൈവശം വച്ചു പോരുന്ന സിപിഐ വൃത്തങ്ങൾ തന്നെ പറയുന്നു. സിറ്റിംഗ് എംഎല്‍എ സി. കെ. ആശയുടെ പേരാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗവും യുവജന സംഘടനയായ എഐവൈഎഫും മറ്റു ചിലരെ പിന്തുണച്ചു രംഗത്തെത്തിയതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം കുഴങ്ങിയത്. സി.കെ. ആശയ്ക്കു പുറമേ, കഴിഞ്ഞ തവണ പട്ടികയില്‍ പേരുണ്ടായിരുന്ന എഐവൈഎഫ് ജില്ലാ സെക്രട്ടറി പി. പ്രദീപ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.അനില്‍കുമാര്‍ എന്നിവരും സാധ്യതാപട്ടികയിലുണ്ട്. മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നവരെന്ന പരിഗണന നൽകി പി. പ്രദീപ്, കെ.അനില്‍ കുമാര്‍ എന്നിവരിൽ ആർക്കെങ്കിലും മുന്‍തൂക്കം നല്‍കണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം. ഇതു ജില്ലാ, സംസ്ഥാന കൗണ്‍സിലുകള്‍ അംഗീകരിച്ചാല്‍…
Read Moreസിനിമാക്കഥയെ വെല്ലുന്ന കവർച്ചാരീതി! കണ്ടെയ്നർ ട്രക്കുമായി എത്തി കവർച്ച നടത്തി മടക്കം; ഉത്തരേന്ത്യൻ സംഘത്തെക്കുറിച്ച് പോലീസിന് ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
കണ്ണൂർ: സിനിമാക്കഥയെ വെല്ലുന്ന കവർച്ചാരീതികളുള്ള ഉത്തരേന്ത്യൻ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കണ്ണപുരത്ത് എടിഎം കവർച്ച നടത്തിയ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് അവിശ്വസനീയമായ പ്രഫഷണൽ കവർച്ചയുടെ ചുരുളഴിയുന്നത്. കല്യാശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് കവർച്ച നടത്തിയതിനുപിന്നിൽ ഒരേ സംഘമാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. തുടർന്ന് സിസിടിവി കാമറകളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉത്തരേന്ത്യയിലെ കുപ്രസിദ്ധ കവർച്ചക്കാരെ പോലീസ് പിടികൂടിയത്. ബൊലേറോ ജീപ്പും കണ്ടെയ്നർ ട്രക്കും കവർച്ചയ്ക്ക് ഉപയോഗിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാനായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഭക്ഷ്യസാധനങ്ങളുമായി കണ്ടെയ്നർ ട്രക്കിൽ എത്തുന്ന സംഘം സാധനം എത്തിച്ചശേഷമാണ് ഓപ്പറേഷൻ ആരംഭിക്കുന്നത്. ഏഴുപേരാണ് കവർച്ചാസംഘത്തിലുള്ളത്. ട്രക്ക് ഡ്രൈവറായ നോമാൻ യാത്രയിൽത്തന്നെ കവർച്ച നടത്തേണ്ട എടിഎം മനസിലാക്കിവയ്ക്കും. ഒറ്റപ്പെട്ട സ്ഥലത്തുള്ളതും ആളുകളുടെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലെ…
Read More