ലക്നോ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. സംബാല്‍ ജില്ലയിലാണ് 21കാരി തുങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജനുവരിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. തുടര്‍ന്ന് പ്രതിക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാത്തില്‍ ഫെബ്രുവരിയില്‍ പ്രതിയെ പോലീസ് പിടികൂടി. എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയുടെ പിതാവ്, മാതാവ്, സഹോദരന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Read MoreCategory: Loud Speaker
എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ട്വന്റി-20; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ട്വന്റി-20. ഇതിന്റെ ഭാഗമായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. കുന്നത്തുനാട് അടക്കമുള്ള ആറ് മണ്ഡലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. കേരളത്തിന്റെ സമഗ്ര വികസനമാണു ലക്ഷ്യമെന്നു ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കി. തദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പരിഗണിച്ചേക്കില്ലെന്നാണു സൂചന. കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണു ട്വന്റി-20യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍നിന്നു തദേശ തെരഞ്ഞെടുപ്പില്‍ നാല്പതിനായിരത്തോളം വോട്ടുനേടിയതാണു സംഘടനയുടെ ആത്മവിശ്വാസത്തിന്റെ കാതല്‍. മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുന്നതിന്റെ ഭാഗമായി ട്വന്റി-20 മെമ്പര്‍ഷിപ്പ് കാമ്പയിന് ഉള്‍പ്പെടെ നടത്തിയിരുന്നു.
Read Moreകഴിഞ്ഞ തവണ നാലു സീറ്റിലും പൊട്ടി, ഇത്തവണ ഒന്നിലൊതുക്കി! പൊട്ടിത്തെറിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്
ജോണ്സണ് വേങ്ങത്തടം കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒരു സീറ്റില്‍ ഒതുക്കി. ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ് തുടങ്ങിയ സീനിയര്‍ നേതാക്കള്‍ക്കു പോലും സീറ്റില്ലെന്നാണ് സിപിഎം നല്കിയ സൂചന. കഴിഞ്ഞ പ്രാവശ്യം പൂഞ്ഞാര്‍, ഇടുക്കി, തിരുവനന്തപുരം, ചങ്ങനാശേരി സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനു ഇടതുതരംഗത്തിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി തിരുവന്തപുരത്ത് ആന്റണി രാജുവിനു മാത്രമേ സീറ്റുള്ളൂവെന്നാണ് അറിയുന്നത്. ഡോ. കെ.സി. ജോസഫിനായി ചങ്ങനാശേരി സീറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ല. ഈ സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്കുന്ന സാഹചര്യത്തില്‍ ചങ്ങനാശേരി വേണമെന്നാണ് സിപിഐ ആവശ്യം. ഇതോടെ ഡോ. കെ.സി. ജോസഫിനു സീറ്റില്ല. പി.സി. ജോസഫ് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച പൂഞ്ഞാര്‍ സീറ്റ്…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഓടിയ വാഹനങ്ങൾക്ക് പല ജില്ലകളിലും വാടക ലഭിച്ചില്ല; ഇങ്ങനെയായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓടില്ലെന്ന് വാഹന ഉടമകൾ
എം.ജെ.ശ്രീജിത്ത് തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇലക്ഷൻ ഡ്യൂട്ടിക്ക് ഓടിയ വാഹനങ്ങളുടെ വാടക ലഭിക്കാതെ ഉടമകളും തൊഴിലാളികളും നട്ടം തിരിയുന്നു. പോളിംഗ് സാമഗ്രികളും പോളിംഗ് ഉദ്യോഗസ്ഥരേയും കൊണ്ടുപോകുന്നതിന് ഇലക്ഷൻ കമ്മീഷൻ സ്വകാര്യവാഹനങ്ങൾ ആണ് വാടകയ്ക്ക് എടുത്തത്. ഈ വാഹനങ്ങൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ വാടക നൽകിയിട്ടില്ല. തിരുവനന്തപുരം ജില്ല അടക്കം പല സ്ഥലത്തും ഇതുവരെ വാടക നൽകിയിട്ടില്ല. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലാണ് വാഹനങ്ങൾ ഇലക്ഷൻ കമ്മീഷൻ വാടകയ്ക്കെടുത്തത്. ടൂറിസ്റ്റ് ബസുകൾ, മിനി ബസുകൾ, സ്കൂൾ ബസുകൾ തുടങ്ങിയ വാഹനങ്ങളാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചത്. പോലീസ് വകുപ്പ് വിളിച്ച വാഹനങ്ങൾക്ക് മിക്കയിടത്തും വാടക നൽകിയിട്ടുണ്ട്. എന്നാൽ മോട്ടോർ വാഹന വകുപ്പ് വാടകയ്ക്ക് വിളിച്ച വാഹനങ്ങൾക്കാണ് ഇനിയും വാടക ലഭിക്കാനുള്ളത്. ബ്ലോക്ക്, ഡിവിഷൻ അടിസ്ഥാനത്തിൽ ആണ് മോട്ടോർവാഹനവകുപ്പ് വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിച്ചത്. നെടുമങ്ങാട് താലൂക്കിലോടിയ…
Read Moreകണ്ണൂരിലെ ജയരാജന്മാരില് ആരെല്ലാമെന്ന ചോദ്യത്തിന് വിരാമമാകുന്നു; പി. ജയരാജൻ പോരിനിറങ്ങും; മറ്റ് ജയരാജൻമാരുട കാര്യത്തിൽ സംഭവിച്ചത്…
നിശാന്ത് ഘോഷ്കണ്ണൂര്: കണ്ണൂരിലെ ജയരാജന്മാരില് ആരെല്ലാം മത്സരിക്കുമെന്ന ചോദ്യത്തിന് വിരാമമാകുന്നു. മന്ത്രി. ഇ.പി. ജയരാജന് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചതിനു പിന്നാലെ ആര് മത്സരിക്കണമെന്ന കാര്യത്തിലും പാര്‍ട്ടി തീരുമാനമെടുത്തു. ഇക്കുറി പി. ജയരാജന് മാത്രമായിരിക്കും മത്സരിക്കുക. എം.വി. ജയരാജന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. പി. ജയരാജന് ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പയ്യന്നൂരോ, അഴീക്കോടോ ആയിരിക്കും പി. ജയരാജന് മത്സരിക്കാന്‍ സാധ്യത. അഴീക്കോട് പുതുമുഖത്തെ ഇറക്കാനാണ് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പി. ജയരാജനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് കരുതുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിരുന്നു പി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു.…
Read Moreപദ്മജ തയാർ, കോൺഗ്രസിനും സമ്മതം! ഇത്തവണ അവരെന്നെ വിജയിപ്പിക്കും; മണ്ഡലത്തെക്കുറിച്ചു പദ്മജ രാഷ്ട്രദീപികയോട്…
തൃശൂരിൽ പത്മജ വേണുഗോപാൽ യുഡിഎഫ് പരിഗണനയിൽ. ഇതുസംബന്ധിച്ചു കോൺഗ്രസ് നേതൃത്വത്തിൽനിന്നു സൂചനകൾ ലഭിച്ചതായി പത്മജ വേണുഗോപാൽ രാഷ്ട്രദീപികയോടു പറഞ്ഞു. തൃശൂരിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത്. തൃശൂരിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒന്നടങ്കം തന്നെ പിന്തുണയ്ക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ തവണ ഞാൻ തോറ്റുപോയതിലുള്ള വിഷമം പൊതുവേ വോട്ടർമാർക്കുണ്ട്. ഇത്തവണ അവരെന്നെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടില്ല. മത്സരിക്കുകയാണെങ്കിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂവെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് ഭരണം ലഭിക്കുമെന്നു തന്നെയാണ് ഉറച്ചു പ്രതീക്ഷിക്കുന്നത്. അടുത്തിടെ വന്ന സർവേകളിലൊന്നും വിശ്വസിക്കുന്നില്ല. ബിജെപിക്കു പൊതുവേ മണ്ഡലത്തിൽ സ്വാധീനം കുറഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപിക്കു തൃശൂരിൽ വോട്ട് നന്നായി കുറഞ്ഞിരുന്നെന്നും – പത്മജ വേണുഗോപാൽ പറയുന്നു. അതേസമയം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐയുടെ വനിതാ നേതാവുമായ ഷീല വിജയകുമാർ എൽഡിഎഫ് സ്ഥാനാർഥി…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം! പെണ്ണു കേസാണെന്ന് ഇപ്പോഴല്ലേ പിടികിട്ടിയത്; ചുരുളഴിയുന്നത് സംഭവത്തിനു പിന്നിലെ പുതിയ രഹസ്യങ്ങള്‍
ഗാന്ധിനഗർ: യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിലായതായി സൂചന. ഇന്നു രാവിലെ ഒന്‍പതോടെയാണ് തിരുവല്ല സ്വദേശിയായ ഒന്നാം പ്രതിയെ ഗാന്ധിനഗർ പോലീസിന്റെ നേതൃത്വത്തിൽ പിടിച്ചത്. പ്രതി വീട്ടിലുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് ഗാന്ധിനഗർ സിഐ സുരേഷ് വി. നായർ, പിആർഒ മനോജ്, എസ്എച്ചഒ ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് തിരുല്ലയിൽ നിന്നും പ്രതിയെ പിടികൂടുന്നത്. തട്ടിക്കൊണ്ടുപോകൽ സംഭവത്തിനു പിന്നിൽ പുതിയ രഹസ്യങ്ങളാണ് ചുരുളഴിയുന്നത്. കഞ്ചാവ് വില്പന നടത്തിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് അഞ്ചംഗ സംഘം വൈക്കം വെള്ളൂർ സ്വദേശി ജോബിൻ ജോസി(24)നെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാൽ പ്രതികളിൽ ഒരാളുടെ ഭാര്യയുമായുള്ള യുവാവിന്റെ അടുപ്പമാണ് തട്ടിക്കൊണ്ടു പോകൽ സംഭവത്തിനു പിന്നിലെന്നു വെളിപ്പെടുന്നു. യുവതിയുമായുള്ള അടുപ്പം പ്രതികളിലൊരാളായ ഭർത്താവ് അറിഞ്ഞതോടെ കുറച്ചു നാളായി യുവാവ് ഒളിവിലായിരുന്നു. കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള ഒരു വാടക വീട്ടിലായിരുന്നു…
Read Moreസ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്..! ആവേശം മൂത്ത് ‘പണി’ വാങ്ങരുത്, എല്ലാം അവർ നിരീക്ഷിക്കുന്നുണ്ട്
കോട്ടയം: സ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്, നിങ്ങൾ നിരീക്ഷണത്തിലാണ്.നിയമസഭാ തെരഞ്ഞെടുപ്പ് സസൂക്ഷ്മം നിരീക്ഷിക്കാൻ സ്ക്വാഡുകളും മൊബൈൽ ആപ്പും റെഡിയായിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള സ്ക്വാഡുകൾ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഉണ്ടാകും. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുന്ന സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തന സജ്ജമായി. ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡ്, ഫ്ളയിംഗ് സ്ക്വാഡ് എന്നിവയും സേവനം ആരംഭിച്ചിട്ടുള്ളത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, അനധികൃതമായി സ്ഥാപിച്ചിട്ടുളള പ്രചാരണ ബോർഡുകൾ കണ്ടെത്തി നീക്കം ചെയ്യൽ, പണം, മദ്യം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം- ആയുധങ്ങൾ- ലഹരി വസ്തുക്കൾ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സക്വാഡുകളുടെ ചുമതലകൾ. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും. സി വിജിൽ…
Read Moreഒടിടി പ്ലാറ്റ് ഫോമുകളിൽ ലൈംഗിക ദൃശ്യങ്ങളും; ചില നിയന്ത്രണങ്ങൾ വേണ്ടതുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ചില ഒടിടി (ഓവർ ദി ടോപ്) പ്ലാറ്റ് ഫോമുകളിൽ ലൈംഗിക ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നും അവയ്ക്കും നിയന്ത്രണം വേണമെന്നും സുപ്രീംകോടതി. ഇന്റർനെറ്റിലൂടെയും ഒടിടി സംവിധാനങ്ങൾ വഴിയും സിനിമകളും മറ്റും കാണുന്നത് ഇപ്പോൾ സാധാരണമായിട്ടുണ്ട്. അവയ്ക്ക് ചില നിയന്ത്രണങ്ങൾ വേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നാണ് ജസ്റ്റീസ് അശോക് ഭൂഷവും ആർ.എസ് റെഡ്ഡിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ചില ഒടിടി പ്ലാറ്റ്ഫോമുകളിൽ ലൈംഗിക ഉള്ളടക്കമുള്ള ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളെ ഉൾപ്പടെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർനിദേശങ്ങൾ ഹാജരാക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിൽ വന്ന താണ്ഡവ് സീരീസുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി വിഷയം ഉന്നയിച്ചത്. മുൻകൂർ ജാമ്യ ഹർജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ പ്രൈം ഇന്ത്യ മേഥാവി അപർണ പുരോഹിത് നൽകിയ…
Read Moreഎയർപോർട്ടിൽ ചായ @ 15: അഡ്വ. ഷാജിയുടെ പരാതിയിൽ വീണ്ടും നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ തൃശൂർ: വിമാനത്താവളങ്ങളിൽ 15 രൂപയ്ക്കു ചായ നൽകണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എയർപോർട്ട് അഥോറിറ്റിക്കു നിർദേശം നൽകി. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ നടപടി. വിമാനത്താവളത്തിൽ ചായയ്ക്കും കാപ്പിക്കും സ്നാക്സിനും ഇരുന്നൂറു രൂപ വീതമാണ് വില ഈടാക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ കൊള്ളയടിക്കലാണ് ഇത്. സാധാരണക്കാർക്ക് 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും നാടൻ പലഹാരവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം അഡ്വ. ഷാജി മോദിക്കു കത്ത് അയച്ചിരുന്നു. ഈ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നെടുമ്പാശേരി അടക്കമുള്ള വിമാനത്താവളങ്ങളിലേക്കു പ്രധാനമന്ത്രിയുടെ ഓഫീസ് സർക്കുലർ അയച്ചു. ഇതേത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും നാടൻ പലഹാരവും നൽകുന്ന കൗണ്ടർ തുടങ്ങി. ഇക്കാര്യം നെടുന്പാശേരി വിമാനത്താവളം അധികൃതർ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ…
Read More