തിരുവനന്തപുരം: അമേരിക്കന്‍ ബഹുരാഷ്്ട്ര കമ്പനിയായ ഇഎംസിസിയുമായുള്ള ചർച്ചയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട് രമേശ് ചെന്നിത്തല. ഒന്നുമറിയില്ലെന്ന് മന്ത്രി പറഞ്ഞത് ആരെ കബളിക്കാനാണെന്നും കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മത്സ്യബന്ധനക്കരാർ സംബന്ധിച്ച് കൂടുതൽ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. പ്രതിപക്ഷനേതാവിന് കുറച്ചു ദിവസമായി മാനസികനില മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞതിനോടും രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്പ്രിംഗ്ളര്‍ തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും ഇ – മൊബിലിറ്റി തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും മറ്റ് ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് ഇങ്ങനെതന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മേഴ്സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല. വി.എസ് പക്ഷക്കാരിയാണ്. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായിയോടൊപ്പം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം വി.എസ്. ഗ്രൂപ്പുകാരിയായിട്ടും മെഴ്സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നുകിട്ടിയത്. കേരളത്തിന്റെ…
Read MoreCategory: Loud Speaker
പമേല ചെറിയ മീനല്ല! യുവമോർച്ച വനിതാ നേതാവിനെ മയക്കുമരുന്നുമായി പിടികൂടി
കോൽക്കത്ത: പശ്ചിമബംഗാൾ യുവമോർച്ച സെക്രട്ടറിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി. പമേല ഗോസ്വാമി, ഇവരുടെ സുഹൃത്ത് പ്രബീർകുമാർ ഡേ എന്നിവരാണു സൗത്ത് കോൽക്കത്തയിൽ അറസ്റ്റിലായത്. പമേലയുടെ ഹാൻഡ്ബാഗിൽനിന്നും ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നുമായി 100 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. പമേല ഏതാനും നാളുകളായി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നുവെന്നും പ്രബീറാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
Read Moreഒടുവില്‍ കുറ്റം സമ്മതിച്ചു! പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് പ്രേമം നിരസിച്ചതിന്; പ്രതികൾ അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെണ്‍കുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പ്രധാനപ്രതി വിനയും പ്രായപൂർത്തിയാകാത്ത കൂട്ടു പ്രതിയുമാണ് പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. വെള്ളത്തിൽ കീടനാശിനി ചേർത്തായിരുന്നു പ്രതികൾ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിൽ ശുരുതരാവസ്ഥയിൽ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.
Read Moreമുഖ്യമന്ത്രി ആകാൻ തയാർ; ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല! ലക്ഷ്യം, ബിജെപിയെ അധികാരത്തിലെത്തിക്കുക; ഇ. ശ്രീധരൻ പറയുന്നു…
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റും. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും ശ്രീധരൻ വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ സിറ്റികളായുള്ള മണ്ഡലങ്ങളില്‍ ശ്രീധരൻ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. നഗര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ലൈറ്റ് മെട്രോ പദ്ധതിക്കായി കാത്തിരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും മത്സരിക്കാനുള്ള സാധ്യതയേറയാണ്. പ്രവര്‍ത്തിക്കാനുള്ള സൗകര്യവും മറ്റും പരിഗണിച്ചും ബിജെപി നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചുമാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
Read More‘പെഴ്സിവിയറൻസ് റോവർ’ ചുവപ്പുഭീമനിലെത്തി! ഏഴു മാസംകൊണ്ട് താണ്ടിയത് 30 കോടി മൈൽ, ദൗത്യം വിജയമെന്ന്
വാഷിംഗ്ടണ്‍ ഡിസി: നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് റോവർ ചുവപ്പുഭീമനിലെത്തി. ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്സിവിയറൻസ് റോവർ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 19,500 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോവറിനെ പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗം കുറച്ചാണ് ലാൻഡിംഗ് നടത്തിയത്. പെഴ്സിവിയറൻസ് റോവറും ഇൻജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ദൗത്യമാണിത്. 2020 ജൂലൈ 30 ന് അറ്റ്ലസ് 5 റോക്കറ്റിലാണു പെഴ്സിവിയറൻസ് വിക്ഷേപിച്ചത്. 300 കോടി ഡോളറാണ് ദൗത്യത്തിന്റെ ചെലവ്. ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങൾ ചൊവ്വയെ വലയം വയ്ക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്. ഇതുവരെ ഒൻപത് ഉപഗ്രഹങ്ങൾ മാത്രമേ വിജയകരമായി ചൊവ്വയിൽ ലാൻഡ് ചെയ്തിട്ടുള്ളൂ. ഒൻപതും യുഎസ് വിക്ഷേപിച്ചവയാണ്.…
Read Moreതുമ്പില്ല! കെ.എം. ഷാജിക്കെതിരേയുള്ള വധഭീഷണിക്കേസ് അവസാനിപ്പിക്കുന്നു; ഷാജി എംഎൽഎയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേയുള്ള വധഭീഷണിക്കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്വട്ടേഷൻ സംഘാംഗങ്ങളെ മുംബൈയിൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പാപ്പിനിശേരി സ്വദേശി തേജസ് കെ.എം. ഷാജിയെ വധിക്കാൻ ഏർപ്പെടുത്തിയെന്ന് എംഎൽഎ തന്നെ പറയുന്ന ക്വട്ടേഷൻ സംഘത്തിന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി. ക്വട്ടേഷൻ സംഘാംഗങ്ങളായ നാലുപേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തേജസിന്റെ സുഹൃത്തും മുംബൈയിൽ താമസക്കാരനുമായ യൂനസ് വഴിയാണ് കെ.എം. ഷാജിയെ വധിക്കാൻ ക്വട്ടേഷൻ ഏർപ്പാടാക്കിയതത്രെ. എന്നാൽ യൂനസിനെ കണ്ടെത്താൻ ഇതുവരെ പോലീസിനായില്ല. തേജസിന്റെ ശത്രുക്കൾ പാപ്പിനിശേരി സ്വദേശിയും സിപിഎം പ്രവർത്തകനുമായ തേജസിന്റെ കടുത്ത ശത്രുക്കൾ ആരോ ചെയ്തതാണ് കെ.എം. ഷാജിക്ക് എതിരായ വധഭീഷണിയെന്ന നിഗമനത്തിലാണ്…
Read Moreവലത്തേക്കു നീങ്ങി സിനിമാ താരങ്ങൾ; നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മറ്റൊരുകാലത്തും കാണാത്ത പ്രചാരണതന്ത്രമൊരുക്കി കോണ്‍ഗ്രസ്
ജോണ്സണ് വേങ്ങത്തടംകൊച്ചി: മറ്റൊരുകാലത്തും കാണാത്ത പ്രചാരണതന്ത്രമൊരുക്കിയാണ് കോണ്‍ഗ്രസ് ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. സിനിമതാരങ്ങളെ പ്രചാരണവാഹകരാക്കി മുന്നിലേക്കു കൊണ്ടുവരാനുള്ള ചടുലനീക്കവും കോണ്‍ഗ്രസ് പയറ്റുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പല മിന്നുംതാരങ്ങളും വേദി പങ്കിട്ടു കഴിഞ്ഞു. ഇനിയും പലരും രംഗത്തുവരുമെന്നാണ് കണക്കുകളിലൂടെയും കണക്കുക്കൂട്ടലിലൂടെയും കോണ്‍ഗ്രസ് നല്കുന്ന സൂചന. സുരേഷ് ഗോപി പോലെയുള്ള താരങ്ങള്‍ പരസ്യമായി ബിജെപി ചായ്വും ഗണേഷ് കുമാറും മുകേഷും ഇടതുപക്ഷ ചായ്വും പ്രകടിപ്പിച്ചപ്പോഴും മൗനം പാലിച്ചിരുന്ന വലതുപക്ഷ താരങ്ങള്‍ പരസ്യമായി രംഗത്തിറങ്ങുന്ന കാഴ്ചയാണിപ്പോഴുള്ളത്. എല്‍ഡിഎഫ് സ്ഥിരം പയറ്റുന്ന തന്ത്രമൊരുക്കി കളം പിടിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ഇതിലൂടെ ശ്രമിക്കുന്നത്. എല്‍ഡിഎഫില്‍ മുകേഷും ഗണേഷ്കുമാറും എംഎല്‍എമാരാണ്. കോണ്‍ഗ്രസ് ജഗദീഷിനെ പരീക്ഷിച്ചെങ്കിലും വിജയച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി പ്രചാരണരംഗത്തേക്കു പിഷാരടിയെ പോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന താരങ്ങളെയാണ് ഇറക്കുന്നത്. ബിജു മേനോനും സുരാജും?ധര്മജന് ബോള്‍ഗാട്ടിക്കും രമേശ് പിഷാരടിക്കും…
Read Moreമത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതി; ഗൂഢാലോചന മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലെന്ന് ചെന്നിത്തല; ചെന്നിത്തലയുടെ മനോനില തെറ്റിയെന്ന് മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ഇടതുപക്ഷ സര്‍ക്കാര്‍ മത്സ്യമേഖലയെയും കടലിനെയും ഒരുവന്‍കിട അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി നല്‍കാനുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. കരാർ നടപ്പാക്കുന്നതോടെ കേരളത്തിലെ മത്സ്യതൊഴിലാളികൾ പട്ടിണിയിലാകും. അവർക്ക് മത്സ്യം ലഭിക്കാതാകുമെന്നും ചെന്നിത്തല പറഞ്ഞു. അയ്യായിരം കോടി രൂപയുടെ കരാറാണ് ഞായറാഴ്ച ഒപ്പിട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. ഇതനുസരിച്ചുള്ള അനുബന്ധകരാറുകളില്‍ കേരള സര്‍ക്കാരും ഇഎംസിസി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു. വന്‍കിട കുത്തക കമ്പനികള്‍ക്ക് കേരളതീരം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 2018ൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ്…
Read Moreവാട്സ് ചാറ്റ് ഉൾപ്പെടെ സ്വകാര്യ സംഭാഷണങ്ങൾ പോലീസ് ചോർത്തുന്നു; ആരോപണവുമായി ദിഷ രവി
ന്യൂഡൽഹി: ഡൽഹി പോലീസ് തന്റെ വാട്സ് ചാറ്റ് ഉൾപ്പെടെ സ്വകാര്യ സംഭാഷണങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു എന്ന ആരോപണവുമായി വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവി. വാട്സ് ആപ് ചാറ്റുകൾ ഉൾപ്പടെയുള്ള അന്വേഷണ വിവരങ്ങൾ പോലീസ് ചോർത്തി നൽകുന്നത് തടയണം എന്നാവശ്യപ്പെട്ട് ദിഷ ഇന്നലെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിഗണിച്ച ജസ്റ്റീസ് പ്രതിഭ എം. സിംഗ് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റിക്കും മൂന്ന് വാർത്താ ചാനലുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. തന്റെ വാട്സ് ആപ്പ് ചാറ്റുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നും കേബിൾ ടിവി ചട്ടങ്ങൾ ലംഘിച്ച ചാനലുകൾക്കെതിരേ നടപടി വേണമെന്നും ദിഷയുടെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അസാധാരണമായ വാർത്താ പ്രാധാന്യമാണ് ചില മാധ്യമങ്ങൾ നൽകിയതെന്ന് ദിഷയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിന് ശേഷം തന്നെ ഏത് കോടതിയിലാണ് ഹാജരാക്കുന്നത് എന്നത്…
Read Moreകോമഡി കൂട്ടുകെട്ട് രാഷ്ട്രീയത്തിലും; മത്സരിക്കുമോ ധര്‍മജനും പിഷാരടിയും?
കൊച്ചി: കോമഡി രംഗത്തെ ഉറ്റ ചങ്ങാതിമാരായ ധര്‍മജനും പിഷാരടിയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകൾ സജീവമാകുകയാണ്. മത്സരിക്കില്ലെന്നു പിഷാരടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എറണാകുളത്തെ ചില കോണ്‍ഗ്രസ് നേതാക്കളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി ആലോചനകളാണു നടക്കുന്നത്. ചിലരെ തടയാനുംകൂടി ലക്ഷ്യമിടുന്ന ഈ നീക്കത്തില്‍ ഇരുവര്‍ക്കും മണ്ഡലങ്ങളില്‍ വിജയിക്കാനാകുമെന്ന വിശ്വാസമാണു ചില നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ഇരുവരെയും അടുത്തടുത്ത മണ്ഡലമായ എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലും മത്സരിപ്പിക്കണമെന്നാണത്രേ ചിലരുടെ നിര്‍ദേശം. 20 ട്വന്റിക്ക് ഏറെ വേരോട്ടമുളള കുന്നത്തുനാട് മണ്ഡലം ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മജനെപ്പോലൊരാള്‍ വേണമെന്നാണ് അദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഇത്തവണ 20-ട്വന്റി മത്സര രംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയേണ്ടിയിരിക്കുന്നതായും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ടെ ബാലുശേരിയില്‍ ധര്മജനാകും സ്ഥാനാര്‍ഥിയെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും നേതാക്കളുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണു ധര്‍മജനെ കുന്നത്തുനാട് കാണിച്ച്…
Read More