ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്കെതിരേ സ്ത്രീ നൽകിയ പീഡന പരാതിയിൽ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ . ജസ്റ്റീസ് എ.കെ.പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിയിൽ ഗൂഢാലോചന തള്ളിക്കളയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധന വേണമെന്നുമായിരുന്നു സമിതിയുടെ നിർദ്ദേശം. പൗരത്വ രജിസ്റ്റർ കേസിൽ ഗോഗോയ് എടുത്ത നിലപാടാവും ഗൂഢാലോചനയ്ക്ക് കാരണമെന്ന് ഇന്റലിജൻസ് ബ്യൂറോ അറിയിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ റിപ്പോർട്ട് പരിശോധിച്ച ജസ്റ്റീസ് എസ്.ജെ.കൗൾ അധ്യക്ഷനായ ബെഞ്ച് രണ്ടു വർഷം പഴക്കമുള്ള കേസായതിനാൽ തുടരന്വേഷണം ആവശ്യമില്ലെന്ന് നിലപാടെടുത്തു. അന്വേഷണ സമിതിയുടെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കാനും കോടതി തീരുമാനിച്ചു.
Read MoreCategory: Loud Speaker
ആര് വേണമെന്ന് 1.90 ലക്ഷം വോട്ടർമാർ വിധിയെഴുതും;പാലായിൽ ജോസും കാപ്പനും നേർക്കുനേർ; ജനകീയം പദയാത്രയുമായി ജോസ് ; വികസന വിളംബര ജാഥയുമായി കാപ്പൻ
കോട്ടയം: ഒൗദ്യോഗികപ്രഖ്യാപനമായില്ലെങ്കിലും 1.90 ലക്ഷം വോട്ടർമാർ വിധിയെഴുതുന്ന പാലായുടെ രാഷ്ട്രീയമത്സര ചിത്രം വ്യക്തം. യുഡിഎഫിൽ മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും സ്ഥാനാർഥികളാകും. ഇരുപതിനായിരത്തോളം വോട്ടുബലമുള്ള ബിജെപിയിൽ ജയസൂര്യനോ എൻ. ഹരിയോ മത്സരിക്കും. എൽഡിഎഫ് വിട്ട മാണി സി. കാപ്പൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര പാലായിലെത്തിയപ്പോഴാണ് യുഡിഎഫിലെത്തിയത്. ഇന്നലെ പാലായിൽ ചേർന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയിലും കാപ്പൻ പങ്കെടുത്തു. പാലായിൽ പൂർത്തിയാക്കാനുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണ് അദ്ദേഹം. ഇടതു മുന്നണിയിൽ സജീവമായ പ്രവർത്തനങ്ങളുമായി ജോസ് കെ.മാണി മണ്ഡലത്തിൽ സജീവമാണ്. ബിജെപിയും നിയോജക മണ്ഡലം ശില്പശാല പൂർത്തീകരിച്ച് ബൂത്തുതല പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുന്‍പേ പാലായിൽ പ്രചാരണചൂടേറി. ഇടതു മുന്നണിയുടെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച ജോസ് കെ.മാണി ജനകീയം എന്ന…
Read Moreഇന്നും കുതിച്ച് ഇന്ധനവില; 500 രൂപയ്ക്ക് അഞ്ചര ലിറ്റര്‍ പെട്രോള്‍ മാത്രം; രണ്ടര മാസത്തിനിടെ അര ലിറ്റർ ആവിയായി
റോബിന് ജോര്ജ്കൊച്ചി: ഇന്ധനവില പിടിതരാതെ കുതിക്കുമ്പോള്‍, സംസ്ഥാനത്ത് അഞ്ഞൂറു രൂപയ്ക്കു ലഭിക്കുക രണ്ടര മാസം മുമ്പ് ലഭിച്ചതിനേക്കാള്‍ അര ലിറ്റര്‍ കുറവ് ഇന്ധനം. കഴിഞ്ഞ നവംബര്‍ അവസാന നാളുകളിലെ പെട്രോള്‍, ഡീസല്‍ വിലയും ഇന്നത്തെ വിലയും പരിശോധിക്കുമ്പോഴാണു ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാകുക. ഇന്നു പെട്രോളിനും ഡീസലിനും 34 പൈസവീതം വര്‍ധിച്ചതോടെ കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ പിന്നിട്ടു. പെട്രോളിന് 90.23 രൂപയായും ഡീസലിന് 84.83 രൂപയുമായാണു ഇന്നു കൊച്ചിയില്‍ വില ഉയര്‍ന്നത്. നിലവില്‍ അഞ്ഞൂറു രൂപയ്ക്കു 5.54 ലിറ്റര്‍ പെട്രോളും 5.89 ലിറ്റര്‍ ഡീസലുമാണു ലഭിക്കുക. കഴിഞ്ഞ നവംബര്‍ 29ന് കൊച്ചിയില്‍ പെട്രോള്‍ വില 82.48 രൂപയും ഡീസല്‍ വില 76.37 രൂപയുമായിരുന്നു. അന്ന് അഞ്ഞൂറു രൂപയ്ക്കു 6.06 ലിറ്റര്‍ പെട്രോളും 6.54 ലിറ്റര്‍ ഡീസലും ലഭിച്ചിരുന്നു. ഇവിടെനിന്നുമാണു രണ്ടര മാസത്തിനുള്ളില്‍ ഇന്ധന വില കുതിച്ചുകയറിയതും…
Read Moreചെന്നിത്തലയുടെ ‘ഐശ്വര്യത്തെ’ വെട്ടി വീഴ്ത്തി എ വിജയരാഘവൻ; പ്രതിപക്ഷനേതാവിന്റേത് വിനാശ കേരള യാത്രയാണെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ചെന്നിത്തലയുടേത് വിനാശ കേരള യാത്രയായി മാറിയിരിക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു.കേരളത്തിന്റെ പല നേട്ടങ്ങളും ഇല്ലാതാക്കുമെന്നാണ് ചെന്നിത്തല ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിജയരാഘവൻ വിമർശിച്ചു. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയിലാണ് വിജയരാഘവന്റെ വിമർശനം.
Read Moreഅയാം ദി സോറി അളിയാ… കോഴിക്കോട്ട് പോലീസിനെ ആക്രമിച്ച സംഭവത്തിലെ സിപിഎം പ്രവർത്തകർ കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന് ഉള്‍പ്പടെയുള്ള പ്രതികളാണ് കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ബിജെപി നേതാവ് വിലങ്ങോട്ടില്‍ മണിയെ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അശോകന്. ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച കുറ്റ്യാടി എസ്ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടില്‍ എത്തി. എന്നാല്‍ വീടിനു മുന്പില് തടിച്ചു കൂടിയ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചതിന് ശേഷം അശോകനെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Read Moreമഹാത്മാഗാന്ധിയുടെ സ്വപ്നം പൂർത്തീകരിക്കട്ടെ! ദളിത് യുവതിയെ വിവാഹം ചെയ്താൽ രണ്ടര ലക്ഷം രൂപ പ്രോത്സാഹനമായി നൽകും; രാഹുലിനോടു കേന്ദ്രമന്ത്രി
ന്യൂഡൽഹി: ദളിത് യുവതിയെ മിന്നുകെട്ടിയാൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടര ലക്ഷം രൂപ പ്രോത്സാഹനമായി നൽകുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവാലെ. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ കോർപറേറ്റ് ഭീമന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ചങ്ങാത്തത്തെ നാം രണ്ട്, നമ്മുടെ രണ്ട് എന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഒരു ദളിത് യുവതിയെത്തന്നെ വിവാഹം ചെയ്ത് ജാതി വ്യവസ്ഥ ഇല്ലാതാക്കണം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം പൂർത്തീകരിക്കട്ടെ.
Read Moreകണക്കു കൂട്ടിയെടുക്കാൻ വലിയ ബുദ്ധിമുട്ടാ..! കങ്കണയുടെ വിഐപി സുരക്ഷ; ചെലവ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സെബി മാത്യു ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നൽകുന്നതിന്റെ ചെലവ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടുത്ത ബിജെപി അനുകൂലിയാണ് അവർ. വിദ്വേഷ പരാർമശങ്ങൾ നടത്തി വിവാദങ്ങളിൽ ഇടം പിടിക്കുന്ന കങ്കണയ്ക്ക് കഴിഞ്ഞ ദിവസം മധ്യപ്രദേശിലും ഭീഷണിയുടെ പേരിൽ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന റിലയൻസ് ഉടമ മുകേഷ് അംബാനി പ്രതിമാസം സർക്കാരിലേക്ക് 15 ലക്ഷം രൂപയാണ് നൽകിയിരുന്നത്. രാജ്യത്ത് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആദ്യ സ്വകാര്യ വ്യക്തിയായിരുന്നു മുകേഷ് അംബാനി. സുശീൽ കുമാർ ഷിൻഡെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മുകേഷ് അംബാനിക്കു വിഐപി സുരക്ഷ നൽകാൻ ഇറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ റിലയൻസ് ഉടമ പകരം പണം നൽകണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, കങ്കണയ്ക്കു വൈ കാറ്റഗറി സുരക്ഷ നൽകുന്നതിൽ ഇത്തരത്തിൽ സർക്കാരിലേക്കു പണം…
Read Moreഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ട ദിനങ്ങള്‍..! ആരോടും വിദ്വേഷമില്ല, ക്ഷമിച്ചിരിക്കുന്നു..! പിതാവിന്റെ ഘാതകരോട് രാഹുൽ ഗാന്ധി
പുതുച്ചേരി: തന്റെ പിതാവ് കൊല്ലപ്പെട്ടതിൽ അതിയായ വേദനയുണ്ടായിരുന്നുവെന്നും എന്നാൽ ആരോടും വിദ്വേഷമോ ദേഷ്യമോ തോന്നിയിട്ടില്ലെന്നും ക്ഷമിക്കാൻ പഠിച്ചുവെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഭാരതീദാസൻ സർക്കാർ വിമൻസ് കോളജിലെ വിദ്യാർഥികളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുൽ. നിങ്ങളുടെ പിതാവിനെ എൽടിടിഇക്കാർ കൊലപ്പെടുത്തിയതിൽ എന്തു തോന്നുന്നു എന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യം. എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. തീർച്ചയായും, എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ട വളരെ പ്രയാസമേറിയ ദിനങ്ങളായിരുന്നു അത്. എന്നാൽ, അവരോട് ക്ഷമിച്ചിരിക്കുന്നു.-രാഹുൽ പറഞ്ഞു. പിന്നാലെ വൻ കരഘോഷം ഉയർന്നു. 1991 മേയ് 21ന് ചെന്നൈയ്ക്കു സമീപം ശ്രീപെരുന്പുതൂരിൽ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ രാജീവ്ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു.
Read Moreധനികരുടെ മക്കൾ എസി ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കുന്നു; പാവപ്പെട്ടവരുടെ മക്കളോ? സമരവേദിയിലെ പാഠശാലയിൽ തെരുവു ബാല്യങ്ങൾക്ക് അറിവ് പകർന്ന് രാകേഷ് ടികായത്
ന്യൂഡൽഹി: ഗാസിപ്പൂരിലെ കർഷക സമരവേദിയിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്ത് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. ഗാസിപ്പൂരിലെ സമര വേദിക്കരുകിൽ തയാറാക്കിയ താത്കാലിക പാഠശാലയിലാണു കർഷക നേതാവ് കുട്ടികൾക്ക് ക്ലാസെടുക്കാനെത്തിയത്. സമരം നടക്കുന്ന സ്ഥലത്തിന് സമീപത്തുള്ള ചേരി പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. മാതാ സാവിത്രി ബായ് ഫുലേ മഹാസഭയുടെ പ്രവർത്തകയായ നിർദേശ് സിംഗ് ആണ് ജനുവരി ആദ്യം സമര സ്ഥലത്തോട് ചേർന്നു ചേരിയിലെ കുട്ടികൾക്കായി താത്കാലിക പാഠശാല ആരംഭിച്ചത്. ഇതിനോടകം പരിസര പ്രദേശങ്ങളിലെ 90 കുട്ടികൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നിർധന വിദ്യാർഥികൾക്ക് ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസം പോലും ഉറപ്പു വരുത്താൻ സർക്കാരിന് സാധിക്കുന്നില്ലെന്നു ടികായത് കുറ്റപ്പെടുത്തി. ധനികരുടെ മക്കൾ എയർകണ്ടീഷൻ ചെയ്ത ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കുന്നു. എന്നാൽ, പാവപ്പെട്ടവരുടെ മക്കൾക്ക് പഠിക്കാനുള്ള അടിസ്ഥാന…
Read More‘ദിഷ രവി (ദിഷ രവി ജോസഫ്), കേരളത്തിൽ നിന്നുള്ള ക്രിസ്ത്യാനി’; ട്വിറ്ററിൽ വ്യാജ പ്രചരണം; ഒടുവില്‍ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍…
ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവി കേരളത്തിൽ നിന്നുള്ള ക്രിസ്ത്യാനിയാണെന്ന് വ്യാജ പ്രചരണം. ട്വിറ്ററിലൂടെയാണ് സംഘപരിവാർ അനുകൂലികൾ ഉൾപ്പെടെ വ്യാപക പ്രചരണം നടത്തുന്നത്. ദിഷയുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും ദിഷ കേരളത്തിൽനിന്നുള്ള ക്രിസ്ത്യന്‍ മത വിശ്വാസിയാണെന്നുമായിരുന്നു വ്യാജ പ്രചരണം. നൂറു കണക്കിന് ട്വീറ്റുകളാണ് ഇത്തരത്തിൽ പ്രചരിച്ചത്. അതേസമയം, കര്‍ണാടകിലെ തുംകൂര്‍ ജില്ലയിലെ തിപ്തൂറാണ് ദിഷയുടെ സ്വദേശം. ലിംഗായത്ത് കുടുംബത്തില്‍ ജനിച്ചയാളാണ് ദിഷ. ദിഷ അണ്ണപ്പ രവി എന്നാണ് മുഴുവൻ പേരെന്നും കുടുബം വെളിപ്പെടുത്തി.
Read More