കൂ​ടു​ത​ല്‍ പേ​രു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്നു, ര​ഹ​സ്യ ബാ​ല​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല, ഇ​നി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഇ​ല്ലെ​ന്ന് ദീ​പ്തി മേ​രി; അ​നു​ന​യി​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം

വി​വാ​ദ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ മേ​യ​ര്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. കൂ​ടു​ത​ല്‍ പേ​രു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടാ​യി​രു​ന്നു. ര​ഹ​സ്യ ബാ​ല​റ്റ് വേ​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യം നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും ഇ​നി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഇ​ല്ലെ​ന്നും ദീ​പ്തി മേ​രി പ​റ​ഞ്ഞു. ദീ​പ്തി​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ നേ​തൃ​ത്വംദീ​പ്തി മേ​രി വ​ര്‍​ഗീ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണു വി​വ​രം. ദീ​പ്തി​ക്ക് കൊ​ച്ചി മെ​ട്രോ​പൊ​ളി​റ്റ​ന്‍ ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി ന​ല്‍​കു​ന്ന​തും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​പ്പി​ക്കു​ന്ന​തും കോ​ണ്‍​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം മേ​യ​ര്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രെ ദീ​പ്തി കെ​പി​സി​സി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​നി​ട​യി​ല്ല.

Read More

കൊ​ച്ചി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്:യു​ഡി​എ​ഫി​ല്‍ പൊ​ട്ടി​ത്തെ​റി

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ല്‍ അ​തൃ​പ്തി പു​ക​യു​ന്നു. ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​ന് മേ​യ​ര്‍ സ്ഥാ​നം നി​ഷേ​ധി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍. കെ​പി​സി​സി സ​ര്‍​ക്കു​ല​ര്‍ തെ​റ്റി​ച്ചാ​ണ് മേ​യ​റെ തീ​രു​മാ​നി​ച്ച​തെ​ന്ന് ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ര്‍ കെ​പി​സി​സി​ക്ക് പ​രാ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്.​ത​ന്നെ ഒ​ഴി​വാ​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മം ന​ട​ന്നെ​ന്നാ​ണ് ദീ​പ്തി​യു​ടെ പ​രാ​തി. മേ​യ​റെ നി​ശ്ച​യി​ച്ച​ത് കെ​പി​സി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണെ​ന്നും ര​ഹ​സ്യ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യെ​ന്നും ദീ​പ്തി ആ​രോ​പി​ച്ചി​രു​ന്നു. ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ട​ക്കം ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ത​നി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന് ദീ​പ്തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. അ​തി​നി​ടെ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ​ദ​വി​യി​ല്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ത്ത​തി​ല്‍ മു​സ്ലിം​ലീ​ഗ് ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. ഇ​ന്ന് വൈ​കി​ട്ട് ലീ​ഗ് ജി​ല്ലാ നേ​തൃ​യോ​ഗം ചേ​രും.

Read More

കൊടുംതണുപ്പിൽ വിറച്ച് ഉത്തരേന്ത്യ; 28 വരെ മൂടൽമഞ്ഞ് തുടരും

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ലു​ട​നീ​ളം അ​തി​ശൈ​ത്യം തു​ട​രു​ന്നു. രാ​വി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹ​രി​യാ​ന, പ​ഞ്ചാ​ബ്, യു​പി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ താ​പ​നി​ല അ​ഞ്ച് ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു​മി​ട​യി​ലാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഡി​സം​ബ​ർ 28 വ​രെ യു​പി, ബി​ഹാ​ർ, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ച​ണ്ഡീ​ഗ​ഡ്, ഹ​രി​യാ​ന, വ​ട​ക്ക​ൻ ഛത്തീ​സ്ഗ​ഡ്, ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, വ​ട​ക്ക​ൻ മ​ധ്യ​പ്ര​ദേ​ശ്, ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശൈ​ത്യം അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ജ​മ്മു കാ​ഷ്മീ​രി​ലും ല​ഡാ​ക്കി​ലും താ​പ​നി​ല പൂ​ജ്യ​ത്തി​നും താ​ഴെ​യാ​യി. ഉ​ത്താ​ര​ഖ​ണ്ഡി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും മ​ഞ്ഞു​വീ​ഴ്ച തു​ട​രു​ക​യാ​ണ്.

Read More

നേ​ര​റി​യാ​ന്‍ സി​ബി​ഐ; ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ എ​ത്തും. അ​ന്ത​ര്‍ സം​സ്ഥാ​ന രാ​ജ്യാ​ന്ത​ര​ബ​ന്ധ​ങ്ങ​ള്‍ ഉ​ള്ള കേ​സാ​യ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സി​ബി​ഐ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം ല​ഭി​ച്ചാ​ലു​ട​ന്‍ സി​ബി​ഐ സം​ഘം അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ടും. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ളും ക​ട്ടി​ള​പ്പാ​ളി​ക​ളും ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​പി​ടി​പ്പു വ​രു​ന്ന സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ക​ട​ത്തി​യ സം​ഭ​വം നി​ല​വി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കി​ല്‍ കോ​ട​തി നി​ശി​ത വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. കൂ​ടാ​തെ അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളും ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി ഇ​ട​പാ​ടി​ല്‍ ക​ണ്ണി​ക​ളാ​യി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​മി​ത​ക​ളി​ല്ലാ​ത്ത അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സി​ബി​ഐ പോ​ലു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മാ​ത്ര​മെ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് നി​യ​മ​വൃ​ത്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ദി​വ​സം ചെ​ല്ലും​തോ​റും ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

Read More

വി​ക​സി​ത ബി​ഹാ​റി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ള്ള മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കി മോ​ദി: പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി നി​തീ​ഷ് കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മു​ന്ന​ണി വി​ജ​യി​ച്ച് ഒ​രു മാ​സ​ത്തി​ന് ശേ​ഷം ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​തീ​ഷ് കു​മാ​റി​നൊ​പ്പം ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സ​മ്രാ​ട്ട് ചൗ​ധ​രി​യും കേ​ന്ദ്ര​മ​ന്ത്രി​യും ജെ​ഡി​യു നേ​താ​വു​മാ​യ രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി​ക​സി​ത ബി​ഹാ​റി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ള്ള മാ​ർ​ഗ നി​ർ​ദേ​ശം മോ​ദി ന​ൽ​കി​യെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ചൗ​ധ​രി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. നേ​ര​ത്തെ, നി​തീ​ഷ് കു​മാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത ഷാ​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തു​ക​യും സം​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യു​ക​യും ചെ​യ്തി​രു​ന്നു. 243 അം​ഗ​ങ്ങ​ളു​ള്ള ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ 202 സീ​റ്റു​ക​ളും എ​ൻ​ഡി​എ ആ​ണ് നേ​ടി​യ​ത്. ബി​ജെ​പി 89 സീ​റ്റു​ക​ളും ജെ​ഡി​യു 85 സീ​റ്റു​ക​ളും ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി 19 ഉം ​ഹി​ന്ദു​സ്ഥാ​നി ആ​വാം മോ​ർ​ച അ​ഞ്ചും രാ​ഷ്ര്ടി​യ ലോ​ക് മോ​ർ​ച…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഡി ​ജി പി​യു​ടെ​യും സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​റു​ടെ​യും ശി​പാ​ര്‍​ശ​ക​ള്‍ അം​ഗീ​ക​രി​ച്ച് ഇ​ന്ന​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ നി​ര്‍​ണാ​യ​ക​മാ​യ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ത​ള്ളി​യ​ത് നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണെ​ന്നാ​ണ് ഡി​ജി​പി​യും സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​രും പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു​പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണ് സ​ര്‍​ക്കാ​രി​ന്റെ അ​പ്പീ​ല്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി അ​തി​ജീ​വി​ത ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് അ​പ്പീ​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റു പ്ര​തി​ക​ള്‍​ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും, ഗൂ​ഢാ​ലോ​ച​ന കു​റ്റം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദി​ലീ​പി​നെ വി​ചാ​ര​ണ കോ​ട​തി വെ​റു​തെ വി​ട്ട​ത്. എ​ന്നാ​ല്‍, കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗ് കേ​സി​ൽ വി​ചാ​ര​ണ​യ്ക്കു തു​ട​ക്കം

ഗോ​ഹ​ട്ടി: ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഏ​ഴു​പ്ര​തി​ക​ൾ​ക്കെ​തി​രേ വി​ചാ​ര​ണ​യ്ക്കു തു​ട​ക്കം. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണു കാം​രു​പ് (മെ​ട്രോ) ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ന്പാ​കെ പ്ര​തി​ക​ൾ എ​ത്തി​യ​ത്. അ​ടു​ത്ത​വാ​ദം കേ​ൾ​ക്കു​ന്ന ജ​നു​വ​രി മൂ​ന്നി​നു പ്ര​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള കു​റ്റ​ങ്ങ​ളും ചു​മ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 19ന് ​സിം​ഗ​പു​രി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണു ഗാ​യ​ക​ന്‍റെ മ​ര​ണം. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Read More

എ​ൻ​സി​പി നേ​താ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു; ഏ​ഴു​പേ​ർ പി​ടി​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (എ​ൻ​സി​പി) നേ​താ​വി​നെ ന​ന്ദേ​ഡി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ ഏ​ഴു​പേ​ർ പി​ടി​യി​ൽ. ഇ​ന്ന​ലെ​യാ​ണു സം​ഭ​വം. നാ​ന്ദേ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യ ജീ​വ​ൻ ഘോ​ഗ്രെ പാ​ട്ടീ​ൽ ഇ​ന്നോ​വ​യി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ, എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന എ​സ്‌​യു​വി ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും പാ​ട്ടീ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു. മൂ​ന്നു​പേ​ർ എ​ൻ​സി​പി നേ​താ​വി​നെ എ​സ്‌​യു​വി​യി​ലേ​ക്ക് ബ​ല​മാ​യി പി​ടി​ച്ചു​ക​യ​റ്റു​ന്ന​തി​ന്‍റെ ദ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ജ്ഞാ​ത​മാ​യ സ്ഥ​ല​ത്തു​കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചെ​ന്ന് പാ​ട്ടീ​ൽ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നു മ​റ്റൊ​രി​ട​ത്ത് ഉ​പേ​ക്ഷി​ച്ചെ​ന്നും പാ​ട്ടി​ൽ. ത​ന്‍റെ പാ​ർ​ട്ടി സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​താ​പ്‌​റാ​വു ഗോ​വി​ന്ദ​റാ​വു ചി​ഖാ​ലി​ക്ക​ർ, മോ​ഹ​ൻ​റാ​വു മ​രോ​ത്റാ​വു ഹം​ബാ​ർ​ഡെ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പാ​ട്ടീ​ൽ ആ​രോ​പി​ച്ചു. അ​ക്ര​മ​ത്തി​നു പ്രേ​ര​ണ ന​ൽ​കി​യ​തി​നും പ്രേ​രി​പ്പി​ച്ച​തി​നും ന​ന്ദേ​ഡി​ൽ നി​ന്നു​ള്ള സി​റ്റിം​ഗ് എം​എ​ൽ​എ പ്ര​താ​പ് പാ​ട്ടീ​ൽ ചി​ഖ്‌​ലി​ക്ക​ർ, മു​ൻ എം​എ​ൽ​എ മോ​ഹ​ൻ​റാ​വു മ​രോ​ത്റാ​വു ഹം​ബാ​ർ​ഡെ എ​ന്നി​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

അ​ടു​ത്ത ജ​ന്മ​ത്തി​ലും കാ​ഴ്ചാ​പ​രി​മി​തി​യു​ള്ള​വ​ളാ​യി ജ​നി​ക്കും : മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് കാ​ഴ്ച പ​രി​മി​തി​യു​ള്ള യു​വ​തി​ക്കെ​തി​രേ ബി​ജെ​പി നേ​താ​വി​ന്‍റെ അ​ധി​ക്ഷേ​പം

ഭോ​പ്പാ​ൽ: മ​ത പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചു കാ​ഴ്ച പ​രി​മി​തി​യു​ള്ള യു​വ​തി​ക്കു​നേ​രെ അ​ധി​ക്ഷേ​പ​വു​മാ​യി ബി​ജെ​പി നേ​താ​വ്. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. തി​ങ്ക​ഴാ​ഴ്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഗൊ​ര​ഖ്പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഹ​വാ ബാ​ഗി​ലെ ക്രി​സ്ത്യ​ൻ ആ​രാ​ധ​നാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് കാ​ഴ്ച പ​രി​മി​തി​യു​ള്ള യു​വ​തി​യെ ബി​ജെ​പി നേ​താ​വ് അ​ധി​ക്ഷേ​പി​ച്ച​ത്. ജ​ബ​ൽ​പു​രി​ൽ അ​ടു​ത്തി​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​യാ​യ അ​ഞ്ജു ഭാ​ർ​ഗ​വ​യ്ക്കെ​തി​രെ​യാ​ണ് വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ വി​മ​ർ​ശ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. പോ​ലീ​സു​കാ​ർ അ​ട​ക്ക​മു​ള്ള സ​മ​യ​ത്താ​ണ് അ​ഞ്ജു ഭാ​ർ​ഗ​വ കാ​ഴ്ച പ​രി​മി​തി​യു​ള്ള യു​വ​തി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. കൈ​യേ​റ്റം ചെ​യ്യാ​തെ മ​ര്യാ​ദ​യ്ക്ക് സം​സാ​രി​ക്കാ​നും യു​വ​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​തും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. അ​ടു​ത്ത ജ​ന്മ​ത്തി​ലും യു​വ​തി കാ​ഴ്ചാ​പ​രി​മി​തി നേ​രി​ടു​മെ​ന്ന​ത​ട​ക്ക​മു​ള്ള ശാ​പ​വാ​ക്കു​ക​ളാ​ണ് ബി​ജെ​പി വ​നി​താ നേ​താ​വ് ന​ട​ത്തി​യ​ത്.

Read More

ശ​ബ​രി വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി നി​ലം​പൊ​ത്തി​യ​ത് സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടി​ൽ; ഇ​ടി​ത്തീ പോ​ലെ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലും

കോ​​ട്ട​​യം: ഒ​​രു ഹൈ​​ടെ​​ക് ബ​​സ് സ്റ്റാ​​ന്‍​ഡ് പ​​ണി​​യു​​ന്ന​​തി​​ലെ കാ​​ര്യ​​ക്ഷ​​മ​​ത​​യോ കൃ​​ത്യ​​ത​​യോ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളോ പോ​​ലും പാ​​ലി​​ക്കാ​​തെ​​യാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ എ​​രു​​മേ​​ലി​​യി​​ല്‍ ശ​​ബ​​രി അ​​ന്താ​​രാ​​ഷ്ട്ര​​വി​​മാ​​ന​​ത്താ​​വ​​ളം നി​​ര്‍​മാ​​ണ​​ത്തി​​നി​​റ​​ങ്ങി​​യ​​ത്. 7047 കോ​​ടി രൂ​​പ ചെ​​ല​​വു വ​​രു​​ന്ന വ​​ന്‍ പ​​ദ്ധ​​തി​​ക്ക് എ​​ത്ര ഏ​​ക്ക​​ര്‍ സ്ഥ​​ലം വേ​​ണം എ​​ന്ന​​തി​​ല്‍ മാ​​ന​​ദ​​ണ്ഡം നി​​ശ്ച​​യി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​രി​​നു സാ​​ധി​​ച്ചി​​ല്ല. മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളും പ്ര​​സ്താ​​വ​​ന​​ക​​ളും സ​​ര്‍​ക്കാ​​ര്‍ ആ​​വ​​ര്‍​ത്തി​​ച്ചു കൊ​​ണ്ടി​​രു​​ന്നു. ഇ​​ത് ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് സാ​​മൂ​​ഹി​​കാ​​ഘാ​​ത റി​​പ്പോ​​ര്‍​ട്ടും വി​​ജ്ഞാ​​പ​​ന​​വും കോ​​ട​​തി ത​​ള്ളു​​ന്ന​​ത്. 2024 ഓ​​ഗ​​സ്റ്റ് എ​​ട്ടി​​ന് ആ​​ദ്യ​​ത്തെ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി. ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റെ കൈ​​വ​​ശ​​ക്കാ​​രാ​​യ അ​​യ​​ന ട്ര​​സ്റ്റ് ന​​ല്‍​കി​​യ ഹ​​ര്‍​ജി​​യി​​ല്‍ അ​​ന്ന​​ത്തെ ആ​​ഘാ​​ത​​പ​​ഠ​​ന​​ത്തി​​ല്‍ നി​​യ​​മ​​പ​​ര​​മാ​​യ പി​​ഴ​​വു​​ണ്ടെ​​ന്നും ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ൽ ഉ​​ത്ത​​ര​​വി​​ല്‍ ത​​ങ്ങ​​ളു​​ടെ പേ​​ര് ചേ​​ര്‍​ത്തി​​ട്ടി​​ല്ലെ​​ന്നു​​മാ​​യി​​രു​​ന്നു ആ​​ക്ഷേ​​പം. പി​​ന്നീ​​ട് ടെ​​ന്‍​ഡ​​ര്‍ പ​​ര​​സ്യം ന​​ല്‍​കി​​യാ​​ണ് തൃ​​ക്കാ​​ക്ക​​ര ഭാ​​ര​​ത് മാ​​താ കോ​​ള​​ജ് സോ​​ഷ്യ​​ല്‍ വ​​ര്‍​ക്ക്‌​​സ് ടീ​​മി​​നെ എ​​ത്തി​​ച്ച് ഒ​​ന്ന​​ര മാ​​സ​​ത്തെ ന​​ട​​പ​​ടി​​ക​​ള്‍​ക്കു ശേ​​ഷം റി​​പ്പോ​​ര്‍​ട്ടു ന​​ല്‍​കി​​യ​​ത്.…

Read More