കാലടി: മലയാറ്റൂര്‍ മുണ്ടങ്ങാമറ്റത്ത് കൊല്ലപ്പെട്ട ഏവിയേഷന്‍ വിദ്യാര്‍ഥിനി ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയത് സുഹൃത്ത് അലന് ബെന്നി ഒറ്റക്ക് തന്നെയാണെന്ന് പോലീസ്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അലന് ഒറ്റക്കാണ് കൃത്യം ചെയ്തിരിക്കുന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള അലനുമായി ഇന്നലെ മൃതദേഹം കണ്ടെത്തിയ മണപ്പാട്ടുചിറ പരിസരത്തും, മലയാറ്റൂരിലും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. 22 കിലോ ഭാരമുള്ള കല്ല് തലയ്ക്കിട്ടാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് പറഞ്ഞത്. ചിത്രപ്രിയയെ കൊലപ്പെടുത്താന്‍ അലന് മുമ്പും ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടതായും കാലടി പുഴയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്നും അലന് പോലീസിനോട് പറഞ്ഞു. വരുംദിവസങ്ങളിലും അലന്റെ വീട്ടിലും മറ്റു ഏതാനും സ്ഥലങ്ങളിലും കൂടി തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം ബുധനാഴ്ച വീണ്ടും…
Read MoreCategory: Loud Speaker
വാളയാറിലെ ആൾക്കൂട്ടക്കൊലയ്ക്കു പിന്നിൽ ആര്‍എസ്എസ് നേതാക്കൾ: സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണ്‍; എം.ബി.രാജേഷ്
പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ചു കൊന്നതിനു പിന്നിൽ ആര്‍എസ്എസ് നേതാക്കളെന്ന് മന്ത്രി എം.ബി.രാജേഷ്. ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണ്‍. സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 18 നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ മര്‍ദിച്ചത്. നീ ബംഗ്ലാദേശി ആണോടാ എന്നടക്കം ചോദിച്ചായിരുന്നു മര്‍ദനം.
Read Moreസ്വകാര്യ കമ്പനികൾ ആണവോർജ മേഖലയിലേക്ക്: SHANTI ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി
ന്യൂഡൽഹി: സ്വകാര്യ കമ്പനികൾക്ക് ആണവോർജ മേഖലയിലേക്ക് പ്രവേശിക്കാനനുവദിക്കുന്ന സസ്റ്റെയിനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ (SHANTI) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. സർക്കാർ ലൈസൻസിനു കീഴിൽ സ്വകാര്യ കമ്പനികൾക്കും സംയുക്ത സംരംഭങ്ങൾക്കും ആണവനിലയങ്ങൾ നിർമിക്കാനും സ്വന്തമാക്കാനും പ്രവർത്തിപ്പിക്കാനും ഡീകമ്മീഷൻ ചെയ്യാനും അനുവദിക്കുന്നതാണ് ബിൽ. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ പാസാക്കിയ ബില്ലിന് രാഷ്ട്രപതി ശനിയാഴ്ച അംഗീകാരം നൽകിയതായി സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ആറ്റോമിക് എനർജി ആക്ട് (1962), സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ട് (2010) എന്നീ ബില്ലുകൾക്ക് പകരമാണ് SHANTI ബിൽ. യുറേനിയം, തോറിയം എന്നിവയുടെ ഖനനം, സമ്പുഷ്ടീകരണം, ഐസോടോപ്പിക് വേർതിരിക്കൽ, ചെലവഴിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം, ഉയർന്ന തലത്തിലുള്ള റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണം, ഘനജല ഉത്പാദനം എന്നിവ കേന്ദ്ര സർക്കാരിനോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ…
Read Moreഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്ട്രീയമുണ്ട്: വിനീതിനെയും ധ്യാനിനെയും കുറിച്ച് ഹരീഷ് പേരടി
അതുല്യ പ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങിൽ മക്കളായ വിനീതും ധ്യാനും പരസ്പരം കെട്ടിപ്പിടിച്ച് കരയുന്ന ചിത്രം പങ്കുവച്ച് നടൻ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ചർച്ചയാകുന്നു. ജീവിക്കുന്ന കാലത്ത് മക്കളെ തന്റെ ഇഷ്ടങ്ങളുടെ അടിമകളാക്കാതെ തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ സ്വാതന്ത്ര്യം നൽകുന്ന രാഷ്ട്രിയം. അങ്ങിനെയുള്ളവർ മരിക്കുമ്പോൾ സ്വാതന്ത്ര്യം രുചിച്ച മക്കൾ ഇങ്ങിനെ പൊട്ടിക്കരയും എന്ന് ഹരീഷ് കുറിച്ചു ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഈ മക്കളുടെ പൊട്ടികരച്ചിലിൽ വലിയ രാഷ്ട്രീയമുണ്ട്. ഒരു അച്ഛൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം. ജീവിക്കുന്ന കാലത്ത് മക്കളെ തന്റെ ഇഷ്ടങ്ങളുടെ അടിമകളാക്കാതെ തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ സ്വാതന്ത്ര്യം നൽകുന്ന രാഷ്ട്രിയം. അങ്ങിനെയുള്ളവർ മരിക്കുമ്പോൾ സ്വാതന്ത്ര്യം രുചിച്ച മക്കൾ ഇങ്ങിനെ പൊട്ടിക്കരയും. ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത,എനിക്ക് രാഷ്ട്രിയം പറഞ്ഞ് തർക്കിക്കാൻ അവസരം തന്ന,എന്നെക്കാൾ 46 വയസ്…
Read Moreലാൽസലാം അച്ഛാ… അന്ത്യ ചുംബനത്തോടൊപ്പം മുഷ്ഠി ചുരുട്ടി ലാൽസലാം പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ
ഇടപക്ഷ സ്വത്വമുള്ള ശ്രീനിവാസനിലെ ചലച്ചിത്രകാരന് അന്ത്യ ചുംബനത്തോടൊപ്പം മുഷ്ഠി ചുരുട്ടി അവസാനമായി ലാൽസലാം പറഞ്ഞ് മകൻ ധ്യാൻ. ശ്രീനിവാസന്റെ വിയോഗം തീർത്താൽ തീരുന്നതല്ല മക്കളായ ധ്യാനിനും വിനീതിനും. അച്ഛനുമായുള്ള പിണക്കവും അഭിപ്രായ ഭിന്നതകളുമെല്ലാം ധ്യാൻ പലപ്പോഴായി ഫലിത രൂപത്തിൽ പറയാറുള്ള കാര്യങ്ങളായിരുന്നു. എന്റെ അച്ഛൻ ആണ് എനിക്ക് എല്ലാം. ഞാൻ ഈ ലോകത്തിൽ അച്ഛനെ സ്നേഹിക്കുന്നതിന് അപ്പുറം ഒന്നുമില്ല എന്ന് ധ്യാൻ പല അവസരങ്ങളിലും പറയാറുണ്ടായിരുന്നു. എല്ലാവരേയും ട്രോളുന്ന ശ്രീനിയെ യാതൊരു ദയയുമില്ലാതെ പൊതുവേദിയില്‍ ട്രോളുന്ന ധ്യാന്‍ മലയാളിക്കൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. എന്നാൽ ഇനി താൻ പറയുന്ന കൗണ്ടറുകളൊന്നും കേൾക്കാൻ അച്ഛനില്ലന്ന യാഥാർഥ്യം ഉൾക്കൊണ്ടേ മതിയാകൂ. മലയാളത്തിൽ മറ്റൊരു സിനിമാക്കാരനും സാധിക്കാത്ത വിധത്തിൽ രാഷ്ട്രീയത്തെ കുറിക്കുകൊള്ളുന്ന വിധത്തിൽ വിമർശിക്കുവാൻ ശ്രീനിലാസനല്ലാതെ മറ്റാർക്കും സാധിക്കില്ല.
Read Moreമരണത്തെ മുഖാമുഖം കണ്ട നിമിഷം: കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ തിരമാലകളില്‍പ്പെട്ടു; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍
തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍. പീച്ചി സ്വദേശികളായ ടി.പി. ബിബീഷ്, കെ.ജി. ഐസക്ക് എന്നീ ലൈഫ് ഗാര്‍ഡുകളാണ് വിദ്യാര്‍ഥികളെ മരണ മുഖത്തുനിന്നു രക്ഷിച്ചത്. വാടാനപ്പള്ളി തളിക്കുളം സ്നേഹതീരം ബീച്ചിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ 11 പേരാണ് ഇന്ന് രാവിലെ ബീച്ചില്‍ എത്തിയത്. പി.എസ്.ജി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളാണിവര്‍. ഇവരില്‍ എട്ടുപേര്‍ കടലില്‍ കുളിക്കാനിറങ്ങി. ഉച്ചയ്ക്ക് ഒന്നോടെ ദേവശങ്കര്‍, അക്ഷയ് എന്നിവര്‍ തിരയില്‍പ്പെട്ട് ഒഴുകി ആഴങ്ങളിലേക്ക് താഴ്ന്നു പോയി. ഉടനെ ലൈഫ് ഗാര്‍ഡുകളായ ബിബീഷും ഐസക്കും കടലിലേക്ക് ചാടി ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു.
Read Moreതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന് ആണ് സത്യപ്രതിജ്ഞ. കോർപറേഷനുകളിൽ രാവിലെ 11.30ന് ആണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കാണ് ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനാലാണ് അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചത്. അതേസമയം മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ നടക്കുക.
Read Moreറിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് സംശയം
കൊച്ചി: റിട്ട. അധ്യാപികയെ ദേഹമാകെ മുറിവുകളുമായി രക്തംവാര്‍ന്ന് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം.ഇടപ്പള്ളി കാമ്പിയന്‍ സ്കൂളിനു സമീപം പ്രതീക്ഷാനഗര്‍ റസിഡന്‍സ് അസോസിയേഷന് (പിആര്‍എ) 16ല്‍ സപ്തസ്വരവീട്ടില് വനജ (70) യെയാണ് ഇന്നലെ രാത്രി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും കണ്ടെടുത്തിയിരുന്നു. എളമക്കര പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഇന്നലെ തന്നെ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.ഇവരുടെ ഇടതുകൈത്തണ്ടയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഭര്‍ത്താവ് മരിച്ച വനജ പലപ്പോഴും ആത്മഹത്യ ചെയ്യുമെന്ന് പറയുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എളമക്കര പോലീസ് പറഞ്ഞു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വനജയുടെ അനിയത്തിയുടെ മകളും ഭര്‍ത്താവുമാണ് ഒപ്പം താമസിച്ചിരുന്നത്. ഇരുവരും ജോലികഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബന്ധുക്കള്‍…
Read Moreസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നു;രാജ്യത്തെ 1,731 റെയിൽവേ സ്റ്റേഷനുകൾ പൂർണമായും സിസിടിവി നിരീക്ഷണത്തിൽ
പരവൂർ: രാജ്യത്തെ 1,731 റെയിൽവേ സ്റ്റേഷനുകൾ പൂർണമായും സിസിടിവി നിരീക്ഷണത്തിൽ. ഇതുകൂടാതെ 11, 953 കോച്ചുകളിലും സിസിടിവി കാമറകൾ സ്ഥാപിച്ചതായി റെയിൽവേ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കി.സുരക്ഷിതമായ യാത്രാ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നിന് കൂടുതൽ സ്റ്റേഷനുകളിലും കോച്ചുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിലവിൽ 250 കാമറകളാണ് പ്രവർത്തിക്കുന്നത്.എൻട്രി – എക്സിറ്റ് പോയിന്റുകൾ, ഫുട് ഓവർബ്രിഡ്ജുകൾ, പ്ലാറ്റ്ഫോമുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടിക്കറ്റ് കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 2025 ഫെബ്രുവരി 15 ന് ഉണ്ടായ അനിയന്ത്രിതമായ തിരക്കും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും പരിഗണിച്ചാണ് ഇവിടെ ഇത്രയും കൂടുതൽ കാമറകൾ സ്ഥാപിച്ചത്.യാത്രക്കാരുടെ അപ്രതീക്ഷിതമായ തിരക്ക് ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ഈ സംവിധാനം ഏറെ ഗുണകരമായ സാഹചര്യത്തിൽ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും സമാനമായ…
Read Moreശ്രീനിവാസന്റെ വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമിക്കപ്പെടും: അനുശോചനം രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അദ്ദേഹത്തിന്റെ വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് ഗവർണർ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആത്മാവിന് മുക്തി ലഭിക്കട്ടെ എന്നും ഗവർണർ കുറിച്ചു. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
Read More