അ​ധി​കാ​ര​മേ​റ്റ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ട്രം​പി​സ​ത്തി​നു മാ​സ്കി​ട്ട് ബൈ​ഡ​ൻ; പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ൾ ഇ​വ…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ധി​കാ​ര​മേ​റ്റ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ തി​രു​ത്ത​ൽ. പാ​രീ​സ് ഉ​ട​ന്പ​ടി​യി​ൽ വീ​ണ്ടും ചേ​രു​ന്ന​ത​ട​ക്ക​മു​ള്ള 15 എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വു​ക​ളി​ൽ ബൈ​ഡ​ന്‍റെ ഒ​പ്പ് പ​തി​യു​ന്നു. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ തി​രു​ത്തു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​നും ലോ​ക​ത്തി​നു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് ബൈ​ഡ​ൻ ക​ട​ക്കു​ന്ന​തെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ര​ണ്ടു മേ​ഖ​ല​ക​ളി​ൽ മാ​റ്റ​ങ്ങൾ​ക്ക് ഏ​ജ​ൻ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​ട​ക്കം ച​രി​ത്ര​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് ബൈ​ഡ​ൻ ആ​ദ്യ​ദി​ന​ത്തി​ൽ ശ്ര​ദ്ധ​വ​ച്ച​തെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജെ​ൻ സാ​കി പ​റ​ഞ്ഞു. അ​തി​ൽ ഏ​റെ പ്ര​ധാ​നം കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര​മാ​യ ബി​ല്ലാ​ണ്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൗ​ര​ത്വം ല​ഭി​ക്കാ​ൻ സാ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ് ഈ ​ബി​ൽ. തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രീ​ൻ കാ​ർ​ഡു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളും ബി​ല്ലി​ൽ ഉ​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വ​രു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ ഐ​ടി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തു സ​ഹാ​യ​ക​ര​മാ​കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി.…

Read More

ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല: സ്പീ​ക്ക​ർ; നി​യ​മ​സ​ഭയ്​ക്ക് ക​ള​ങ്കം: പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രേ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​മേ​യം യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​രും ത​ന്നോ​ട് ചോ​ദി​ച്ചി​ട്ടി​ല്ല. ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​ത തേ​ടാ​ൻ ഇ​തേ​പ്പ​റ്റി ത​ന്നോ​ട് നേ​ര​ത്തെ ചോ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും സ്പീ​ക്ക​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഭ​യി​ൽ ഇ​ങ്ങി​നെ​യൊ​രു പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് യു​ക്തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഭാ​വ​ന മാ​ത്ര​മാ​ണെ​ന്നും താ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. സ്വ​പ്ന​യെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച​റി​യാ​ൻ ത​നി​ക്ക് സ്വ​ന്ത​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ സം​വി​ധാ​ന​മി​ല്ല. ഇ​നി മ​ത്സ​രി​ക്ക​ണ​മോ​യെ​ന്ന കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും വി​യോ​ജി​പ്പി​നു​ള്ള അ​വ​സ​രം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്തി​ലും ഡോ​ള​ർ ക​ട​ത്തി​ലും സ്പീ​ക്ക​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ്പീ​ക്ക​റെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യം ഇ​ന്ന് നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ​യാ​ണ് സ്പീ​ക്ക​റു​ടെ പ്ര​തി​ക​ര​ണം. എം. ​ഉ​മ്മ​റാ​ണ് ഇ​ന്ന് സ്പീ​ക്ക​ർ​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക. പ്ര​മേ​യ ച​ർ​ച്ച…

Read More

സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം ! യുവാവും മധ്യവയസ്‌ക്കനും അറസ്റ്റില്‍; ചാരുംമൂട്ടില്‍ നടന്ന സംഭവം ഇങ്ങനെ…

സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വാടക വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍ രാജ് (38) താമരക്കുളം മേക്കുംമുറി വല്യത്ത് മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

Read More

ക​ബ​നീ​ദ​ള​ത്തി​ൽ എ​ട്ടം​ഗ​സം​ഘം..! നാ​ട്ടി​ൽ മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലേ​ക്ക് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും സൂ​ര്യ

ത​ല​ശേ​രി: ത​ന്‍റെ സം​ഘ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ ഉ​ണ്ടെ​ന്ന് അ​റ​സ്റ്റി​ലാ​യ മാ​വോ​യി​സ്റ്റ് ആ​ന്ധ്ര​പ്ര​ദേ​ശ് പ്ര​കാ​ശം ജി​ല്ല​യി​ലെ ചൈ​ത​ന്യ എ​ന്ന സൂ​ര്യ​യു​ടെ മൊ​ഴി. ആ​ന്‍റി ടെ​റി​റി​സ്റ്റ് സ്ക്വാ​ഡാ​ണ് സൂ​ര്യ​യെ ചോ​ദ്യം ചെ​യ്ത​ത്. ത​ന്‍റെ നാ​ട്ടി​ൽ മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലേ​ക്ക് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും സൂ​ര്യ പ​റ​ഞ്ഞു. പ​ത്ത് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത ചെ​യ്ത ശേ​ഷം സൂ​ര്യ​യെ എ ​ടി എ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കേ​ള​ക​ത്ത് എ.​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ സൂ​ര്യ ആ​ന്ധ്ര​യി​ൽ വെ​ച്ചാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​ള​ക​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട ശേ​ഷം റോ​ഡ് മാ​ർ​ഗം ആ​ന്ധ്ര​യി​ൽ എ​ത്തി പു​തി​യ ഓ​പ്പ​റേ​ഷ​ൻ പ്ലാ​ൻ ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. കേ​ള​കം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ര്യ​യെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ആ​ന്ധ്ര​യി​ൽ നി​ന്നും അ​റ​സ്റ്റി​ലാ​യി ത​ല​ശേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്ന സൂ​ര്യ​യെ ഡി​വൈ…

Read More

കോ​വി​ഡി​നൊ​പ്പം ജീ​വി​ച്ചു തു​ട​ങ്ങാം..! കോ​വി​ഡ് തു​ട​ര്‍ ബോ​ധ​വ​ത്ക​ര​ണ നി​യ​മ​പാ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പ​രേ​ഖ​യാ​യി

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ജി​ല്ല കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും കൊ​റോ​ണ വൈ​റ​സി​നെ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും തു​ട​ര്‍ ബോ​ധ​വ​ത്ക​ര​ണ നി​യ​മ​പാ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ഐ​ഇ​സി കോ​വി​ഡ്-19 കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കി. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്‍​പ്പ​ശാ​ല​യി​ലാ​ണ് ക​ര്‍​മ​പ​ദ്ധ​തി​യ്ക്ക് രൂ​പ​രേ​ഖ​യാ​യ​ത്. ആ​ഘോ​ഷ​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ഉ​ത്സ​വ​ങ്ങ​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍, മ​റ്റു പൊ​തു​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടേ​യും അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണ്. ഇ​ത് ഉ​റ​പ്പാ​ക്കും. സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടേ​യോ മാ​ഷ് പ​ദ്ധ​തി അ​ധ്യാ​പ​ക​രു​ടേ​യോ സാ​ന്നി​ധ്യം പ​രി​പാ​ടി​ക​ളി​ല്‍ ഉ​റ​പ്പാ​ക്കും. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​നൊ​പ്പം നി​യ​ന്ത്ര​ണ​വും വേ​ണം. ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ പാ​സ് മു​ഖേ​ന നി​യ​ന്ത്രി​ക്കാ​ന്‍ സം​ഘാ​ട​ക സ​മി​തി​ക​ള്‍ ത​യാ​റാ​ക​ണം. പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ഏ​കീ​കൃ​ത സം​വി​ധാ​നം കൊ​ണ്ടു​വ​രാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​മ​തി​യും…

Read More

ആ കോടികള്‍ ആര്‍ക്കും വേണ്ട! ഷറഫുദീനെ കാത്ത് 12 കോടിയുടെ ഭാ​ഗ്യം എത്തിയത്‌ വി​റ്റുപോ​കാ​ത്ത ലോട്ടറി ടിക്കറ്റിൽ; കോടീശ്വരനായ ഷറഫുദീന്റെ ജീവിതം ഇങ്ങനെ…

പു​​​ന​​​ലൂ​​​ർ: ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര ബംപർ ലോ​​​ട്ട​​​റി അ​​​ടി​​​ച്ച ഭാ​​​ഗ്യ​​​വാ​​​നെ തേ​​​ടി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് വി​​​രാ​​​മ​​​മാ​​​യി. ചെ​​​ങ്കോ​​​ട്ട താ​​​ലൂ​​​ക്കി​​​ൽ പു​​​തൂ​​​ർ വി​​​ല്ലേ​​​ജി​​​ൽ പു​​​ളി​​​യ​​​റ ഇ​​​ര​​​വി​​​ധ​​​ർ​​​മ​​​പു​​​ര​​​ത്തെ ലോ​​​ട്ട​​​റി ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​നാ​​​യ 46 കാ​​​ര​​​ൻ ഷ​​​റ​​​ഫു​​​ദീ​​​നാ​​​ണ് ആ ​​​ഭാ​​​ഗ്യ​​​വാ​​​ൻ. നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി ലോ​​​ട്ട​​​റി ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണ് ഷ​​​റ​​​ഫു​​​ദീ​​​ൻ. ഒ​​​ൻ​​​പ​​​ത് വ​​​ർ​​​ഷ​​ത്തോ​​ളം സൗ​​​ദി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തി​​​ട്ടും കൃ​​​ത്യ​​​മാ​​​യ ശ​​​ന്പ​​​ള​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​ഭി​​ക്കാ​​തെ വ​​​ന്ന​​​തോ​​​ടെ അ​​തു​​പേ​​​ക്ഷി​​​ച്ചു നാ​​​ട്ടി​​​ലെ​​​ത്തു​​​ന്പോ​​​ൾ ആ​​​കെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 1500 രൂ​​​പ. ആ ​​തു​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഷ​​​റ​​​ഫു​​​ദീ​​​ൻ ലോ​​​ട്ട​​​റി ക​​​ച്ച​​​വ​​​ടം തു​​​ട​​​ങ്ങി​​​യ​​​ത്. 60,000, 50,000, 12000 എ​​​ന്നി​​​ങ്ങ​​​നെ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ നേ​​ര​​ത്തെ കി​​ട്ടി​​യി​​ട്ടു​​ണ്ട്. എ​​​ല്ലാ​​​ദി​​​വ​​​സ​​​വും ബൈ​​​ക്കി​​​ൽ പു​​​ളി​​​യ​​​റ​​​യി​​​ൽനി​​​ന്ന് ആ​​​ര്യ​​​ങ്കാ​​​വി​​​ലെ​​​ത്തി വ​​​ള്ളി ലോ​​​ട്ട​​​റി ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ നി​​​ന്നു ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്തു വി​​ൽ​​ക്കു​​ന്ന​​താ​​ണ് ഷ​​റ​​ഫു​​ദീ​​ന്‍റെ രീ​​തി. വൈ​​​കു​​​ന്നേ​​​രം തി​​​രി​​​ച്ചു വീ​​​ണ്ടും ചെ​​​ങ്കോ​​​ട്ട​​​യ്ക്കു മ​​​ട​​​ങ്ങും. പ​​​തി​​​വു​​​പോ​​​ലെ ഞാ​​​യ​​​റാ​​​ഴ്ച​​​യും തി​​​രി​​​കെ പോ​​​കാ​​​ൻ ആ​​​ര്യ​​​ങ്കാ​​​വി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ഭ​​​ര​​​ണി ലോ​​​ട്ട​​​റി ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ നി​​​ന്ന് ആ ​​ബം​​​പ​​ർ ടി​​ക്ക​​റ്റ്എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ…

Read More

പിതാവിന്റെ സുഹൃത്തിന്റെ ക്രൂരത! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: ജീ​വ​നോ​ടെ കു​ഴി​ച്ചു മൂ​ടി; പ്ര​തി അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ജീ​വ​നോ​ടെ കു​ഴി​ച്ചു മൂ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​തു​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മോ​ട്ടോ​ര്‍ പ​മ്പ് ഓ​ഫ് ചെ​യ്യാ​ന്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്കു പോ​യ 13കാ​രി​യാ​യ കു​ട്ടി​യെ ഇ​വി​ടെ വ​ച്ചാ​ണ് സു​ശീ​ല്‍ വ​ര്‍​മ(36) എ​ന്ന​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ ക​ല്ലും സ്ലാ​ബും ഇ​ട്ട് മൂ​ടി. പി​ന്നീ​ട് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ഗ്പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​യെ മാ​റ്റി. സം​ഭ​വ​ത്തി​ല്‍ സു​ശീ​ല്‍ വ​ര്‍​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ സു​ഹൃ​ത്താ​ണ്.

Read More

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള കൈ​മാ​റ്റം വി​ക​സന​ത്തി​ന​ല്ല; കു​ത്ത​ക​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​നു കൈ​മാ​റി​യ​തി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന​ത്താ​വ​ള കൈ​മാ​റ്റം വി​ക​സന​ത്തി​ന​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ളം കൈ​മാ​റി​യ​ത് കു​ത്ത​ക​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് ന​ൽ​കി​യ ഉ​റ​പ്പ് ലം​ഘി​ച്ചു. സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ നി​ല​നി​ൽ​ക്കെ​യാ​ണ് വി​മാ​ന​ത്താ​വ​ളം കൈ​മാ​റി​യ​ത്. സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല അ​ദാ​നി ഗ്രൂ​പ്പി​നു ന​ൽ​കി​കൊ​ണ്ടു​ള്ള ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​താ​യി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. അ​ൻ​പ​തു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ കാ​ലാ​വ​ധി. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ ജ​യ്പു​ർ, ഗോ​ഹ​ട്ടി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നു​ള്ള ക​രാ​റി​ലാ​ണ് ഒ​പ്പു​വ​ച്ച​ത്. ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല, ഓ​പ്പ​റേ​ഷ​ൻ​സ്, വി​ക​സ​നം എ​ന്നി​വ​യെ​ല്ലാം ഇ​നി അ​ദാ​നി എ​യ​ർ​പോ​ർ​ട്ട്സ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ​ക​ന്പ​നി​ക്കാ​കും. മൂ​ന്നു വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പു​ചു​മ​ത​ല​യ്ക്കു​ള്ള ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട​താ​യി അ​ദാ​നി ഗ്രൂ​പ്പും…

Read More

റേ​റ്റിം​ഗ് ത​ട്ടി​പ്പ്! അ​ർ​ണ​ബ് കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക്; റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ൻ​ബി​എ; പ്ര​തി​പ​ക്ഷ​വും അ​ർ​ണ​ബി​നെ​തി​രേ

ന്യൂ​ഡ​ൽ​ഹി: ചാ​ന​ൽ റേ​റ്റിം​ഗി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ലു​ള്ള കേ​സ് തീ​ർ​പ്പാ​കു​ന്ന​തു​വ​രെ ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ഫൗ​ണ്ടേ​ഷ​ൻ റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ബ്രോ​ഡ്കാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ ബാ​ർ​ക് റേ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് റി​പ്പബ്ലി​ക്കി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യും ബാ​ർ​ക്കി​ന്‍റെ മു​ൻ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് പാ​ർ​ത്ഥോ ദാ​സ്ഗു​പ്ത​യും ത​മ്മി​ൽ ന​ട​ന്ന​തെ​ന്നു പ​റ​യു​ന്ന വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന​താ​യും എ​ൻ​ബി​എ പ​റ​ഞ്ഞു. റേ​റ്റിം​ഗി​ൽ കൃ​ത്രി​മം കാ​ട്ടു​ന്ന​തി​ന് ഇ​രു​കൂ​ട്ട​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി വ്യ​ക്ത​മാ​ണെ​ന്ന് ഇ​തി​ൽ​നി​ന്നു തെ​ളി​ഞ്ഞു. റേ​റ്റിം​ഗി​ലെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി എ​ൻ​ബി​എ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഇ​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം പാ​ക്ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ബാ​ലാ​ക്കോ​ട്ടി​ൽ 2019 ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ർ​ണ​ബ് ഗോ​സ്വാ​മി മു​ൻ​കൂ​ട്ടി അ​റി​ഞ്ഞു​വെ​ന്ന ആ​രോ​പ​ണം ഏ​റ്റു​പി​ടി​ച്ച് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ…

Read More

ഇങ്ങനെയാണ് ഇഞ്ചിഞ്ചായി കൊല്ലുന്നത്! ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​ച്ചു; റി​ക്കാ​ർ​ഡി​ട്ട് ഡീ​സ​ൽ വി​ല; ഈ​മാ​സം വി​ല കൂ​ടു​ന്ന​ത് നാ​ലാം ത​വ​ണ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നു വീ​ണ്ടും കൂ​ടി. ഡീ​സ​ലി​ന്‍റെ വി​ല​വ​ർ​ധ​ന​വി​ൽ ഇ​ത്ത​വ​ണ റി​ക്കാ​ർ​ഡി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്നു പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 85.56 രൂ​പ​യും ഡീ​സ​ലി​ന് 79.70 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 87.28 രൂ​പ​യും ഡീ​സ​ലി​ന് 81.31 രൂ​പ​യു​മാ​ണ്. ഈ​മാ​സം നാ​ലാം ത​വ​ണ​യാ​ണ് വി​ല കൂ​ടു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഡീ​സ​ല്‍ വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ​മാ​സം മാ​ത്രം നാ​ലു​ത​വ​ണ​യാ​യി പെ​ട്രോ​ളി​ന് ഒ​രു രൂ​പ 26 പൈ​സ​യും ഡീ​സ​ലി​ന് ഒ​രു രൂ​പ 36 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.

Read More