ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി ഇ​ഡി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച് ഇ​ഡി. ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി കൊ​ച്ചി ഇ​ഡി യൂ​ണി​റ്റ് ഡ​ൽ​ഹി​യി​ലെ ഇ​ഡി ഡ​യ​റ​ക്ട​റേ​റ്റി​ന് ക​ത്ത​യ​ച്ചു. തി​ങ്ക​ളാ​ഴ്ച​യോ​ടെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ.​അ​നു​മ​തി ല​ഭി​ച്ചാ​ൽ തി​ങ്ക​ളാ​ഴ്ച​യോ ചൊ​വ്വാ​ഴ്ച​യോ ECIR ര​ജി​സ്റ്റ​ർ ചെ​യ്യും. ആ​ദ്യ​ഘ​ട്ട ന​ട​പ​ടി എ​ന്ന നി​ല​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നും ഇ​ഡി തീ​രു​മാ​നി​ച്ചു.​കേ​സി​ന്‍റെ എ​ഫ്ഐ​ആ​റും ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും എ​സ്ഐ​ടി​യി​ൽ നി​ന്ന് ഇ​ഡി​ക്ക് ല​ഭി​ച്ചു ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നെ ഹൈ​ക്കോ​ട​തി വൈ​ള്ളി​യാ​ഴ്ച വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​ധാ​ന പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ല്‍ എ​സ്ഐ​ടി​ക്ക് അ​ലം​ഭാ​വ​മെ​ന്നും ചി​ല കു​റ്റ​വാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും സിം​ഗി​ള്‍ ബെ​ഞ്ച് വി​മ​ര്‍​ശി​ച്ചു. വി​ജ​യ​കു​മാ​റി​നെ​യും ശ​ങ്ക​ര്‍​ദാ​സി​നെ​യും എ​ന്തു​കൊ​ണ്ട് പ്ര​തി​ചേ​ര്‍​ക്കു​ന്നി​ല്ല എ​ന്നും കോ​ട​തി ചോ​ദി​ച്ചു. എ​ന്‍. വാ​സു​വി​ന്‍റെ​യും മു​രാ​രി ബാ​ബു​വി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ഉ​ത്ത​ര​വി​ലാ​ണ് എ​സ്ഐ​ടി​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. ദേ​വ​സ്വം സ്വ​ത്തു​ക്ക​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​പ്പെ​ട്ട​വ​ര്‍…

Read More

പ​രി​വാ​ഹ​ന്‍ ഫ്രോ​ഡ് ത​ട്ടി​പ്പ്; മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത് 17 ല​ക്ഷം രൂ​പ

കൊ​ച്ചി: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ “പ​രി​വാ​ഹ​ന്‍’ സം​വി​ധാ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ വീ​ണ്ടും പു​തി​യ രീ​തി​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്. പ​രി​വാ​ഹ​ന്‍ ഫ്രോ​ഡ് ത​ട്ടി​പ്പി​ന്‍റെ മ​റ​വി​ല്‍ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത് 17 ല​ക്ഷം രൂ​പ​യാ​ണ്. ഡി​സം​ബ​ര്‍ 15 മു​ത​ല്‍ 18 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് ഇ​ത്ര​യും തു​ക ന​ഷ്ട​മാ​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​ക്കാ​ല​യ​ള​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 28 പ​രി​വാ​ഹ​ന്‍ ഫ്രോ​ഡ് ത​ട്ടി​പ്പു​കേ​സു​ക​ളാ​ണ്. മു​മ്പ് ത​ട്ടി​പ്പ് സം​ഘം വാ​ട്‌​സ്ആ​പ്പ് മെ​സേ​ജ് ആ​ണ് അ​യ​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ പു​തി​യ ത​ട്ടി​പ്പ് രീ​തി​യി​ല്‍ എ​സ്എം​എ​സു​ക​ളാ​ണ് വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും അ​യ​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന് പി​ഴ ല​ഭി​ച്ചി​ട്ടു​ള്ള​താ​യ എ​സ്എം​എ​സ് അ​യ​ച്ചു കി​ട്ടു​ന്ന​തി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്‍റെ ആ​രം​ഭം. എ​സ്എം​എ​സി​ല്‍ ഉ​ള്ള ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ മാ​ത്രം പ​ണ​മ​ട​ക്കു​ന്ന​തി​ലു​ള്ള സൈ​റ്റി​ല്‍ പ്ര​വേ​ശി​ക്കും. തു​ട​ര്‍​ന്ന് കാ​ര്‍​ഡ് ന​മ്പ​ര്‍, സി​വി​വി തു​ട​ങ്ങി​യ​വ എ​ന്‍റ​ര്‍ ചെ​യ്ത് ക​ഴി​ഞ്ഞാ​ല്‍ കാ​ര്‍​ഡി​ലെ ബാ​ല​ന്‍​സ് ക്രെ​ഡി​റ്റ് തു​ക മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്നു. ഇ​താ​ണ്…

Read More

അ​ഴി​മ​തി​ക്കേ​സി​ൽ രണ്ടു വർഷം ജ​യി​ൽ​ശി​ക്ഷ; മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി രാ​ജി​വ​ച്ചു; വ​കു​പ്പു​ക​ൾ ഏ​റ്റെ​ടു​ത്തു അ​ജി​ത് പ​വാ​ർ

മും​ബൈ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി​യും എ​ൻ​സി​പി (അ​ജി​ത് പ​വാ​ർ) നേ​താ​വു​മാ​യ മ​ണി​ക്‌​റാ​വു കൊ​കാ​തെ രാ​ജി​വ​ച്ചു. 1995ലെ ​സ​ർ​ക്കാ​ർ ഭ​വ​ന കും​ഭ​കോ​ണ​ക്കേ​സി​ൽ കൊ​കാ​തെ​യെ ര​ണ്ടു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ച ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് നാ​സി​ക് ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ചൊ​വ്വാ​ഴ്ച ശ​രി​വ​ച്ചി​രു​ന്നു. ഭ​വ​ന​പ​ദ്ധ​തി​യി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മാ​യ​വ​ർ​ക്കു​ള്ള (ഇ​ഡ​ബ്ല്യു​എ​സ്) 10 ശ​ത​മാ​നം സം​വ​ര​ണം ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ൽ മ​ണി​ക്‌​റാ​വു കൊ​കാ​തെ​യും സ​ഹോ​ദ​ര​ൻ വി​ജ​യും കു​റ്റ​ക്കാ​രാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടു വ​ർ​ഷം ശി​ക്ഷ ല​ഭി​ച്ച​തോ​ടെ മ​ണി​ക്റാ​വു കൊ​കാ​തെ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടു. കാ​യി​കം, യു​വ​ജ​ന​ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് കൊ​കാ​തെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പു​ക​ൾ അ​ജി​ത് പ​വാ​ർ ഏ​റ്റെ​ടു​ത്തു.

Read More

മൈ​സൂ​രു​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ത്തി​ന​ശി​ച്ചു; ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു പു​റ​പ്പെ​ട്ട ബ​സാണ് അപകടത്തിൽപ്പെട്ടത്

മൈ​സൂ​ർ: മൈ​സൂ​രു ന​ഞ്ച​ൻ​ഗു​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു തീ​പി​ടി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കെ​എ​ൽ 15 എ 2444 – ​സ്വി​ഫ്റ്റ് ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 11:30 ന് ​ബം​ഗ​ളു​രു​വി​ൽ​നി​ന്ന് യാ​ത്ര​യാ​രം​ഭി​ച്ച ബ​സി​ൽ 44 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രെ ഉ​റ​ക്ക​ത്തി​ൽ​നി​ന്ന് വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തി​റ​ക്കി.ആ​ർ​ക്കും പ​രി​ക്കി​ല്ല.‍യാ​ത്ര​ക്കാ​രെ രാ​വി​ലെ ഏ​ഴു ക​ഴി​ഞ്ഞ​പ്പോ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ത്തി​ച്ചു.തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Read More

കൂ​ട്ടു​ത്ത​ര​വ​ദി​ത്വം ഇ​ല്ലാ​ത്ത​തി​നാ​ൽ 5-ാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു; എ​ച്ച്. സ​ലാം എം​എ​ൽ​എ സൈ​ല​ന്‍റ് കി​ല്ല​റെ​ന്ന് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി

അ​മ്പ​ല​പ്പു​ഴ: എ​ച്ച്. സ​ലാം എംഎ​ൽഎ ​സൈ​ല​ന്‍റ് കി​ല്ല​റെ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തുമു​ന്ന​ണി സ്ഥാ​നാ​ർ​ഥി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി ​പിഐ​യി​ലെ എ​സ്.​ കു​ഞ്ഞു​മോ​നാ​ണ് ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലു​ടെ ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. യുഡിഎ​ഫി​ലെ ന​ജീ​ഫ് അ​രീ​ശേ​രി വി​ജ​യി​ച്ച വാ​ർ​ഡി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്ക് വെ​റും 21 വോ​ട്ടു മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​നം വെ​ൽ​ഫെ​യ​റി​നാ​യി​രു​ന്നു. അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഇ​ട​തു സ്ഥാ​നാ​ർ​ഥി പി​ന്ത​ള്ള​പ്പെ​ട്ടു. 60 സിപിഎം വോ​ട്ട് ഈ ​വാ​ർ​ഡി​ലു​ണ്ടെ​ന്ന് എ​ച്ച്.​ സ​ലാം എംഎ​ൽഎ​യും ഏ​രി​യാ സെ​ക്ര​ട്ട​റി സി.​ ഷാം​ജി​യും പ​റ​ഞ്ഞി​രു​ന്ന​താ​യി എ​സ്.​ കു​ഞ്ഞു​മോ​ൻ പ​റ​യു​ന്നു. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സിപിഎ​മ്മി​നാ​ണ്. കൂ​ട്ടു​ത്ത​ര​വ​ദി​ത്വം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​രാ​ജ​യം സം​ഭ​വി​ച്ച​ത്. സിഐടിയു ക​ൺ​വീ​ന​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടു ചെ​യ്തി​ല്ല. എ​ച്ച്.​ സ​ലാം എംഎ​ൽഎ​യു​ടെ ത​ട്ട​ക​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് താ​ന​ല്ല സിപിഎ​മ്മാ​ണെ​ന്നും കു​ഞ്ഞു​മോ​ൻ പ​റ​യു​ന്നു.

Read More

നി​ര്‍​ഭ​യം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണം; വോ​ട്ടു ചെ​യ്ത​വ​ർ​ക്കും മെ​മ്പ​ർ​ക്കും സി​പി​എം ഭീ​ഷ​ണി; പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സ്

നെ​ടു​ങ്ക​ണ്ടം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ​യും വോ​ട്ട​ര്‍​മാ​രെ​യും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം. ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പാ​മ്പു​പാ​റ​യി​ല്‍ വി​ജ​യി​ച്ച സാ​​ന്‍റോച്ച​ന്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​വ​സി​ക്കു​ന്ന ക​ടും​കാ​പ്പി, ആ​ട്ടു​പാ​റ മേ​ഖ​ല​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സി​പി​എം നേ​താ​ക്ക​ൾ എ​ത്തി തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടു​ക​യ​റി കൈ​യേ​റ്റം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. പോ​ലീ​സി​​ന്‍റെ ഇ​ട​പെ​ട​ലി​നെത്തു​ട​ര്‍​ന്നാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​യ​ത്. സി​പി​എം നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് അം​ഗ​മെ​ന്ന നി​ല​യ്ക്ക് വാ​ര്‍​ഡി​ല്‍ നി​ര്‍​ഭ​യം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നും സാ​​ന്‍റോ​ച്ച​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​ടു​മ്പ​ന്‍​ചോ​ല മ​ണ്ഡ​ലം പ്ര​സി​ഡ​​ന്‍റ് ടി​ബി​ന്‍ പി. ​ജോ​ര്‍​ജ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ര്‍. പ്ര​കാ​ശ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബാ​ബു മാ​ത്യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഡെ​ന്നി​സ് സ​ജി…

Read More

‘റി​മാ​ൻ​ഡ് ക​ഴി​ഞ്ഞു വാ, ​നി​ന​ക്കു​ള്ള റീ​ത്ത് റെ​ഡി​യാ​ണ്’, ‘പാ​നൂ​ർ സ​ഖാ​ക്ക​ൾ പാ​നൂ​ർ വി​ട്ട് കാ​ശി​ക്കൊ​ന്നും പോ​യി​ട്ടി​ല്ല’: ഇ​ട​ത് സൈ​ബ​ർ വിം​ഗി​ന്‍റെ കൊ​ല​വി​ളി തു​ട​രു​ന്നെ​ന്ന് പ​രാ​തി

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​ട​ത് സൈ​ബ​ർ വിം​ഗ് അ​ക്ര​മം അ​ഴി​ച്ച് വി​ട്ടി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​തെ പോ​ലീ​സ്. പാ​റാ​ട് സി​പി​എം സ്തൂ​പം ത​ക​ർ​ത്ത​വ​രെ കൊ​ല്ലു​മെ​ന്ന് നി​ര​ന്ത​രം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ ഇ​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് എ​ടു​ത്തി​ട്ടി​ല്ല എ​ന്ന് മു​സ്‌​ലിം ലീ​ഗ് ആ​രോ​പി​ച്ചു. നൂ​ഞ്ഞ​മ്പ്രം സ​ഖാ​ക്ക​ൾ, മു​ളി​യാ​ത്തോ​ട് സ​ഖാ​ക്ക​ൾ, പാ​നൂ​ർ സ​ഖാ​ക്ക​ൾ, കു​റു​ക്കൂ​ട്ടി സ​ഖാ​ക്ക​ൾ, മു​ണ്ട​യോ​ട്ട് കാ​വ് സ​ഖാ​ക്ക​ൾ,ആ​യി​ത്ത​റ സ​ഖാ​ക്ക​ൾ തു​ട​ങ്ങി​യ ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് കൊ​ല​വി​ളി തു​ട​രു​ന്ന​ത്. പാ​റാ​ട്ടെ സി​പി​എം സ്തൂ​പം ത​ക​ർ​ത്ത​തി​ന് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് ലീ​ഗ് പ്ര​വ‍​ർ​ത്ത​ക​രു​ടെ ഫോ​ട്ടോ ഈ ​അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്നു. ‘റി​മാ​ൻ​ഡ് ക​ഴി​ഞ്ഞു വാ, ​നി​ന​ക്കു​ള്ള റീ​ത്ത് റെ​ഡി​യാ​ണ്’, ‘പാ​നൂ​ർ സ​ഖാ​ക്ക​ൾ പാ​നൂ​ർ വി​ട്ട് കാ​ശി​ക്കൊ​ന്നും പോ​യി​ട്ടി​ല്ല. ഞ​ങ്ങ​ൾ ഇ​വി​ടെ ത​ന്നെ​യു​ണ്ട്. കാ​ലം ഒ​ന്നി​നും ക​ണ​ക്ക് ചോ​ദി​ക്കാ​തെ പോ​യി​ട്ടി​ല്ല എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ.

Read More

അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ എ​ഐ അ​ധി​ഷ്ഠി​ത ടോ​ൾ: 1,500 കോ​ടി രൂ​പ​യു​ടെ ഇ​ന്ധ​നം ലാ​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) അ​ധി​ഷ്ഠി​ത ടോ​ൾ സം​വി​ധാ​നം രാ​ജ്യ​ത്ത് 2026 അ​വ​സാ​ന​ത്തോ​ടെ നി​ല​വി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ഇ​തോ​ടെ ടോ​ള്‍ പ്ലാ​സ​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പു സ​മ​യം കു​റ​യു​മെ​ന്നും മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. രാ​ജ്യ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ മ​റു​പ​ടി ന​ല്‍​ക​വേ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.1,500 കോ​ടി രൂ​പ​യു​ടെ ഇ​ന്ധ​നം ലാ​ഭി​ക്കാ​ന്‍ ഇ​തു സ​ഹാ​യി​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ വ​രു​മാ​ന​ത്തി​ല്‍ 6,000 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന ഉ​ണ്ടാ​വു​ക​യും ചെ​യ്യു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

Read More

വേഗവും, സുരക്ഷിതവും, സുഖകരവും; ആ​റു​ വ​ർ​ഷ​ത്തി​നി​ടെ വ​ന്ദേ​ഭാ​ര​ത് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7.5 കോ​ടി

പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​തു​വ​രെ അ​തി​ൽ യാ​ത്ര ചെ​യ്ത​ത് 7.5 കോ​ടി യാ​ത്ര​ക്കാ​ർ.2025 ന​വം​ബ​ർ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്.വേ​ഗ​മേ​റി​യ​തും സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യ യാ​ത്ര പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​ലാ​ണ് യാ​ത്ര​ക്കാ​ർ വ​ന്ദേ​ഭാ​ര​ത് യാ​ത്ര​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ വി​വി​ധ റൂ​ട്ടു​ക​ളി​ലാ​യി 164 വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ല്ലാം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​വ​യു​മാ ണ്.​ഈ ട്രെ​യി​നു​ക​ൾ​ക്ക് എ​ല്ലാം കൂ​ടി 274 ജി​ല്ല​ക​ളി​ൽ ക​ണ​ക്റ്റി​വി​റ്റി​യു​ണ്ട്. ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഇ​തി​ന​കം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു​താ​യും റെ​യി​ൽ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്നു. ചെ​നാ​ബ് പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​ണ് ഇ​പ്പോ​ൾ…

Read More

മൂ​ട​ൽ​മ​ഞ്ഞി​ൽ മു​ങ്ങി ഉത്തരേന്ത്യ: ഡ​ൽ​ഹി​യി​ൽ വി​മാ​ന സ​ർ​വീ​സു​ക​ളും ട്രെ​യി​നു​ക​ളും വൈ​കി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​ൽ മു​ങ്ങി ഉ​ത്ത​രേ​ന്ത്യ. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ഇ​ന്നു​രാ​വി​ലെ ശ​ക്ത​മാ​യ മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 40ലേ​റെ വി​മാ​ന​സ​ർ​വീ​സ് വൈ​കു​ന്നു. 22ലേ​റെ ട്രെ​യി​നു​ക​ളും വൈ​കി​യോ​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ​ൽ​ഹി​യു​ടെ വ​ലി​യ ഭാ​ഗ​ങ്ങ​ൾ മൂ​ട​ൽ​മ​ഞ്ഞി​ൽ വ​ല​ഞ്ഞു. ഇ​തു ദൃ​ശ്യ​പ​ര​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ക​യും ചെ​യ്തു. രാ​വി​ലെ 8.10 ന് ​ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര (ഐ​ജി​ഐ) വി​മാ​ന​ത്താ​വ​ളം മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ CAT III സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ തു​ട​ർ​ന്നി​ട്ടും ലോ ​വി​സി​ബി​ലി​റ്റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ (എ​ൽ​വി​പി) പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ നേ​ര​ത്തെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. നി​ര​വ​ധി ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​യി. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഡ​ൽ​ഹി​യെ അ​യ​ൽ ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​ക​ളി​ലും…

Read More