തി​രു​നെ​ൽ​വേ​ലി റെ​യി​ൽ​വേ യാ​ർ​ഡ് ന​വീ​ക​ര​ണം: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

പ​ര​വൂ​ർ: തി​രു​നെ​ൽ​വേ​ലി റെ​യി​ൽ​വേ ജം​ഗ്ഷ​നി​ലെ യാ​ർ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് തെ​ക്ക​ൻ കേ​ര​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് (ജൂ​ൺ 26 )മു​ത​ൽ ജൂ​ലൈ ഒ​ന്ന് വ​രെ​യു​ള്ള വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​ല്ലം, പു​ന​ലൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ ഈ ​തീ​രു​മാ​നം കാ​ര്യ​മാ​യി ബാ​ധി​ക്കും.

റ​ദ്ദാ​ക്കി​യ പ്ര​ധാ​ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ:
മ​ധു​ര – പു​ന​ലൂ​ർ ഡെ​യ്‌​ലി എ​ക്‌​സ്പ്ര​സ് ( 16729) ഇ​ന്നു മു​ത​ൽ 29 വ​രെ മ​ധു​ര​യി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട സ​ർ​വീ​സ് പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.
പു​ന​ലൂ​ർ – മ​ധു​ര ഡെ​യ്‌​ലി എ​ക്‌​സ്പ്ര​സ് 16730) നാ​ളെ മു​ത​ൽ 30 വ​രെ പു​ന​ലൂ​രി​ൽ നി​ന്നു​ള്ള സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.
നാ​ഗ​ർ​കോ​വി​ൽ – കൊ​ല്ലം ഡെ​യ്‌​ലി പാ​സ​ഞ്ച​ർ ( 56102) ജൂ​ൺ 27, 28, 29, 30 തീ​യ​തി​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല.
കൊ​ല്ലം – നാ​ഗ​ർ​കോ​വി​ൽ ഡെ​യ്‌​ലി പാ​സ​ഞ്ച​ർ ( 56101) ജൂ​ൺ 27, 28, 29, 30 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് നി​ന്നു​ള്ള സ​ർ​വീ​സ് പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.
ക​ന്യാ​കു​മാ​രി – തി​രു​നെ​ൽ​വേ​ലി പാ​സ​ഞ്ച​ർ ( 56707) ഇ​ന്നു മു​ത​ൽ 29 വ​രെ റ​ദ്ദാ​ക്കി.
തി​രു​നെ​ൽ​വേ​ലി – ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​ർ (56708) ഇ​ന്നു മു​ത​ൽ 30 വ​രെ റ​ദ്ദാ​ക്കി.
രാ​മേ​ശ്വ​രം – ക​ന്യാ​കു​മാ​രി സൂ​പ്പ​ർ​ഫാ​സ്റ്റ് ( 22621) ജൂ​ൺ 27, 29 തീ​യ​തി​ക​ളി​ൽ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.
ക​ന്യാ​കു​മാ​രി – രാ​മേ​ശ്വ​രം സൂ​പ്പ​ർ​ഫാ​സ്റ്റ് (22622) ജൂ​ൺ 28, 30 തീ​യ​തി​ക​ളി​ൽ റ​ദ്ദാ​ക്കി.
നാ​ഗ​ർ​കോ​വി​ൽ – കോ​യ​മ്പ​ത്തൂ​ർ ഡെ​യ്‌​ലി എ​ക്‌​സ്പ്ര​സ് ( 16321) ജൂ​ൺ 30-നു​ള്ള സ​ർ​വീ​സ് റ​ദ്ദാ​ക്കി.
കോ​യ​മ്പ​ത്തൂ​ർ – നാ​ഗ​ർ​കോ​വി​ൽ ഡെ​യ്‌​ലി എ​ക്‌​സ്പ്ര​സ് ( 16322): ജൂ​ലൈ ഒ​ന്നി​ന് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട സ​ർ​വീ​സ് പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.
യാ​ത്ര​ക്കാ​ർ മു​ൻ​കൂ​ട്ടി ഈ ​മാ​റ്റ​ങ്ങ​ൾ ശ്ര​ദ്ധി​ച്ച് യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment