ട്രി​ച്ചി ഈ​സ്റ്റി​ൽ സ്റ്റാ​ലി​ൻ ഇ​റ​ങ്ങു​മോ; സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തി ഡി​എം​കെ

ചെ​ന്നൈ: വി​ജ​യ് ഒ​ഴി​ഞ്ഞ ട്രി​ച്ചി ഈ​സ്റ്റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന. അ​ടു​ത്തി​ടെ വി​ജ​യ് ന​ട​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ ഡി​എം​കെ ക്യാ​മ്പി​നെ വ​ല്ലാ​തെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ സ്റ്റാ​ലി​ൻ ത​ന്നെ നി​യ​മ​സ​ഭ​യി​ൽ എ​ത്ത​ണ​മെ​ന്ന വി​കാ​രം പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​ണ്. അ​പ്പാ​യെ ഉ​ട​ൻ സ​ഭ​യി​ൽ കാ​ണാ​മെ​ന്ന് ഡി​എം​കെ മു​ൻ മ​ന്ത്രി കെ.​എ​ൻ. നെ​ഹ്‌​റു പ​ര​സ്യ​മാ​യി പ്ര​സം​ഗി​ച്ച​തും ഈ ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്.

അ​തേ​സ​മ​യം താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. മ​ത്സ​രി​ച്ച് വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ത് ക​ന​ത്ത രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ഭ​യം സ്റ്റാ​ലി​ൻ കു​ടും​ബ​ത്തി​നു​ണ്ട്.

Related posts

Leave a Comment